
നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അര്‍ച്ചനാ കവി വിവാഹിതയായി. റിക്ക് വര്‍ഗീസാണ് വരന്‍. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് അവതാരക ധന്യാ വര്‍മയാണ് വിവാഹവാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.’എന്റെ പ്രിയപ്പെട്ടവള്‍ വിവാഹിതയായി’ എന്ന കുറിപ്പിനൊപ്പം വിവാഹചിത്രവും ധന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിക് അര്‍ച്ചനയെ വിവാഹം കഴിക്കുന്നതിന്‍റെ വിഡിയോയും ധന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ അര്‍ച്ചനാ കവിയും ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തിരുന്നു. ‘കെട്ടകാലത്ത് താന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്നും എല്ലാവര്‍ക്കും അതിന് കഴിയട്ടെ’ എന്നുമാണ് അര്‍ച്ചന പോസ്റ്റ് ചെയ്തിരുന്നത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016-ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ താരം വിവാഹം കഴിച്ചെങ്കിലും 2021-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.നീലത്താമരയുടെ റീമേക്കിലൂടെയാണ് അര്‍ച്ചന വെള്ളിത്തിരയിലെത്തുന്നത്. പിന്നാലെ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ സിനിമി രംഗത്ത് സജീവമായിരുന്നു.
Archana Kavi second Wedding
