Home Blog Page 551

ആകാശ് അംബാനിയുടെ നിശ്ചയം ജൂൺ 30 ന്

0

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹ നിശ്ചയം ജൂൺ 30ന് മുംബൈയിൽ അംബാനി  ഹൗസിൽ നടക്കും. രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്റെ.

കഴിഞ്ഞ മാർച്ചിൽ ഗോവയിൽ വച്ച് ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കാമുകിയായ ശ്ലോക മേഹ്തയ്ക്ക് മോതിരം അണിഞ്ഞ് ആകാശ് തന്റെ ഇഷ്ടം അറിയിച്ചിരുന്നു. ഇരുവരും ചെറുപ്പം മുതൽ സുഹൃത്തുക്കളാണ്.

ശുഭാരംഭം എന്ന വരികളോട് തുടങ്ങുന്ന ഗാനം ഉൾപ്പെടുത്തിയ ഒരു വിഡിയോയിലൂടെയാണ് നിശ്ചയത്തിന് എല്ലാവരേം ക്ഷണിച്ചിരിക്കുന്നത്.

പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. രത്‌നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ്‌ റസല്‍ മേത്ത. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നതില്‍ ഒരാള്‍ കൂടിയാണ് ശ്ലോക മേത്ത. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26കാരനായ ആകാശ് അംബാനി.

“നീലി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

മംമ്ത മോഹൻദാസിനെ നായികയാക്കി നവാഗതനായ അൽത്താഫ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് നീലി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.

നീലി..!! കാലത്തിനും സങ്കൽപ്പത്തിനുമപ്പുറത്താണ് അതിന്റെ പ്രായം.. എങ്കിലും നിത്യനൂതനമായ ഒരഭ്ഭുതമായി അത് വീണ്ടും ജനിക്കുന്നു. എന്ന കുറിപ്പോടെ പുറത്തിറങ്ങിയ പോസ്റ്ററിൽ ഏറെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നു.

അനൂപ് മേനോനുമാണ് ചിത്രത്തിലെ നായകൻ. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ ചിത്രം നിർമ്മിക്കുന്ന നീലി ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ്.

എടപ്പാളിലെ പീഡനം : തീയറ്ററുടമ അറസ്റ്റിൽ

0

എടപ്പാളിലെ തീയറ്റര്‍ പീഡനത്തില്‍ പ്രതികാര നടപടിയുമായി പൊലീസ്. തിയേറ്റർ ഉടമയായ സതീശിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.  പോലീസിനെ വിവരം അറിയിക്കാൻ താമസിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ  ആരോപിച്ചാണ് സതീശനെതിരെ കേസ് എടുത്തത്.

തീയറ്റർ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയും വനിതാകമ്മീഷനും രംഗത്തെത്തി. പ്രമാണിമാരുടെ കുറ്റം മറച്ചുവെയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് മുൻ ഡി.ജി.പി  സെൻകുമാർ പറഞ്ഞു.

ജ്വല്ലറി ഉടമയായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയായിരുന്നു സിനിമാതിയറ്ററില്‍ വച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ചത്. തീയറ്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്  സൂചന കിട്ടിയ ഉടന്‍ തന്നെ തീയറ്റര്‍ ഉടമ വിവരം ചൈല്‍ഡ് ലൈനെ അറിയിച്ചു. കേസെടുക്കാൻ തയ്യാറാകാതിരുന്ന പോലീസ് പീഡനവാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടതിനെ തുടർന്നാണ് മൊയ്തീന്‍കുട്ടിയ്ക്കെതിരെ കേസെടുത്തത്.

 

രൺബീർ ആലിയ പ്രണയത്തിൽ ? ചർച്ചയായി കത്രീനയുടെ പോസ്റ്റ്

0

പ്രണയവും ഗോസ്സിപ്പും ബോളിവുഡിൽ പതിവാണ്. ഇപ്പോൾ പുതിയ ചർച്ച രൺബീർ ആലിയ എന്നിവരെ പറ്റിയാണ്. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കിടയിലാണ് രൺബീറിന്റെ തുറന്നു പറച്ചിൽ.

താൻ ആലിയായുമായി പ്രണയത്തിലാണ്. ഇത് തീർത്തും പുതിയൊരു അനുഭവമാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും താൻ എന്താണ് സ്വപ്നം കാണുന്നത് അത് ആലിയയ്ക് നൽകാൻ സാധിക്കുന്നുണ്ട്.  ഇപ്പോൾ തനിക്ക് അതിനെപ്പറ്റി കൂടുതൽ സംസാരിക്കാൻ താല്പര്യമില്ല. സമയമാകുമ്പോൾ എല്ലാം പറയാം എന്നും രൺബീർ ജിക്യൂ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്നു.

എന്നാൽ, കത്രീനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ കൂടുതൽ ചർച്ചയ്ക്ക് ഇടയാക്കുന്നത്. ‘അത് വിശ്വസിക്കണമെങ്കിൽ ഞാനത് കാണണം, കണ്ടതിന് ശേഷം വിശ്വസിക്കും എന്നാണ് കത്രീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇത് രൺബീർ ആലിയ ബന്ധനത്തെ കുറിച്ചാണെന്നാണ് ആരാധകർ പറയുന്നത്.

വിവാഹം വരെ എത്തിനിന്ന പ്രണയബന്ധമായിരുന്നു കത്രീനയുടേയും രൺബീറിന്റെയും. എന്നാൽ ഇരുവരും പിരിയുകയായിരുന്നു. അതിനുശേഷമാണ് രൺബീർ ആലിയ ഭട്ടുമായി പ്രണയത്തിലാകുന്നത്‌.

 

ബോളിവുഡ് നടി ബിപാഷ ബസുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

നടി ബിപാഷ ബസുവിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്ടീരിയ അണുബാധയാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബിപാഷ തന്നെയാണ് താൻ ആശുപത്രിയിൽ അഡ്മിറ്റായ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പോസ്റ്റ്നോടൊപ്പം ആശുപത്രിയിൽ നിന്നുള്ള ചില ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മുൻപും ബിപാഷ ഇത്തരത്തിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ആറാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് കുറഞ്ഞത്.  രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നതിനാലാണ് ഇന്ത്യയിലും ഇന്ധന വിലയിൽ നേരിയ തോതിൽ കുറവ് വരുന്നത്.

ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 80.64 രൂപയും ഡീസലിന് 72.61 രൂപയും കോഴിക്കോട് പെട്രോളിന് 80.17 രൂപയും ഡീസലിന് 73.14 രൂപയുമാണ് വില.

കെവിന്റെ തിരോധാനം മറച്ചുവച്ച പൊലീസുകാർക്കെതിരെ കടുത്ത നടപടി

0

കോട്ടയം : കെവിന്‍ കൊലക്കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്ഐ, എഎസ്ഐ, ഡ്രൈവർ എന്നിവരെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളാണു ഇപ്പോൾ പരിഗണനയിൽ ഉള്ളത്.

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എസ്ഐ എം.എസ്. ഷിബു മറച്ചുവച്ചത് 14 മണിക്കൂറുകളെന്ന് ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. മേയ് 27 ഞായറാഴ്ച രാവിലെ ആറിനു വിവരം അറിഞ്ഞിട്ടും രാത്രി എട്ടിനു മാത്രമാണ് അന്വേഷണം തുടങ്ങിയത്. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വിഷയത്തെ കുടുംബപ്രശ്നമായി ഒഴിവാക്കിയെന്നും, മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിർദേശം അവഗണിക്കുകയും ചെയ്തു എന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഐജി ഇന്നു ഡിജിപിക്കു കൈമാറും.

അതേസമയം, നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ച്ച ആ​ദ്യ ദി​നം ത​ന്നെ ആ​ഭ്യ​ന്ത​രവ​കു​പ്പി​ന്‍റെ പ​രാ​ജ​യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം രംഗത്തെത്തി. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ കെ​വി​ന്‍ കൊലക്കേസിൽ അ​ടി​യ​ന്ത​ര​പ്ര​മേ​യത്തിന് നോ​ട്ടീ​സ് ന​ൽ​കി. നോട്ടീസിന് മറുപടിയായി കെ​വിന്‍റെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

സാമി 2 ട്രെയ്‌ലർ പുറത്തിറങ്ങി

0

വിക്രം നായകനായ സാമി 2 ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും നിറഞ്ഞ ട്രെയ്‌ലർ യുട്യൂബിൽ തരംഗമാകുന്നു. സാമിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത്.

സാമി 2 ന്റെ നിർമ്മാണം ഷിബു തമീന്‍ ആണ് . ദേവി ശ്രീ പ്രസാദ് സംഗീതവും വെങ്കടേഷ് അങ്കുരാജ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും

2018ൽ വിപണിയിൽ ഇറങ്ങിയ 10 മികച്ച മേക്കപ്പ് സെറ്റിങ് സ്പ്രേകൾ

0

ഫൗണ്ടേഷന്‍, കോംപാക്ട്‌, ബ്ലഷ് അങ്ങനെ നിരവധി ലെയര്‍ മേക്കപ്പ് ഇട്ട് കുറച്ചുകഴിയുമ്പോൾ നിങ്ങളുടെ മേക്കപ്പ് വിയത്തൊലിച്ച് പോകുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് മേക്കപ്പ് സെറ്റിങ് സ്‌പ്രേ കൊണ്ട് മേക്കപ്പിന് പരിച തീര്‍ക്കാം. ഉറപ്പായും ധാരാളം മേക്കപ്പ് സെറ്റിങ് സ്പ്രേകൾ വിപണിയിൽ ലഭ്യമാണ് .നിങ്ങളുടെ ബജറ്റിൽ നിൽക്കുന്ന ഏറ്റവും മികച്ചത് എങ്ങനെ തിരഞ്ഞെടുക്കും എന്നതാണ് പാട് .വിപണിയിൽ ഇപ്പോൾ ലഭ്യമായ 10 മികച്ച മേക്കപ്പ് സെറ്റിങ് സ്പ്രേകൾ നോക്കാം .

1 . അർബൻ ഡേക്കെ ഓൾ-നൈറ്റർ സെറ്റിങ് സ്പ്രേ

ലോകമെമ്പാടുമുള്ള ആൾക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ നല്ല റിവ്യൂ ലഭിച്ച മേക്കപ്പ് സെറ്റിങ് സ്പ്രേയാണ് അർബൻ ഡേക്കെ ഓൾ-നൈറ്റർ സെറ്റിങ് സ്പ്രേ. ഇതിന്റെ പ്രധാന പ്രതേകത ഏത് തരത്തിലുള്ള ചർമത്തിനും യോജിച്ചതാണ് എന്നതാണ്. കൂടാതെ പതിനാറ് മണിക്കൂർവരെ ഇത് നിങളുടെ മേക്കപ്പിനെ സംരക്ഷിക്കും എന്നും കമ്പിനി അവകാശപ്പെടുന്നു .വില വെച്ചു നോക്കുമ്പോൾ നമുക്ക് ഒരു നഷ്ടമായി തോന്നില്ല.

2. ക്ലാരിൻസ് ഫിക്സ് മേക്ക്അ-പ്പ്

ക്ലാരിൻസ് ഫിക്സ് മേക്കപ്പിന്റെ പ്രധാന പ്രതേകത എന്ന് പറയുന്നത് ഇത് മേക്കപ്പിനെ സംരക്ഷികുന്നത് കൂടാതെ മോയിസ്റ്ററൈസറുകൂടിയാണ് എന്നതാണ്. കൂടാതെ ഇതിൽ ക്ലാരിൻസിന്റെ എക്സ്ക്ലസിവ് ആന്റി-പൊല്യൂഷൻ കോംപ്ലെക്സും അടങ്ങിയിട്ടുണ്ട്

3. E.L.F. സ്റ്റുഡിയോ മേക്കപ്പ് മിസ്റ്റ് & സെറ്റ്

E.L.F. സ്റ്റുഡിയോ മേക്കപ്പ് മിസ്റ്റ് & സെറ്റ് ഒരു ബജറ്റ് ഫ്രണ്ട്ലിലി  മേക്കപ്പ് സെറ്റിങ് സ്പ്രേയാണ് .3 പാക്ക് സെറ്റിന് ഏകദേശം 1870 രൂപയെ ആമസോണിൽ വിലയുള്ളൂ .വിറ്റാമിൻ ബി, ഇ, ആർക്ടിമസ് മാജസ് റൂട്ട് എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഇതിൽ അടങ്ങിയിരിക്കുന്ന ഫോർമുല കളർ മങ്ങുന്നതിൽ നിന്ന് സംരക്ഷണവും നൽകുന്നു.

BUY (3 Pack) e.l.f. Studio Makeup Mist & Set – Clear

4. NYX Dewy ഫിനിഷ് മേക്കപ്പ് സെറ്റിങ് സ്പ്രേ 

NYX Dewy ഫിനിഷ് മേക്കപ്പ് സെറ്റിങ് സ്പ്രേയും ഒരു ബജറ്റ് ഫ്രണ്ട്ലിലി  മേക്കപ്പ് സെറ്റിങ് സ്പ്രേയാണ്.ഏകദേശം 8 മുതൽ 9 മണിക്കൂർ വരെ ഇതിന്റെ സംരക്ഷണം ലഭിക്കും എന്നാണ് കമ്പിനി അവകാശപ്പെടുന്നത് .

5.MAC പ്രെഫ് + പ്രൈം ഫിക്സ് +

MAC പ്രെഫ് + പ്രൈം ഫിക്സ് + ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻറ്റായ മാക്ക് ആണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ പ്രധാന പ്രതേകത എന്ന് പറയുന്നത് ഇത് മേക്കപ്പിനെ സംരക്ഷികുന്നത് കൂടാതെ ഐഷാഡോയും ഐലൈനറും കൂടുതൽ നേരം മനോഹരമായി നിലനിർത്താനും സഹായിക്കുന്നു .

 

6 . L’Oreal പാരിസ് കോസ്മെറ്റിക്സ് ഇൻഫില്ലബിൾ പ്രോ-സ്പ്രയർ & സെറ്റ് മേക്കപ്പ് എക്സ്റ്റൻഡർ

അർബൻ ഡേക്കെ ഓൾ-നൈറ്റർ സെറ്റിങ് സ്പ്രേയെ പോലെ നല്ല ഒരു മേക്കപ്പ് സെറ്റിങ് സ്പ്രേ തന്നെയാണ് L’Oreal പാരിസ് കോസ്മെറ്റിക്സ് ഇൻഫില്ലബിൾ പ്രോ-സ്പ്രയർ & സെറ്റ് മേക്കപ്പ് എക്സ്റ്റൻഡർ. ഇത് എണ്ണമയമുള്ള ചർമത്തിന് കൂടുതൽ അനിയോജ്യം ആണ് .

7 . മേബെലിൻ സൂപ്പർസ്റ്റെ 24 മേക്കപ്പ്-ലോക്കിങ് സെറ്റിംഗ് സ്പ്ര

ഒരുദിവസം മുഴുവൻ ഇത് നിങ്ങളുടെ മേക്കപ്പിന്  സംരക്ഷണം നൽകുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത് .ബജറ്റ് ഫ്രണ്ട്ലിലി  മേക്കപ്പ് സെറ്റിങ് സ്പ്രേയാണ് ഇത് .

8. റിമ്മിൽ ഇൻസ്റ്റാ ഫിക്സ് & ഗോ സെറ്റിങ് സ്പ്രൈ 

റിമ്മിൽ ഇൻസ്റ്റാ ഫിക്സ് & ഗോ സെറ്റിങ് സ്പ്രൈ ഒരു ബജറ്റ് ഫ്രണ്ട്ലിലി  മേക്കപ്പ് സെറ്റിങ് സ്പ്രേയാണ്. ഇതിന്റെ പ്രത്യേകത  ഇത് മേക്കപ്പ് പ്രൈമറായും സെറ്റിങ് സ്പ്രേയായും  ഉപയോഗിക്കാം എന്നുള്ളതാണ് .

9 .ക്ലിനിക് മോയ്‌സ്‌റ്റെർ സർജ് ഫേസ് സ്പ്രേ തർസ്റ്റി സ്കിൻ റിലീഫ്

ക്ലിനിക് മോയ്‌സ്‌റ്റെർ സർജ് ഫേസ് സ്പ്രേ തർസ്റ്റി സ്കിൻ റിലീഫ് മേക്കപ്പിനെ സംരക്ഷികുന്നത് കൂടാതെ ചര്മത്തിന്റെ ആരോഗ്യവും സംരക്ഷിക്കും എന്നാണ് കമ്പിനി അവകാശപ്പെടുന്നത് .വരണ്ട ചർമം ഉള്ളവർക്കു അനിയോജ്യമായ ഒരു ഫേസ് സ്പ്രേ യാണ് ക്ലിനിക് മോയ്‌സ്‌റ്റെർ സർജ് ഫേസ് സ്പ്രേ തർസ്റ്റി സ്കിൻ റിലീഫ്.

10 . L.A. ഗേൾ പ്രൊ സെറ്റിങ് HD ഹൈ ഡെഫിനിഷൻ മാറ്റ് ഫിനിഷ് സെറ്റിങ് സ്പ്രേ

ലിസ്റ്റിൽ ഉള്ള മേക്കപ്പ് സ്പ്രേ കളുടെ വിലവെച്ചുനോക്കുമ്പോൾ വളരെ വിലക്കുറവിൽ ലഭിക്കുന്ന നല്ല ഒരു മേക്കപ്പ് സെറ്റിങ് സ്പ്രേയാണ് L.A. ഗേൾ പ്രൊ സെറ്റിങ് HD ഹൈ ഡെഫിനിഷൻ മാറ്റ് ഫിനിഷ് സെറ്റിങ് സ്പ്രേ. കൂടാതെ ഇത് നിങളുടെ മേക്കപ്പിന് കൂടുതൽ നേരം സംരക്ഷണവും നില്കുന്നു 

നിപ വൈറസ് : ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് കളക്ടർ

0

കോഴിക്കോട്: നിപ്പ വൈസ് ബാധയെ തുടര്‍ന്ന് രണ്ടുപേർക്കൂടി മരിച്ച സാഹചര്യത്തിൽ ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ട് കളക്ടർ ഹൈക്കോടതിക്ക് നൽകി. നിപ്പ ബാധിച്ച് കോഴിക്കോട് കോടതിയിലെ സൂപ്രണ്ട് മരിച്ചതായി സ്ഥിരീകരിച്ചതിനെതുർന്നാണ് കോടതി നിർത്തിവെക്കാൻ കളക്ടർ ഹൈക്കോടതിയോട് അനുമതി തേടിയത്

ഇതിനിടയിൽ കോഴിക്കോട് ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു  . നിപ ബാധിച്ച് ഇവിടെ ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

 

 

‘ഗോഡ്ഫാദറു’മായി ലാല്‍

0

സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ടിന് വലിയ ബ്രേക്ക് നല്‍കി വന്‍ വിജയമായി മാറിയ മലയാള ചിത്രമാണ് ഗോഡ്ഫാദര്‍. രണ്ടു കുടുംബങ്ങള്‍ക്കിടയിലെ പകയുടെയും അതിനിടയിലെ പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഗോഡ്ഫാദറുമായി ലാല്‍ വീണ്ടുമെത്തുകയാണ്. മലയാളത്തിലല്ല മറിച്ച് തമിഴിലാണ് ചിത്രം ഒരുങ്ങുന്നത്. ഇത്തവണ അഭിനേതാവായാണ് ലാല്‍ ഗോഡ്ഫാദറിലെത്തുന്നത്. തമിഴില്‍ ഗോഡ്ഫാദര്‍ എന്ന പേരില്‍ താന്‍ ജോയിന്‍ ചെയ്ത വിവരം ലാല്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കഥാപാത്രത്തിന്റെ ചിത്രത്തിന്റെയോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു.

ചെങ്ങന്നൂർ ഇടതുപക്ഷത്തിനൊപ്പം

0

ചെങ്ങന്നൂർ: ത്രികോണ മത്സരo നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് വിജയം. 20,956 വോട്ടിന്‍റെ ഭൂരിപക്ഷം സജി ചെറിയാൻ സ്വന്തമാക്കി. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്‌.

67,303 വോട്ടുകളാണ് സജി ചെറിയാൻ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള 35,270 വോട്ടുകൾ നേടി.