Home Blog Page 245

ആരാധകർ ആശങ്കയിൽ : പ്രഭാസിന്റെ ആരോഗ്യം മോശമാകുന്നു, ഷൂട്ടിംഗ് നിർത്തി

0

ഒറ്റ സിനിമ കൊണ്ട് അന്നേ വരെയുണ്ടായിരുന്ന പ്രതിഛായ മാറ്റിമറിച്ച് സൂപ്പർ സ്റ്റാറായ നടനാണ് പ്രഭാസ്. ബാഹുബലി എന്ന ബ്രഹ്മണ്ട ചിത്രം നൽകികൊടുത്ത താരമൂല്യം മറ്റൊരു സിനിമയും പ്രഭാസിന് നേടികൊടുത്തിട്ടില്ല. ബാഹുബലി സീരിസിന് ശേഷം പ്രഭാസ് ചെയ്തതെല്ലാം ബിഗ് ബജറ്റ് സിനിമകളായിരുന്നു. എന്നാൽ ഒന്നുപോലും വേണ്ടത്ര ശ്രദ്ധിക്കപെട്ടില്ല. സലാർ, ആദിപുരുഷ്, പ്രൊജക്റ്റ്‌ കെ എന്നി സിനിമകളിലാണ് പ്രഭാസ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പ്രഭാസിന് സുഖമില്ലാത്തതിനാൽ ഇതിന്റെ എല്ലാ ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഹൈ ടെംപറേച്ചർ കാരണം താരം അവശതയിലാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പുറത്തു വരുന്ന വിവരം. പ്രഭാസിന് കുറച്ച് നാളത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു. അതേസമയം പ്രഭാസിന്റെ ആരോഗ്യ നില സംബന്ധിച്ചു ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല. പ്രഭാസിന്റെ പുതിയ സിനിമകൾ ആരാധകർ കാണണമെങ്കിൽ കുറച്ച് കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. പൂർണ ആരോഗ്യവനായ ശേഷം ഷൂട്ടിംഗിൽ വീണ്ടും ജോയിൻ ചെയ്തേക്കും. വിശ്രമമില്ലാതെ വിവിധ പ്രൊജക്റ്റുകളിൽ മാറി മാറി വർക്ക്‌ ചെയ്യുന്നുണ്ടെന്നും ഇതാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാകാൻ കാരണമെന്നുമുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. അതേസമയം ജൂൺ 16 ന് അദ്ദേഹത്തിന്റെ ആദിപുരുഷ് റിലീസ് ചെയ്യുമെന്നാണ് വിവരം. ടീസറിന് മോശം പ്രതികരണം ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കുകയായിരുന്നു.

ആറാട്ട് അണ്ണന് ഹണി റോസിനോടും പ്രണയം

0

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ്‌ വർക്കി. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ്‌ വർക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യാ മേനോനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് സന്തോഷ്‌ വർക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. നിത്യാ മേനോനുമായി ബന്ധപ്പെട്ട  വിവാദങ്ങൾ കേട്ടടങ്ങും മുമ്പ് തന്നെ നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും സന്തോഷ്‌ വർക്കി പറഞ്ഞിരുന്നു. നിഖിലയുടെ അമ്മയോട് വിവാഹകാര്യം സംസാരിച്ചെന്നും അവർക്ക് താല്പര്യമില്ലെന്ന് പറഞ്ഞെന്നുമാണ് സന്തോഷ്‌ പറഞ്ഞത്.

പിന്നീട് നടി ഐശ്വര്യ ലക്ഷ്മിയോടുള്ള ഇഷ്ടവും സന്തോഷ്‌ തുറന്നു പറഞ്ഞിരുന്നു. പിന്നാലെ മോനിഷ മോഹൻ മേനോൻ, കമൽ ഹാസന്റെ മകൾ അക്ഷര തുടങ്ങിയവരോടും ഇഷ്ടം പറഞ്ഞ് സന്തോഷ്‌ വർക്കി എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ ഇഷ്ടം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സന്തോഷ്‌ വർക്കി. മാറ്റാരുമല്ല, ഹണി റോസാണ്. ഇത്രയും അഴക് വേറെ ആരിലും താൻ കണ്ടിട്ടില്ലെന്നാണ് സന്തോഷ്‌ വർക്കി പറയുന്നത്. വെറുതെ ആണോ ആളുകൾ അമ്പലം കെട്ടാൻ ഇറങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ഇതാണോ നിങ്ങളുടെ പുതിയ പ്രണയം എന്ന് ചോദിച്ചു നിരവധി ആളുകളാണ് രംഗത്തെത്തി യിരിക്കുന്നത്. 

കുട്ടികാലത്തെ ഒരു ദുരനുഭവം തുറന്നു പറഞ്ഞു നടി അനശ്വര രാജൻ

0

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലും മലയാളി പ്രേക്ഷകരുടെ മനസിലും ഇടം നേടിയ യുവ നടിയാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അനശ്വര രാജൻ. താൻ കുട്ടിയായിരിക്കെ ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മൈൽസ്റ്റോൺ മേക്കർസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

‘ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്ക് ഒക്കെ ഇട്ട് സ്കൂളിൽ പോകുന്ന പ്രായം. ബസിൽ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് മൂന്ന് പേർ അവിടെ ഇവിടെയോക്കെ ആയി ഇരിക്കുന്നുണ്ടായിരുന്നു. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയഭോഗം ചെയുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നതെന്ന് പോലും.

അതിന് മുൻപ് എന്താണ് ഗുഡ് ടച്ച്‌, ബാഡ് ടച്ചെന്നുമൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. എന്റെ തൊട്ടപ്പുറത്ത് ഒരു ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഈ കാര്യം ചേച്ചിയോട് പറഞ്ഞു. ചേച്ചി എത്തിയപോഴേക്കും പുള്ളി പോയി. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസ്സിലാണ്. അങ്ങനെയൊരു കുട്ടിയോട് ഇങ്ങനെ ചെയ്തയാൾക്ക് ഒരു കുടുംബം ഉണ്ടെങ്കിൽ ആ വീട്ടുകാരുടെ അവസ്ഥ എന്താകും.

ഇപ്പോഴും ആ സംഭവം ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണ് അനശ്വര രാജൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾക്കെതിരെ മഞ്ജു പത്രോസ്

0

സീരിയലുകളിലൂടെയും സിനമകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു ഇപ്പോൾ. ‘മഞ്ജിമം’ എന്നാണ് വീടിന് മഞ്ജു പത്രോസ് പേര് നൽകിയിരിക്കുന്നത്. ബ്ലാക്കിസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ആരാധകരെ ഗൃഹപ്രവേശനത്തിന്റെ ദൃശ്യങ്ങൾ കാണിച്ചത്. മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ വീഡിയോയിൽ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾക്കെതിരെ പോസ്റ്റ്‌ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങളോടാണ് തന്റെ ചോദ്യമെന്ന് മഞ്ജു പോസ്റ്റിൽ പറയുന്നു.

ഒരുപാട് നാളത്തെ വീടെന്ന സ്വപ്നം നേടിയത് ചോര നീരാക്കി കഷ്ട്ടപ്പെട്ടിട്ടാണെന്നും ഈ പോസ്റ്റ്‌ പങ്കു വെക്കുന്നത് തന്നെ സ്നേഹിക്കുന്നവർക്കായല്ല മറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് വേണ്ടിയാണെന്നും മഞ്ജു പറഞ്ഞു. ‘വളരെ ആലോചനകൾക്ക് ശേഷമാണ് ഇങ്ങനെയൊരു കത്ത് ഞാൻ എഴുതുന്നത്. ഇത് എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലെങ്കിൽ എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി എഴുതുന്നതല്ല. കാരണം അവർക്കൊക്കെ എന്നെ മനസിലാകും.. മറിച്ച് ഇവിടെ അന്യായ കാസർത്തുകൽ കാണിച്ച് കൊണ്ടിരിക്കുന്ന ഓൺലൈൻ വാർത്ത മാധ്യമ അധർമ്മികൾക്ക് വേണ്ടിയാണ്. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ വിചാരം? എന്താണ് നിങ്ങളുടെയൊക്കെ ധാരണ? മരിക്കാത്തവനെ കൊന്നും ഡിവോഴ്സ് ആകാത്തവരെ തമ്മിൽ പിരിച്ചും ഗർഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങൾ മാധ്യമധർമം നിറവേറ്റാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ.. ഒരു മുറിയും oru ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ നിങ്ങൾക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ? ആരാണ് നിങ്ങൾക്ക് ഇതിനൊക്കെയുള്ള ലൈസൻസ് തന്നത്? നിങ്ങളെകളൊക്കെ അന്തസ് തെരുവ് നായ്ക്കൾക്ക് പോലും ഉണ്ട്, ഒരു കാര്യം നിങ്ങൾ മനസിലാക്കണം നിങ്ങളെപോലെ തന്നെ സമാധാനമായി ജീവിക്കാനുള്ള അവകാശം ഇവിടെ ഞങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ട് ” മഞ്ജു കുറിച്ചു.

“ബാങ്കിൽ നിന്നും ലോണെടുത്തും പണിയെടുത്തും ഒരു വീട് വെച്ചപ്പോൾ അത് കോടികളുടെ വീടാക്കി നിങ്ങൾ.. നിങ്ങളാണോ എന്റെ വീട്ടിൽ കോടികൾ കൊണ്ടു തന്നത്? ഹൗസ് വാമിങ്ങിന് സുനിച്ചനെ കാണാതായപ്പോൾ, നല്ല കാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്ന് പറഞ്ഞു നിങ്ങൾ. സുനിച്ചനെ ഡിവോഴ്സ് ചെയ്തു പോലും. അതൊക്കെ നിങ്ങൾ സ്വയമങ്ങ് തീരുമാനിച്ചാൽ മതിയോ? അല്ലെങ്കിൽ ആ മനുഷ്യൻ എവിടെങ്കിലും വന്നു നിങ്ങളോട് പറഞ്ഞോ ഞാൻ അദ്ദേഹത്തെ ഒഴിവാക്കി എന്ന്? അതൊക്കെ പോട്ടെ ഞങ്ങൾ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാധ്യമങ്ങളെ നിങ്ങൾക്ക് എന്താണ്? അടുത്ത നിങ്ങളുടെ പ്രശ്നം എന്റെ കൂട്ടുകാരിയാണ്, എന്റെ എല്ലാ ഘട്ടത്തിലും, സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാരി ഞാൻ വെച്ച വീട്ടിൽ വരുമ്പോൾ നിങ്ങൾക്കൊക്കെ എവിടെയാണ് പൊള്ളുന്നത്? അവൾ മാത്രമല്ല എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്.. അവരെല്ലാം എന്റെ വീട്ടിൽ വരും. അതിന്റെ അർത്ഥം അവരെല്ലാം എന്റെ ജീവിതപങ്കാളികളാണെന്നാണോ?” താൻ ഈ കത്ത് എഴുതുന്നത് ഇത്തരം വ്യാജ വാർത്തകൾക്ക് ഇരയാക്കപ്പെടുന്നവർക്ക് കുടിയാന്നെനും മഞ്ജു പറയുന്നു. 

‘ചതുരം’ ഇന്ന് അർദ്ധരാത്രി മുതൽ ഒടിടിയിൽ സ്ട്രീം ചെയ്യും

0
Chathuram movie release date

റോഷൻ മാത്യു, സ്വാസിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചതുരം’. ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ സ്ട്രീം ചെയ്യും. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. സൈന പ്ലേ ആണ് ചതുരത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നവംബറിലാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. സെൻസർ ബോർഡ്‌ എ സർട്ടിഫിക്കറ്റ് നൽകി ചിത്രത്തിനെതിരെ വലിയ

 വിമർശനങ്ങൾ ഉയർന്നിരുന്നു.

ഗ്ലാമറസ് റോളിലേക്ക് ചുവടുമാറ്റിയ സ്വാസികയ്ക്ക് എതിരെ യാണ് ഏറ്റവും കൂടുതൽ സൈബർ ആക്രമണം ഉണ്ടായത്.അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2019 ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർർടൈൻമെന്റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റെ ടീസറിനും ട്രെയ്ലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഛായഗ്രഹണം പ്രദീഷ് വർമ, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റർ ദീപു  ജോസഫ്, വസ്ത്രലങ്കാരം സ്റ്റേഫി സേവ്യർ.

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

0

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. നടൻ അനൂപ് ഖേർ ട്വിറ്ററിലൂടെയാണ് മരണ വാർത്ത പുറത്ത് വിട്ടത്. “മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണെന്ന് എനിക്കറിയാം. പക്ഷെ എന്നെങ്കിലും എന്റെ ഉറ്റസുഹൃത്തിനെ കുറിച്ച് ഞാനിത് എഴുതുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾസ്റ്റോപ്പ് നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ്!” അനൂപ് ഖേർ ട്വിറ്ററിൽ കുറിച്ചു. ഹാസ്യനടൻ, തിരക്കഥകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നി നിലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സതീഷ് കൗശിക്.

1965 ഏപ്രിൽ 13ന് ഹരിയാനയിലാണ് അദ്ദേഹം ജനിച്ചത്. ബോളിവുഡിൽ ഇടം കണ്ടെത്തുന്നതിന് മുൻപ് അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചു വരികയായിരുന്നു. നടൻ എന്ന നിലയിൽ, സതീഷ് കൗശിക് 1987 ലെ സൂപ്പർ ഹീറോ ചിത്രമായ മിസ്റ്റർ ഇന്ത്യയിലെ കലണ്ടറായും ദിവാന മസ്തനായിലെ (1997) പപ്പു പേജറായും സാറ സംവിധാനം ചെയ്ത ബ്രിട്ടീഷ് ചിത്രമായ ബ്രിക്ക് ലെയ്നിലെ (2007) ചാനു അഹമ്മദായും എത്തി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 1990 ൽ രാം ലഖൻ, 1997 ൽ സാജൻ ചാലെ സസുറൽ എന്നി ചിത്രങ്ങളിലൂടെ സതീഷ് കൗശിക് മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡും നേടി. ഭാര്യക്കും മകൾക്കും ഒപ്പമായിരുന്നു സതീഷ് കൗശിക് കഴിഞ്ഞിരുന്നത്. 

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ തേഡ് സിംഗിൾ പുറത്തിറങ്ങി

0

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ സെക്കൻ്റ് സിംഗിൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ആദ്യ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.

സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ.

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പിആർഒ: ശബരി

കിട്ടിയാൽ ഊട്ടി മ്യൂസിക് വീഡിയോ : എസ്പി വെങ്കിടേഷ് സംഗീതം ,ഡെന്നീസ് ജോസഫിന്റെ മകൾ തിരക്കഥ

0

മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന മ്യൂസിക് വീഡിയോ ആണ് “കിട്ടിയാൽ ഊട്ടി ” . ഒരു വിന്റേജ് അനുഭൂതി ഉണർത്തുന്ന പാട്ടുമായാണ് അദ്ദേഹമെത്തുന്നത്. കിട്ടിയാൽ ഊട്ടി സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോസഫാണ്. സ്റ്റുഡൻ്‌റ് വിസയിലും മറ്റും നാടുവിടുന്ന എണ്ണമറ്റ മലയാളി യുവതലമുറയുടെ വിഷയം ചർച്ച ചെയ്ത ഒടിടി ചിത്രം ‘ദി പ്രൊപ്പോസലി’ന്റെ സംവിധായകനാണ് ജോ. മൺമറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നീസാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഊട്ടിയിലും വിദേശത്തുമായി ചിത്രീകരിച്ചിരിക്കുന്ന ഏഴു മിനിട്ട് ദൈർഘ്യ വീഡിയോയിൽ സംവിധായകനായ ജോ ജോസഫ് തന്നെയാണ് നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്. അമര രാജ , ക്ലെയർ സാറ മാർട്ടിൻ ,അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് സിനിമകളിലൂടെ ശ്രദ്ധേയയായ സൂസൻ ലൂംസഡൻ ആണ് ദൃശ്യാവിഷ്ക്കാരമൊരുക്കിയിരിക്കുന്നത്. പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഗാനമാലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനുമാണ്. മലയാളത്തിനു പുറമെ തമിഴിലും ഇറങ്ങുന്ന വീഡിയോയുടെ പകർപ്പവകാശം സൈന മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ‘മാണിക്ക മാട്ടരം ‘ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. പി ആർ ഓ അജയ് തുണ്ടത്തിൽ.

ബാല്യത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് നടി ഖുശ്ബു

0

അടുത്തിടെ ദേശീയ വനിത കമ്മിഷൻ അംഗമായി നിയമിതയായ ഖുശ്ബു ബാല്യത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച് മനസ്സ് തുറന്നിരിക്കുന്നു. എട്ടു വയസുമുതൽ 15 വയസ്സ് വരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഖുശ്ബു വെളിപ്പെടുത്തിയത്. കുട്ടികൾ തങ്ങൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് തുറന്നു പറയേണ്ടതുണ്ടെന്നും എന്നാൽ മിക്ക കേസുകളിലും അങ്ങനെയല്ല സംഭവിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. ഒരു കുട്ടി ചൂഷണം ചെയ്യപെടുമ്പോൾ അത് അവരുടെ മുഴുവൻ ജീവിതത്തെ തന്നെ ബാധിക്കുന്നു. വളരെയധികം പീഡനം സഹിക്കേണ്ടി വന്ന ആളാണെന്റെ അമ്മ. ഭാര്യയെ തല്ലുന്നത് തന്റെ അവകാശമാണെന്നാണ് അയാൾ വിചാരിച്ചത്. ഭാര്യയെ മാത്രമല്ല കുട്ടികളെയും അയാൾ തല്ലി. അയാളുടെ ഒരേയൊരു മകളെ ലൈംഗികമായും പീഡിപ്പിച്ചു.

കുട്ടിക്കാലത്ത് ഞാനതിനു വിധേയയാകുമ്പോൾ, എനിക്ക് പേടിയായിരുന്നു. മറ്റേതൊരു വേട്ടക്കാരനെയും പോലെ എന്റെ പിതാവും ഞാനാരോടെങ്കിലും എന്തെങ്കിലും പറഞ്ഞാലുള്ള ആനന്തരഫലത്തെ കുറിച്ചു എന്നെ ഭിഷണിപ്പെടുത്തി. എന്റെ  അമ്മയെയും മൂന്ന് സഹോദരങ്ങളെയും ഉപദ്രെവിക്കുമെന്ന് അയാളെന്നെ നിരന്തരം ഭിഷണിപെടുത്തറു ണ്ടായിരുന്നു. അയാൾ ഞങ്ങളെ ഉപേക്ഷിച്ചു പോയി. എന്നാൽ താൻ പിന്നീട് സിനിമയിൽ തിളങ്ങാൻ തുടങ്ങിയ കാലത്ത് പിതാവ് വീണ്ടും അടുത്ത് കൂടാൻ ശ്രമിച്ചിരുന്നുവെന്ന് ഖുശ്ബു പറയുന്നു. “ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിച്ചതിന് ശേഷം, തിരിച്ചുവരാൻ അയ്യാൾ പരമാവധി ശ്രെമിച്ചു. നിരന്തരം സന്ദേശങ്ങൾ അയച്ചു. പക്ഷെ ഞങ്ങൾ ആ വാതിൽ എപ്പോഴും അടച്ചിട്ടു. അയാൾ കഴിഞ്ഞ വർഷം മരിച്ചുവെന്ന് അറിഞ്ഞു. 37 വർഷമായി ഞാൻ അയാളോട് സംസാരിച്ചിട്ടില്ല. കർമ്മ എന്നൊന്നുണ്ട്, അതെല്ലാത്തിനോടും പകരം വിട്ടും. അദ്ദേഹത്തിന് മൂന്ന് ആണ്മക്കളുണ്ടായിരുന്നു. പക്ഷെ അവരാരും അദേഹത്തിന്റെ ശവസംസ്കാരത്തിന് പോയില്ല “.

മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തിൽ ജനിച്ച ഖുശ്ബു 1980 കളിൽ ബാലതാരമായാണ് കരിയർ ആരംഭിച്ചത്. പുരുഷാധിപത്യ അടിച്ചമർത്തലിനും സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകൾക്കുമെതിരെ പോരാടുന്ന ശക്തമായ ഇച്ഛശക്തിയുള്ള നിരവധി കഥാപാത്രങ്ങളെ ഖുശ്ബു അവതരിപ്പിച്ചു. അച്ഛനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതിനു ശേഷവും അയാൾ തന്റെ സിനിമകളുടെ സെറ്റിൽ വന്ന് ശല്യപെടുത്തുമായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. “പണത്തിന് വേണ്ടി ഞാൻ എന്തും ചെയ്യുമെന്നും അയാൾ എന്റെ നിർമാതകളോട് പറയാറുണ്ടായിരുന്നു. എന്നാൽ നിർമ്മാതാക്കൾ എന്നെ സംരക്ഷിച്ചു. അയാളെ സെറ്റിൽ നിന്ന് പുറത്താക്കി, ഇവിടെയൊന്നും കണ്ടുപോവരുതെന്നും താക്കിത് നൽകി”.

‘റാണി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്, ഉർവശി, ഭാവന, ഹണി റോസ് ഒന്നിക്കുന്നു

0

ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റാണി’. സ്ത്രീ കേന്ദ്രികൃത സിനിമയായിരിക്കും ഇതെന്നാണ് പേര് നൽകുന്ന സൂചന. മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാല കൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗാനങ്ങൾ എഴുതി സംഗീതം നൽകിയിരിക്കുന്നത് മേന മേലത്ത് ആണ്. ഛായഗ്രഹണം വിനായക് ഗോപൽ, എഡിറ്റർ അപ്പു ഭട്ടതിരി, പശ്ചാത്തല സംഗീതം ജൊനാഥൻ ബ്രൂസ്, മേക്കപ്പ് രഞ്ജിത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു ഗംഗാധരൻ, അസോസിയേറ്റ് ഡയറക്ടർ നിതിഷ് നാരായണൻ, സംവിധായകൻ ശങ്കർ രാമകൃഷ്ണനും, വിനോദ് മേനോനും, ജിമ്മി ജേക്കബും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം

ടോവിനോ തോമസിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ സെറ്റിൽ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ട്ടമുണ്ടായതായി റിപ്പോർട്ട്‌

0

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ത്രിഡിയിൽ റിലീസിനെത്തുന്ന സിനിമയുടെ ഓരോ അപ്ഡേറ്റ്സും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ സെറ്റിൽ തീപിടുത്തമുണ്ടായെന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ കാസർഗോഡ് ചീമേനിയിൽ ഇട്ട സെറ്റിലാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കൃത്യസമയത്ത് തീകെടുത്താൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്‌.

സെറ്റിലെ തീപിടുത്തം സിനിമയുടെ തുടർന്നുള്ള ചിത്രികരണത്തെ ബാധിച്ചിട്ടുണ്ട്. ഷൂട്ടിംഗ് അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനിയുണ്ടായിരുന്നത്. ചിത്രത്തിലെ തന്റെ ഷെഡ്യൂൾ പൂർത്തിയായ വിവരം ടോവിനോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായിക വേഷങ്ങൾ കൈകാര്യം ചെയുന്നത്. കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.

സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി ടോവിനോ കളരി അഭ്യസിച്ചിരുന്നു. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് യുജിഎം പ്രൊഡക്ഷൻസാണ്. മാജിക്‌ ഫ്രെയിംസും നിർമാണത്തിൽ പങ്കാളികളാണ്. കേരളത്തിന്റെ ആയോധന കലയായ കളരിക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ ഹിറ്റ്‌ മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 

പുഷ്പ 2 ന് ശേഷം അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് തെന്നിന്ത്യൻ താരം അല്ലു അർജുൻ

0

പുഷ്പ 2 ന് ശേഷം അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ. അർജുൻ റെഡി എന്ന ഹിറ്റ്‌ ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്‌ഡി വംഗയ്ക്കൊപ്പമാണ് അല്ലു എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷൺ കുമാർ ആണ് നിർമ്മിക്കുന്നത്. ടി സീരീസ് ഫിലിംസ് പ്രൊഡക്ഷൻസും ഭദ്രകാളി പിക്ചർസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃഷൻ കുമാർ, പ്രണയ് റെഡ്‌ഡി വംഗ എന്നിവരും ചിത്രത്തിന്റെ നിർമാതാക്കളാണ്. ശിവ് ചന്നയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. ടി സീരീസ് ഫിലിംസ് പ്രോഡക്ഷൻസ് നിർമ്മിക്കുന്ന സന്ദീപ് വംഗയുടെ സ്പിരിറ്റ്‌ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും അല്ലു അർജുൻ നായകനാവുന്ന ചിത്രം ആരംഭിക്കുക. പ്രഭാസാണ് സ്പിരിറ്റ്‌ എന്ന ചിത്രത്തിൽ നായകനാവുന്നത്. ഒരു പോലീസുകാരന്റെ വേഷത്തിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്.

രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അനിമൽ’ എന്ന ചിത്രമാണ് വംഗ പുറത്തിയാക്കിയത്. അർജുൻ റെഡ്‌ഡി തുടർന്ന് അദ്ദേഹം സംവിധാനം ചെയ്ത ഹിന്ദിയിലെ “കബീർ സിംഗ്’ എന്നിവയുടെ വിജയത്തിന് ശേഷമാണ് രൺബീറിനൊപ്പം ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം അല്ലു അർജുൻ നായകനായ പുഷ്പ 2 അണിയറയിൽ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബൻവാർ സിംഗ് ഷെഖാവത്തിന്നെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പ രാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയുന്നത് സുകുമാറാണ്. പി ആർ ഒ ആതിര ദിൽജിത്ത്.