Home Blog Page 594

തെന്നിന്ത്യൻ താരം നമിത വിവാഹിതയാകുന്നു

0

ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു.സുഹൃത്ത് വീർ എന്ന വീരേന്ദ്ര ചൗധരിയാണ് വരൻ. നവംബർ 24ന് ഇരുവരുടെയും വിവാഹം നടക്കുമെന്ന് തമിഴ് ബിഗ്ബോസ് താരം റൈസയുടെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.
തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിലഭിനയിച്ച നമിത അമിതവണ്ണം വെച്ചതോടെ സിനിമയിൽ നിന്നകന്നു നിൽക്കുകയും വണ്ണം കുറച്ചതിനു ശേഷം വീണ്ടും താരം സിനിമയിൽ സജീവമാകുകയും ചെയ്തു.
വിജയ് ചിത്രം അഴകിയ തമിഴ് മകൻ, ഞാൻ അവൻ അല്ലൈ, വ്യാപാരി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും കൂടാതെ മലയാളത്തിലെ സൂപ്പർ ഹിറ്റായ പുലിമുരുകനിലും ബ്ലാക്ക്സ്റ്റാലിനിലും അഭിയനയിച്ചിട്ടുണ്ട്. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടെ ഇനിയുള്ള പുതിയ പ്രോജക്ട്.

നസ്രിയ നസിം തിരിച്ചെത്തുന്നു

0

പ്രഥ്വിരാജ് പാര്‍വ്വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലൂടെ നസ്രിയ നസിം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വിവാഹ ശേഷം നസ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈചിത്രത്തിനുണ്ട് . ഊട്ടിയില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം നിര്‍മ്മിക്കുന്നത് രജപുത്ര വിഷ്വല്‍ മീഡിയായും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ്.

അഞ്ജലി മേനോൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സഹോദരന്റെയും കാമുകന്റെയും രണ്ട് വ്യത്യത്സ ജീവീതഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം . ഇതില്‍ പൃഥ്വിയുടെ അനുജത്തിയുടെ റോളിലാണ് നസ്രിയ എത്തുന്നത്. പാര്‍വ്വതി കാമുകിയുടെ വേഷത്തിലും എത്തുന്നു .

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ( മലയാളം )

0

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തുകയായിരുന്നു. തുടർന്നാണ് കമ്മീഷൻ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. നാല് വോള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്. റിപ്പോര്‍ട്ട് പരസ്യരേഖയാക്കുന്നത് പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

[scribd id=363940551 key=key-7VGFQDB1oDvVQjE06Lmd mode=scroll]

ചവറ കെഎംഎംഎൽ പ്ലാന്‍റിനുസമീപമുള്ള ഇരുമ്പ് പാലം തകർന്നു

0

ചവറ കെഎംഎംഎൽ പ്ലാന്‍റിനു സമീപമുള്ള  ഇരുമ്പ് പാലം തകർന്നു . അപകടത്തിൽ ഒരാള്‍ മരിച്ചു. എഴുപതോളം പേരാണ്  അപകടത്തിൽ പെട്ടത് . കമ്പി കുത്തിക്കയറി നിരവധി പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരെങ്കിലും വെള്ളത്തിൽ വീണിട്ടുണ്ടോയെന്ന് തിരച്ചിൽ തുടരുന്നു .

പത്മാവതിയിലെ ആദ്യഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി

0

പത്മാവതിയിലെ ആദ്യഗാനം പുറത്തിറങ്ങി . മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗൂമർ എന്ന ഗാനമാണ് പുറത്തിറക്കിയത് .രജപുത്ര റാണിയുടെ വേഷത്തിൽ ദീപികയുടെ നൃത്തം ഹൈലൈറ്റ് നൽകിക്കൊണ്ടുളള ഗാനം ആണ് പുറത്തിറങ്ങിയത് . ശ്രേയ ഘോഷാലും സ്വരൂപ് ഖാനും ചേർന്നാണ് പാടിയിരിക്കുന്നത് . ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് എ.എം. ടുറസാണ്. സ്വരൂപ് ഖാനിന്റെയാണ് ഗാനത്തിലെ രാജസ്ഥാനി വാരികള്‍. സജ്ജയ് ലീല
ബന്‍സാലിയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

രജ്പുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ നായികയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നൽകിയിരിക്കുന്നത് . ഷാഹിദ് കപൂറും, രണ്‍വീര്‍ സിങ്ങുമാണ് ചിത്രത്തിലെ നായകന്മാർ .

 

 

ഐ.വി. ശശി അന്തരിച്ചു

0

കൊച്ചി: പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യയും നടിയുമായ സീമ തന്നെയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 150 ലേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. അദ്ദേഹം ആദ്യം സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്.2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.

1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ ചലച്ചിത്ര ജീവിതത്തിന്‍റെ തുടക്കം. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തിയത്. 2014-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് –  1982-ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ്, രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്, ആറു തവണ ഫിലിംഫെയർ അവാർഡ്, 2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നീ പുരസ്കാരങ്ങള്‍ ശശിക്ക് ലഭിച്ചിട്ടുണ്ട്.  2013 ഏപ്രിൽ 19-ന് കോഴിക്കോട് വച്ച് നടന്ന ഉത്സവ് 2013 പരിപാടിയിൽ കമലഹാസനും, മോഹൻലാലും, മമ്മൂട്ടിയും ചേർന്ന് ഐ.വി ശശിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു .

ശക്തമായ സ്ത്രീകഥാപാത്രവുമായി രാധിക തിരികെ എത്തുന്നു

0

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ രാധിക ഒരു ഇടവേളക്ക് ശേഷം തിരികെ എത്തുന്നു .വിവാഹത്തോടയൊണ് രാധിക സിനിമയില്‍ നിന്ന് മാറി നിന്നത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള്‍ എന്ന സിനിമയിലൂടെയാണ് രാധിക തിരിച്ചു വരവ് നടത്തുന്നത്. ഈ ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുന്നത് .ഷെയിൻ നിഗമാണ് നായകൻ .ഒരു ചിത്രകാരന്റെ ജീവിത പ്രതിബന്ധങ്ങള്‍ആണ് പ്രമേയം .

1992ല്‍ പുറത്തിറങ്ങിയ  വിയറ്റനാം കോളനി എന്ന ചിത്രത്തില്‍ ബാലതാരമായാണ് രാധിക സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തില്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ നടി പ്രേക്ഷക ശ്രദ്ധ നേടി.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ട്രെയിലർ പുറത്തിറങ്ങി

0

ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർ പുറത്തിറങ്ങി.കഴിഞ്ഞ ചിത്രത്തില്‍ പുണ്യാളന്‍ അഗര്‍ബത്തീസ് ആണെങ്കില്‍ രണ്ടാം ഭാഗത്തില്‍ ‘പുണ്യാളന്‍ വെള്ളം’ ആണ് ജോയി താക്കോൽക്കാരൻ ലോക മാര്‍ക്കറ്റില്‍ എത്തിക്കാന്‍ തുടക്കമിടുന്നത്.

9,10 തീ​യ​തി​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്

0

ന്യൂ​ഡ​ൽ​ഹി: ഈ ​മാ​സം 9,10 തീ​യ​തി​ക​ളി​ൽ അ​ഖി​ലേ​ന്ത്യാ മോ​ട്ടാ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ണ്‍​ഗ്ര​സ്  വാ​ഹ​ന പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നംനൽകി . ച​ര​ക്ക് സേ​വ​ന നി​കു​തി(​ജി​എ​സ്ടി) ഗ​താ​ഗ​ത​മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യ​തു കാ​ര​ണ​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്കെ​ന്നു സംഘടനാനേതൃത്വം അ​റി​യി​ച്ചു.

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എ​ക്സൈ​സ് നി​കു​തി കു​റ​ച്ചു : ഇ​ന്ധ​ന​വി​ല​ കുറയും

0

ന്യൂ​ഡ​ൽ​ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എ​ക്സൈ​സ് നി​കു​തി കു​റ​ച്ചു.കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചതോടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വീതം കുറയും .വിലവർധന ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

സിപിഎം ഭീകരതയെ രാജ്യം ഒറ്റ കെട്ടായി ചെറുക്കും : അമിത്ഷാ

0

പയ്യന്നൂർ: പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. രാഷ്ട്രീയ കൊലപാതകങ്ങളുടെയും  അക്രമ രാഷ്ട്രീയത്തിന്റെയും മുഴുവൻ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ.സിപിഎം സൃഷ്ടിക്കുന്ന അക്രമത്തിന്‍റെ ചെളിക്കുണ്ടിൽ കേരളമാകെ താമര വിരിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ നാളെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും.

Click here To View BJP Janaraksha Yatra 2017 Photos 

 

ദിലീപിന് ജാമ്യം

0

കൊച്ചി. യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം .ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം അനുവദിച്ചത്. 85 ദിവസമായി ദിലീപ് ജയിലിലായിരുന്നു.കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.  പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ കെട്ടിവയ്ക്കണം, ഒരുലക്ഷം രുപ ബോണ്ട് നല്‍കണം രണ്ട് ആള്‍ ജാ​മ്യവും നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് ,തെളിവു നശിപ്പിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. അന്വേഷണം അവസാനഘട്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചു.ജാമ്യം ലഭിച്ചവിവരം ദിലീപിനെ അറിയിച്ചു.ഹൈക്കോടതി ഉത്തരവ് ലഭിച്ചാലുടൽ ജയിലിൽ നിന്നും ദിലീപിന്  പുറത്തിറങ്ങാം.കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഒന്നും നല്‍കാന്‍ പോലീസിന് കഴിയുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് കോടതി അംഗീകരിക്കുകയായിരുന്നു.