Home Blog Page 80

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” ആഗോള റിലീസ് നാളെ

0

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” നാളെ മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിക്കും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിൻ്റെ ട്രെയ്‌ലർ, പ്രോമോ ഗാനം എന്നിവക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ക്രൈം ഡ്രാമ ത്രില്ലർ ആയി ഒരുക്കിയ ചിത്രം ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിങ്ങിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു സിനിമാനുഭവം ആവും സമ്മാനിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരേ സമയം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തിൽ സ്പർശിക്കുകയൂം ചെയ്യുമെന്നാണ് സൂചന. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി – ലാലാ റിലേഷൻസ്, പിആർഒ – ശബരി, വാഴൂർ ജോസ്

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ഒക്ടോബർ 31 റിലീസ്

0

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ സെൻസറിങ് പൂർത്തിയായി. A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്.

ചിത്രത്തിൻ്റെ ട്രെയ്‌ലർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.

വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. ആദ്യാവസാനം മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന, വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്ന പ്രതീതിയാണ് ചിത്രത്തിൻ്റെ ആദ്യം പുറത്ത് വന്ന ടീസറും, പിന്നാലെ വന്ന ട്രെയ്ലറും സമ്മാനിച്ചത്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ – രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്

അവന്റെ പാരമ്പര്യം ആണിത്, സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ്; ​ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

0

ആലപ്പുഴ: ​ മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ​ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കുടുംബത്തിന് വരെ പണി കൊടുക്കുന്നവനാണെന്നും സരിതയെ ഉപയോ​ഗിച്ചാണ് മന്ത്രി സ്ഥാനം നേടിയതെന്നും വെള്ളാപ്പള്ളി പറയുന്നു.

`ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ​ഗണേഷ് കുമാർ. അവന്റെ പാരമ്പര്യം ആണിത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ്. സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയെടുത്തത്’- വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ പ്രശംസിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്ന് അദ്ദേഹം പറയുന്നു. ‘എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ ഒഴിവാക്കണം. പാർട്ടി നേതാക്കളുടെ വളർച്ച ഉൾകൊള്ളാൻ ജി സുധാകരൻ തയാറാകണം’- വെള്ളാപ്പള്ളി പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണ്. കേരളത്തിനും ആലപ്പുഴക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ലെന്നും പറയുന്നു. പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കിയാൽ വിഷമം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ദേവസ്വം ബോർഡിനെതിരെയും വെള്ളാപ്പള്ളി പ്രതികരിച്ചു. ദേവസ്വം ബോർഡ് അമ്പലങ്ങളിലെല്ലാം മോഷണം’- എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. സംവിധാനങ്ങൾ ഇങ്ങനെ തുടർന്നാൽ ചക്കരക്കുടത്തിൽ കൈ ഇടുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.ക്ഷേത്ര വരുമാനത്തിന്റെ കണക്കുകൾ കൃത്യമല്ല. ദേവസ്വം ബോർഡ് അമ്പലങ്ങളിൽ എല്ലാം മോഷണം നടക്കുന്നു. മോഷണം ഇല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. സംവിധാനം മുഴുവൻ മാറണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ കുഴപ്പക്കാരനെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ്’- വെള്ളാപ്പള്ളി പറഞ്ഞു. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് മാറിയെന്നും സംസ്ഥാനത്ത് ഒറ്റ ദേവസ്വം ബോർഡ് മാത്രം മതിയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

vellappally natesan about kb ganesh kumar

200ലധികം സ്ക്രീനുകളിൽ 50 ദിവസം പിന്നിട്ട് “ലോക” ; ചരിത്ര നേട്ടവുമായി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം

0

മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”. മലയാളത്തിൽ ആദ്യമായി ഒരു ചിത്രം 200 ലധികം സ്ക്രീനുകളിൽ 50 ദിവസം പിന്നിടുന്നു എന്ന ചരിത്രമാണ് “ലോക” സൃഷ്ടിച്ചത്. ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിക്കുന്ന ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളത്തിൽ നിന്ന് മാത്രം 120 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം കേരളത്തിലും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 60 കോടിയോളം നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ വാരിയ മലയാള ചിത്രമായും മാറി.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തെ ആവേശകരമാക്കി.

50 ദിവസം പിന്നിടുമ്പോഴും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ പ്രദർശനം തുടരുന്ന “ലോക” ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി മാറിയിരുന്നു. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടുകയും ഇന്ത്യൻ സിനിമയിലെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ” ലോക ചാപ്റ്റർ 2″ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ. “ലോക” കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ ,കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ

ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിജയകരമായ രണ്ടാം വാരത്തിലേക്ക് “ഫെമിനിച്ചി ഫാത്തിമ”; ചിത്രം തീയേറ്ററുകളിലെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച പുതിയ ചിത്രം “ഫെമിനിച്ചി ഫാത്തിമ” പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക്. റിലീസ് ചെയ്ത ദിനം മുതൽ വമ്പൻ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രത്തിന് കേരളമെങ്ങും വലിയ പ്രതികരണമാണ് ലഭിച്ചത്. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രമായി മാറിക്കഴിഞ്ഞു. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. ഒരുപാട് ചിരിയും ഒട്ടേറെ ചിന്തയും നിറച്ചാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.

ആഴമുള്ള കഥാഖ്യാനം കൊണ്ട് കൂടെയാണ് ചിത്രം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കുമുൾപ്പെടെ മികച്ചൊരു സിനിമാനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്. “സു ഫ്രം സോ”, “ലോക” എന്നീ ചിത്രങ്ങൾക്ക് ശേഷം, ഫെമിനിച്ചി ഫാത്തിമയിലൂടെ വീണ്ടുമൊരു മനോഹര സിനിമാനുഭവം മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിനും വലിയ കയ്യടിയാണ് സിനിമാ പ്രേമികളിൽ നിന്നും ലഭിക്കുന്നത്. .

ചിരിയുണർത്തുന്ന സംഭാഷണങ്ങൾക്കും കഥാസന്ദർഭങ്ങൾക്കുമൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും കൊണ്ട് നിറഞ്ഞ ചിത്രം ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.

ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് “ഫെമിനിച്ചി ഫാത്തിമ”.

IFFK FIPRESCI – മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് – IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്.

ഛായാഗ്രഹണം – പ്രിൻസ് ഫ്രാൻസിസ്, എഡിറ്റിംഗ്- ഫാസിൽ മുഹമ്മദ്, പശ്ചാത്തല സംഗീതം – ഷിയാദ് കബീർ, സൗണ്ട് ഡിസൈൻ – ലോ എൻഡ് സ്റ്റുഡിയോ, റീ റെക്കോർഡിങ് – സച്ചിൻ ജോസ്, ഡിഐ, കളറിസ്റ്റ് – ജോജിൽ ഡി. പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ – പ്രശോഭ് കുന്നംകുളം, മുസ്തഫ സർഗം, വിഷ്വൽ ഇഫക്റ്റ്സ് – വിനു വിശ്വൻ, അസിസ്റ്റന്റ് ഡയറക്ടർ- ആഗ്നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് – ഹിഷാം യൂസഫ് പിവി, സബ്ടൈറ്റിൽ – ഫിൽ ഇൻ ദി ബ്ലാങ്ക്സ്, ടൈറ്റിൽ ഡിസൈൻ – നജീഷ് പി എൻ, പിആർഒ- ശബരി

രൺവീർ സിങ് – ആദിത്യ ധർ ചിത്രം “ധുരന്ദർ” ടൈറ്റിൽ ട്രാക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

0

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ “ധുരന്ദർ” ടൈറ്റിൽ ട്രാക്ക് പുറത്ത്. ചിത്രത്തിന്റെ കാത്തിരിപ്പിനെ കൂടുതൽ ആവേശഭരിതമാകുന്ന ഒരു ഗാനമാണ് ടൈറ്റിൽ ട്രാക്ക് ആയി പുറത്തു വിട്ടിരിക്കുന്നത്. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ടൈറ്റിൽ ട്രാക്കിന്റെ ലിറിക്കൽ വീഡിയോ സാരേഗാമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. അതിനോടൊപ്പം ഗാനത്തിന്റെ ഓഡിയോ ട്രാക്ക് എല്ലാ പ്രധാന മ്യൂസിക് പ്ലാറ്റ്ഫോമുകളിലും സ്ട്രീം ചെയ്യുന്നുണ്ട്.

ആധുനിക ഹിപ്-ഹോപ്പ്, പഞ്ചാബി സ്റ്റൈൽ, സിനിമാറ്റിക് ഗ്രിറ്റ് എന്നിവയുടെ ധീരമായ സംയോജനമാണ് ഈ ഗാനം. ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൌർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ധുരന്ദറിന്റെ വ്യാപ്തിയും ഊർജ്ജവും തീവ്രതയും പ്രതിഫലിപ്പിക്കുന്ന ഈ ഗാനം ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, ബാബു സിംഗ് മാൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഹനുമാൻകൈൻഡ് ആദ്യമായി ചെയ്യുന്ന ബോളിവുഡ് പ്രൊജക്റ്റ് കൂടിയാണിത്. അദ്ദേഹത്തിന്റെ തനത് ശൈലിയിൽ ശക്തവും കൃത്യവുമായി ആധുനിക റാപ്പിനെ ഓൾഡ് സ്‌കൂൾ ദേസി സ്വാഗറുമായി ലയിപ്പിച്ചാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. രൺവീർ സിങ്ങിൻ്റെ ഉഗ്രമായ സ്ക്രീൻ പ്രെസൻസിനെ വലിയ രീതിയിലാണ് ഈ ഗാനം പിന്തുണക്കുന്നത്.

‘നാ ദേ ദിൽ പർദേശി നു’ എന്ന ഈ ഗാനം ആഴത്തിലുള്ള വികാരങ്ങൾ വഹിക്കുന്ന ഒരു നാടോടി ക്ലാസിക് ആണെന്നും ഇത് ചിത്രത്തിനായി പുനർരൂപകൽപ്പന ചെയ്യാൻ സാധിച്ചത് ഒരു ബഹുമതിയും ഉത്തരവാദിത്തവും ആണെന്നും സംഗീത സംവിധായകനായ ശാശ്വത് സച്ച്ദേവ് പറഞ്ഞു. സിനിമയുടെ ആത്മാവിന്റെ തന്നെ ഭാഗമായ ഈ ഗാനം തുടക്കം മുതൽ തന്നെ തിരക്കഥയിലുണ്ടായിരുന്നുഎന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും വൻ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത രൂപത്തിൽ രൺവീറിനെ അവതരിപ്പിച്ച “ധുരന്ദർ” ഫസ്റ്റ് ലുക്ക് വീഡിയോ വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ശ്രദ്ധ നേടി.

‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച “ധുരന്ദർ”. അദ്ദേഹവും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, ‘ധുരന്ദർ’, അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥ വെളിപ്പെടുത്തുന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് “ധുരന്ദർ” തീയേറ്ററുകളിലെത്തുക.

ഛായാഗ്രഹണം – വികാഷ് നൗലാഖ , എഡിറ്റർ -ശിവകുമാർ വി പണിക്കർ, സംഗീതം – ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ – സെയ്നി എസ് ജോഹറായ്, വസ്ത്രാലങ്കാരം – സ്‌മൃതി ചൗഹാൻ, ആക്ഷൻ – എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം – വിജയ് ഗാംഗുലി, പിആർഒ – ശബരി

നടി അർച്ചന കവി വിവാഹിതയായി; വരൻ റീക്ക് വർ​ഗീസ്

0

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അര്‍ച്ചനാ കവി വിവാഹിതയായി. റിക്ക് വര്‍ഗീസാണ് വരന്‍. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് അവതാരക ധന്യാ വര്‍മയാണ് വിവാഹവാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.’എന്റെ പ്രിയപ്പെട്ടവള്‍ വിവാഹിതയായി’ എന്ന കുറിപ്പിനൊപ്പം വിവാഹചിത്രവും ധന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിക് അര്‍ച്ചനയെ വിവാഹം കഴിക്കുന്നതിന്‍റെ വിഡിയോയും ധന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ അര്‍ച്ചനാ കവിയും ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തിരുന്നു. ‘കെട്ടകാലത്ത് താന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്നും എല്ലാവര്‍ക്കും അതിന് കഴിയട്ടെ’ എന്നുമാണ് അര്‍ച്ചന പോസ്റ്റ് ചെയ്തിരുന്നത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016-ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ താരം വിവാഹം കഴിച്ചെങ്കിലും 2021-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.നീലത്താമരയുടെ റീമേക്കിലൂടെയാണ് അര്‍ച്ചന വെള്ളിത്തിരയിലെത്തുന്നത്. പിന്നാലെ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ സിനിമി രം​ഗത്ത് സജീവമായിരുന്നു.

Archana Kavi second Wedding

ഗൾഫ് പര്യടനവുമായി മുഖ്യമന്ത്രി ബഹ്റൈനിൽ; നാളെ പ്രവാസി സം​ഗമത്തിൽ പങ്കെടുക്കും

0

ദുബായ്: ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. പുലർച്ചെ 1 മണിയോടെ ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പരിപാടിയിൽ മുഖ്യമന്ത്രിക്ക് പുറമേ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് എം.എ യുസുഫ് അലി എന്നിവർ പങ്കെടുക്കും. ബഹറൈനിലെ സന്ദർശനം കഴിഞ്ഞാൽ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തിൽ അടുത്ത മാസം 7നും യുഎഇയിൽ 9നും എത്തും.

Pinarayi vijayan Gulf visit start

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ്; 15 മില്യൺ കാഴ്ചക്കാരുമായി “അസുര ആഗമന”

0

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം “സാംബരാല യേതിഗട്ട്” ഗ്ലിമ്പ്സ് വീഡിയോക്ക് റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 15 മില്ല്യനിലധികം കാഴ്ചക്കാർ. സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ച് ഇന്നലെയാണ് ഈ വീഡിയോ പുറത്ത് വന്നത്. “അസുര ആഗമന” എന്ന ടൈറ്റിലോടെ എത്തിയ വീഡിയോക്ക് ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. വമ്പൻ ഹിറ്റുകളായ “വിരൂപാക്ഷ”, “ബ്രോ” എന്നിവക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ഈ ചിത്രം പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് നിർമ്മിക്കുന്നത്. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

വമ്പൻ പീരിയഡ് ആക്ഷൻ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ “ബാലി” എന്ന കഥാപാത്രമായാണ് സായ് ദുർഗ തേജ് അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസും കഥാ പശ്ചാത്തലവും വെളിപ്പെടുത്തുന്ന ഗ്ലിമ്പ്സ് മാസ്സ് പരിവേഷത്തിൽ ഉഗ്ര രൂപത്തിലാണ് സായ് ദുർഗ തേജിനെ അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഞെട്ടിക്കുന്ന ശാരീരിക പരിവർത്തനമാണ് ഈ വീഡിയോയുടെ മറ്റൊരു ഹൈലൈറ്റ്. ശരീരം കൊണ്ടും മനസ്സ് കൊണ്ടും, ഒരു യോദ്ധാവായ് ഉജ്ജ്വല പ്രകടനമാണ് സായ് ദുർഗ തേജ് കാഴ്ചവെച്ചിരിക്കുന്നതെന്നും വീഡിയോ സൂചിപ്പിക്കുന്നു. അജനീഷ് ലോകനാഥ് ഒരുക്കിയ സംഗീതവും ഗ്ലിമ്പ്സ് വീഡിയോയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്.

പ്രകടന മികവിനൊപ്പം സാങ്കേതിക നിലവാരം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാൻ ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം ഒരുക്കുന്നത്. വൈകാരികമായി ഏറെ ആഴമുള്ള ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായി ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം പാൻ ഇന്ത്യൻ റിലീസായെത്തും.

രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- വെട്രിവെൽ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്നാഥ്, എഡിറ്റിംഗ്- നവീൻ വിജയകൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ- ഗാന്ധി നാടികുടികർ, കോസ്റ്റ്യൂം ഡിസൈനർ- അയിഷ മറിയം, മാർക്കറ്റിംഗ് – ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

0

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ” ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്. “ദ ബ്ലഡ് ലൈൻ” എന്ന ടൈറ്റിലോടെയാണ് ഈ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനാത് സേവ്യർ, പിആർഒ – ശബരി

ദിനിൽ ബാബുവിനെതിരെ നിയമ നടപടിയുമായി വേഫറെർ ഫിലിംസ്

0

വേഫറെർ ഫിലിംസിന്റെ സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചു എന്ന ആരോപണത്തിന് വിധേയനായ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ നിയമ നടപടിയുമായി വേഫറെർ ഫിലിംസ്. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ വേഫറെർ ഫിലിംസിനെ അപകീർത്തിപ്പെടുത്തിയതിനാണ് വേഫറെർ ഫിലിംസ് ദിനിൽ ബാബുവിനെതിരെ പരാതി നൽകിയത്. തേവര പോലീസ് സ്റ്റേഷനിലും മലയാളത്തിലെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലുമാണ് വേഫറെർ ഫിലിംസ് പരാതി നൽകിയത്. വേഫറെർ ഫിലിംസിന്റെ കാസ്റ്റിംഗ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫറെർ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂ എന്നും, മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിംഗ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും അവർ അഭ്യർത്ഥിച്ചു. അതോടൊപ്പം ദിനിൽ ബാബുവുമായി വേഫറെർ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്നും വേഫേററിന്റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ല എന്നും അവർ അറിയിച്ചു.

വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആരംഭിക്കുന്നെണ്ടെന്നും അതിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാം എന്ന ആവശ്യവുമായി തന്നെ ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിൽ ഉള്ള വേഫേററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വരാനാണ് ആവശ്യപ്പെട്ടത് എന്നും യുവതി വെളിപ്പെടുത്തി. ആരോപണത്തിനൊപ്പം ദിനിൽ ബാബുവിന്റെ ശബ്ദ സന്ദേശവും യുവതി പരസ്യപ്പെടുത്തി. അവിടെ എത്തിയ തന്നെ ദിനിൽ ബാബു ഒരു മുറിയിലേക്ക് കൊണ്ട് പോയി അടച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. തനിക്ക് വഴങ്ങിയില്ലെങ്കിൽ മലയാള സിനിമയിൽ ഇനി അവസരം ലഭിക്കില്ല എന്ന് ദിനിൽ ബാബു ഭീഷണിപ്പെടുത്തി എന്നും യുവതി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ഭർത്താവ് തക്ക സമയത്ത് അവിടെ എത്തിച്ചേർന്നത് കൊണ്ട് മാത്രമാണ് താൻ രക്ഷപെട്ടതെന്നും ലേഡി സ്റ്റാഫും പ്രൊഡക്ഷൻ ആളുകളും അവിടെ ഉണ്ടാകും എന്ന ഉറപ്പ് തന്നാണ് തന്നെ ദിനിൽ ആ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തിയത് എന്നും യുവതി വെളിപ്പെടുത്തി. പീഡന ശ്രമം പരാജയപെട്ടതിനു ശേഷം ദിനിലിനോട് അതേ കുറിച്ച് ചോദിച്ചപ്പോൾ പണം തരാമെന്നും മാപ്പു പറയാൻ തയ്യാറല്ലെന്നുമാണ് ദിനിൽ പറഞ്ഞതെന്നും യുവതിയും ഭർത്താവും മാധ്യമങ്ങളോട് വിശദീകരിച്ചു. എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുതിച്ചുയർന്ന് സ്വർണ്ണവില; ഇന്ന് വില ഉയർന്നത് രണ്ട് തവണ

0

തിരുവനന്തപുരം: ദിനംപ്രതി കുതിച്ചുയരുന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വർണ്ണത്തിന്റെ വില വർധിപ്പിച്ചത്. രാവിലെ പവന് 94,520രൂപയും ഗ്രാമിന് 11,815 രൂപയുമായിരുന്നു വില. ഉച്ചയായപ്പോഴേക്കും ഇത് ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമായി.

അന്താരാഷ്ട്ര വിപണിയിൽ ​ട്രോയ് ഔൺസിന് 61.68 ഡോളർ കൂടി 4,208.83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ​എക്കാലത്തെയും ഉയർന്ന വിലയാണിത്. ഈ ​രീതിയിലാണ് സ്വർണ്ണവില ഉയരുകയാണെങ്കിൽ കേരളത്തിൽ പവൻ വില ഒരുലക്ഷത്തിൽ എത്താൻ അധികനാൾ വേണ്ടി വരില്ല. ഒരു പവൻ ആഭരണം വാങ്ങാൻ ഇപ്പോൾ തന്നെ സ്വർണ്ണവിലക്കൊപ്പം പണിക്കൂലിയും നികുതിയുമടക്കം ഒരുലക്ഷത്തിലേ​റെ നൽകണം.

18 കാരറ്റ് സ്വർണവും റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 9760 രൂപയായി. 14കാരറ്റിന് 7590 രൂപയാണ് ഗ്രാംവില. ഒമ്പത് കാരറ്റിന് 4900 രൂപയായി.

gold rate today