പുരസ്ക്കാര പെരുമഴയിൽ വിജയ് സേതു പതിയുടെ ‘ മാമനിതൻ

നടൻ വിജയ് സേതുപതിയും സംവിധായകൻ സീനു രാമസമിയും ഒന്നിച്ച ചിത്രമായിരുന്നു ‘ മാമനിതൻ ‘ ( The Great Man ) . ബോക്സ് ഓഫീസിൽ വലിയ കോളിളക്കമൊന്നും സൃഷിട്ടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ചിത്രം നേടിയിരുന്നു. കുട്ടനാടിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വെച്ചാണ് ഷൂട്ടിംഗ് നടത്തിയത് എന്നത് പ്രത്യേകതയായിരുന്നു. കെ. പി എ. സി ലളിത അഭിനയിച്ച അവസാന ചിത്രം കൂടിയായിരുന്നു ഇത്. പ്രശസ്ത സംഗീത സംവിധായകൻ യുവൻ ഷങ്കർ രാജയാണ് ‘ മാമനിതൻ ‘ നിർമ്മിച്ചത്. ചിത്രം തിയറ്ററുകളിൽ നിന്നും പിൻവലിച്ച ശേഷം സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് പുരസ്ക്കാരങ്ങൾ നേടിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഫെബ്രുവരി 26- ന് അമേരിക്കയിൽ നടന്ന 29- മത് സെഡോണ ( Sedona) ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും നോമിനേറ്റ് ചെയ്ത് ‘ മാമനിതൻ ‘ പ്രദർശിപ്പിക്കയുണ്ടായി. പ്രദർശിപ്പിച്ച സിനിമകളിൽ മികച്ച ഇൻസ്പിരേഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡും ‘ മാമനിതൻ ‘ കരസ്ഥമാക്കി. സംവിധായകൻ സീനു രാമസാമി അവാർഡ് ഏറ്റ് വാങ്ങി. ഇനിയും ഏതാനും ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടത്രെ. യുവനും പിതാവ് ഇളയരാജയുമാണ് സംഗീത സംവിധാനം നിർവഹിച്ചത്.

സി.കെ.അജയ് കുമാർ.

admin:
Related Post