നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ ഇന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കോടതിയിൽ കൊണ്ടുപോകുവാൻ വേണ്ടി ദിലീപിനെ ആലുവ സബ് ജയിലിൽനിന്ന് പുറത്തിറക്കി. കേസിന്‍റെ കൂടുതല്‍ അന്വേഷണത്തിനായി ദിലീപിനെ എട്ടുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. അതേസമയം ദിലീപിന്‍റെ ജാമ്യാപേക്ഷയും മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ തന്നെകുടുക്കിയതാണെന്നുംമാണ് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നത്.അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് .

