Home Blog Page 568

കോയമ്പത്തൂർ രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു !

0

ഭാഷയുടെ അസമത്വങ്ങളെ എളുപ്പം  ലഘൂകരിക്കുവാൻ ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും വലിയ സാധ്യത സിനിമയാണെന്ന് സംവിധായകനും തിരക്കഥാക്രത്തുമായ രഘുനാഥ് പലേരി അഭിപ്രായപ്പെട്ടു.

സമൂഹം ഇന്ന് എല്ലാ തലത്തിലും വിഭജനത്തിന്റെ പാതയിലാണ്. അവിടെ യോജിപ്പിന്റെ കളം ഒരുക്കാൻ സിനിമ പോലെയുള്ള കലാ സാംസ്ക്കാരിക മാധ്യമങ്ങൾക്കേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു, മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിന്റേയും മലയാളി സുഹ്രത് സംഘ(മാസ്സ്) ത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റിൽ കോയമ്പത്തൂരിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയുടെ സ്വാഗത സംഘം ഓഫീസ് രാംനഗറിലെ സായി ബിൽഡിംഗ്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസ്സ് പ്രസിഡണ്ട് അഡ്വ.ആർ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ടുമാരായ വി.എസ്.സുബാഷ്, എൻ.മോഹൻകുമാർ, വനിതാ വിഭാഗം പ്രസിഡണ്ട് അനിതാ സുബാഷ്  എന്നിവർ പ്രസംഗിച്ചു… ഫെസ്റ്റിവൽ കൺവീനർ ജോട്ടി കുരിയൻ സ്വാഗതവും ജോയിന്റ സെക്രട്ടറി മായാ തുളസീധരൻ നന്ദിയും പറഞ്ഞു.

സൂര്യനെ വിഴുങ്ങുന്ന റായ് ലക്ഷ്മി ഫോട്ടോ എടുത്ത് മമ്മൂട്ടി

0

ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മമ്മൂട്ടി എടുത്ത റായ് ലക്ഷ്മിയുടെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.

സിനിമായുടെ ചിത്രീകരണ ഇടവേളയിൽ സൂര്യനെ വിഴുങ്ങുന്നതായി ലക്ഷ്മി പോസ്സ് ചെയ്തപ്പോൾ അത് മമ്മൂട്ടി ക്യാമറയിൽ പകർത്തി. റായ് ലക്ഷ്മി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ ഇത് ഷെയർ ചെയ്തത്.

 

ഫ്ലിപ്കാർട്ടിൽ ഓപ്പോ എഫ് 7 ഫ്ലാഷ് സെയിൽ ആരംഭിച്ചു

0

ഓപ്പോ തങ്ങളുടെ പുതിയ മോഡൽ ആയ ഓപ്പോ എഫ് 7 ഫ്ലാഷ് സെയിൽ ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു .25 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാണ് ഓപ്പോ എഫ് 7ന്റെ പ്രധാന ആകർഷണം .21,990 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില   കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയുക

യുഎപിഎ ചുമത്തിയതിനെതിരേ പി. ജയരാജൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി

0

കൊച്ചി: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ചുമത്തിയതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മ​നോ​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി. ​ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രേ യു​എ​പി​എ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തിയാണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നത്.

സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച് ജയരാജൻ നൽകിയ അപ്പീൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു.

​വ​ധ​ഗൂ​ഢാ​ലോ​ച​ന​യി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ജ​യ​രാ​ജ​നാ​ണെ​ന്നു സിബിഐ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ചാകും അപ്പീൽ പരിഗണിക്കുക.

നീരജ് മാധവ് വിവാഹിതനായി

0

നടൻ നീരജ് മാധവ് വിവാഹിതനായി. ദീപ്തിയാണ് നീരജിന്റെ വധു. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്‍.

2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന നീരജ് മികച്ച ഒരു നർത്തകൻ കൂടിയാണ്. വടക്കൻ സെൽഫി എന്ന ചിത്രത്തിൽ നൃത്ത സംവിധായകനായി പ്രവർത്തിച്ച നീരജ് ദൃശ്യം, സപ്തമശ്രീ തസ്‌കര:, കുഞ്ഞിരാമായണം, ലവകുശ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം

0

14 വര്‍ഷത്തിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം.കൊല്‍ക്കത്ത  സാള്‍ട്ട് ലേക്കിൽ പെനൽ‌റ്റിവരെ നീണ്ടു നിന്ന മത്സരത്തിലാണു ബംഗാളിനെ 4–2നു തോൽപ്പിച്ചാണ് കേരളം കിരീടം ചൂടിയത് .

ദിലീപ് ചിത്രം ഡിങ്കന്റെ സെക്കന്റ് ഷെഡ്യൂൾ ആരംഭിച്ചു

0

ദിലീപിനെ നായകനാക്കി പ്രശസ്‌ത കാമറാമാൻ രാമചന്ദ്രബാബു ഒരുക്കുന്ന ചിത്രം പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു .തിരക്കഥയിൽ കാതലായ മാറ്റത്തോടെയാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്  . പ്രൊഫ.ദീപാങ്കുരൻ എന്ന ലോക പ്രശസ്‌ത മജീഷ്യനെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം 3ഡി സാങ്കേതിക വിദ്യയിലാണ് ഒരുങ്ങുന്നത്.റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് . ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയിരിക്കുന്നത്  നമിത പ്രമോദ്ആണ് . ചിത്രത്തിൽ റാഫി, കൈലാഷ്, കൊച്ചു പ്രേമൻ, ശ്രിന്ദ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർആണ് സംഗീതം  ഒരുക്കിയിരിക്കുന്നത് . കൂടുതൽ ചിത്രങ്ങൾക്ക് എവിടെ ക്ലിക്ക് ചെയുക 

മമ്മൂട്ടിയുടെ നായികയായി അ​നു​ഷ്ക ഷെ​ട്ടി മലയാളത്തിൽ

0

മലയാളത്തിൽ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി എന്ന ഒറ്റ ചിത്രം മതി അനുഷ്ക എന്ന നടിയുടെ അഭിനയ മികവളക്കാൻ.

മലയാളി പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത ഇപ്പോൾ മലയാള സിനിമ മേഖലയിൽ ഉണ്ട്. അനുഷ്ക മലയാള സിനിമയിൽ അഭിനയിക്കുന്നു. അതും മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ഏ​റ്റ​വും പു​തി​യ ചി​ത്രം പ​രോ​ൾ സം​വി​ധാ​നം ചെ​യ്ത ശ​ര​ത് സ​ന്ദി​ത് ആ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. താ​നൊ​രു​ക്കു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​തെ​ന്ന് ശ​ര​ത് പ​റ​യു​ന്നു. പ്ര​ണ​യ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇതെന്നും ഈ ​ചി​ത്ര​ത്തി​ന്‍റെ ജോ​ലി​യി​ലേ​ക്ക് ഉ​ട​ൻ പ്ര​വേ​ശി​ക്കും-​ ശ​ര​ത് പ​റ​യു​ന്നു.

മ​മ്മൂ​ട്ടി​യു​ടെ​യും അ​നു​ഷ്ക​യു​ടെ ഡേ​റ്റു​ക​ൾ ഒ​ന്നി​ച്ചു​വ​രാ​ത്തതാന് പ്രശ്നം. ര​ണ്ടു​പേ​രു​ടെ​യും ഡേ​റ്റു​ക​ൾ ഒ​ത്തു​വ​രു​ന്ന മു​റ​യ്ക്ക് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വികടകുമാരൻ മൂവി റിവ്യൂ

0

കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനൽകുന്ന ബോബൻ സാമുവൽ സംവിധാനം ചെയ്ത ചിത്രമാണ്  വികടകുമാരൻ. മാനസയാണ് നായിക. ധർമജൻ – വിഷ്ണു ജോഡികൾ വീണ്ടും ഒരുമിക്കുന്നു ചിത്രമാണ് വികടകുമാരൻ.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും മനസ്സിൽ ഇടം നേടുകയും ചെയ്ത നടന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. പക്ഷെ ആ സിനിമകൾ കണ്ട പ്രതീക്ഷയിൽ വികടകുമാരൻ കാണാൻ തീയറ്ററിൽ പോയാൽ നിരാശപ്പെടേണ്ടി വരും.

ചിത്രത്തിന്റെ ഭൂരിഭാഗവും കോടതിമുറിയിലാണ് പുരോഗമിക്കുന്നത്. മിക്ക സാധാരണക്കാർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത് എന്നാൽ ചിരിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ ചെയ്യുന്നതുപോലെ ആയി സിനിമ. കേഡി വക്കീലായി വേഷമിട്ട ബൈജു എന്ന നടന്‍റെ സാന്നിധ്യം മാത്രമാണ് ചിത്രത്തിൽ ചിരിയുണർത്തുന്നത്.

ചെറിയ കേസുകൾ വാദിക്കുന്ന ഒരു വക്കീലാണ് വിഷ്ണു അവതരിപ്പിക്കുന്ന ബിനു എന്ന കഥാപാത്രം. എന്നാൽ പ്രമാദമായ ഒരു കേസ് വിഷ്ണുവിനെ തേടിയെത്തുന്നു.  തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. രണ്ടാം പകുതിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തൻ ചെറിയ ട്വിസ്റ്റുകൾ കഥക്ക് നൽകിയിട്ടുണ്ട്. നായികയ്ക്ക് എടുത്ത് പറയത്തക്ക റോൾ ചിത്രത്തിൽ ഇല്ല. നായകൻറെ പ്രണയം പറയാൻ മാത്രം ഒരു നായികയായി ഒതുങ്ങിപ്പോയി മാനസ രാധാകൃഷ്ണൻ. വലിയ പ്രത്യേകതകളൊന്നും ചിത്രത്തിന് പറയാനില്ല. സിനിമയുടെ കഥ ദൃശ്യവത്കരിച്ചതിൽ ഉണ്ടായ പോരായ്മയാണ് ഈ ചിത്രത്തിന് സംഭവിച്ചത്.

വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. ചെറിയ വേഷമാണെങ്കിലും ഇന്ദ്രൻസും തന്റെ വേഷത്തോട് നീതി പുലർത്തി. വില്ലനായി എത്തുന്ന ജിനു ജോസഫ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. രാഹുൽ രാജിന്റെ സംഗീതവും വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനവും നിലവാരം പുലർത്തുന്നു.

വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കാം.

 

നടൻ രജിത് മേനോൻ വിവാഹിതനാകുന്നു

0

ഗോൾ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ ഇടംപിടിച്ച നടൻ രജിത് മേനോൻ വിവാഹിതനാകുന്നു. തൊടുപുഴ സ്വദേശി ശ്രുതി മോഹൻ ദാസ് ആണ് രജിത്തിന്റെ വധു. തൊടുപുഴയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ച് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് നടന്നു.

ഹോട്ടൽ ബിസിനസിൽ സജീവമായ നടൻ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ  വേഷമിട്ടിട്ടുണ്ട്.

ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന കര്‍ണൻ വരുന്നു

0

ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കർണ്ണന്റെ തിരക്കഥ പൂർത്തിയായി .ആര്‍.എസ് വിമല്‍ ശബരിമലയിൽ ദർശനം നടത്തിയതിനു ശേഷം ആണ് ഈവിവരം പുറത്തുവിട്ടത് .കര്‍ണനില്‍ കേന്ദ്ര കഥാപാത്രമായി നടൻ വിക്രം ആണ് അഭിനയിക്കുന്നത് . പൃഥ്വിരാജിന് പകരമാണ് വിക്രം ചിത്രത്തിലെത്തുന്നത് .ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ് 300 കോടി ബജറ്റിൽ  ചിത്രം നിർമിക്കുന്നത് .ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറക്കും.

ഓഖി ദുരന്തം : സർക്കാരിനെതിരെ ലത്തീൻ സഭ

0

ഒഖി ദുരുന്തത്തിൽ വാക്താനാം നൽകിയ നഷ്ടപരിഹാര തുക നൽകാതെ കേരള സർക്കാർ പറ്റിച്ചെന്നു ലത്തീൻ സഭ. സർക്കാർ സഹായമെത്തിച്ചത് 49 കുടുമ്പങ്ങൾക്കു മാത്രം. ഓഖി ദുരന്തം നേരിട്ടവർക്ക് ചികത്സക്ക് മാത്രം ഏകദേശ 14 ലക്ഷത്തോളo രൂപയായെന്നും സഭയാണ് അത് നൽകിയതെന്നും ബിഷപ്പ് പറഞ്ഞു. ദുരുന്തത്തിൽ മരിച്ചവരെപ്പറ്റിപ്പോലും സർക്കാരിന് ഇപ്പോഴും കൃത്യമായ കണക്കില്ല,  നഷ്ടപരിഹാര തുകക്കായി വീണ്ടും സർക്കാരിനെ സമീപിക്കും എന്നും ബിഷപ്പ് പറഞ്ഞു.

കേരളം തമിഴ് നാട് സർക്കാരിനെ മാതൃകയാക്കണം. പ്രഖ്യാപിച്ച തുക മുഴുവൻ തമിഴ് നാട് സർക്കാർ അവരുടെ ജനങ്ങൾക്ക് നൽകിയെന്നും ആർച്ചു ബിഷപ്പ്  സൂസെപാക്യം പറഞ്ഞു.