തിങ്കൾ. നവം 29th, 2021

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗത്തിൽ മുകേഷ് അമ്പാനി പോയവർഷത്തെ കണക്കുകളും ലാഭവിഹിതവും അവതരിപ്പിച്ചു . റിലയൻസ് പവർ, റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയൊ എന്നിവയുടെ പുതിയ പദ്ധതികളും മുകേഷ് അംബാനി അവതരിപ്പിച്ചു . 22 മാസങ്ങൾക്കുള്ളിൽ റിലയൻസി ജിയോ 215 മില്യൺ കണക്ഷൻ മറികടന്നെന്ന് ചെയർമാൻ മുകേഷ് അംബാനി സ്ഥിതീകരിച്ചു  .

പുതിയ  പദ്ധതികളുടെ പ്രഖ്യാപനത്തിൽ തങ്ങളുടെ  ഫൈബർ ബ്രോഡ്ബാൻഡ് സേവനമായ ജിയോജിഗാ ഫൈബർ , JioPhone ന്റെ അപ്ഗ്രേഡ് പതിപ്പ് JioPhone2 പുറത്തിറക്കി .

ജിയോ ഗിഗ ഫൈബർ സർവീസ് ഓഗസ്റ്റ് 15 മുതൽ നിലവിൽ വരും.ജിയോ ഗിഗാ ഫൈബർ ഉപയോഗിക്കുന്നതു വഴി ഇന്ത്യയ്ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസരീതി ഉണ്ടാകുമെന്നും . ആരോഗ്യമേഖലയ്ക്കും കാർഷിക മേഖലയ്ക്കും ജിയോ ഗിഗാ ഫൈബർ അവിഭാജ്യഘടകമായി മാറും എന്നും വാർഷിക പൊതുയോഗത്തിൽ മുകേഷ് അമ്പാനി പറഞ്ഞു .ജിയോ ജിഗാ ഫൈബറിന്റെ കൂടെ ജിയോ പുതിയ സ്മാർട് ഹോം പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇതിൽ പ്രധാനം സെറ്റ് ടോപ്പ് ബോക്സ്, മീഡിയ സ്ട്രീമിങ് ഉപകരണം ജിയോ ജിഗാ ടിവി എന്നിവയാണ്.

ജിയോ ജിഗാ ഫൈബർ ഇന്റ സവിശേഷതകൾ :

ജിയോ സെറ്റ് ടോപ്ബോക്സ് :  ജിയോ സെറ്റ് ടോപ് ബോക്സിൽ 600 ചാനലും ആയിരിക്കണക്കിന് സിനിമയും ലഭ്യമാണ് .റിമോട്ട് വഴിയും  വോയ്‌സ് കമാന്റിലൂടെയും സെറ്റ് ടോപ്പ് ബോക്‌സ് നിയന്ത്രിക്കാൻ സാധിക്കും .

ജിയോ ജിഗാ ടിവി :ജിയോ ജിഗാ ടിവിയുടെ പ്രധാന പ്രതേകത ഇതിന്റെ വീഡിയോ കോളിംഗ് സവിശേഷതയാണ് . ജിയോ നെറ്റ്‌വർക്കിലുള്ള സ്മാർട്ട്ഫോൺ, ടാബ്ലറ്റ് , മറ്റൊരു ജിഗാ ടിവി സബ്സ്ക്രൈബർ എന്നിവയിലേക്ക് വീഡിയോ കോളിംഗ് നടത്താൻ സാധിക്കും . ഇതെല്ലാ സാധ്യമാക്കാൻ ജിഗാ ടിവിയുടെ കൂടെ തന്നെ ജിയോയുടെ ജിഗാ ഫൈബർ റൂട്ടർ നൽകുന്നു . 

ജിയോജിഗാ ഫൈബർ, ജിയോ ജിഗാ ടി.വി എന്നിവയുടെ രജിസ്ട്രേഷൻ ആഗസ്ത് 15 തുടങ്ങും .ജിയോ ആപ്പ് , ജിയോ വെബ്സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ .ഇതിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല .

ജിയോ ഫോൺ 2 ഇന്റെ സവിശേഷതകൾ

ജിയോ ഫോൺ 2ന്റെ അവതരിപ്പിച്ചത്  ഇഷ അംബാനിയും ആകാശ് അംബാനിയും ചേർന്നാണ് .ഇതിന്റെ പ്രധാന പ്രതേകത QWERTY കീപാഡും വലിയ ഡിസ്പ്ലേയുമാണ് .2.4 ഇഞ്ച് QVGA ഡിസ്പ്ലേയാണ് ഇതിനുള്ളത് . ഇതിന്റെ വില Rs. 2,999 രൂപയാണ് .ഫേസ്ബുക്ക്, വാട്സാപ്പ്, യൂ ട്യൂബ് എന്നിവ ജിയോ ഫോൺ 2 വിൽ ഉപയോഗിക്കാൻ കഴിയും  .ആഗസ്ത് 15 മുതൽ ജിയോ ഫോൺ 2 വിപണിയിൽ ലഭ്യമാകും .

 

 

 

By admin