ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ പരാതിയിൽ  വിജിലൻസ് അന്വേഷണം. ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണത്തിൽ വിജിലൻസിന്‍റെ സ്പെഷൽ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

ഷൈലജയുടെ ഭർത്താവിനെ ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി ധനസഹായം കൈപ്പറ്റിയെന്നാണ് പരാതി. സുരേന്ദ്രന്‍റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി 42 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കെ.ഇ. ബൈജുവിനാണ് അന്വേഷണ ചുമതല.

മന്ത്രി പദവി ഉപയോഗിച്ച് ഭർത്താവിന്‍റെ ചികിൽസയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്നും ഷൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയെന്നുമാണ് മന്ത്രിക്കെതിരെ ആരോപണം ഉയർന്നിരുന്നത്. ഭർത്താവും മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ കെ.ഭാസ്കരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികിൽസാച്ചെലവും സർക്കാരിൽനിന്ന് ഈടാക്കിയതായാണ് ആരോപണം.

admin:
Related Post