Home Blog Page 575

കീഴാറ്റൂരിലെ വയൽക്കിളി കൂട് സിപിഎമ്മുകാർ കത്തിച്ചു

0

ക​ണ്ണൂ​ർ: സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണിച്ച്‌ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ്പ​ന്ത​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചു. കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ദേ​ശീ​യപാ​ത നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേയാണ്  വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​കർ സമരം ​ന​ട​ത്തി​യി​രു​ന്ന​ത്.  ത​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന വയൽ നി​ക​ത്തി ദേ​ശീ​യപാ​ത നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​യ​ൽ​ക്കി​ളി സ​മ​രം ന​ട​ത്തി​യ​ത്.

രാ​വി​ലെ കീ​ഴാ​റ്റൂ​രി​ൽ ദേ​ശീ​പാ​ത​യു​ടെ സ​ർ​വേ​യ്ക്കാ​യി  ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ സ​മ​രം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ദേ​ശീ​യ പാ​ത​യ്ക്കാ​യി സ​ർ​വേ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​യ​ൽ​ക്കി​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ​യ്ക്കാ​യി എ​ത്തി​യ​ത്. സ്ത്രീ​ക​ള​ട​ക്കം നൂ​റോ​ളം ആ​ളു​ക​ളാ​ണ് സ​മ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ദേ​ഹ​ത്ത് മ​ണ്ണെ​ണ ഒ​ഴി​ച്ചാ​ണ് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

ജ​യ​ന്‍റെ ക​ഥ സിനിമയാകുന്നു

0

അകാലത്തിൽ പൊലിഞ്ഞുപോയ ന​ട​ൻ ജ​യ​ന്‍റെ ക​ഥ സിനിമയാകുന്നു. “സ്റ്റാ​ർ സെ​ലി​ബ്രേ​റ്റിം​ഗ് ജ​യ​ൻ” എന്ന് പേ​രി​ട്ടി​രി​ക്കു​ന്ന​ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ടോം ​ഇ​മ്മ​ട്ടി​യാ​ണ്.

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​യി​രി​ക്കും ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കുക. ജോണി സാ​ഗ​രി​ക ച​ല​ച്ചി​ത്ര നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു എന്ന പ്രത്യേകതയും ഈ ​ചി​ത്ര​ത്തി​നുണ്ട്. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

“369”

0

ഹേമന്ത് മേനോന്‍, ഷഫീഖ് റഹ്മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെഫിന്‍ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “369”.

ബെന്‍ സെബാസ്റ്റ്യന്‍, ഗായകന്‍ പ്രദീപ് ബാബു, ആഷിലി ഐസക്ക്, ലത ദാസ്, സാദിക വേണുഗോപാല്‍, ഇഷാ ഖുരേഷി, അംബികാ മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

മാഗനെറ്റ് മൂവീസ്സ് ആന്‍റ് റെെറ്റ് ആംഗിള്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ ഫാത്തിമ മേരി, എബിന്‍ ബേബി എന്നിവർ  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അനില്‍ ഈശ്വര്‍ നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം-സെജോ ജോണ്‍.

“കൊച്ചിന്‍ ശാദി അറ്റ് ചെന്നെെ 03 ” ചിത്രം ഷൂട്ടിംഗ് തുടങ്ങി

0

ശിക്കാരി ശംഭൂ ഫെയിം ആര്‍.കെ.സുരേഷ്, ഞാന്‍ മഹാനല്ല ഫെയിം വിനോദ് കൃഷ്ണന്‍, കന്നട താരം അക്ഷിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം “കൊച്ചിന്‍ ശാദി അറ്റ് ചെന്നെെ 03 ” “കൊച്ചിന്‍ ശാദി അറ്റ് ചെന്നെെ 03 ” ഗുരുവായൂരില്‍ ആരംഭിച്ചു.

“സെലിബ്രേഷന്‍”എന്ന ചിത്രത്തിനു ശേഷം മഞ്ചിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ റിജു റാം, വിജയകുമാര്‍, ഇന്ദ്രന്‍സ്, കിരണ്‍ രാജ്, സുയോഗ് രാജ്, ആദം ലി, റിജോ പാല, വിജില്‍ വര്‍ഗ്ഗീസ്, സോണിയ അഗര്‍വാള്‍, ഗൗരി, ചാര്‍മിള, ചിത്ര, ഇന്ദിര, റോസിന്‍ ജോളി, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഏയിം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ടി.പി.രാജീവും മസ്ക്കറ്റ് ആര്‍ട്ട്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ റിജേഷ് ഭാസ്ക്കര്‍ എഴുതുന്നു. അയ്യപ്പന്‍.എന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഗോഡ്വിന്‍ വിക്ടറിന്‍റെ വരികള്‍ക്ക് സണ്ണി വിശ്വനാഥ് സംഗീതം പകരുന്നു.

ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു

0

ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ് (76) ബുധനാഴ്ച പുലർച്ചെ അന്തരിച്ചു. കുടുംബാംഗങ്ങൾ ആണ് മരണവിവരം പുറത്തുവിട്ടത് .

ഞങ്ങളുടെ പിതാവ് ഇന്ന് മരണമടഞ്ഞ വിവരം അറിയിക്കുന്നതായി ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബർട്ട്, ടിം എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശരീരത്തെ മുഴുവൻ തളർത്തുന്ന മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ഹോക്കിംഗ് യന്ത്രസഹായത്തിലാണ് പുറം ലോകവുമായി ആശയ വിനിമയം നടത്തിയിരുന്നത്.

ന്യൂനമർദം കേരളത്തിനടുത്ത് Live Update

0

ന്യൂനമർദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ അറിയിച്ചു.

എസ്‌ബിഐ അസിസ്റ്റന്റ് മാനേജർ ഉപഭോക്താവിനെ അപമാനിക്കുന്ന വീഡിയോ പുറത്ത്

0

കോഴഞ്ചേരി എസ്ബിഐ അസിസ്റ്റന്റ് മാനേജർ ഉപഭോക്താവിനോട് അപമര്യാദയായി പെരുമാറുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത് .സ്‌ളിപ്പിൽ കൂടുതൽ വിവരങ്ങൾ എഴുതാത്തതിനെ ചൊല്ലിയാണ് വയോധികനായ ഇടപാടുകാരനെ കോഴഞ്ചേരിയിലെ എസ്‌ബിഐ അസിസ്റ്റന്റ് മാനേജർ അപമാനിച്ചത് .ഇതേ മാനേജർ അപമാനിച്ച  മറ്റൊരു ഇടപാടുകാരൻ പകർത്തിയ വീഡിയോയാണ്  സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് .എന്നാൽ പരാതി ലഭിക്കാതെ ഈ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ കഴിയില്ല എന്നാണ് ബാങ്ക് പി ർ ഒയിൽ നിന്നും ലഭിച്ചവിവരം

വീഡിയോ കാണാം

ദുൽഖർ സൽമാൻ, സോനം കപൂർ ചിത്രം ‘ദി സോയാ ഫാക്ടര്‍’ ഫസ്റ്റ് ലുക്ക് കാണാം

0

ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. അനൂജ ചൌഹാന്റെ ‘ദി സോയാ ഫാക്ടര്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഹിന്ദി ചിത്രത്തിലാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്നത് .ബോളിവുഡ്​ താരം സോനം കപൂറാണ്​ നായിക.അഭിഷേക്​ ശർമയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ചിത്രം 2019 ഏപ്രില്‍ 5ന് റിലീസ്ഉണ്ടാകും .

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള നോവലാണ് അനൂജ ചൌഹാന്റെ ‘ദി സോയാ ഫാക്ടര്‍’.

കർഷക സമരം വിജയംകണ്ടു

0

മുംബൈ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ മഹാരാഷ്ട്രയിൽ നടത്തിയ സമരം അവസാനിച്ചു. സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

12 അംഗ കർഷക പ്രതിനിധികളും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ ചർച്ചയിൽ രണ്ട് മാസത്തിനുള്ളിൽ കർഷകരുടെ ആവശ്യങ്ങളായ വനാവകാശ നിയമം ഉൾപ്പടെ നടപ്പിലാക്കുമെന്നും സാങ്കേതികമായി പരിഹരിക്കാനാകാത്ത അവശ്യങ്ങൾ ചർച്ച ചെയ്യാമെന്നും സർക്കാർ വ്യക്തമാക്കി.

സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും വനവാസികളാണ്, അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.

സമരത്തിനെത്തിയവർക്ക് തിരികെ പോകാൻ സർക്കാർ പ്രത്യേക ട്രെയിൻ അനുവദിച്ചു.

തേനി കാട്ടുതീയിൽ പെട്ടവരുടെ അതിദാരുണമായ ദൃശ്യങ്ങൾ

0

തേനി കാട്ടുതീയിൽ പെട്ടവരുടെ അതിദാരുണമായ ദൃശ്യങ്ങൾ – ത​മി​ഴ്നാ​ട്ടി​ലെ തേ​നി കു​ര​ങ്ങ​ണി മ​ല​യി​ലെ കാ​ട്ടു​തീ​യി​ൽ അ​ക​പ്പെ​ട്ട് ട്രെ​ക്കിം​ഗ് സം​ഘാം​ഗ​ങ്ങ​ളുടെ അതിദാരുണമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ

തേനി കാട്ടുതീ: അപകടകാരണം കൃത്യമായ ആസൂത്രണം ഇല്ലാതെ നടത്തിയ ട്രെക്കിങ്

0

ഞായറാഴ്ച തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയില്‍ കാട്ടുതീയിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 9 ആ​യി. വ​ന​ത്തി​ൽ കു​ടു​ങ്ങിയ കോ​ട്ട​യം സ്വ​ദേ​ശി ബീ​ന ഉ​ൾ​പ്പെ​ടെ 27 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.തമിഴ്നാട് ഉപമുഖ്യന്ത്രി ഒ.പനീര്‍സെല്‍വം തേനിയില്‍ ക്യാംപ് ചെയ്ത് നടപടികള്‍ വിലയിരുത്തി .അപകടകാരണം ആസൂത്രണമോ ഏകോപനമോ ഇല്ലാതെ നടത്തിയ ട്രെക്കിങ്ആണെന്നാണ് വിവരം .ചെന്നൈ ട്രക്കിങ് ക്ലബാണ് (സിടിസി) വനിതാദിനത്തോടനുബന്ധിച്ചു യാത്ര സംഘടിപ്പിച്ചത്.ഇതു സംബന്ധിച്ചു സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫെയ്സ്ബുക് പേജിലും വിവരങ്ങൾ നൽകിയിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ദുരന്തത്തിന് വഴിയൊരുക്കി. തേനി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ താത്ക്കാലികമായി ട്രെക്കിംഗിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

നടികർ സംഘത്തിൽ ശ്രീദേവിയ്ക്ക് അഞ്ജലി

0

തെന്നിന്ത്യൻ നടികർ സംഘം തങ്ങളുടെ സംഘടനയിൽ സീനിയർ അംഗമായിരുന്ന, അടുത്തിടെ അന്തരിച്ച നടി ‘പത്മശ്രീ’ ശ്രീദേവിയ്ക്ക് അഞ്ജലി അർപ്പിച്ചു. നടികർ സംഘം പ്രസിഡണ്ട് നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ശിവകുമാർ,കെ.ഭാഗ്യരാജ്, മനോബാല , അംബിക,ശ്രീപ്രിയാ,സത്യ പ്രിയാ,കുട്ടി പത്മിനി ഉൾപ്പെടെ ഒട്ടനവധി നടീ നടന്മാരും നടികർ സംഘം ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും അഞ്ജലി അർപ്പിച്ചു കൊണ്ട് തങ്ങളുടെ സഹപ്രവർത്തകയായിരുന്ന ശ്രീദേവിയെ അനുസ്മരിച്ചു സംസാരിച്ചു.