Home Blog Page 552

ദിലീപേട്ടൻ, കാവ്യ, മീനൂട്ടി : കുടുംബംസമേതം

0

ദിലീപ് കാവ്യ വിവാഹത്തിന് ശേഷം ഒരുപാട് ഗോസിപ്പുകൾ ഇറങ്ങുന്നുണ്ടായിരുന്നു. കാവ്യയും ദിലീപിന്റെ മകൾ മീനാക്ഷിയും പിണക്കത്തിലാണെന്നും, ദിലീപ് കാവ്യയെ ഒരു പരിപാടികൾക്കും വിടുന്നില്ലന്നും, കുടുംബത്തിൽ ആകെ പ്രശ്നങ്ങൾ ആണെന്നും മറ്റും.

എന്നാൽ അത്തരം ഗോസ്സിപ്പുകൾക്കെല്ലാം മറുപടി ആവുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഫോട്ടോ. ദിലീപും കാവ്യയും മീനാക്ഷിയും കൂടി ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോ ആണ് ഇപ്പോൾ തരംഗമാകുന്നത്. സാരി ഉടുത്ത് സുന്ദരിയായി മീനാക്ഷിയും ഒപ്പം ദിലീപും കാവ്യയും.

വിവാഹ ശേഷം കാവ്യയെ പൊതുപരുപാടികളിലൊന്നും കാണാനില്ല എന്ന് ആരാധകരുടെ പരാതി ഉണ്ടായിരുന്നു. മൂവരും ഒരുമിച്ചുള്ള ചിത്രങ്ങൾക്കായി കാത്തിരുന്നവർക്ക് സന്തോഷം നൽകുന്നതാണ് ഈ ചിത്രം. ദിലീപ് ഓൺലൈൻ എന്ന ഫേസ്ബുക് പേജിലാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്.

നീ​രാ​ളി ജൂ​ണ്‍ പ​തി​ന​ഞ്ചിനെത്തും

0

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രം നീ​രാ​ളി​ ജൂൺ പതിനഞ്ചിന് തീയറ്ററിൽ എത്തും. നേരത്തെ ചി​ത്രം ജൂ​ണ്‍ പ​തി​നാ​ലി​ന് റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ സ​ണ്ണി ജോ​ർ​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​ദി​യ മൊ​യ്തു​വാ​ണ് നാ​യി​ക. ​സാ​യി​കു​മാ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

നീരാളിയോട് മത്സരിക്കാൻ  മ​മ്മൂ​ട്ടി​യു​ടെ അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ, ജ​യ​സൂ​ര്യ​യു​ടെ ഞാ​ൻ മേ​രി​ക്കു​ട്ടി, പൃ​ഥ്വി​രാ​ജി​ന്‍റെ മൈ​സ്റ്റോ​റി, സ​ൽ​മാ​ൻ​ഖാ​ന്‍റെ റേ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ഉണ്ടാകും.

ചെങ്ങന്നൂർ ഫലം ഇന്ന്

0

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. വോട്ടെണ്ണുന്ന ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ആകെ 181 പോളിങ് ബൂത്തുകളാണുള്ളത്. രാവിലെ എട്ടിന് തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ശക്തമായ മത്സരം നടന്ന ചെങ്ങന്നൂരിൽ എല്ലാ സ്ഥാനാർത്ഥികളും വിജയ പ്രതീക്ഷയിലാണ്. ഉച്ചയോടെ ആർക്കൊപ്പമാണ് ചെങ്ങന്നൂർ എന്നറിയാം.

നാളെയും മറ്റന്നാളും ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

0

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെയും മറ്റന്നാളും പണിമുടക്കും.സ​മ​രം ഒ​ഴി​വാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പരാജയപ്പെട്ടതോടെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് .

.

കേരളത്തിലെ രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജസ്ഥാൻ

0

രാജസ്ഥാൻ : നിപ്പ വൈറസ് ബാധിച്ച് 13  പേര്‍ മരിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ രാജസ്ഥാൻ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.നേരത്തെ രോഗബാധ സ്ഥിരീകരിച്ച  കോഴിക്കോട്  പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് ഇന്ന് മരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള  യാത്രകളിലാണ് ജാഗ്രത പാലിക്കാൻ നിർദേശം .

നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി വ്യാജ വാർത്ത

0

തിരുവനന്തപുരം: നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജപ്രചരണം. ഫേസ്ബുക്കിലൂടെയും  വാട്സ്ആപ്പിലൂടെയും ആണ് ശ്രീരാമൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ‌ പ്രചരിക്കുന്നത്.

വർത്തയെകുറിച്ച് വി.കെ.ശ്രീരാമനുമായി സംസാരിച്ചപ്പോൾ ജോലിയും കൂലിയും ഇല്ലാത്ത മാനസികരോഗികളാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും തൽക്കാലം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലന്നും  അദ്ദേഹം പറഞ്ഞു .

നിപ്പാ വൈറസ് : സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല

0

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിട്ടുണ്ട് എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകളും പ്രചാരണങ്ങളും തെറ്റാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ബിടെക് വിദ്യാര്‍ഥിയായ സാബിത്ത് ജോലി ആവശ്യത്തിനായി  2017ല്‍ ദുബായില്‍ മാത്രമെ പോയിട്ടുള്ളൂ എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു .പാസ്‌പോര്‍ട്ട് രേഖകളിലും യുഎഇയില്‍ മാത്രമെ പോയിട്ടുള്ളൂ എന്നാണ് കാണിക്കുന്നത് .

സാബിത്ത് മലേഷ്യയില്‍ നിന്ന് അസുഖം പിടിച്ചാണ് നാട്ടിൽ എത്തിയത് എന്ന  വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും ശക്തമായതോടെയാണ് സാബിത്തിന്റെ ബന്ധുക്കള്‍ യാത്രാരേഖകള്‍ പുറത്തുവിട്ടത്.

കേരളത്തിൽ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഇനിം ആര് ?

0

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതാണ് ഇപ്പോൾ ചർച്ച വിഷയം. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കുമ്മനത്തിന് ശേഷം കേരളത്തിലെ ബിജെപി യെ ആര് നയിക്കും എന്ന് അമിത് ഷാ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്.

നിലവിലെ മിസ്സോറാം ഗവര്‍ണര്‍ മെയ് 28ന് വിരമിക്കുന്നതുകൊണ്ട് കുമ്മനത്തിന് ഉടൻതന്നെ മിസോറാമിലേക്കു പോകേണ്ടിവരും.  2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശക്തനായ ഒരു നേതാവിനെതന്നെ കേരളത്തിലെ സംഘടന തലപ്പത്ത് എത്തിക്കാനാണ് കേന്ദ്രം നോക്കുക.

അധ്യക്ഷ സ്ഥാനത്തിലേക്ക് നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് സാധ്യത കൂടുതല്‍ എന്നാണ് അറിവ്.  എം.ടി രമേശ്, പി.കെ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. കേന്ദ്രത്തിന്റെ തീരുമാനങ്ങൾ അപ്രതീക്ഷിതമായതിനാൽ അടുത്ത സംസ്ഥാന അധ്യക്ഷൻ ആരെന്നറിയാൻ  അമിത് ഷാ യുടെ പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും.

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫലം ഇന്ന്

0

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. cbser esults.nic.in, cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ രാ​വി​ലെ പ​ത്ത് മു​ത​ൽ ഫ​ലം അ​റി​യാ​നാ​കും. എസ്എംഎസിൽ ലഭിക്കാൻ ഫോൺ: 7738299899; ഫോർമാറ്റ്: cbse12.

11,86,306 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തിനെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ വീ​ണ്ടും നടത്തിയിരുന്നു.

 സി​ബി​എ​സ്ഇ യുടെ പത്താം ക്ലാസ് പരീക്ഷ ഫലം തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ചേക്കും. 

നിപാ വൈറസിന് കാരണം വവ്വാലല്ല

0
Greater short-nosed fruit bat (Cynopterus sphinx)

കോഴിക്കോട്: സംസ്ഥാനത്ത് ഭീതിപരത്തുന്ന  നിപാ വൈറസിന് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് വവ്വാലല്ല നിപാ വൈറസിന്‍റെ ഉറവിടം എന്ന് കണ്ടെത്തിയത് . രോഗം പടര്‍ന്നത് വവ്വാലിലൂടെയെന്നാണ് ആദ്യം കണ്ടെത്തിയത് . രോഗബാധ ആദ്യമുണ്ടായെന്നു സംശയിക്കുന്ന ചങ്ങരോത്തെ മൂസയുടെ കിണറ്റിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. 21 സാമ്പിളുകൾ പരിശോധിച്ചെങ്കിലും എല്ലാം നെഗറ്റീവ് ആയിരുന്നു.കൂടുതല്‍ പരിശോധനകള്‍ക്കായി ഐസിഎംആറിന്റെ വിദഗ്ധ ടീം എത്തിയിട്ടുണ്ട്. നിപ്പ വൈറസിന്റെ ആദ്യരോഗിയാണെന്നു കരുതുന്ന സാബിത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .ഇതിനെക്കുറിച്ചു അന്വേഷിക്കുമെന്ന് കോഴിക്കോട്ട് നടത്തിയ സര്‍വ കക്ഷിയോഗത്തി ആരോഗ്യമന്ത്രി പറഞ്ഞു.

‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ?

0

വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തുന്നുവെന്ന് റിപ്പോർട്ട്.

പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് രാജ 2 എന്നാണ് എല്ലാരും കരുതുന്നത് എന്നാല്‍ ഈ സിനിമ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ലെന്നാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം അതുതന്നെയായിരിക്കും. ഈ സിനിമയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു കഥയും പശ്ചാത്തലവുമായിരിക്കും എന്നും വൈശാഖ് പറയുന്നു.

പോക്കിരിരാജയില്‍ നിന്ന് മമ്മൂട്ടി മാത്രമായിരിക്കും രാജ 2ല്‍ ഉണ്ടാവുക എന്നാണ് സൂചന. പൃത്വിരാജിന് പകരം ദുൽക്കർ എത്തുമെന്നാണ് പറയുന്നത്. എന്നാൽ ഈ വാർത്ത അണിയറ പ്രവർത്തകർ സ്ഥിതീകരിച്ചിട്ടില്ല. ദുൽഖർ മമ്മൂട്ടിക്കൊപ്പം എത്തിയാൽ അച്ഛനും മകനും ഒന്നിക്കുന്ന ആദ്യ ചിത്രമാകും രാജ 2.

രാജ 2 ന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണ ആണ്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഓണത്തിന് ശേഷം ആരംഭിക്കും. 2019 മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ടിനി ടോംന്റെ വത്യസ്ഥമായ വില്ലൻ കഥാപാത്രം എത്തുന്നു : ടീസർ കാണാം

0

നടൻ, സഹനടൻ, ഹാസ്യകഥാപാത്രo , വില്ലൻ എന്നീ വേഷങ്ങൾ ഒരുപോലെ കൈകാര്യം ചെയ്ത് മുന്നേറുന്ന താരമാണ് ടിനി ടോം. മലയാളത്തിന് ശേഷം തമിഴ് സിനിമയിലും തന്റെ കഴിവ് തെളിയിക്കാനൊരുങ്ങുകയാണ് ടിനി ടോം.  ആദ്യ തമിഴ് ചിത്രത്തിൽ വത്യസ്ഥമായൊരു വില്ലൻ കഥാപാത്രമായാണ് ടിനി ടോം എത്തുന്നത്.

റഹ്മാനെ നായകനാക്കി പ്രാഷ് സംവിധാനം ചെയ്യുന്ന ഓപറേഷൻ അറപെയ്മ എന്ന ത്രില്ലറിലാണ് ടിനി ടോം  വ്യത്യസ്തവേഷവുമായി എത്തുന്നത്. തമിഴിലെ അരങ്ങേറ്റചിത്രത്തിൽ ട്രാൻസ്‌ജെൻഡറായ വില്ലനായാണ് ടിനി വേഷമിടുന്നത്. ചിത്രത്തിന് വേണ്ടി ഗംഭീര മേക്കോവറാണ് ടിനി നടത്തിയിരിക്കുന്നത്.

ചാരക്കപ്പൽ കണ്ടുപിടിക്കുന്നതിനുള്ള ഓപ്പറേഷനും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഓപറേഷൻ അറപെയ്മ എന്ന ചിത്രം പറയുന്നത്. മുൻ നേവി ഉദ്യോഗസ്ഥനായ ശിവയുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയാണിത്. നേവൽ ഓഫീസറുടെ വേഷത്തിൽ റഹ്മാൻ എത്തുന്ന ചിത്രത്തിൽ അഭിനയയാണ് നായിക.