HomeMoviesപ്രഭാസ് കേരളത്തിന് നൽകിയത് 25 ലക്ഷം മാത്രം

പ്രഭാസ് കേരളത്തിന് നൽകിയത് 25 ലക്ഷം മാത്രം

കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നടൻ പ്രഭാസ് നൽകിയത് 25 ലക്ഷം രൂപ മാത്രം.  പ്രഭാസ് ഒരു കോടി രൂപയാണ് നൽകിയത് എന്ന വാർത്ത വന്നിരുന്നു. എന്നാൽ, തെറ്റായ വാർത്ത വന്നത് എങ്ങനാണെന്ന് അറിയില്ലെന്നും 25 ലക്ഷം രൂപയാണ് പ്രഭാസ് കേരളത്തിനായി നൽകിയതെന്നും പ്രഭാസിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

തെലുങ്കിൽ നിന്ന് വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയെന്ന വാർത്തക്ക് പിന്നാലെയാണ് പ്രഭാസ് ഒരു കോടി രൂപ നൽകുന്നു എന്ന വാർത്ത വരുന്നത്. എന്നാല്‍ തെലുങ്കിലെ പ്രമുഖ നിർമാതാവ് എസ്കെഎൻ ഓഗസ്റ്റ് പത്തൊൻപതിനു തന്നെ പ്രഭാസ് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നൽകി എന്ന് ട്വീറ്റ് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular