രാജ്യസഭാ സീറ്റ് കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിനു നൽകാൻ ധാരണ.ഡൽഹിയിൽ നടന്ന ചർച്ചകള്‍ക്കൊടുവിലാണു യുഡിഎഫ് നേതാക്കൾ പ്രഖ്യാപനം നടത്തിയത്.തീരുമാനത്തിനു പിന്നിൽ ആരുടേയും സമ്മർദമില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. സീറ്റ് കൈമാറാന്‍ രാഹുല്‍ ഗാന്ധി അനുവാദം നല്‍കി.ഇതിനെതിരെ ആറ് യുവ എം.എല്‍.എമാർ രാഹുല്‍ ഗാന്ധിക്ക് ഇതിനെതിരെ പരാതി അയച്ചു.കോണ്‍ഗ്രസിനെ തകര്‍ത്ത് മുന്നണിയെ ശക്തിപ്പെടുത്താനാവില്ലെന്ന് വിഎം സുധീരനും തുറന്നടിച്ചു.
ഗിർ-ഗാദഡയിൽ അനധികൃതമായി വന്യമൃഗ പ്രദർശനം
ഗുജറാത്ത് ഗിർ-ഗാദഡയിൽ അനധികൃതമായി വന്യമൃഗങ്ങളെ പ്രദർശിപ്പിച്ചതിന് ഏഴുപേരെ അറസ്റ്റ് ചെയ്തു. വനത്തിനോട് ചേർന്ന് താമസിക്കുന്ന ആളുകളിൽ ചിലരാണ് പണം വാങ്ങി രാത്രികാലങ്ങളിൽ വന്യമൃഗങ്ങളെ കാണാനും മറ്റും സൗകര്യം ഒരുക്കുന്നത്. സോഷ്യൽ മീഡിയയിൽ വയറലായ വീഡിയോയെ തുടർന്നാണ് അറസ്റ്റ്.
മോഹന്‍ലാലിനെ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി റിപോർട്ടുകൾ
മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി റിപോർട്ടുകൾ . താരസംഘടനയായ അമ്മ നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഈമാസം പുന:സംഘടനയുടെ ഭാഗമായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെവയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി റിപോർട്ടുകൾ വരുന്നത് .തിരഞ്ഞെടുപ്പ് ഒഴിവാക്കനാണ് ഈ തീരുമാനം എന്നാണ് അറിവ് .കൂടാതെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കെതിരേ പരസ്യമായി പ്രതികരിച്ചവർക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകുമെന്നാണ് അറിവ് .
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകില്ല
ന്യൂഡൽഹി: ഒരു സീറ്റേ ലഭിക്കുകയുള്ളു എന്നതിനാൽ ഇത്തവണ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകില്ലെന്നും അടുത്ത തവണ സീറ്റ് ഒഴിവു വരുമ്പോൾ പരിഗണിക്കാമെന്നും കോൺഗ്രസ്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേരളാ കോൺഗ്രസ് വൈസ്ചെയർമാൻ ജോസ്.കെ.മാണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
ജോയ് എബ്രഹാം എംപിയുടെ കാലാവധി അവസാനിച്ചതോടെയാണ് അവസരം തേടി കേരള കോൺഗ്രസ് രംഗത്തെത്തിയത്. ഇതിന് പിന്തുണയുമായി മുസ്‌ലീം ലീഗും രംഗത്തെത്തിയിരുന്നു.
“അബ്രഹാമിന്റെ സന്തതികൾ” ട്രെയ്‌ലർ പുറത്തിറങ്ങി
“അബ്രഹാമിന്റെ സന്തതികൾ” എന്ന മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കൊച്ചി ലുലുമാളിൽ വച്ച് നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ നിറഞ്ഞ ട്രെയ്‌ലർ ആണ് ചിത്രത്തിന്റേത്.
ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ അബ്രഹാമിന്റെ സന്തതികളിൽ ഡെറിക്ക് എബ്രഹാം എന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്.
ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കനിഹയാണ് നായിക. പുതുമുഖം മെറീന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സിദ്ദിഖ്, രൺജിപണിക്കർ, കലാഭവൻ ഷാജോൺ, സുരേഷ്‌കൃഷ്ണ, മഗ്‌ബൂൽ സൽമാൻ, യോഗ്‌ജാപ്പി, രതീഷ്, അനൂപ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ഏഷ്യാകപ്പ് വനിതാ ട്വന്‍റി-20യിൽ ഇന്ത്യയ്ക്ക് തോൽവി
ക്വലാലംപൂർ: ഏഷ്യാകപ്പ് വനിതാ ട്വന്‍റി-20യിൽ ഇന്ത്യ ബംഗ്ലാദേഷിനോട് ഏഴ് വിക്കറ്റിന് തോറ്റു. ടോസ് ജയിച്ച് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 142 റൺസിന്‍റെ വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി നിൽക്കെ ബംഗ്ലാദേശ് മറികടന്നു.
42 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും 32 റൺസെടുത്ത ദീപ്തി ശർമയുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മതാലി രാജും (15) സ്മൃതി മന്ഥാനയും (2) പ്രതീക്ഷക്കൊത്തുയർന്നില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ 49 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. പിന്നീട് 52 റൺസ് നേടി പുറത്താകാതെ നിന്ന ഫർഹാന ഹക്ക് 42 റൺസെടുത്ത റുമാന അഹമ്മദ് 33 റൺസെടുത്ത ഷമീമ സുൽത്താന എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച വിജയം നേടിക്കൊടുത്തത്.
മമ്മൂട്ടിയുടെ മാമാങ്കത്തിന് വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ
കൊച്ചി: മമ്മൂട്ടിചിത്രo മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനായി നിലം മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ. ഷൂട്ടിങ് നിര്‍ത്തിവയ്ക്കാനും മണ്ണടിച്ച സ്ഥലം പൂര്‍വസ്ഥിതിയില്‍ ആക്കണമെന്നും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 27നാണ് സ്ഥലത്തിന്‍റെ ഉടമയായ പാലാരിവട്ടം ചന്ദ്രത്തില്‍ ബാബു സി ജോര്‍ജ്ജിനും മകള്‍ മെയ്‌മോള്‍ക്കും വില്ലേജ് ഓഫീസർ സ്‌റ്റോപ്പ് മെമ്മോ നൽകിയത്. എന്നാൽ സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടും ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം തുടരുകയാണ്.
കൊച്ചി മരട് വില്ലേജില്‍ വൈറ്റ് ഫോര്‍ട്ട് ഹോട്ടലിന് എതിര്‍ വശത്തുള്ള രണ്ട് ഏക്കര്‍ സ്ഥലത്താണ് മാമാങ്കത്തിനായി വലിയ സെറ്റ് ഒരുക്കിയിട്ടുള്ളത്. സിനിമയ്ക്കായി മണ്ണിട്ട് നികത്തിയിട്ടില്ല എന്നും മരട് നഗരസഭ നാലു മാസത്തേക്ക് താല്‍കാലിക നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും 96ല്‍ സ്ഥലത്ത് മണ്ണിട്ട് നികത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നുമാണ് നിര്‍മാതാക്കളുടെ വാദം.
‘കുട്ടനാടന്‍ ബ്ലോഗ്’ ആഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം കുട്ടനാടന്‍ ബ്ലോഗ് ആഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം പൂര്‍ത്തിയാകും. കുട്ടനാട്ടിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലുള്ള ബ്ലോഗെഴുത്തുകാരന്റെ കഥപറയുന്ന ചിത്രമാണിത്. അനന്ത് വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റായ് ലക്ഷ്മി, അനുസിതാര, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുവാവിനെ മർദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു
കൊച്ചി: കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ പോലീസ് മർദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തി കേസെടുത്തു.
ഉസ്മാന്‍റെ കവിളെല്ലിന് പൊട്ടലുണ്ടെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നുo പരിക്ക് ഗുരുതരമാണെന്നും ഡോക്ടർ അറിയിച്ചു. ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഉസ്മാൻ ഓടിച്ചിരുന്ന ബൈക്ക് എടത്തല ഗവ. സ്കൂൾ ഗേറ്റിനു മുന്നിൽ പോലീസുകാർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചെന്നാരോപിച്ചാണ് പോലീസുകാർ ഉസ്മാനെ സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിൽ കൊണ്ടുവരുന്ന വഴിയും സ്റ്റേഷനിൽ വച്ചും ഉസ്മാനെ മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
ധ്രുവനച്ചത്തിരത്തിന്റെ ടീസീർ പുറത്തിറങ്ങി
വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധ്രുവനച്ചത്തിരo. ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ ഇന്ന് പുറത്തിറങ്ങി. ചിത്രത്തിൽ റോ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രമായി കിടിലൻ ലുക്കിലാണ് വിക്രമെത്തുന്നത്.
പുറത്തിറങ്ങി മണിക്കൂറുകൾക്കകം പത്തുലക്ഷത്തിലധികം ആളുകളാണ് യുട്യൂബിൽ ടീസർ കണ്ടത്.
പാര്‍ഥിപന്‍, സിമ്രാന്‍, ദിവ്യദര്‍ശിനി, വംശികൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
“നീരാളി” ഓഡിയോ റിലീസ് ചെയ്തു, ചിത്രങ്ങൾ കാണാം
മോഹൻലാൽ നായകനാകുന്ന മലയാളചിത്രം “നീരാളി”യുടെ ഓഡിയോ റീലീസ് കൊച്ചിയിൽ നടന്നു. നദിയ മൊയ്തു, സൂരജ് വെഞ്ഞാറന്മൂട്, പാർവതി നായർ എന്നിവരും സിനിമയിലെ മറ്റ് അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ബോളിവുഡ് സംവിധായകനായ അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് നദിയ മൊയ്തു ആണ്.
മൂണ്‍ ഷോട്ട് ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നീരാളിയുടെ നിര്‍മാതാവ്.സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നീരാളി ജൂൺ 15ന് തീയേറ്ററുകളിൽ എത്തും.
സുനന്ദ കേസ് : കുറ്റപത്രം കോടതി സ്വീകരിച്ചു തരൂരിന് തിരിച്ചടി
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരേ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ ജൂലൈ ഏഴിന് ഹാജരാകാൻ തരൂരിന് കോടതി നോട്ടീസ് അയച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്.
പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഗാർഹികപീഢനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് തരൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
2014 ജനുവരി 17-നാണ് സുനന്ദ പുഷ്കറെ ഡൽഹിയിലെ ചാണക്യപുരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് ഡൽഹി പോലീസിന്‍റെ നിഗമനം.




