HomeMoviesആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിക്ക് ഒപ്പമാണ് താനെപ്പോഴുo : മഞ്ജു വാര്യർ

ആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിക്ക് ഒപ്പമാണ് താനെപ്പോഴുo : മഞ്ജു വാര്യർ

സിനിമയിൽ ഈ അടുത്ത കാലത്തുണ്ടായ വിവാദങ്ങളിൽ മൗനം പാലിച്ചിരുന്ന മഞ്ജുവാര്യർ തന്റെ നിലപാട് തുറന്നു പറയുന്നു.

“താൻ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിക്ക് ഒപ്പമാണ് അത് അവൾക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.’ ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല. എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം.” എന്നാണ് മഞ്ജു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ദിലീപിനെ അമ്മയിൽ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചുണ്ടായ വിവാദങ്ങളും നടിമാരുടെ അമ്മയിൽ നിന്നുള്ള രാജിയുമെല്ലാം വാർത്ത ആയപ്പോൾ എല്ലാവരും ആകാംഷയോടെ കാത്തിരുന്നത് മഞ്ജുവിന്റെ വാക്കുകൾക്കാണ്. എന്നാൽ അന്ന് പ്രതികരിക്കാതിരുന്ന മഞ്ജു ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

മോഹൻലാൽ നായകനും പ്രത്വിരാജ് സംവിധായകനും ആകുന്ന ലൂസിഫറിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മഞ്ജു ഇപ്പോൾ.

RELATED ARTICLES
- Advertisment -

Most Popular