തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴ് സിനിമയിലെ മുൻനിര നായകനുമായ വിജയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നടി തൃഷ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് സിനിമാ-രാഷ്ട്രീയ ലോകത്ത് വലിയ രീതിയിൽ ചർച്ചയാകുന്നു. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ്‌യുടെ അർദ്ധരാത്രിയിലെ ജന്മദിനാഘോഷങ്ങളിൽ നിന്നുള്ള ചിത്രമാണ് തൃഷ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്.
വിജയ്‌ക്കൊപ്പം നിൽക്കുന്ന ഒരു ലളിതമായ ചിത്രം പങ്കുവെച്ചുകൊണ്ട് തൃഷ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. “To the person who makes it all worth it, HBD❤️🧿 00.00✨” എന്നായിരുന്നു തൃഷ ചിത്രത്തോടൊപ്പം കുറിച്ചത്. “എന്റെ ജീവിതം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ടയാൾക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ…” എന്ന അർത്ഥം വരുന്ന ഈ വരികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കൃത്യം 12 മണിക്ക് (00.00) തന്നെ പങ്കുവെച്ച ഈ ‘മിഡ്‌നൈറ്റ് പോസ്റ്റ്’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദവും സ്ക്രീൻ കെമിസ്ട്രിയും ‘ലിയോ’ (Leo) എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‌യുടെ ആദ്യ ജന്മദിനം കൂടിയായതിനാൽ ഈ പോസ്റ്റിന് പ്രാധാന്യമേറുകയാണ്. ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ചിത്രവും തൃഷയുടെ വാക്കുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം തന്നെ വൻ ട്രെൻഡിംഗായി കഴിഞ്ഞു.




