HomeNewsബിജെപി സംസ്ഥാന അധ്യക്ഷനായി ശ്രീധരൻ പിള്ളയ്ക്ക് രണ്ടാമൂഴം

ബിജെപി സംസ്ഥാന അധ്യക്ഷനായി ശ്രീധരൻ പിള്ളയ്ക്ക് രണ്ടാമൂഴം

പി.എസ്. ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഒടുവിൽ അമിത്ഷാ പ്രഖ്യാപിച്ചു. അതോടെ അനിശ്ചിതത്തിൽ തുടർന്ന സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് തീരുമാനമായി. വി. മുരളീധരൻ എം.പി യ്ക്ക് ആന്ധ്രായുടെ ചുമതലയും നൽകി.

ബിജെപി സംസ്ഥാന അധ്യക്ഷനായി ഇതോടെ രണ്ടാം തവണയാണ് ശ്രീധരൻപിള്ള തിരഞ്ഞെടുക്കപ്പെടുന്നത്. ഗ്രൂപ്പുകള്‍ക്കതീതനായതിനാൽ ആർ എസ്സ് എസ്സ് ന്റെ പൂർണ പിന്തുണയോടെയാണ് ശ്രീധരൻ പിള്ള അധ്യക്ഷനാകുന്നത്.

കേരളം ബിജെപി യ്ക്ക് വെല്ലുവിളിയുള്ള സംസ്ഥാനമാണെന്നും അതിനാൽ പ്രവർത്തനം ശക്തമാക്കേണ്ടതുണ്ടെന്നും അധ്യക്ഷസ്ഥാനം വെല്ലുവിളിയായി സ്വീകരിക്കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular