ഓഖി : നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ പരിക്കേറ്റവര്‍ക്ക് 20000 രൂപ ധനസഹായം, സൗജന്യ ചികിത്സ , മരിച്ചവരുടെ കുടുമ്പത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം എന്നിവ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ഫിഷറീസ് വകുപ്പിന്‍റെ നിര്‍ദേശപ്രകാരമായിരിക്കും തുക വിതരണം ചെയ്യുക. ബോട്ട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കും തീരുമാനം ആയി.

ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിൽ ഇന്നലെ മൂന്നു പേർ കൂടി മരിച്ചതോടെ കേരളത്തിൽ മരണം ഏഴായി. 393 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

റവന്യുവകുപ്പിന്റെ പ്രാഥമിക വിലയിരുത്തലില്‍ ഏകദേശം ഏഴരകോടി രൂപയോളം നഷ്ടം ഓഖി ചുഴലിക്കാറ്റ് കേരളത്തിൽ വിതച്ചു. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് ഇടുക്കിയില്‍. 56 വീടുകൾ പൂർണമായും 679 വീടുകൾ ഭാഗികമായും തകർന്നു.

admin:
Related Post