HomeMoviesഹരിശ്രീ അശോകൻ സംവിധായകനാകുന്ന ചിത്രത്തിന്റെ പൂജ നടന്നു

ഹരിശ്രീ അശോകൻ സംവിധായകനാകുന്ന ചിത്രത്തിന്റെ പൂജ നടന്നു

നടൻ ഹരിശ്രീ അശോകൻ സംവിധായകനാകുന്ന ചിത്രത്തിൻറെ പൂജ ഇന്ന് കൊച്ചി ടൗൺ ഹാളിൽ നടന്നു. “ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാഹുല്‍ മാധവ്, ധര്‍മജന്‍ ബോ‌ള്‍ഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുക. പേരുപോലെതന്നെ നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാകും ഇത്. എം ഷിജിത്, ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് എസ് സ്ക്വയര്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

എറണാകുളത്തുവച്ച് നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ ഹരിശ്രീ അശോകൻ, നാദിർഷ, ധർമജൻ, ടിനി ടോം, കുഞ്ചൻ തുടങ്ങി സിനിമയിലെ മറ്റു താരങ്ങളും പങ്കെടുത്തു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular