നടിയെ ആക്രമിച്ച കേസില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിൻറെ മൊഴിയെടുക്കും. പള്‍സര്‍ സുനി തന്‍റെകൂടെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഡ്രൈവറായി ഉണ്ടായിനുള്ളു എന്നാണ് മുകേഷ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മുകേഷുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചില ചിത്രങ്ങൾ പൊലീസിന് ലഭിച്ചു എന്നാണ് സൂചന . മുകേഷിന്‍റെ അമ്മയോടൊപ്പം പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . ഈ സാഹചര്യത്തിൽ മുകേഷിന്‍റെ മൊഴിയെടുക്കുമെന്നാണ് റിപോർട്ടുകൾ .കൂടാതെ ഇന്ന് ദിലീപിന്റെ സഹോദരൻ അനൂപിനെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യും.

