Home Blog Page 81

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

0

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ” അസുര ആഗമന” എന്ന ടൈറ്റിലോടെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടത്. എസ് വൈ ജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം “വിരൂപാക്ഷ”, “ബ്രോ” എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണ്. 125 കോടി രൂപ ബജറ്റിൽ ആണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമയിലെ നായിക.

ചിത്രത്തിൻ്റെ വമ്പൻ കാൻവാസും കഥാ പശ്ചാത്തലവും വെളിപ്പെടുത്തുന്നതിനൊപ്പം സായ് ദുർഗ തേജിനെ ഉഗ്ര രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഗ്ലിമ്പ്സ് വീഡിയോ. സായ് ദുർഗ്ഗ തേജിന്റെ ശാരീരികവും വൈകാരികവുമായ പരിവർത്തനമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. കഠിനമായ പേശീബലവും കണ്ണുകളിൽ കത്തുന്ന തീവ്രതയും ഉള്ള ഒരു യോദ്ധാവിനെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും സായ് ദുർഗ തേജ് ഉൾക്കൊള്ളുന്നു. അദ്ദേഹത്തിന്റെ ഗംഭീര സംഭാഷണങ്ങളും ഊർജ്ജസ്വലമായ ഭാവങ്ങളും ഈ വീഡിയോക്ക് ആധികാരികത പകർന്ന് നൽകുന്നതിനൊപ്പം അദ്ദേഹത്തിൻ്റെ അസാധാരണമായ പ്രകടനത്തെയും സൂചിപ്പിക്കുന്നു.

ശക്തമായ പ്രകടനങ്ങളും സാങ്കേതിക വൈഭവവും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാൻ ഇന്ത്യൻ കാഴ്ചയായി ചിത്രം മാറുമെന്ന സൂചനയാണ് ഗ്ലിമ്പ്സ് നൽകുന്നത്. വൈകാരികമായി ഏറെ ആഴമുള്ളതും ദൃശ്യപരമായി ഗംഭീരവുമായ ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായി ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്നും ഈ ഗ്ലിമ്പ്സ് കാണിച്ചു തരുന്നു. തെലുങ്ക് സിനിമയുടെ പുരാണ-ആക്ഷൻ വിഭാഗത്തിന് ഈ ചിത്രം ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കും എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ വമ്പിച്ച പാൻ-ഇന്ത്യ റിലീസിനായി ആണ് ചിത്രം ഒരുങ്ങുന്നത്. ഇത് ഈ വർഷത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമാറ്റിക് ഇവന്റുകളിൽ ഒന്നായിരിക്കുമെനുള്ള പ്രതീക്ഷയും അതോടൊപ്പം സമ്മാനിക്കുന്നു. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- വെട്രിവെൽ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്നാഥ്, എഡിറ്റിംഗ്- നവീൻ വിജയകൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ- ഗാന്ധി നാടികുടികർ, കോസ്റ്റ്യൂം ഡിസൈനർ- അയിഷ മറിയം, മാർക്കറ്റിംഗ് – ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

27 വർഷങ്ങൾക്ക് ശേഷം ഇനി പരമേശ്വരൻ്റെ വരവ്; “ഉസ്താദ്” റീ റിലീസിന് ഒരുങ്ങുന്നു

0

വലിയ ‘റിപ്പീറ്റ് വാല്യൂ’ പഴയകാല മോഹൻലാൽ ചിത്രങ്ങളുടെ വലിയ സവിശേഷതയാണ്. കാണുന്നവരെ ഒട്ടും മടുപ്പിക്കാത്ത, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് അത് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റീറിലീസുകൾ ആവർത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്. ഇനി റീ റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രം “ഉസ്താദ്” ആണ്. 1999ൽ പുറത്തിറങ്ങിയ ആക്‌ഷൻ ത്രില്ലർ ചിത്രം, രഞ്ജിത്ത് എഴുതി സിബിമലയിൽ ആണ് സംവിധാനം ചെയ്തത്. കൺട്രി ടോക്കീസിൻ്റെ ബാനറിൽ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് സിനിമ നിർമിച്ചത്. ചിത്രത്തിൽ മോഹൻലാൽ, ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണിവിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെൻ്റ്, ജനാർദ്ദനൻ, സായികുമാർ, ശ്രീ വിദ്യ, നരേന്ദ്ര പ്രസാദ്, മണിയൻപിള്ള രാജു, ഗണേഷ്കുമാർ, കുഞ്ചൻ, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ, ജോമോൾ, സുധീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സഹോദരിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏട്ടൻ, പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടിയുണ്ട് ചിത്രത്തിൽ. മോഹൻലാലിന്റെ വ്യത്യസ്ത വേഷപ്പകർച്ചകളാൽ പരമേശ്വരന്റെയും അധോലോക നായകനായ ഉസ്താദിന്റെയും ക‌ഥയാണ് ചിത്രം പറയുന്നത്. ദിവ്യ ഉണ്ണിയാണ് മോഹൻലാലിന്റെ സഹോദരിയായി വേഷമിട്ടത്. ഇരുവരും തമ്മിലുള്ള വൈകാരിക രംഗങ്ങൾ ഇന്നും പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതാണ്. മോഹൻലാലിന്റെ ആക്‌ഷൻ രംഗങ്ങൾ കൊണ്ടും അഭിനയത്തികവ് കൊണ്ടും ഇന്നും ആരാധകരുടെ ഫേവറേറ്റ് ലിസ്റ്റിലുള്ള സിനിമയാണ് ഉസ്താദ്. അന്ന് തിയറ്ററിൽ വലിയ വിജയം കൈവരിക്കാനാകാതെ പോയ സിനിമ 27 വർഷങ്ങൾക്ക് ശേഷം ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് വീണ്ടും തീയറ്ററിലെത്തിയിരിക്കുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഫെബ്രുവരിയിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അറിയിച്ചു.

ദേവദൂതനും, ഛോട്ടാ മുംബൈക്കും ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ആക്ഷൻ രംഗങ്ങൾക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി, കണ്ണൻ പരീക്കുട്ടി എന്നിവരുടെ വരികൾക്ക് വിദ്യാസാഗർ, തേജ് മെറിൻ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാർ, മോഹൻലാൽ, ശ്രീനിവാസ്, സുജാത, രാധിക തിലക് എന്നിവരാണ് ചിത്രത്തിലെ ഗായകർ. ഛായാഗ്രഹണം: ആനന്ദക്കുട്ടൻ, എഡിറ്റിംഗ്: ഭൂമിനാഥൻ, പശ്ചാത്തല സംഗീതം: രാജാമണി, മേക്കപ്പ്: സലീം, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, അഡ്മിനിസ്ട്രേറ്റീവ് & ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ഗായത്രി അശോകൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ കൂടുതൽ അപ്ഡേറ്റ് ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

0

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ പ്രോമോ ഗാനം പുറത്ത്. ജേക്‌സ് ബിജോയ് സംഗീതം നൽകിയ ‘ നിലഗമനം‘ എന്ന ഈ ഗാനം ആലപിച്ചത് ചിന്മയി ശ്രീപദ ആണ്. ഗാനത്തിന് വരികൾ രചിച്ചത് മുത്തു. 2025 ഒക്ടോബർ 17 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്നത്. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.

വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വിട്ടത്. സോഷ്യൽ മീഡിയയിൽ മികച്ച ശ്രദ്ധ നേടിയ ട്രെയ്‌ലർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ വികസിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്.
ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി – ലാലാ റിലേഷൻസ്, പിആർഒ – ശബരി, വാഴൂർ ജോസ്

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി”; റിലീസ് ഒക്ടോബർ 17 ന്

0

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ സെൻസറിങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2025 ഒക്ടോബർ 17 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും രണ്ടു ദിവസം മുൻപ് നടന്നു. അതിന് ശേഷം പുറത്തു വന്ന ചിത്രത്തിലെ പ്രോമോ ഗാനവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.
ജേക്‌സ് ബിജോയ് സംഗീതം നൽകിയ ‘ നിലഗമനം‘ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനം ആലപിച്ചത് ചിന്മയി ശ്രീപദ. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.

ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ വികസിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. മികച്ച ട്രെയ്‌ലർ കട്ട് പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ഒരേ സമയം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തിൽ സ്പർശിക്കുകയൂം ചെയ്യുന്ന ചിത്രമായി “പാതിരാത്രി” മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി – ലാലാ റിലേഷൻസ്, പിആർഒ – ശബരി, വാഴൂർ ജോസ്

കുരുമുളക് സ്പ്രേ അടിച്ച് മർദനം; പിന്നാലെ ഭാര്യയേും മർദിച്ചു; വില കുറച്ച് മീൻ വിറ്റതിന്കൊല്ലത്ത് കച്ചവടക്കാരന് ക്രൂര മർദനം

0

കൊല്ലം: വില കുറച്ച് മീൻ വിറ്റതിന് കച്ചവടക്കാരന് ക്രൂര മർദനം. കൊല്ലം ഭരണിക്കാവ് സ്വദേശി കണ്ണനാണ് മർദനമേറ്റത്. മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു രണ്ടംഗ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മത്സ്യം എടുക്കുന്നതിനായി നീണ്ടക്കരയിലേക്ക് കണ്ണൻ പോകാനായി ഒരുങ്ങുന്നതിനിടെയാണ് വീടിന് സമീപം ഒളിച്ചിരുന്ന രണ്ടു പേർ ഇയാളെ മർദിച്ചത്. കമ്പികൊണ്ട് ശരീരത്തിൽ അടിക്കുകയായിരുന്നു തടഞ്ഞപ്പോഴേക്കും കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തുവെന്ന് കണ്ണൻ പറഞ്ഞു.

സമീപത്തെ കടകളിലേക്കാൾ വില കുറവിൽ മീൻ വിറ്റതാണ് മർദിക്കാനിടയായത്. കണ്ണൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തടയാനെത്തിയ ഇയാളുടെ ഭാര്യയ്ക്കും മർദനമേറ്റു.

kollam beaten for selling fish at a low price.

നെന്മാറ ഇരട്ടക്കൊലക്കേസ് ; ചെന്താമര കുറ്റക്കാരൻ

0

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ചെന്താമരയ്ക്കെതിരെ ചുമത്തിയ കൊലക്കുറ്റമടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഫോറൻസിക് തെളിവുകൾ പരിശോധിച്ച ശേഷമാണ് വിധി. ചെന്താമര തന്നെ കുറ്റക്കാരനായ ഇരട്ടക്കൊല കേസിലും വിചാരണ ഉടൻ ആരംഭിക്കും.

സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. ഈ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് സജിത കൊലക്കേസിൽ ആറു വർഷങ്ങൾക്കു ശേഷം വിചാരണ പൂർത്തിയാക്കി കോടതി ഇന്ന് വിധി പറഞ്ഞത്. ഒക്ടോബര്‍ 16 ന് കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കും. പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയാണെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി, ഇയാൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്ന് നേരത്തെ സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചിരുന്നു.

അതേസമയം ഭാവഭേദങ്ങളൊന്നുമില്ലാതെയാണ് പ്രതി ചെന്താമര ഇന്നും കോടതിയിലെത്തിയത്. വിധി കേള്‍ക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും രാവിലെ കോടതിയിലെത്തിയിരുന്നു. കൊല നടന്ന ദിവസം സജിത ഒറ്റയ്ക്കായിരുന്നു. മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു.

nenmara chenthamara case

മുഖ്യമന്ത്രി ​ഗൾഫിലേക്ക് : സൗദി സന്ദർശനത്തിന് ഇന്ന് തുടക്കം

0

ന്യുഡൽഹി: മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിക്കും. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും പേഴ്സണൽ അസിസ്റ്റന്റ് വിഎം സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഒന്ന് വരെ വിവിധ തീയതികളിൽ യാത്ര ചെയ്യാനാണ് തീരുമാനം. അതേസമയം സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.

kerala cm gulf visit

മലയാള സിനിമയിൽ പുതുചരിത്ര പിറവി; 300 കോടി ക്ലബിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം “ലോക”

0

മലയാളത്തിലെ പുതിയ ചരിത്രത്തിനു പിറവി നൽകി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിക്കുന്ന ചിത്രമായി “ലോക” മാറി. റിലീസ് ചെയ്ത് 45 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 300 കോടി എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ നിന്ന് മാത്രം 120 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം വിദേശത്തു നിന്നും അത്ര തന്നെ ഗ്രോസ് ആണ് സ്വന്തമാക്കിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 60 കോടിയോളമാണ് ചിത്രം നേടിയ ഗ്രോസ്.

യുഎഇയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട മലയാള ചിത്രം എന്ന റെക്കോർഡും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രം എന്ന റെക്കോർഡും “ലോക” അഞ്ചാം വാരത്തോടെ സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായ “ലോക” മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് എന്ന കിരീടവും ചൂടിയാണ് തീയേറ്ററുകളിൽ പ്രദർശന വിജയത്തിന്റെ കുതിപ്പ് തുടരുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും, മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ പ്രദർശനം തുടരുന്ന “ലോക” ഇരുന്നൂറിൽ കൂടുതൽ സ്‌ക്രീനുകളിൽ അമ്പതാം ദിവസം ആഘോഷിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി മാറിയ “ലോക”, 1 കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോള തലത്തിൽ കണ്ടത് എന്നാണ് കണക്കുകൾ പറയുന്നത്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടുകയും വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. ബുക്ക് മൈ ഷോയിലും അഞ്ചു മില്യണിൽ കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന ആദ്യ മലയാള ചിത്രമായി മാറിയ “ലോക”, കേരളത്തിൽ മാത്രം ആദ്യമായി 50000 ത്തിൽ കൂടുതൽ ഷോകൾ കളിച്ചും ചരിത്രമായി. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ” ലോക ചാപ്റ്റർ 2″ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ.

മലയാള സിനിമയുടെ ചരിത്രത്തിലെ അത്ഭുത വിജയമെന്നും നാഴികക്കല്ലെന്നും വിശേഷിപ്പിക്കാവുന്ന “ലോക” കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് തന്നെയാണ്. ത്രസിപ്പിക്കുന്ന സംഗീതവും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും അത്ഭുതപ്പെടുത്തുന്ന കഥാപശ്‌ചാത്തലവും മനോഹരമായ പ്രകടനങ്ങളും കൊണ്ട് “ലോക” മലയാള സിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ ട്രെൻഡ് സെറ്റർ ആയി മാറിയിരിക്കുകയാണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ

ദീപാവലിക്ക് “ഭാരത് ബിഞ്ച് ഫെസ്റ്റിവൽ” പ്രഖ്യാപിച്ച് ZEE5

0

ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5,പുതിയ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. ഏഴ് ഭാഷകളിലെ പ്രീമിയറുകൾ, ആകർഷകമായ ഉത്സവ ഓഫറുകൾ എന്നിവയുമായാണ് ZEE5 ഇത്തവണ വന്നിരിക്കുന്നത്.ഇതിലൂടെ ഭാരത് ബിഞ്ച് ഫെസ്റ്റിവലിന് തുടക്കമിടുകയാണ് ZEE5.

പരമ്പരാഗത “ഫീൽ-ഗുഡ്” ചിത്രങ്ങൾ, വെബ് സീരീസുകൾ എന്നിവ മാറ്റിനിർത്തി, ത്രില്ലറുകൾ, മിസ്റ്ററികൾ, ക്രൈം ഡ്രാമകൾ തുടങ്ങിയ ആവേശം നിറഞ്ഞ ജോണറുകളോടുള്ള പ്രേക്ഷകരുടെ വർദ്ധിച്ചുവരുന്ന ഇഷ്ടം തിരിച്ചറിഞ്ഞാണ് ഈ കാമ്പയിൻ ZEE5 രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഭാരത് ബിഞ്ച് ഫെസ്റ്റിവലിനെ കൂടുതൽ ആകർഷകമാക്കുന്നതിനായി, ZEE5 ഒക്ടോബർ 13 മുതൽ 20 വരെ പ്രത്യേക ഒരു ആഴ്ചത്തെ ഗംഭീര ഓഫറുകളും പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

ഇതിന്റെ ഭാഗമായ്, ഹിന്ദി കണ്ടന്റ് പാക്ക് ₹199 ന്റെ പകരം ₹149 ക്ക് ലഭ്യമാണ്. റീജിയണൽ പാക്കുകൾ ₹99 ന്റെ പകരം ₹59 രൂപയ്ക്ക് ലഭ്യമാണ്. അത് പോലെ തന്നെ, ഓൾ ആക്സസ് പാക്ക് ₹299 ന്റെ പകരം പ്രത്യേക ഡിസ്‌ക്കൗണ്ട് വിലയായ ₹249 ക്ക് ലഭ്യമാണ്.ZEE5 പ്രമുഖ ഉപഭോക്തൃ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രേക്ഷകർക്ക് കൂടുതൽ ഉത്സവ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. ക്യാംപെയിൻ കാലയളവിൽ, സബ്സ്ക്രൈബർമാർക്ക് Paytm UPI, AutoPay, Cred UPI,AutoPay എന്നിവ വഴി ഉറപ്പായ ക്യാഷ്‌ബാക്ക് ലഭിക്കും. കൂടാതെ, ZEE5 പ്ലാനുകളോടൊപ്പം മൂന്ന് മാസത്തെ JioSaavn Pro ട്രയൽ സൗജന്യമായി ലഭിക്കും.

ഭാരത് ബിഞ്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഏഴ് ഭാഷകളിലായി പുതിയ പ്രീമിയറുകളും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഹിറ്റുകളും ഉൾപ്പെടുത്തി ഒരുങ്ങുന്ന പ്രത്യേകമായ ആഘോഷമാണ് ZEE5 ഇത്തവണ ഒരുക്കിയിരിക്കുന്നത്.ഹിന്ദിയിൽ:Bhagwat Chapter One – Raakshas, Saali Mohabbat, Honeymoon Se Hathya,തമിഴിൽ:Veduvan, Housemates, Maaman,തെലുങ്ക്ൽ: Kishkindapuri¸D/O Prasadrao Kanabadutaledu, Jayummu Nischayamu Ra,മറാത്തിയിൽ: Sthal, Ata Thambaych Naay, Jarann,​ബംഗാളിയിൽ: Mrs Dasgupta, Mrigaya: The Hunt, Abar Proloy,കന്നഡയിൽ: Elumale, Ayyana Mane,Marigallu,എന്നി ചിത്രങ്ങൾ ZEE5 ഇൽ കാണാം.ZEE5 ഇൽ വമ്പൻ ഹിറ്റായ സുമതി വളവിന് ശേഷം ദീപാവലിക്ക് മലയാളി പ്രേക്ഷകർക്ക് നൽകുന്ന ചിത്രം ആണ് ആഭ്യന്തര കുറ്റവാളി. ചിത്രം ഒക്ടോബർ 17 ന് റിലീസ് ചെയ്യും.ZEE5 ഇന്റെ ആദ്യ വെബ് സീരീസ് ആയ കമ്മട്ടം റെക്കോർഡ് സ്ട്രീമിങ് മിനിറ്റ്സ്ഓടെ ഇപ്പോഴും പ്രദർശനം തുടരുകയാണ്.

ഓരോ ദീപാവലിയും പാരമ്പര്യങ്ങളുടെയും ആഘോഷങ്ങളുടെയും കഥയാണ്.ഭാരത് ബിഞ്ച് ഫെസ്റ്റിവലിലൂടെ, പ്രേക്ഷകർക്ക് പുതിയ കഥകൾ കണ്ടെത്താനും, പ്രിയപ്പെട്ടവ ആസ്വദിക്കാനും കഴിയുമെന്ന് ZEE5-ന്റെ ചീഫ് ബിസിനസ് ഓഫീസർ, സിജു പ്രഭാകരൻ പറഞ്ഞു.ഉത്സവകാലത്തെ പുതിയ ആകർഷകമായ ഓഫറുകളും, പ്രേക്ഷകരിൽ ആകാംഷയുണർത്തുന്ന കാമ്പയിൻ ആശയവും, ZEE5 എന്ന ഓ ടി ടി യെ മികവുറ്റതാകുന്നു എന്ന് ​സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ, കാർത്തിക് മഹാദേവ് അഭിപ്രായപ്പെട്ടു.

ഒക്ടോബർ 13 മുതൽ 20 വരെ ZEE5-ൽ ഭാരത് ബിഞ്ച് ഫെസ്റ്റിവലിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപാട് ഓഫറുകളും സമ്മാനങ്ങളും, അപ്പോൾ ഈ ദീപാവലി ആഘോഷം ZEE5 നോടൊപ്പം.

ഉത്സവത്തിനിടെ കൂടെയുള്ള ആനയുടെ കുത്തേറ്റു; ചികിത്സയിലിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ചരിഞ്ഞു

0

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞു. 35 വയസായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് 12.30നായിരുന്നു ആന ചരിഞ്ഞത്. 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കൽ അറയ്‌ക്കൽ ഹൗസിൽ എഎസ് രഘുനാഥൻ നടയ്‌ക്കിരുത്തിയ ആനയാണ് ഗോകുൽ. കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ ഗോകുൽ വളരെ ക്ഷീണിതനായിരുന്നു.

കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ഗജവീരനായിരുന്നു ഗുരുവായൂർ ഗോകുൽ. ഗജവീരന് ദേവസ്വം അന്തിമോപചാരമേകി. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ പുഷ്പചക്രം അർപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം രാധ, അസിസ്റ്റന്റ് മാനേജർ സുന്ദർരാജ് എന്നിവർ സന്നിഹിതരായിയിരുന്നു

guruvayur gokul elephant dies

കരൂർ ദുരന്തം: തമിഴ്നാട് സർക്കാരിന് തിരിച്ചടി,‌ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കും

0

ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം പാർട്ടിയുടെ റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ അന്വേഷണം സിബിഐക്ക്. സുപ്രീംകോടതിയാണ് അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവിട്ടത്. അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത് കോടതിയായിരിക്കും. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എൻ വി അൻജാരിയ എന്നിവരുടെ ബെഞ്ചിൻറേതാണ് ഉത്തരവ്.

കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതയുണ്ടായിരുന്ന ആധവ് അർജുന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് എന്ന് അഭിപ്രായപ്പെട്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് വിദഗ്ധ സമിതിയുടെ മേൽനോട്ടം കോടതി നിർദേശിച്ചിരിക്കുന്നത്. അന്വേഷണത്തിന് നേതൃത്വം നൽകാൻ വിരമിച്ച ജഡ്ജിയെ ഉടൻ തീരുമാനിക്കും.

ടിവികെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, അത് കോടതി അംഗീകരിച്ചിരുന്നില്ല. ടിവികെയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചിരുന്നു. ഇതിനെതിരെയാണ് ടിവികെ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാപകമായ വിമർശനങ്ങളും ആരോപണങ്ങളും നേരിട്ട വിജയ്, സിബിഐ അന്വേഷണം ലഭിക്കുന്നത് നീതിക്കായുള്ള ആശ്വാസമായി കാണുന്നുവെന്നാണ് കരുതുന്നത്. ഡിഎംകെയുടെ അറിവോടെയായിരുന്നു കരൂരിലെ ദുരന്തമെന്നായിരുന്നു ടിവികെയുടെ ഗുരുതര ആരോപണം. സർക്കാരിനെതിരെ കർശന വിമർശനവുമായി വിജയ് മുന്നോട്ടുവന്നതോടെ രാഷ്ട്രീയ തലത്തിലും സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Supreme Court has ordered the CBI to investigate the stampede at a tvk rally

‘ലവ് ടുഡേ’, ‘ഡ്രാഗൺ’, ഇപ്പോൾ ‘ഡ്യൂഡ്’; പ്രദീപ് രംഗനാഥന്‍റെ മൂന്നാമത്തെ സിനിമയും കേരളത്തിൽ എത്തിച്ച് ഇ ഫോർ എന്‍റ‍ർടെയ്ൻമെന്‍റ്സ്, ‘ഡ്യൂഡ്’ ദീപാവലി റിലീസായി 17ന് തിയേറ്ററുകളിൽ

0

തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥന്‍റെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ കേരളത്തിൽ വിതരണത്തിനെത്തിച്ച് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. പ്രദീപിന്‍റെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് തന്നെയായിരുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ‘ഡ്യൂഡ്’ വേൾഡ് വൈഡ് റിലീസിനെത്തുന്നത്.

യുവാക്കള്‍ക്കിടയിൽ വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥനെന്നും മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവും ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നതും സായ് അഭ്യങ്കറിന്‍റെ പാട്ടുകളുമൊക്കെ ഈ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാക്കിയിരിക്കുകയാണ് ‘ഡ്യൂഡ്’ എന്നും ഇ ഫോർ എന്‍റടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മെഹ്ത പറയുന്നു. മികച്ച ഉള്ളടക്കമുള്ള സിനിമകളൊരുക്കുന്ന മൈത്രി മൂവി മേക്കേഴ്സിലും വലിയ വിശ്വാസമാണെുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും ‘ഡ്യൂഡ്’ എന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ഡ്യൂഡ്’. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന പ്രദീപ് രംഗനാഥൻ മാജിക് ‘ഡ്യൂഡി’ലും പ്രതീക്ഷിക്കാമെന്നാണ് ഏവരും കാത്തിരിക്കുന്നത്. ചിത്രത്തിലേതായി ആദ്യമെത്തിയ ‘ഊരും ബ്ലഡ്’ യൂട്യൂബിൽ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. ‘നല്ലാരു പോ’ 41 ലക്ഷവും ‘സിങ്കാരി’ 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവ്വഹിച്ച ‘കോമാലി’യും ‘ലൗവ് ടു‍ഡേ’യും വലിയ വിജയമായിരുന്നു. നായകനായെത്തിയ ‘ലൗവ് ടുഡേ’, ‘ഡ്രാഗൺ’ സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ‘ഡ്യൂഡ്’ റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്.

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘ഡ്യൂഡ്’ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യന്നിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്ടർ: പിഎൽ സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: തപസ് നായക്, വിഎഫ്എക്സ് സൂപ്പ‍ർവൈസ‍ർ: രാംകുമാർ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റിൽസ്: ദിനേശ് എം, പബ്സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്‍റർടെയ്ൻമെന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ് കേരള: വിപിൻ കുമാർ(10G മീഡിയ) പിആർഒ: ആതിര ദിൽജിത്ത്.