HomeNewsനടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ദിലീപ് ഉൾപ്പടെ 14 പ്രതികൾ ഉണ്ടെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് തന്‍റെ കുടുംബ ജീവിതം തകർത്തതിന്‍റെ പേരിൽ കടുത്ത പകയുണ്ടായിരുന്നുവെന്നും ഇതിനാലാണ് ക്വട്ടേഷൻ നൽകിയതെന്നുമാണ് പോലീസ് കണ്ടെത്തൽ. ആക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ​ൾ​സ​ർ സു​നി​യാ​ണ് ഒ​ന്നാം പ്ര​തി. 650 പേജുള്ള കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular