Home Blog Page 574

സാംസങ് ഗാലക്സി എസ് 9 പ്ലസ് 9,900 രൂപക്ക് എയർടെൽ ഓൺലൈൻ സ്റ്റോറിൽ

0

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ഭാരതി എയർടെൽ സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ് 9,900 രൂപക്ക് നൽകുന്നു .എയർടെൽ ഓൺലൈൻ സ്റ്റോർ വഴിയാണ് വില്പന നടത്തുന്നത് .സാംസങ് ഗാലക്സി എസ് 9 , എസ് 9 പ്ലസ് 9,900 രൂപ ഡൗൺപേയ്‌മെന്റ് ആയും എസ് 9 2499 രൂപ വീതം 24 മാസ ഗഡുക്കളായും എസ് 9 പ്ലസ് 2,799 രൂപ വീതം 24 മാസ ഗഡുക്കളായും അടയ്ക്കുന്ന പ്ലാനും ലഭ്യമാണ് .പ്ലാനിൽ തവണകൾക്കൊപ്പം 80 ജിബി ഡേറ്റയും പരിധിയില്ലാത്ത ടോക് ടൈമും (ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ്) ലഭ്യമാണ് .

Visit Airtel Store 

 

കിണറ്റില്‍ വീണ അമ്മൂമ്മ വയറൽ വീഡിയോ ഒര്‍ജിനല്‍ അല്ല : സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍

0

പാലക്കാട്: സോഷ്യൽ മീഡിയയിൽ വൈറലായി അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വിഡിയോദൃശ്യം ഒര്‍ജിനല്‍അല്ലെന്നും അത് തന്റെ സിനിമയുടെ പ്രചാരണാര്‍ഥം ചിത്രീകരിച്ചതെന്നും സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ പ്രെസ്സ് മീറ്റില്‍ വെളിപ്പെടുത്തി.കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്.

ഇര : മൂവി റിവ്യൂ

0

വൈശാഖ് ഉദയകൃഷ്ണ ടീം നിർമിച്ചു വൈശാഖിന്റെ അസ്സോസിയേറ്റ് ആയ സൈജു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇര. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്നു.

സ്ഥിരം ചെക്കപ്പിന് നഗരത്തിലെ പ്രശസ്തമായ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തുന്ന അഴിമതി ആരോപിതനായ മന്ത്രി ,ഹാർട് അറ്റാക്ക് മൂലം മരണമടയുന്നു. എന്നാൽ സാധുവായ ഒരു ഡോക്ടറുടെ തലയിൽ കൊലപാതക കുറ്റം കെട്ടിവെച്ചു അയാളെ ജയിലിലേക്ക് അയക്കുന്നു. ഇതേ കേസ് രഹസ്യമായി അന്വേഷിക്കാൻ ഒരു ഉദ്യോഹസ്ഥൻ എത്തുന്നു. അയാൾ പതിയെ ആ കേസിന്റെ ചുരുൾ അഴിക്കുന്നു.

സ്ഥിരം ത്രില്ലറിന്റെ ശൈലി ഉടനീളം നിലനിറുത്തിയ സിനിമ. പ്രമുഖന്റെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട ഗോകുൽ സുരേഷും പോലീസ് ഓഫീസറായ ഉണ്ണി മുകുന്ദനും ആണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത്. ശരാശരി ആയി തോന്നിയ ആദ്യ പകുതിയും ശരാശരിക്ക് മുകളിൽ നിക്കുന്ന രണ്ടാം പകുതിയും അത്യാവശ്യം നല്ലൊരു ക്ലൈമാക്സും.

അഭിനേതാക്കൾ എല്ലാം താങ്കൾക് കിട്ടിയ വേഷം മനോഹരം ആക്കി പ്രത്യകിച്ചും ഉണ്ണിമുകുന്ദൻ, മാസ്സ് റോൾ ചെയ്യാൻ താൻ തന്നെ ആണ് മികച്ച യൂത്തൻ എന്ന് വീണ്ടും തെളിയിച്ചു.

ചിത്രത്തിലെ ഗാനങ്ങൾ നിലവാരം പുലർത്തുന്നു. ചിത്രത്തിന് തിരക്കഥ രചിച്ചത് നവീൻ ജോൺ. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

rating : 3/5

നീരജ് മാധവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു

0

യുവതാരം നീരജ് മാധവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രിൽ രണ്ടിന് കോഴിക്കോട് വച്ചുതന്നെയാണ് വിവാഹം.

ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടനാണ് നീരജ് മാധവ്. സപ്തശ്രീ തസ്‌കര, അടി കപ്യാരേ കൂട്ടമണി, ‎ഒരു മെക്സിക്കൻ അപാരത തുടങ്ങി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

 

 

“ഒടിയൻ ” ട്രെയലർ ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ

0

എല്ലാവരും ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രമാണ് “ഒടിയൻ”. ഓടിയനെ പറ്റിയുള്ള ഓരോ വാർത്തകളും വളരെ കൗതുകമുള്ളതാണ്. ഇപ്പോൾ ഓടിയന്റെ സെറ്റിൽ നിന്നുവരുന്ന പുതിയവാർത്ത ചിത്രത്തിന്റെ ട്രെയലർ നേ പറ്റിയാണ്.

ഒടിയൻ ന്റെ ട്രെയലർ ലാലേട്ടന്റെ പിറന്നാൾ ദിനമായ മെയ് – 21-ന് എത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. വാർത്ത പുറത്തുവന്നതോടെ ഒരുപാട് പ്രതീക്ഷയോടെ  ട്രെയലർ ന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇന്നേ വരെ മലയാള സിനിമ കണ്ടിട്ടില്ലാത്തെ റെക്കോർ സ്ക്രീനുകളിൽ ആകും ലാലേട്ടന്റെ ഒടിയൻ എത്തുക .അതിലുപരി റെക്കോർഡ് ഫാൻ ഷോകളും ആയി കേരളത്തിലെ നമ്പർ 1 ലാലേട്ടന്റെ ഫാൻസ് അസോസിയഷനകളും ഉണ്ടാകും എന്നാണ് വാർത്ത.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ തുടക്കം മുതലേ വാർത്തകളിൽ ഇടംപിടിച്ച മോഹൻലാൽ ചിത്രമാണ്. ഓടിയനുവേണ്ടി മോഹൻലാൽ നടത്തിയ മേക് ഓവർ ചർച്ചയായിരുന്നു.

കുറുമ്പഭഗവതി ക്ഷേത്രത്തിൽ സിപിഎമ്മിന്‍റെ മുദ്രാവാക്യം വിളിച്ചുള്ള കലശംതുള്ളല്‍

0

സർവകക്ഷി ചർച്ചയിലെ തീരുമാനങ്ങൾ അവഗണിച്ച് മുഴുപ്പിലങ്ങാട് കുറുമ്പഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിൽ  സിപിഎമ്മും ബിജെപിയും പാര്‍ട്ടി കലശങ്ങളുമായി ക്ഷേത്ര മുറ്റത്തെത്തിയത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി . ക്ഷേത്ര ഭാരവാഹികളുടെയും പൊലീസിന്‍റെയും നിയന്ത്രണങ്ങളെല്ലാം അവഗണിച്ചാണ് പാര്‍ട്ടി കലശങ്ങള്‍ ക്ഷേത്ര മുറ്റത്തെത്തിയത്.പാര്‍ട്ടി ചിഹ്നവും രക്തസാക്ഷി സ്തൂപങ്ങളുമാണ് സിപിഎം കലശങ്ങളില്‍ ഉള്ളതെങ്കിൽ  ത്രിശൂലവും ഓംകാരവുമാണ് ബിജെപി കലശങ്ങളിലുളളത്.

ക്ഷേത്ര ആരാധനയുടെ ഭാഗമായുളള ചടങ്ങുകൾ ഇരുപാര്‍ട്ടികളും ശക്തിപ്രകടനത്തിനുളള വേദിയാക്കി മാറ്റിയതോടെ ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങളുംസംഘര്‍ഷഭരിതമായിരിക്കുകയാണ്.

തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി എ​ൻ​ഡി​എ വി​ട്ടു

0

ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. അ​മ​രാ​വ​തി​യ​ൽ ചേ​ർ​ന്ന പാ​ർ​ട്ടി​യു​ടെ അ​ടി​യ​ന്ത​ര പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കുശേ​ഷ​മാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി നൽകാത്തതിൽ പ്രതിഷേധിച്ച്‌ എ​ൻ​ഡി​എ ബന്ധം ഉപേക്ഷിക്കുന്ന തീ​രു​മാ​നം ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു  പ്ര​ഖ്യാ​പി​ച്ച​ത്.

ഇതേതുടർന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ ടി​ഡി​പി പി​ന്തു​ണ​യ്ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 2014ലാ​ണു ടി​ഡി​പി​യും ബി​ജെ​പി​യും സ​ഖ്യ​ത്തി​ലാ​യ​ത്. 16 ലോ​ക്സ​ഭാം​ഗ​ങ്ങ​ളാ​ണു ടി​ഡി​പി​ക്കു​ള്ള​ത്. രാ​ജ്യ​സ​ഭ​യി​ൽ ആ​റം​ഗ​ങ്ങ​ളു​ണ്ട്.

 

പൂമരം; പ്രേക്ഷക പ്രതികരണം Live Update

0

പൂമരം; പ്രേക്ഷക പ്രതികരണം Live Update

ചോദ്യപേപ്പർ ചോർച്ച : വാർത്ത നിഷേധിച്ച് സി.ബി.എസ്.ഇ

0

ന്യൂഡൽഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ പരീക്ഷ ചോദ്യപേപ്പർ ചോർന്നിട്ടില്ല എന്ന് സി.ബി.എസ്.ഇ.  പന്ത്രണ്ടാംക്ലാസ്​ അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡയകളിലൂടെയും ചോർന്നു എന്ന് വാർത്തകൾ പരന്നിരുന്നു .എന്നാൽ ചോദ്യപേപ്പർ ചോർന്നിട്ടില്ല എന്നും . ഏതോ പ്രാദേശിക കേന്ദ്രത്തിൽ നിന്നും സി.ബി.എസ്.ഇ പരീക്ഷയുടെ  വിശ്വാസ്യത തകർക്കാൻ  ചിലർ ഒപ്പിച്ച വാർത്തയാണിതെന്നും  ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.ഡൽഹിയിലെ റോഹ്​നി ഏരിയയിൽ നിന്നാണ്​ ചോദ്യപേപ്പർ പുറത്തായതെന്നാണ് വിവരം

“പൂമരം” കൊണ്ടുള്ള കപ്പൽ എത്തി : റിവ്യൂ വായിക്കാം

0

ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് “പൂമരം”. ഏറെ കാത്തിരിപ്പിന് ശേഷമാണ് സിനിമ തീയറ്ററിൽ എത്തുന്നത്.

മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവം ആണ് ചിത്രത്തിന്റെ പശ്ചാത്തലം. യുവജനോത്സവത്തിന്റെ ഇടയിൽ നടക്കുന്ന ചില കാര്യങ്ങൾ ആണ് സിനിമ.  70ഓളം വരുന്ന പുതുമുഖങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ആദ്യ പകുതിയിൽ സിനിമ പ്രേക്ഷകനോട് കാര്യമായി ഒന്നും പറയുന്നില്ലെങ്കിലും ഒരു കലോൽസവം ആസ്വദിക്കുന്ന അതേ മനോഭാവത്തോടെ സിനിമയും ആസ്വദിക്കാൻ ആവുന്നുണ്ട്. സിനിമയിൽ കൂടുതൽ സംഭാഷണങ്ങൾ വരുന്നതും, കഥാപാത്രങ്ങൾ വരുന്നതും രണ്ടാം പകുതിയിലാണു. മത്സരങ്ങൾക്കിടയിലെ സ്റ്റേജിനകത്തും പുറത്തുമായിട്ടുള്ള കാര്യങ്ങൾ മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇത് പൂർണമായും ഒരു സംവിധായകന്റെ ചിത്രം ആണ്. ഇങ്ങനെ ഒരു കഥ സിനിമയാകുമ്പോൾ അത്  കാണുന്നവരെ യാതൊരു മടുപ്പും തോന്നിപ്പിക്കാതെ പിടിച്ചിരുത്തണമെങ്കിൽ എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ സംവിധാനമികവ്  എടുത്ത് പറയുകതന്നെ വേണം.

ഇതിൽ ഒരു നായകനോ നായികയോ ഹീറോയിസമോ ഒന്നും ഇല്ല. ഈ സിനിമയിലെ രണ്ട് പ്രധാന കഥാപാത്രങ്ങൾ  മഹാരാജാസ് കോളേജുo സെന്റ് തെരേസാസ് കോളേജുo ആണെന്ന് പറയാം. കാളിദാസിന് എടുത്തു പറയത്തക്ക അഭിനയ നിമിഷങ്ങൾ ഇല്ല എന്നാൽ ഉള്ളത് ഭംഗിയായി അവതരിപ്പിക്കാൻ കാളിദാസിന് സാധിച്ചു.  ഇടക്ക് വരുന്ന  പോലീസ് സ്റ്റേഷൻ സീൻ ചെറുതായി ആക്ഷൻ ഹീറോ ബിജുവിനെ ഓർമിപ്പിച്ചു. ചില നർമ്മ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്. കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവർ അവരായി തന്നെ ഇടക്ക് വന്നു പോകുന്നുണ്ട് ചിത്രത്തിൽ.

സംഗീതത്തിന് ചിത്രത്തിൽ വളരെ അധികം പ്രാധാന്യം ഉണ്ട്. ഗോപി സുന്ദർ ന്റെ ബി ജി എം വളരെ നന്നായിരുന്നു. കവിതകൾ ചിത്രത്തിൽ ഒരുപാട് ഉണ്ട്. അത് ഇഷ്ടപ്പെടാത്തവരെ കൂടി ഇഷ്ടപ്പെടുത്തുന്ന വിധം അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്റെ മികവ് എടുത്ത് പറയേണ്ട ഒന്നാണ്

ചുരുക്കത്തിൽ  കാത്തിരിപ്പ് വെറുതെ ആയില്ലെന്ന് പറയാം. നല്ല ഒരു സിനിമ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ ചോർന്നു

0

ന്യൂഡൽഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ അക്കൗണ്ടൻസി പരീക്ഷ ചോദ്യപേപ്പർ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡയകളിലൂടെയും ചോർന്നു. വെള്ളിയാഴ്​ച നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർആണ് ചോർന്നത് .ഡൽഹിയിലെ റോഹ്​നി ഏരിയയിൽ നിന്നാണ്​ ചോദ്യപേപ്പർ പുറത്തായതെന്നാണ് വിവരം .വിദ്യാഭ്യാസ മന്ത്രി  മനീഷ്​ സിസോദിയ വിദ്യാഭ്യാസ സെക്രട്ടറിയോടും വിദ്യാഭ്യാസ ഡയറക്​ടറോടും വിശദീകരണം ചോതിച്ചിട്ടുണ്ട് .പരീക്ഷ റദ്ദാക്കാനാണ്​ സാധ്യത.

ഡി സിനിമാസ് : ദിലീപിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

0

ഡി സിനിമാസ് ഭൂമിയിടപാടില്‍ കയ്യേറ്റമില്ലെന്ന ദിലീപിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. കേസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അനേഷണം ആരംഭിക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിറക്കി . ഭൂമിയിടപാടിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് വിജിലൻസ് കോടതി ഉത്തരവിറക്കിയത് . മുൻ കലക്ടർ എം.എസ്.ജയയെയും  ദിലീപിനെയും പ്രതിയാക്കി കേസെടുക്കണമെന്നായിരുന്നു പൊതുതാൽപര്യ ഹരജിയിലെ  ആവശ്യം.