ആസിഫ് അലിയുടെ പുതിയ ചിത്രം കക്ഷി അമ്മിണിപിള്ളയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖ താരമാണ് ആസിഫിന്റെ നായിക. ദിന്‍ജിത്ത് അയ്യത്താർ സംവിധാനം ചെയ്യുന്ന ചിത്രം സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആസിഫ് അലി തന്നെയാണ് തന്റെ പേജിലൂടെ പങ്കുവച്ചത്.
