HomeNewsഹനാനെ സർക്കാർ സഹായിക്കണമെന്ന് രമേശ്‌ ചെന്നിത്തല

ഹനാനെ സർക്കാർ സഹായിക്കണമെന്ന് രമേശ്‌ ചെന്നിത്തല

വാഹനാപകടത്തിൽ പരിക്കേറ്റ ഹനാനെ സർക്കാർ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം .

നമ്മുടെ പ്രിയങ്കരിയായ ഹാനാന് കൊടുങ്ങല്ലൂർ വച്ച് രാവിലെ അപകടമുണ്ടായത് ഏറെ ഞെട്ടിപ്പിച്ചിരുന്നു.നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ തിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇപ്പോൾ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന് അടിയന്തരമായി ഒരുലക്ഷം രൂപ ഞാൻ നിർദേശിച്ചതിനെ തുടർന്ന് ഹനാൻ പഠിക്കുന്ന തൊടുപുഴ അൽ ഹസർ കോളേജ് അടച്ചു. ഹനാന്റെ ശസ്ത്രക്രിയ പൂർത്തിയാക്കാനും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ഇനിയും സാമ്പത്തിക ചെലവ് ആവശ്യമുണ്ട്. സർക്കാരിന്റെ മകളായി പ്രഖ്യാപിക്കപ്പെട്ട ഹനാൻ,തനിക്ക് ലഭിച്ച തുകയിൽ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഈ കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതിനായി ചികിത്സയ്ക്ക് ആവശ്യമുള്ള തുക സർക്കാർ നൽകണം എന്ന് മന്ത്രി ഇ പി ജയരാജനോട് ഞാൻ ആവശ്യപ്പെട്ടു.അദ്ദേഹം ഇക്കാര്യം അംഗീകരിച്ചു. പഴയ ചുറുചുറുക്കോടെ നമ്മുടെ ഹനാൻ ജീവിതത്തിലേക്ക് തിരികെ വരട്ടെയെന്നു ആശംസിക്കുന്നു.ഹാനാന് വേണ്ടി നിങ്ങളും പ്രാർത്ഥിക്കുമല്ലോ 

RELATED ARTICLES
- Advertisment -
Google search engine

Most Popular