ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു

തിരുവനന്തപുരം:ഹൈക്കോടതിയുടെ രൂക്ഷവിമർശനങ്ങൾക്കു വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനാണ് മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരാന്‍ സമ്മതിക്കണമെന്ന ഉപാധിയോടെയാണ് രാജിവെക്കുന്നത് എന്നാണ് അറിയുന്നത്. എന്നാല്‍ ഉപാധികളോടെയുള്ള രാജി അംഗീകരിക്കില്ലെന്ന് സി.പി.ഐ അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരുന്നു.  ഉച്ചയ്ക്ക് രണ്ടുമണിക്ക് വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന് പീതാംബരൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു . വിഷയത്തില്‍ ഒരു ഘടകകക്ഷി സ്വീകരിച്ച നിര്‍ബന്ധപൂര്‍വ്വമായ നിലപാടാണ് രാജിയിലേക്ക് നയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു .അനുകൂല വിധി വന്നാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തും എന്നും അദ്ദേഹം പറഞ്ഞു .

admin:
Related Post