
ദുബായ്: ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. പുലർച്ചെ 1 മണിയോടെ ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പരിപാടിയിൽ മുഖ്യമന്ത്രിക്ക് പുറമേ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് എം.എ യുസുഫ് അലി എന്നിവർ പങ്കെടുക്കും. ബഹറൈനിലെ സന്ദർശനം കഴിഞ്ഞാൽ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തിൽ അടുത്ത മാസം 7നും യുഎഇയിൽ 9നും എത്തും.
Pinarayi vijayan Gulf visit start
