HomeNewsഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു


ആലുവ: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) വിടപറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 4.45ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം .ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ വൈകുനേരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത് .അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം .പി.എ ഇബ്രാഹിം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്.ഇരുപതോളം ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട് .പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ഗസല്‍ ആല്‍ബങ്ങളാണ് .‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട് .

RELATED ARTICLES
- Advertisment -

Most Popular