മഞ്ജു വാര്യര്‍ ഡബ്ല്യുസിസി വിട്ടു : അമ്മയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി പുതിയ കൂട്ടായിമ ?

കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശത്തിനുവേണ്ടി രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കളക്ടീവ് തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ പിളര്‍ന്നു എന്നും ഡബ്ല്യുസിസിയുടെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന നടി മഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടതായും വാര്‍ത്തകള്‍

മമ്മൂട്ടിക്കെതിരായ പാര്‍വതിയുടെ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് മഞ്ജു പിന്തുണ നല്കിയില്ലെന്ന് മാത്രമല്ല അതിനെതിരേ പരസ്യമായല്ലെങ്കിലും നിലപാടെടുത്തു. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവേ തനിക്ക് സിനിമരംഗത്തെ പുരുഷന്മാരില്‍ നിന്ന് ഒരുവിധത്തിലുള്ള മോശം അനുഭവവും നേരിടേണ്ടി വന്നിട്ടില്ലെന്ന് അവര്‍ പ്രതികരിച്ചിരുന്നു.

പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണെന്നും എല്ലാവരുടെയും തനിനിറം പുറത്തുവന്നുവെന്നും പാര്‍വതി ചൊവ്വാഴ്ച്ച സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ഈ ട്വിറ്റാണ് കൂട്ടായ്മയില്‍ നിന്ന് പിന്മാറാന്‍ മഞ്ജുവിനെ പ്രേരിപ്പിച്ചത് എന്നാണ് വാര്‍ത്തകള്‍.

തനിക്ക് പിന്തുണ നല്കാന്‍ മഞ്ജു എത്താതിരുന്നതില്‍ പാര്‍വതി അനിഷ്ടം അംഗങ്ങളെ അറിയിച്ചിരുന്നു. ഇത് മഞ്ജുവിനെ പ്രകോപിപ്പിച്ചു തുടര്‍ന്നാണ് വാട്സപ്പ് ഗ്രൂപ്പില്‍ നിന്ന് ഉള്‍പ്പെടെ നടി പുറത്തുപോയതയാണ് വാര്‍ത്ത.

അതേസമയം, മമ്മൂട്ടിക്കെതിരായ വിവാദ ലേഖനം പേജില്‍ പ്രസിദ്ധീകരിച്ചത് അംഗങ്ങളുടെ അറിവോടെയല്ലെന്നാണ് സൂചന. പേജിന്റെ അഡ്മിനായ സംവിധായകന്റെ ഭാര്യയായ നടിയാണ് ലേഖനം പോസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് വനിതാ കൂട്ടായ്മ രംഗത്തെത്തിയതും പിന്നീട് പ്രവര്‍ത്തനം ശക്തമാക്കിയതും. എന്നാല്‍ കൂട്ടായ്മയിലെ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പ്രഖ്യാപിത നിലപാടില്‍ നിന്ന് കൂട്ടായ്മ പിന്നോട്ട് പോയെന്നും ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വിമന്‍സ് ഇന്‍ കളക്ടീവ് പ്രതികരിച്ചു. ഇതിനിടെ  വിമന്‍സ് ഇന്‍ സിനിമ കളക്ടീവ് ന്‍റെ ഫേസ്ബുക്ക് പേജ് റേറ്റിംഗ് അഞ്ചില്‍ നിന്നും ഒന്നിലേക്ക് കുറഞ്ഞു.

admin:
Related Post