നടി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽനിന്ന് പുറത്താക്കി. സംഘടനയുടെ ട്രഷർ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ദിലീപിനെ പുറത്താക്കിയിരിക്കുന്നത്. ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് ഇന്ന് രാവിലെ നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ അടിയന്തിര എക്‌സുക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. യുവതാരങ്ങളുടെ നിലപാടാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആസിഫലി പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങൾ ദിലീപിനെതിരെ രംഗത്ത് വന്നിരുന്നു. സിനിമാ പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനിൽ നിന്നും ഫെഫ്ക്കയിൽ നിന്നും ദിലീപിനെ ഇന്ന് രാവിലെ പുറത്താക്കിയിരുന്നു .

