HomeNewsഡ്രൈവറെ മകൾ മർദ്ദിച്ച സംഭവം : സുദേഷ് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി

ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവം : സുദേഷ് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി

ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവത്തിൽ പരാതികൾ ലഭിച്ചതിനെ തുടർന്ന് സുദേഷ് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി .എഡിജിപി സുദേഷ്കുമാര്‍ ജീവനക്കാരെ അടിമപ്പണി എടുപ്പിക്കുന്നതിനൊപ്പം ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന്റെ  തെളിവുകളും പുറത്തു വന്നിരുന്നു .കൂടാതെ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മർദിച്ചത് തെളിയിക്കുന്ന മെഡിക്കല്‍ കോളജിലെ പരിശോധനാ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു .കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത് .

 

RELATED ARTICLES
- Advertisment -

Most Popular