Home Blog Page 553

മലബാര്‍ ചിക്കന്‍ കറി

0

നോൺ വെജ് പ്രേമികൾക്കായി സ്വാദിഷ്ടമുള്ള മലബാർ ചിക്കൻ കറി തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍- ഒരു കിലോ

സവാള- അരക്കിലോ

ഉരുളക്കിഴങ്ങ്- രണ്ടെണ്ണം

പച്ചമുളക്- എട്ടെണ്ണം

ഇഞ്ചി- രണ്ട് കഷ്ണം

മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തേങ്ങ- ഒന്ന്

കറുവപ്പട്ട- രണ്ടെണ്ണം

ഗ്രാമ്പൂ-നാലെണ്ണം

വെളഉത്തുള്ളി- പത്ത് അല്ലി

പെരുംജിരകം- പാകത്തിന്

മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍

മുളക് പൊടി- മൂന്ന് സ്പൂണ്‍

വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

കറിവേപ്പില- നാല് തണ്ട്

മല്ലിയില- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി വെക്കുക. സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ നല്ലതു പോലെ ചിക്കനില്‍ മിക്‌സ് ചെയ്ത് വെക്കുക. ഒന്നര മണിക്കൂറിനു ശേഷം ഇത് വേവിച്ചെടുക്കാം.

ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് തേങ്ങ ചിരവിയത് വറുത്തെടുക്കാം. പിന്നീട് ഇതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, വെളുത്തുള്ളി, പെരുംജീരകം എന്നിവ ചേര്‍ത്ത് ഇളക്കാം. ഇത് തവിട്ട് നിറമായിക്കഴിഞ്ഞാല്‍ ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും, മുളക് പൊടിയും ചേര്‍ക്കാം. ഈ തേങ്ങ നല്ലതു പോലെ അരച്ച് വേവിച്ചു വച്ചിരിക്കുന്ന ചിക്കനില്‍ ചേർത്ത് തിളപ്പിക്കുക. പത്ത് മിനിട്ടിനു ശേഷം കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങിവെക്കാവുന്നതാണ്.

സ്വാദിഷ്ടമായ മലബാർ ചിക്കൻ കറി തയ്യാർ.

സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനൊപ്പം മകൻ ഗോകുൽ സുരേഷ്

0

വത്യസ്ഥവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങിനിന്ന താരമാണ് സുരേഷ് ഗോപി. ഒരു ഇടവേളക്കു ശേഷം സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് മാധവ് രാമദാസന്‍. അദ്ദേഹം സംവിധാനം ചെയ്ത മേല്‍വിലാസo, അപ്പോത്തിക്കിരി എന്നീ സിനിമകൾ തിരിച്ചു വരവിൽ സുരേഷ് ഗോപിയുടെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.

അച്ഛന് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ മാധവ് രാമദാസന്റെ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.  നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാധവ് രാമദാസന്‍ ഒരുക്കുന്ന ചിത്രമാണ്  ഇളയരാജ. ഈ സിനിമയിൽ ഗോകുല്‍ സുരേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഗിന്നസ് പക്രുവാണ് ഇളയരാജയിലെ നായകന്‍. തൃശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാർ

0

കർണാടക : ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാ​റി​നെ എതിരില്ലാതെ തെ​ര​ഞ്ഞെ​ടു​ത്തു. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു മു​തി​ർ​ന്ന ബി​ജെ​പി  എം​എ​ൽ​എ എ​സ്. സു​രേ​ഷ്കു​മാ​ർ പി​ന്മാ​റി​യ​തോ​ടെയാണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യായ കെ.​ആ​ർ. ര​മേ​ശ് കു​മാ​റിർ തെരഞ്ഞെടുക്കപ്പെട്ടത്. ​

കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് 117 പേ​രു​ടെ​യും ബി​ജെ പി​ക്ക് 104 പേ​രു​ടെ​യും പി​ന്തു​ണ​യാ​ണു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി അ​ൽ​പ്പ​സ​മ​യ​ത്തി​നു​ള്ളി​ൽ സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട് തേ​ടും. സ്പീക്കർ തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപി പിന്മാറിയത് കോൺഗ്രസ്സിന്റെ ആത്മവിശ്വാസം ഉയർത്തി.

പണം തട്ടുന്ന മൊബൈൽ ആപ്പുകൾ

0

സോഷ്യൽ മീഡിയ വഴിയും, മെസ്സേജ് ലിങ്കുകൾ വഴിയും ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഇത്തരം സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതു വഴി, നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന മെസ്സേജുകൾ, OTP, മറ്റു സ്വകാര്യ വിവരങ്ങൾ എന്നിവ ചോർത്തിയെടുക്കാൻ സാധിക്കുന്നതും, ഇത്തരത്തിൽ ചോർത്തിയെടുത്ത വിവരങ്ങൾ ഉപയോഗിച്ചു സാമ്പത്തിക തട്ടിപ്പുകാർക്ക് നിങ്ങളറിയാതെ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കാൻ സാധിക്കുന്നതുമാണ്. ആയതിനാൽ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് സുരക്ഷിതം. ഏതൊരു ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപായി അവ ആവശ്യപെടുന്നതായ പെർമിഷനുകൾ ഏതൊക്കെ എന്ന് വിലയിരുത്തിയതിനു ശേഷം മാത്രം ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കേണ്ടതുമാണ്.
ഇത്തരം തട്ടിപ്പുകൾക്കു ഇരയായാൽ എത്രയും പെട്ടന്ന് ജില്ലാ സൈബർസെൽ/പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവയുമായി ബന്ധപെടുക.

കടപ്പാട് : Kerala Police Cyberdome

ശനിയാഴ്ച്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു

0

തിരുവനന്തപുരം: കോഴിക്കോട്ജില്ലയില്‍ പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്ത് ശനിയാഴ്ച പിഎസ് സി എല്ലാ ജില്ലകളിലുമായി നടത്താനിരുന്ന പോലീസ് വകുപ്പിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍/സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളിലേക്കുള്ള(കാറ്റഗറി നമ്പര്‍ 653/2017, 657/2017)പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബിബിൻ ജോർജിന്റെ വിവാഹ വീഡിയോ കാണാം

0

തിരക്കഥാകൃത്തും നടാനുമായ ബിബിൻ ജോർജിന്റെ വിവാഹ വീഡിയോ കാണാം

അത്താഴത്തിന് ശേഷം പഴം ഇനി വേണ്ട

പഴം ആരോഗ്യത്തിനു നല്ലതാണ്. അത്താഴം കഴിഞ്ഞാൽ ഒരു പഴം മുടങ്ങാതെ കഴിക്കുന്നവരുണ്ട്. പോഷകങ്ങൾ ഏതെങ്കിലും കുറവുണ്ടെങ്കിൽ അതു പഴം നികത്തുമെന്നാണ് വിശ്വാസം.

പക്ഷെ, ധാന്യാഹാരത്തിനുശേഷം ഒരു പഴവും കഴിക്കരുത്. ധാന്യാഹാരം ദഹിക്കാൻ അഞ്ചു മണിക്കൂർ വേണം. പഴത്തിനു ഒന്നര മണിക്കൂർ ധാരാളം. രണ്ടിനും രണ്ടു ദഹന സമയം ആയതിനാൽ വയർ അസ്വാസ്ഥമാകും. പുളിച്ചുതേട്ടും, ഗ്യാസും ദഹനക്കേടും വരും.

നിപ്പ വൈറസ് ബാ​ധി​ച്ച് ഒരാൾ കൂടി മരിച്ചു

0

കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് പേരാമ്പ്രയിൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ച​ങ്ങ​രോ​ത്ത് സ്വ​ദേ​ശി മൂ​സ്സ​യാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. ഇ​യാ​ൾ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കയാണ് മരിച്ചത്.

നി​പ്പാ ബാ​ധി​ച്ച് ആ​ദ്യം മ​രി​ച്ച സ​ഹോ​ദ​ര​ങ്ങ​ളാ​യ സാ​ബി​ത്തി​ന്‍റെ​യും സാ​ലി​ഹി​ന്‍റെ​യും പി​താ​വാ​ണ് മൂ​സ്സ.  നി​പ്പാ വൈ​റ​സ് ബാ​ധി​ത​രു​ടെ ചി​കി​ത്സ​ക്കാ​യു​ള്ള മ​രു​ന്ന് വ​ൻ​തോ​തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നുമുതൽ വിതരണം ചെയ്യും. എന്നാൽ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള റിബാ വൈറിൻ മറ്റു വാക്സിനുകള്‍ ഇല്ലാത്ത സാഹചര്യത്തിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു.

നിപ്പ വൈറസ് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവ്

0

മലപ്പുറം: നിപ്പ വൈറസ് ബാധിച്ച് ജില്ലയില്‍ മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അതീവ ജാഗ്രത പ്രഖ്യാപിത പഞ്ചായത്തുകളായ മൂര്‍ക്കനാട്, തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം എിവിടങ്ങളിലെ അങ്കണവാടികള്‍, കോച്ചിങ് സെന്ററുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വൈറസ് ബാധയുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.

നിപ വൈറസ് ബാധിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്കുശേഷം കോഴിക്കോട് ജില്ലയില്‍ 19 പേര്‍ ചികിത്സയില്‍

0

കോഴിക്കോട്:  നിപ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് (23) ഉച്ചയ്ക്ക് 12 മണിക്കുശേഷം 19 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ അഞ്ചുപേരെയും ഒബ്സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് ഐ.സി.യു. വില്‍ നാല് പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മിംസ് ആശുപത്രി ഐസിയുവില്‍ ഒരാളും ബേബി മെമോറിയല്‍ ആശുപത്രി ഐസിയുവില്‍ ഒരാളും ചികിത്സയിലുണ്ട്.

 

ലിനിയുടെ മക്കൾക്ക് 10 ലക്ഷം വീതം നൽകും

0

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ രണ്ടു മക്കൾക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ലിനിയുടെ ഭർത്താവ് നാട്ടിൽ ജോലി ചെയ്യാൻ തയാറായാൽ സർക്കാർ സർവീസിൽ നിയമനം നൽകും.

കുട്ടികൾക്ക് നൽകുന്ന തുകയിൽ അഞ്ച് ലക്ഷം വീതം സ്ഥിരനിക്ഷേപമായിട്ടാവും നൽകുക. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സർക്കാർ സഹായധനം നൽകും എന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു.

വൈറസ് ബാധ പടരുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിപ്പ വൈറല്‍ പനി : മൃഗസംരക്ഷണ വകുപ്പ് ഹെല്‍പ്പ്‌ലൈൻ തുടങ്ങി

0

നിപ്പ വൈറല്‍ പനി നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ജാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ കഴിക്കുകയോ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി, തുടങ്ങിയവ ശ്രദ്ധയിപ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം.

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും പൊതുജനങ്ങളുടെ സംശയദൂരീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ആനിമല്‍ ഡിസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ (നിപ്പ വൈറല്‍ പനി) ഹെല്‍പ്പ് ലൈന്‍ നമ്പര്‍ – 0471 2732151.

രോഗം മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തുമൃഗങ്ങളില്‍ ഈ രോഗം വന്നതായി ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാടന്‍ ഫലങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍. രോഗവാഹകരായ വവ്വാലുകളുടെ വിസര്‍ജ്ജ്യം ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കംമൂലമാണ് മനുഷ്യരിലേയ്ക്കും മൃഗങ്ങളിലേയ്ക്കും പടരുന്നത്. വവ്വാലുകള്‍ കടിച്ച പഴവര്‍ഗങ്ങളിലൂടെയാണ് സാധാരണയായി രോഗവ്യാപനം നടക്കുന്നത്.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതതല സംഘം പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ. സുജീത് സിംഗ്, എപ്പിഡമിയോളജി വിഭാഗത്തിന്റെ തലവന്‍ ഡോ. എസ്.കെ. ജയിന്‍, ഇ.എം.ആര്‍ ഡയറക്ടര്‍ ഡോ. പി. രവീന്ദ്രന്‍, ജന്തുജന്യരോഗ വിഭാഗം തലവന്‍ ഡോ. നവീന്‍ ഗുപ്ത സതേണ്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി മേധാവി ഡോ. വെങ്കിടേഷ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് തലവന്‍ ഡോ. എം.കെ. പ്രസാദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തി രോഗവ്യാപനം തടയാനുള്ള തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് രോഗനിര്‍ണയത്തിന്റെ പ്രാഥമിക പരിശോധന സംസ്ഥാനതല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്നതിനും, ആവശ്യമെങ്കില്‍ രോഗസ്ഥിരീകരണത്തിനായി ഭോപ്പാലിലെ ഹൈ സെക്യൂരിറ്റീ ലാബിലേയ്ക്ക് അയക്കുന്നതിനുമുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്..