Home Blog Page 79

നിധിയും ഭൂതവും” ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം നവംബർ 14 റിലീസ്

0

ത്രില്ലിംങ്ങ് മിസ്റ്ററി എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന “നിധിയും ഭൂതവും” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൂ വീലർ വർക്ക്ഷോപ്പ് നടത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിൽ പൊടുന്നനവെ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജൻ ജോസഫ്. നവംബർ 14 ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഡീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

അനൂപ്, ധർമ്മ, സതി എന്നീ ഉറ്റ ചങ്ങാതിമാരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പട്ടാളം എന്നു വിളിക്കുന്ന റിട്ടേർഡ് പട്ടാളക്കാരൻ ഗിരീശൻ തന്റെ റിട്ടേർമെന്റ് മുഴുവൻ ഇൻവെസ്റ്റ് ചെയ്ത് ഒരു ഹോംസ്റ്റേ പണിയുന്നു. പക്ഷേ ഒരു മരണം നടന്നതോടെ ഹോംസ്റ്റേയിൽ പ്രേതം ഉണ്ടെന്നുള്ള കഥ നാട്ടിൽ പാട്ടാവുന്നു. ഹോംസ്റ്റേ പൂട്ടിയതോടെ കടത്തിലാകുന്ന ഗിരീശൻ അനൂപിന് ഹോംസ്റ്റേയുടെ ഒരു ഭാഗം ടൂ വീലർ വർക്ക്ഷോപ്പ് നടത്തുവാൻ വാടകയ്ക്ക് നൽകുന്നു. ജോലിയുടെ വേഗതയ്ക്ക് ഹോംസ്റ്റേയുടെ ഒരു മുറിയിലേക്ക് താമസം മാറിയ മൂവർസംഘത്തിന് പ്രേതകഥ നാട്ടുകാരുടെ ഭാവന മാത്രമാണ് എന്ന കാര്യം വ്യക്തമായി.

ഈ ഹോംസ്റ്റേയിൽ ആൽബം ഷൂട്ടിങ്ങിനായി 5 പെൺകുട്ടികൾ എത്തുന്നതോടെ കഥയുടെ ഗതിമാറുന്നു. അവിടെ വെച്ച് മരണം നടന്ന മുറിയിൽ 4 പേരും മറ്റൊരു മുറിയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കും ഉറങ്ങാനായി പോകുന്നു. രാത്രിയിൽ ഒറ്റയ്ക്ക് കിടന്ന പെൺകുട്ടി വലിയ അലർച്ചയോടെ മുറിയ്ക്ക് പുറത്തേക്ക് ഓടി ഇറങ്ങുന്നു. മരണം നടന്ന മുറിയിലല്ല ആ പെൺകുട്ടി കിടന്നത്, പിന്നെന്തിനാണ് അവൾ പേടിച്ചലറിയത്. ഇതിനുള്ള ഉത്തരമാണ് ചിത്രം നൽകുന്നത്.

അനീഷ് ജി മേനോൻ നായകനാകുന്ന ചിത്രത്തിൽ അശ്വൽ ലാൽ, മുഹമ്മദ് റാഫി, നയ്റ നിഹാർ, വിഷ്ണു ഗോവിന്ദൻ, വൈക്കം ഭാസി, പോൾസൺ, പ്രമോദ് വെളിയനാട്, ഗോകുലൻ, രാധ ഗോമതി, രശ്മി അനിൽ തുടങ്ങി 45 ഓളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ചിത്രത്തിൽ 2 ഗാനങ്ങളാണ് ഉള്ളത്. വിഷ്ണു എസ്. ശേഖർ സംഗീതം നൽകി നിഷികാന്ത് രചിച്ച “കല്യാണ കൊണ്ടാട്ടം”, ജയ്സൺ ജെ നായർ ഈണമിട്ട് സന്തോഷ് വർമ്മ വരികളെഴുതിയ “എന്നൊരമ്മേ” എന്നാരംഭിക്കുന്ന ഗാനം എന്നിവയാണവ. സരിഗമ ആണ് ചിത്രത്തിൻ്റെ മ്യൂസിക് പാർട്ണർ.

ഛായാഗ്രഹണം -കനകരാജ് പളേരി, എഡിറ്റിംഗ്- അജീഷ് ആനന്ദ്, കലാസംവിധാനം – അസീസ് കരുവാരകുണ്ട്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, പിആർഒ – ശബരി

കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയായി മാറാൻ എസ്.ഡി സ്കേപ്സ്; സ്റ്റീഫൻ ദേവസ്വിയുടെ പുതിയ സംരംഭത്തിന് ഇന്ന് തുടക്കം

0

മന്ത്രി പി രാജീവ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യും

  • വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയുമായി സം​ഗീതജ്ഞൻ സ്റ്റീഫൻ ദേവസ്വി. സ്റ്റീഫൻ ദേവസ്വിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ ഇന്ന് (18) പ്രവർത്തനം ആരംഭിക്കും. വ്യവസായ മന്ത്രി പി.രാജീവ് രാവിലെ 11ന് ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാലും മറ്റ് സിനിമ താരങ്ങളും മുഖ്യാതിഥികളാകും . നോർത്ത് കളമശ്ശേരി സുന്ദര​ഗിരിയിൽ പ്രവർത്തനം ആരംഭിക്കുന്ന സ്റ്റുഡിയോ കേരളത്തിലെ ഏറ്റവും വിപുലീകരിച്ചതും വിശാലമായ സൗകര്യത്തോടെയുമാണ് ഒരുങ്ങുന്നത്.

നാനൂറിന് മുകളിൽ വാഹനങ്ങൾക്കുള്ള വിശാലമായ പാർക്കിങ്ങ് സൗകര്യത്തോട് കൂടിയാണ് സ്റ്റുഡിയോ സജ്ജമായത്. ഒറ്റപ്പാലം , സുന്ദരഗിരി എന്നിങ്ങനെ രണ്ട് സ്റ്റുഡിയോകളാണ് എസ്.ഡി സ്കേപ്സിന്റെ പ്രത്യേകത. ഇവിടെ ഇൻഡോർ സ്റ്റുഡിയോ ഷൂട്ടുകൾക്ക് പുറമേ വിവിധ ഇവന്റ് പരിപാടികൾ, സിനിമ സീരിയൽ മേഖലയിലെ വ്യത്യസ്തമായ വിനോദ പരിപാടികൾ, ലൈവ് ഷോകൾ, ഫാഷൻ ഷോകൾ, സം​ഗീത സദസ്, വിപുലമായ വിവാഹ റിസപ്ഷൻ, കോർപ്പറേറ്റ് ഇവൻസ്, തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഇൻഡോർ സ്റ്റുഡിയോ സൗകര്യമാണ് എസ്.ഡി സ്കേപ്സിലൂടെ ഒരുങ്ങുന്നത്. പൂർണമായി ശീതീകരിച്ച സ്റ്റുഡിയോ ഒറ്റപ്പാലത്തിൽ മൂവായിരത്തിലധികം സീറ്റിങ്ങ് കപ്പാസിറ്റിയും, സ്റ്റുഡിയോ സുന്ദരഗിരിയിൽ സ്റ്റേജ് കഴിഞ്ഞ് 800 ലധികം സീറ്റിങ്ങ് കപ്പാസിറ്റിയിയും ഉൾക്കൊള്ളുന്നു. കൂടാതെ ​ഗ്രീൻ റൂം, ക്യാന്റീൻ സൗകര്യം എന്നിവ ഒരുങ്ങും.

വിശാലമായ സ്റ്റുഡിയോ, ചിത്രീകരണം എളുപ്പമാകും

അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ഷൂട്ടിംഗ് സ്റ്റുഡിയോ ഒറ്റപ്പാലം ചിത്രീകരണലോകത്തിന് പുതിയ അനുഭവം സമ്മാനിക്കും. 17,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള സ്റ്റുഡിയോ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. 147 അടി നീളവും 120 അടി വീതിയുമുള്ള ഈ സ്റ്റുഡിയോയ്ക്ക് 40 അടി ഉയരത്തിലുള്ള വിപുലമായ സൗകര്യം ഒരുങ്ങുന്നു. ചുമരുകളിൽ 25 കിലോ ഭാരമൂല്യമുള്ള റിഗ്‌സ് ഘടിപ്പിക്കാവുന്ന ശേഷിയുണ്ട്. കൂടാതെ ഫാഷൻ ഷോകൾ സംഘടിപ്പിക്കുമ്പോൾ വലിയ കാറ്റ്‌വാക്ക് സൗകര്യവും ഒരുങ്ങുന്നു.
മെഗാ പ്രൊഡക്ഷനുകൾ നടത്താൻ കേരളത്തിൽ മറ്റെങ്ങും പോകേണ്ടതില്ല. സ്റ്റുഡിയോയുടെ പിൻഭാഗത്തേക്ക് ട്രക്കുകൾ നേരിട്ട് പ്രവേശിക്കാവുന്ന സംവിധാനം, അഞ്ച് മേക്കപ്പ് റൂമുകൾ, 1 സ്വകാര്യ മുറി, ഒൻപത് ശൗചാലയം, സ്റ്റോർ റൂം, ലോബി & പ്രീ-ഫങ്ഷൻ ഏരിയ എന്നിവ സ്റ്റുഡിയോയുടെ പ്രത്യേക്തകളാണ്. ചിത്രീകരണത്തിനും, ലൈവ് ഷോകൾക്കും, പരസ്യങ്ങൾക്കുമായി വിശാലമായ അവസരങ്ങൾ സ്റ്റുഡിയോ സമ്മാനിക്കും.

SD scapes Stephen Devassy studio

സി.ഐഎസ്.എഫ് ഉദ്യോ​ഗസ്ഥർ സ‍ഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം

0

കൊച്ചി: സി.ഐഎസ്.എഫ് ഉദ്യോ​ഗസ്ഥർ സ‍ഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. 15 പേർക്ക് പരിക്കേറ്റു. രണ്ട് ഉദ്യോ​ഗസ്ഥരുടെ നില ​ഗുരതരമാണ്. വിമാനത്താവള ഡ്യൂട്ടിക്കായി പോകവെയാണ് ​ഗോൾഫ് ക്ലബിന് സമീപത്ത് വച്ച് വാഹനം അപകടത്തിൽപ്പെടുന്നത്. കരിയാട് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകവെയാണ് ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിയുന്നത്. വിമാനത്താവളത്തിന് ഒരു കിലോമീറ്റർ മുന്നേയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ഉദ്യോ​ഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

cisf officers vehicle accident

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്; ചിത്രം ഒക്ടോബർ 31 റിലീസ്

0

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്. പാർട്ടി മോഡ് ഓൺ എന്ന ടാഗ്‌ലൈനോടെ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് ക്രിസ്റ്റോ സേവ്യർ. ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ ആയ ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടൈറ്റിലോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും.

സെൻസറിങ് പൂർത്തിയായപ്പോൾ A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് നേരത്തെ പുറത്ത് വന്ന ട്രെയ്‌ലർ നൽകിയത്. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന, വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്ന പ്രതീതിയാണ് ചിത്രത്തിൻ്റെ ആദ്യം പുറത്ത് വന്ന ടീസറും, പിന്നാലെ വന്ന ട്രെയ്ലറും സമ്മാനിച്ചത്.

ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഇ ഫോർ എക്സ്പെരിമെന്റസ് ആണ്. ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്യുന്ന ചിത്രം കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ – രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.

https://music.youtube.com/watch?v=rdoP4gD1adw&si=i-I_CZw-Xy1vwYeK

സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; കുട്ടിക്ക് ഹിജാബ് ധരിക്കാം; വിവാദങ്ങളിൽ ഹൈക്കോടതി നടപടി

0

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്ക് ഹിജാബ് ധരിച്ച് പ്രവേശനം നിഷേധിച്ച കൊച്ചി സെന്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ തിരിച്ചടി. കുട്ടിക്ക് ഹിജാബിട്ട് സ്കൂളിലെത്താമെന്ന് നിലപാടെടുത്ത ഡിഡിഇയുടെ ഉത്തരവിന് സ്റ്റേ നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവിന് ഉടൻ സ്റ്റേ വേണമെന്നായിരുന്നു സ്കൂൾ മാനേജ്മെന്റിന്റെ ഹർജി.

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് പറഞ്ഞു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.

ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരുമെന്ന ഉറപ്പോടെ രക്ഷിതാക്കൾ സമ്മതപത്രം നൽകണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ നിർദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അങ്ങനെ ചെയ്താൽ മാത്രമേ വിദ്യാർത്ഥിക്ക് പഠനം തുടരാൻ കഴിയൂവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാൽ ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും വിദ്യാർത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് പഠനം തുടരാമെന്നും വിദ്യാഭ്യാസ വകുപ്പ് നിലപാടെടുത്തിരുന്നു.

school hijab issue court order

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി”ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം

0

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” ഇന്ന് ആഗോള റിലീസായെത്തി. ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ക്രൈം ഡ്രാമ ത്രില്ലർ ആണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.

ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ട് പോകുന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരേ സമയം ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തിൽ സ്പർശിക്കുകയൂം ചെയ്യുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ഗംഭീര പ്രകടനം കൊണ്ട് പ്രധാന അഭിനേതാക്കൾ എല്ലാവരും തന്നെ കയ്യടി നേടുന്നുണ്ട്.

മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി – ലാലാ റിലേഷൻസ്, പിആർഒ – ശബരി, വാഴൂർ ജോസ്

ഗുരുദത്ത ഗനിഗ – രാജ് ബി ഷെട്ടി ചിത്രം “ജുഗാരി ക്രോസ്” ടീസർ പുറത്ത്

0

ഗുരുദത്ത ഗനിഗ ഒരുക്കുന്ന ജുഗാരി ക്രോസിൽ നായകനായി രാജ് ബി ഷെട്ടി. പ്രശസ്ത എഴുത്തുകാരൻ പൂർണചന്ദ്ര തേജസ്വിയുടെ ജനപ്രിയ നോവലായ ‘ജുഗാരി ക്രോസ്’ അടിസ്ഥാമാക്കി അതേ പേരിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്ത്. നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രത്തിൽ ആരാണ് നായകനായി എത്തുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാ പ്രേമികൾ. ടീസറിലൂടെയാണ് ചിത്രത്തിലെ നായകനായി രാജ് ബി ഷെട്ടി എത്തുമെന്ന വിവരം പുറത്ത് വിട്ടത്. ഗുരുദത്ത ഗനിഗ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ ഗുരുദത്ത ഗനിഗയാണ് ചിത്രം നിർമ്മിക്കുന്നത്.

രാജ് ബി ഷെട്ടിയും ഗുരുദത്ത ഗനിഗയും ഒന്നിച്ച ആദ്യ ചിത്രമായ “കരാവലി” യുടെ റിലീസിന് മുൻപ് തന്നെ ഈ കൂട്ടുകെട്ടിൽ അടുത്ത ചിത്രമായ “ജുഗാരി ക്രോസ്” ആരംഭിച്ചിരിക്കുകയാണ്. ഷേവ് ചെയ്ത തല, ഒഴുകുന്ന രക്തം, ചുവന്ന രത്നക്കല്ലുകൾ എന്നിവ ഉൾപ്പെടുന്ന ശ്രദ്ധേയമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ടീസർ വലിയ ആകാംഷയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ഗംഭീര പശ്ചാത്തല സംഗീതവും സിനിമയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയും ആവേശവും ഇരട്ടിയാക്കുന്നു.

തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടുന്ന രാജ് ബി ഷെട്ടി, ‘സു ഫ്രം സോ’യിലെ ഗുരുജിയായി പ്രേക്ഷകരെ ആകർഷിക്കുകയും കരാവലിയിലെ കാളകൾക്കൊപ്പമുള്ള അഭിനയത്തിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ജുഗാരി ക്രോസിന്റെ ശക്തമായ ലോകത്തേക്ക് ചുവടുവെക്കുന്ന അദ്ദേഹം കരിയറിലെ ഒരു സുപ്രധാന നീക്കമാണ് ഇതിലൂടെ നടത്തുന്നത്. ഒരേ സംവിധായകനൊപ്പം തുടർച്ചയായി ചിത്രങ്ങൾ ചെയ്യുന്നത് രാജ് ബി ഷെട്ടിക്ക് ഈ സംവിധായകനിലും അദ്ദേഹത്തിന്റെ സംഘത്തിലുമുള്ള വിശ്വാസവും കാണിച്ചു തരുന്നു.

കരാവലിയുടെ ചിത്രീകരണം ഇതിനോടകം പൂർത്തിയായതിനാൽ അതിന്റെ പോസ്റ്റ് പ്രൊഡക്ഷനും ജുഗാരി ക്രോസിനൊപ്പം മുന്നോട്ടു കൊണ്ട് പോവുകയാണ് സംവിധായകൻ ഗുരുദത്ത. കരാവലിയിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ അഭിമന്യു സദാനന്ദൻ ആണ് ജുഗാരി ക്രോസിന്റെ ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സച്ചിൻ ബസ്രൂറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തും. പിആർഒ- ശബരി

വരവറിയിച്ച് ആമിർ അലി, 1 മില്യണും കടന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം ഖലീഫ ഗ്ലിമ്പ്സ്

0

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ” ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോക്ക് ഗംഭീര സ്വീകരണം. റിലീസ് ചെയ്ത് 24 മണിക്കൂർ പോലും പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ 1 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ യൂട്യൂബിൽ നിന്ന് നേടിയത്. “ദ ബ്ലഡ് ലൈൻ” എന്ന ടൈറ്റിലോടെ പുറത്ത് വന്ന ഗ്ലിമ്പ്സ് വീഡിയോ പൃഥ്വിരാജ് സുകുമാരൻ്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. പൃഥ്വിരാജ് സുകുമാരന്റെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, മാസ്സ് ആക്ഷൻ, ഗംഭീര ഡയലോഗുകൾ എന്നിവയുൾപ്പെടുത്തി ഒരുക്കിയ ഗ്ലിമ്പ്സ് ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതം, ജോമോൻ ടി ജോൺ നൽകിയ ദൃശ്യങ്ങൾ എന്നിവയും വീഡിയോയുടെ ഹൈലൈറ്റുകളായി മാറിയിട്ടുണ്ട്.

ചിത്രം 2026 ഓണം റിലീസായാണ് എത്തുകയെന്നും ഗ്ലിമ്പ്സ് വീഡിയോയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി എന്ന നായക കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പിആർഒ – ശബരി

അസമിൽ വിഘടനവാദികളുടെ ​ഗ്രനേഡ് സ്ഫോടനം; മൂന്ന് ജവാന്മാർക്ക് പരിക്ക്; തിരിച്ചടിച്ച് സൈന്യം

0

ദിസ്പൂർ: അസമിലെ സൈനിക പോസ്റ്റിനു സമീപം വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിലും ​ഗ്രനേഡ് സ്ഫോടനങ്ങളിലും മൂന്നു സൈനികർക്ക് പരുക്ക്. ഇന്ത്യൻ ആർമിയുടെ 19 ​ഗ്രനേഡിയേഴ്സ് യൂണിറ്റ് ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. അസമിലെ ടിന്‍സുകിയ ജില്ലയിലെ കക്കോപഥാറിലാണ് സംഭവം.

അസമിന്റെയും അരുണാചൽ പ്രദേശിന്റെയും അതിർത്തിക്ക് സമീപത്തുള്ള പ്രദേശത്താണ് ക്യാമ്പ്. കക്കോപഥാറിലെ സൈനിക ക്യാമ്പിനു നേരെ ഒരു മണിക്കൂറോളം വെടിവെപ്പുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികർ ഉടനടി ഫലപ്രദമായി മുൻകരുതൽ സ്വീകരിച്ചുവെന്ന് സൈനിക വക്താവ് അറിയിച്ചു.

എന്നാൽ അക്രമികൾ ഉടൻതന്നെ കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സൈന്യവും പോലീസും പ്രദേശം വളഞ്ഞിട്ടുണ്ട്. തുടർന്ന് സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്രമണം നടത്തിയവരെ കണ്ടെത്താനായി തിരച്ചില്‍ പുരോ​ഗമിക്കുകയാണ്.

അപ്പർ അസമില്‍ ഇതേരീതിയിൽ ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ഉള്‍ഫ (സ്വതന്ത്ര) വിഭാഗമാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. എന്നാൽ ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമണത്തിന് ഉപയോ​ഗിച്ചതായി കരുതുന്ന ട്രക്ക്അ അരുണാചൽ പ്രദേശിൽ കണ്ടെത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശിലെ തെം​ഗാപാനി മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്.

Terrorists attack Army camp in Assam

കെപിസിസി പുനഃസംഘടന; അതൃപ്തി അറിയിച്ച് ചാണ്ടി ഉമ്മൻ അനുകൂലികൾ

0

തിരുവനന്തപുരം: കെപിസി പുനഃസംഘടന പട്ടികയിൽ അത‍ൃപ്തി. ഭാരവാഹി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ അനുകൂലികൾ. ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ സ്ഥാനത്ത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പട്ടികയിൽ പേര് ഉൾപ്പെടാത്തതാണ് അതൃപ്തിക്ക് കാരണം.

യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട്‌റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ചാണ്ടി ഉമ്മൻ നേരത്തെ പ്രതികണവുമായി രംദത്തെത്തിയിരുന്നു. “ഒരു വർഷം മുമ്പ് തന്നെ അപമാനിച്ച് പുറത്താക്കിയതാണ്,” എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.

കെപിസിസിയുടെ പുതിയ ജംബോ പട്ടികയിൽ 13 വൈസ് പ്രസിഡന്റുമാരും 58 ജനറൽ സെക്രട്ടറിമാരുമാണ് ഉള്ളത്. നേരത്തെ ഉണ്ടായിരുന്ന പട്ടികയിൽ നിന്ന് പുനഃസംഘടന പട്ടിക പൂർത്തിയാക്കിയപ്പോൾ രാഷ്ട്രീയകാര്യ സമിതിയിൽ പുതിയതായി 6 പേരെ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ടറി എം. ലിജുവിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ പാലോട് രവിയെ വൈസ് പ്രസിഡന്റായും നിയമിച്ചു.

Kpcc chandy oommen raises dissenting note

ഹനാൻ ഷായും നിത്യ മാമ്മനും ചേർന്ന് പാടിയ ‘ഇന്നസെന്‍റ് ‘ സിനിമയിലെ മനം കവരുന്ന ‘അതിശയം’ ഗാനം പുറത്ത്

0

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയിലെ പുതിയ ഗാനം പുറത്ത്. സിനിമയിലെ മൂന്നാമത് ഗാനമായി എത്തിയിരിക്കുന്ന ‘അതിശയം’ പാടിയിരിക്കുന്നത് സംഗീതലോകത്തെ പുത്തൻ താരോദയമായ ഹനാൻ ഷായും നിത്യ മാമ്മനും ചേർന്നാണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജയ് സ്റ്റെല്ലാറാണ് സംഗീതം നൽകിയിരിക്കുന്നത്.

കിലി പോൾ ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരിക്കുന്ന സൂചന. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനവും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.

തമിഴകത്തെ പുത്തൻ സെൻസേഷനായ പ്രദീപ് രംഗനാഥൻ കൊച്ചിയിലെത്തി; ‘ഡ്യൂഡ്’ തിയേറ്ററുകളിൽ

0

ലവ്‌ ടുഡേ, ഡ്രാഗൺ സിനിമകളിലൂടെ തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ കൊച്ചിയിലെത്തി. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ സിനിമയുടെ വിവിധ പ്രൊമോഷൻ പരിപാടികൾക്കായാണ് താരം കൊച്ചിയിൽ എത്തിയിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. പ്രദീപിന്‍റെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് തന്നെയായിരുന്നു. ഇന്നാണ് ‘ഡ്യൂഡ്’ വേൾഡ് വൈഡ് റിലീസിനെത്തുന്നത്.

യുവാക്കള്‍ക്കിടയിൽ വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥനെന്നും മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവും ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നതും സായ് അഭ്യങ്കറിന്‍റെ പാട്ടുകളുമൊക്കെ ഈ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാക്കിയിരിക്കുകയാണ് ‘ഡ്യൂഡ്’ എന്നും ഇ ഫോർ എന്‍റടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മെഹ്ത പറയുന്നു. മികച്ച ഉള്ളടക്കമുള്ള സിനിമകളൊരുക്കുന്ന മൈത്രി മൂവി മേക്കേഴ്സിലും വലിയ വിശ്വാസമാണെുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും ‘ഡ്യൂഡ്’ എന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ഡ്യൂഡ്’. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന പ്രദീപ് രംഗനാഥൻ മാജിക് ‘ഡ്യൂഡി’ലും പ്രതീക്ഷിക്കാമെന്നാണ് ഏവരും കാത്തിരിക്കുന്നത്. ചിത്രത്തിലേതായി ആദ്യമെത്തിയ ‘ഊരും ബ്ലഡ്’ യൂട്യൂബിൽ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. ‘നല്ലാരു പോ’ 41 ലക്ഷവും ‘സിങ്കാരി’ 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവ്വഹിച്ച ‘കോമാലി’യും ‘ലൗവ് ടു‍ഡേ’യും വലിയ വിജയമായിരുന്നു. നായകനായെത്തിയ ‘ലൗവ് ടുഡേ’, ‘ഡ്രാഗൺ’ സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ‘ഡ്യൂഡ്’ റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്.

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘ഡ്യൂഡ്’ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യന്നിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്ടർ: പിഎൽ സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: തപസ് നായക്, വിഎഫ്എക്സ് സൂപ്പ‍ർവൈസ‍ർ: രാംകുമാർ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റിൽസ്: ദിനേശ് എം, പബ്സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്‍റർടെയ്ൻമെന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ് കേരള: വിപിൻ കുമാർ(10G മീഡിയ) പിആർഒ: ആതിര ദിൽജിത്ത്.