HomeMoviesകളി ചിത്രീകരണം പൂര്‍ത്തിയാക്കി

കളി ചിത്രീകരണം പൂര്‍ത്തിയാക്കി

തിരക്കഥാകൃത്ത് നജീംകോയ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കളി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.  ഇടുക്കി ഗോള്‍ഡില്‍ ബാല്യകാലം അവതരിപ്പിച്ച് ശ്രദ്ധേയരായ ഷാലുറഹീം,  അനില്‍ കെ. റെജി, സിറാജ്, ഇന്ത്യന്‍ പള്ളാശ്ശേരി, ഷെബിന്‍ ബെന്‍സണ്‍, എന്നിവരാണ് പ്രധാന കഥപാത്രങ്ങള്‍. ഐശ്വര്യ സുരേഷ് ആണ് നായിക.

ടിനിടോം,ബാബുരാജ്, ഷമ്മി തിലകന്‍, ജോജു ജോര്‍ജ്, ബാലാജി ശര്‍മ, പ്രശാന്ത്, ബൈജു എഴുപുന്ന, വി.കെ. ബൈജു, ദിനേശ് പ്രഭാകര്‍, സാജന്‍ പള്ളുരുത്തി, ഷാജി നടേശന്‍, ഷിനോജ് വര്‍ഗീസ്, ജെയിംസ് ഏല്യ, സുബീഷ് സുധി, വിദ്യാവിജയ്, സോനനായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ഛായാഗ്രഹണം സജിത്ത് പുരുഷന്‍. നജീംകോയയുടെ കഥയ്ക്ക് അരൂസ് ഇര്‍ഫാനും നജിംകോയയും ചേര്‍ന്നാണ് തിരകഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. സംഗീത സംവിധാനം രാഹുല്‍ രാജ്.

സിനിമയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES
- Advertisment -
Google search engine

Most Popular