HomeMoviesവിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയിൽ' പൃഥ്വിരാജ് വില്ലൻ, ബേസിൽ ജോസഫ് നായകൻ

വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ പൃഥ്വിരാജ് വില്ലൻ, ബേസിൽ ജോസഫ് നായകൻ

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ഇപ്പോൾ ഇതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു വിവരം പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിൽ മറ്റൊരു മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ്‌ കാൻ ചാനൽ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപെടുത്തിയത്. ഒരു വർഷം മുൻപ് കേട്ട കഥയാണിതെന്നും ഓർക്കുമ്പോഴേല്ലാം ചിരി വരുമെന്നും ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു കൊണ്ട് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിനൊപ്പം സ്‌ക്രീനിൽ എത്തുന്നതിന്റെ സന്തോഷം ബേസിൽ ജോസഫും പങ്കു വെച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular