Home Blog Page 549

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം : ആർടിഎഫ് ഉദ്യോഗസ്ഥർ

0

മേലുദ്യോഗസ്ഥർ പറഞ്ഞിട്ടാണ് വരാപ്പുഴയിലെത്തി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ആർടിഎഫ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ പറഞ്ഞു .കസ്റ്റഡിയിലെടുത്ത് അഞ്ചുമിനിറ്റിനുള്ളിൽ ശ്രീജിത്തിനെ ലോക്കൽ പൊലീസിനു കൈമാറിയെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആർടിഎഫ് ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു .എന്നാൽ ആർടിഎഫ് ഉദ്യോഗസ്ഥരുടെ മർദനമാണ് ശ്രീജിത്തിന്റെ മരണത്തിനിടയാക്കിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആർടിഎഫുകാർ ശ്രീജിത്തിന്റെ അടിവയറ്റിൽ കാൽമുട്ടുകൊണ്ട് ഇടിച്ചതിന് സാക്ഷികളുണ്ടെന്നും അടിവയറ്റിലുണ്ടായ പരുക്കുകളാണ് ശ്രീജിത്തിന്റെ മരണത്തിനു കാരണമായതെന്നും .ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാൻ മേലുദ്യോഗസ്ഥർ ആരും ആർടിഎഫുകാരോട് നിർദ്ദേശിച്ചിട്ടില്ലന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസ് ഡയറിയും മെഡിക്കൽ രേഖകളും ഹാജരാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. പ്രതികളുടെ ജാമ്യാപേക്ഷ കോടതി വിധിപറയാൻ മാറ്റി .

നീരാളിയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

0


Kerala9.com : ജൂണില്‍ റിലീസ് ചെയ്യാനിരുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ പുതിയ റിലീസ് തിയതി പ്രഖ്യപിച്ചു. അജോയ് വർമ്മയാണ് ചിത്രം സംവിധാനം ചെയുന്നത് .ജൂലൈ 12 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലാണ് അറിയിച്ചത് .നിപ വൈറസ് ബാധപടര്‍ന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത് . വജ്ര വ്യാപാരിയാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് . നാദിയ മൊയ്തുവാണ് നായികയായി എത്തുന്നത് .സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ്, സായ് കുമാര്‍, പാര്‍വ്വതി നായര്‍, ദിലീഷ് പോത്തന്‍, അനുശ്രീ, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരു ട്രാവല്‍ ത്രില്ലര്‍ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഴിഞ്ഞം പദ്ധതി : ജീവനോപാധി നഷ്ടപരിഹാര തുക വിതരണം നാളെ

0

വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖ പദ്ധതി പ്രദേശത്തെ ജീവനോപാധി നഷ്ടപ്പെട്ട 731 കരമടി മത്സ്യത്തൊഴിലാളികള്‍ക്ക് ആളോഹരി നഷ്ടപരിഹാര തുകയായ 5.60 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാളെ (ജൂണ്‍ 11) ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ മേഴ്‌സിക്കുട്ടി അമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
731 കരമടി മത്സ്യത്തൊഴിലാളികള്‍ക്ക് 40.52 കോടി രൂപയാണ് വിതരണം ചെയ്യുന്നത്., വിഴിഞ്ഞം, മുല്ലൂര്‍, കോട്ടപ്പുറം, അടിമലത്തുറ പ്രദേശങ്ങളിലെ മത്സ്യബന്ധന വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ജീവനോപാധി നഷ്ടപരിഹാരം നല്‍കുന്നത്.
പദ്ധതി പ്രദേശത്ത് 433 പേര്‍ക്ക് 28.37 കോടി രൂപ നഷ്ടപരിഹാര തുക നല്‍കിയതു കൂടാതെ 1734 യന്ത്രവല്‍ക്രിതയാനങ്ങള്‍ക്ക് അധിക മണ്ണെണ്ണ വിതരണത്തിനായി 5.83 കോടി രൂപ ഇതിനകം ചിലവഴിച്ചതായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി. ഡോ. ജയകുമാര്‍ അറിയിച്ചു.

സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള 17 ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍  രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമാ കോഴ്‌സിലേക്കും, 42 ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ നടത്തപ്പെടുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ധാരാളം തൊഴില്‍ സാധ്യതകള്‍ ഉളള സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ പരിഷ്‌കരിച്ച സിലബസ് അനുസരിച്ചാണ് നടത്തുന്നത്.  സര്‍ക്കാര്‍ -സര്‍ക്കാരിതര ഓഫീസുകളില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ധാരാളം തൊഴില്‍ സാധ്യതകളാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമാ കോഴ്‌സിനുളളത്.  ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സില്‍ ക്ലാസ് റൂം പഠനത്തോടൊപ്പം പ്രായോഗിക പരിശീലനവും വ്യവസായശാലകളിലും മറ്റ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലുമുളള പ്രായോഗിക പരിശീലനവും (ഇന്റേണ്‍ഷിപ്പ്) വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.  ഈ കോഴ്‌സുകളുളള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവരം www.dtekerala.gov.in /www.sitttrkerala.oc.in എന്ന വെബ്‌സൈറ്റില്‍ institution and courses  എന്ന ലിങ്കില്‍ ലഭിക്കും.  എസ്.എസ്.എല്‍.സി യാണ് രണ്ട് കോഴ്‌സിന്റെയും അടിസ്ഥാന യോഗ്യത.  യഥാക്രമം ജൂണ്‍ 22 വരെയും,  ജൂണ്‍ 23 വരെയും അതത് സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 26.

യാഹൂ മെസ്സഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു

0

പ്രമുഖ ഇന്റര്‍നെറ്റ് ചാറ്റിംഗ്  പ്ലാറ്റ്ഫോമായ യാഹൂ മെസ്സഞ്ചർ സേവനം അവസാനിപ്പിക്കുന്നു .2018 ജൂലായ് 17 നു ശേഷം മെസഞ്ചർ സേവനം പൂർണമായും നിർത്തലാക്കുമെന്ന് യാഹൂ അറിയിച്ചു .യാഹൂ മെസ്സഞ്ചറിനു പകരമായി പുതിയ മെസ്സഞ്ചറും യാഹൂ ഉടെൻ പുറത്തിറക്കും എന്നാണ് കരുതുന്നത്  .സ്ക്വർൽ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് .സ്ക്വർൽ ഇപ്പോൾ ബീറ്റാ ടെസ്റ്റിംഗിലാണ് . https://squirrel.yahoo.com/ ൽ നിങ്ങൾക്ക്  ഇൻവിറ്റേഷൻ റിക്വസ്റ്റ് ചെയാവുന്നതാണ് . കൂടാതെ നിങളുടെ പഴയ ചാറ്റ് ഹിസ്റ്ററി ഡൌൺലോഡ് ചെയ്യാനുള്ള സംവിധാനവും യാഹൂ നൽകിയിട്ടുണ്ട് .https://messenger.yahoo.com/getmydata . 

പത്തിലത്തോരൻ : ഉണ്ടാകുന്ന രീതി

0

പത്തുതരം ഇലകളുംകൂടി കഴുകി വൃത്തിയാക്കി അരിഞ്ഞ് ഉണ്ടാകുന്ന ഒരു സാധാരണ വിഭവമാണിത് .എല്ലാത്തരം ഇലകളും കിട്ടിയില്ലെങ്കിൽ കിട്ടുന്നത് കിട്ടുന്ന മുറക്ക് ഉപയോഗിക്കുക .

ചേരുവകൾ

ചീര ,മത്തൻ ,കുമ്പളം ,പയർ മുതലായവയുടെ ഇലകൾ വൃത്തിയായി ചെറുതായി അരിഞ്ഞത്  : 4 കപ്പ്

തേങ്ങ  : 1 കപ്പ്

മഞ്ഞൾ  : 1/ 2 ടീസ്പൂൺ

ഉപ്പ്  :പാകത്തിന്

പച്ചമുളക്  : 2 -3

വെളുത്തുള്ളി  : 2 -3 അല്ലി

കടുക് വറുക്കാൻ 

കടുക് – 1/ 2 ടീസ്പൂൺ

മുളക് മുറിച്ചത് : 2 എണ്ണം

പുഴുക്കലരി : 2 ടീസ്പൂൺ

വെളിച്ചെണ്ണ  : ആവശ്യത്തിന്

ഉണ്ടാക്കുന്ന രീതി 

തേങ്ങ ,ഉപ്പ് ,പച്ചമുളക് ,മഞ്ഞൾപൊടി ,വെളുത്തുള്ളി ,എന്നിവ ഒരുമിച്ചെടുത്ത് ചതച്ച് വെക്കുക .ഇതാണ് അരപ്പ്

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി പുഴുക്കലരി ചുവപ്പിക്കുക .കടുകും മറ്റു സാധനങ്ങളും മൂത്താൽ ഇലയിട്ട് ഇളക്കുക .അരപ്പും ചേർത്ത് ഇളക്കി അടക്കുക .ചെറുതീയിൽ വേവിച്ച് വെന്തു കുഴയാതെ ഇളക്കി വാങ്ങുക .ചോറിനോടൊപ്പം വിളമ്പാം .

 

കൊട്ടിയൂർ വൈശാഖ മഹോത്സവം : ഇന്ന്‌ രേവതി ആരാധന

0

വടക്കേ മലബാറിലെ പ്രസിദ്ധമായ ശെെവ ക്ഷേത്രമാണ് ശ്രീപരമേശ്വരൻ സ്വയംഭൂവായി കുടികൊള്ളുന്ന കൊട്ടിയൂർ. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ വെെശാഖോത്സവത്തിന് തുടക്കമായി.വൈശാഖ മഹോത്സവത്തിലെ നാല്‌ ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ഇന്ന്‌ നടക്കും. ഉച്ചയ്‌ക്ക് പൊന്നിന്‍ ശീവേലി നടക്കും. തുടര്‍ന്ന്‌ കുടിപതികള്‍, വാളശന്‍മാര്‍, കാര്യത്ത്‌ കൈക്കോളന്‍, പട്ടാളി എന്നിവര്‍ക്ക്‌ കേവിലകം കയ്ാലയയില്‍ ആരാധന സദ്യ നടത്തും.വൈകുന്നേരം പഞ്ചഗവ്യം, കളഭം എന്നിവ കൂടി അഭിഷേകമുണ്ട്. പേരാവൂരിനടുത്തുള്ള വേക്കളത്തെ നായർ തറവാട്ടിൽ നിന്നാണ് പാലമൃത് എഴുന്നള്ളിക്കുന്നത്. ഉഷപൂജയ്ക്കു ശേഷമാണ് ആരാധനാ പൂജ നടക്കുക. ഇന്ന്‌ സന്ധ്യയോടെ ബാബുരാളര്‍ സമര്‍പ്പിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം നടത്തും. പാലമൃത്‌ വേക്കളം കരോത്ത്‌ നായര്‍ തറവാട്ടില്‍ നിന്ന്‌ എഴുന്നള്ളിച്ച്‌ ഉച്ചയോടെ പടിഞ്ഞാറെ നടയില്‍ എത്തിക്കും. പന്തീരടി കാമ്പ്രം സ്‌ഥാനിക ബ്രാഹ്‌മണന്റെ കാര്‍മികത്വത്തിലാണ്‌ പൂജ നടക്കുക

 

“കാല” മൂവി റിവ്യൂ

0

തമിഴ് പ്രേക്ഷകരും രജനികാന്ത് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കാല . പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷ് ആണ്.

തമിഴ്‌നാട്ടിൽനിന്നും ധാരാവിയിലെത്തുന്ന ശക്തനായ ഗ്യാങ്‌സ്റ്റർ രാഷ്ട്രീയക്കാരിൽനിന്നും ഭൂമാഫിയായിൽനിന്നും ഭൂമി സംരക്ഷിക്കുന്ന കഥയാണ് കാല പറയുന്നത്. ഇതിൽ ശക്തനായ ഗ്യാങ്സ്റ്ററായി രജനികാന്ത് വേഷമിടുന്നു.

സാധാരണ തമിഴ് ചിത്രങ്ങൾപോലതന്നെ കഥയും തിരക്കഥയും മാറി സഞ്ചരിച്ചില്ലെങ്കിലും കഥയുടെ അവതരണ രീതിയിലുണ്ടായ മാറ്റമാണ് മറ്റു ചിത്രങ്ങളിൽനിന്ന് കാല വത്യസ്ഥമാകുന്നത്.

അവതരണത്തിലും വേഷത്തിലും രജനികാന്ത്  മികച്ച പ്രകടനം നടത്തിയ ചിത്രമാണ് കാല. കഥാപാത്രങ്ങൾക്ക്  അനുയോജ്യമായ താരങ്ങളെയാണ് സംവിധായകൻ തിരഞ്ഞെടുത്തിട്ടുള്ളത്. അനാവശ്യമായ ബിൽഡപ് ഒരു കഥാപാത്രത്തിനും നൽകിയിട്ടില്ല. വില്ലൻ കഥാപാത്രം ചെയ്ത നാനാ പാട്ടേക്കർ തന്റെ ഭാഗം  തന്നെ ഭംഗിയാക്കി. അനാവശ്യ കഥാപാത്രങ്ങൾ ചിത്രത്തിൽ ഇല്ല. എല്ലാവരും അവരവരുടെ കഥാപാത്രം മികച്ചതാക്കി. കാലയുടെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ച ഈശ്വരി റാവു വിന്റെയും അഞ്ജലി പാട്ടീലിന്റെയും അഭിനയം പ്രത്യേകം പരാമർശിക്കേണ്ടത് തന്നെയാണ്.

ഹുമാഖുറൈഷി ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സമുദ്രക്കനി, സുകന്യ, അരവിന്ദ്, മണികണ്ഠൻ, സാക്ഷി അഗർവാൾ, ദിലീപൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സാധാരണ തമിഴ് പടങ്ങളിലെപോലെ അനാവശ്യ ബാക്ക്ഗ്രൗണ്ട് സ്‌കോറോ ഫൈറ്റോ ചിത്രത്തിലില്ല. ക്യാമറ, എഡിറ്റിംഗ് എല്ലാം മികച്ചു നിൽക്കുന്നു. ക്ലൈമാക്സ്‌ സീനിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എടുത്ത് പറയേണ്ടതാണ്.

കാല ഒരു ഗ്യാങ്സ്റ്ററിന്റെ ചിത്രം അല്ല പക്ഷെ വിപ്ലവo പറയുന്ന സിനിമയാണ്. ഇതൊരു ഒരു രജനികാന്ത് ചിത്രമല്ല. രജനികാന്ത് അഭിനയിച്ച പാ രഞ്ജിത്തിന്റെ ചിത്രമാണ്.

മഞ്ഞു പുതച്ച രാമക്കല്‍മേട്

0

കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലെ മനോഹരമായ പ്രദേശമാണ് രാമക്കൽമേട്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ പാദം ഇവിടുത്തെ പാറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. അതിനാലാണ് ഈ പ്രദേശം ‘രാമക്കല്‍മേട്’ എന്നറിയപ്പെടുന്നത്.

മഞ്ഞു പുതച്ച മലമുകളില്‍ നിന്ന് നോക്കിയാല്‍ സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ കാണാം. പശ്ചിമഘട്ടത്തിന്റെ കിഴക്കു ഭാഗത്തായാണിവ. 300 മീറ്റര്‍ ഉയരമുള്ള ചെങ്കുത്തായ ഒരു പാറയാണ് സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ഒരു പ്രധാന ആകര്‍ഷണം.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റുള്ള പ്രദേശങ്ങളിലൊന്നാണ് രാമക്കല്‍മേട്. കേരള ഗവണ്‍മെന്റ് കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഒരു കേന്ദ്രം ഇവിടെ ആരംഭിച്ചിട്ടുണ്ട്.

തവളപ്പാറ പോലുള്ള ശിലാ പ്രദേശങ്ങളും കുറവന്‍, കുറത്തി ശില്‍പവുമൊക്കെ രാമക്കല്‍മേട്ടിലെത്തുന്നവരില്‍ ഏറെ താല്‍പര്യമുണര്‍ത്തുന്നു.

രാമക്കല്‍ മേട്ടിലേകുള്ള യാത്രതന്നെ പ്രത്യേകതയുള്ളതാണ്. തേയില, റബ്ബര്‍, കുരുമുളക്, ഏലം, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടങ്ങളിലൂടെയാണ് നാം ഇവിടേ്ക്കു വരുന്നത്.

രാമക്കൽമേട്ടിൽ എത്തിച്ചേരാൻ 

കേരളത്തിലെ ഏറ്റവും പ്രമുഖ വന്യജീവി സങ്കേതമായ തേക്കടിയില്‍ നിന്ന് 40 കി. മീ. ദൂരെയാണ് രാമക്കല്‍മേട്. തേക്കടി – മൂന്നാര്‍ റോഡിലൂടെ സഞ്ചരിച്ച് പശ്ചിമഘട്ടത്തിലെ രാമക്കല്‍മേട് മലനിരകളിലെത്തിച്ചേരാം.

  • സമീപ റെയില്‍വേസ്റ്റേഷന്‍ : ചങ്ങനാശ്ശേരി, 93 കി. മീ.
  • സമീപ വിമാനത്താവളം : മധുര (തമിഴ്‌നാട്) 140 കി. മീ., കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ഏകദേശം 190 കി. മീ.

താമസസൗകര്യം 

ഹോട്ടല്‍ ആബാദ്
ചുള്ളിക്കല്‍, ഫോര്‍ട്ട് കൊച്ചി
[email protected]
www.abadhotels.com

ഫോര്‍ട്ട് ഹൗസ് ഹോട്ടല്‍
2/6 A, കലവതി റോഡ്, ഫോര്‍ട്ട് കൊച്ചി
[email protected]
www.hotelforthouse.com

കോഡര്‍ ഹൗസ്
ടവര്‍ റോഡ്, ഫോര്‍ട്ട് കൊച്ചി
[email protected]
www.koderhouse.com

ദി കില്ല്യന്‍സ് ബ്യുട്ടീക് ഹോട്ടല്‍
റിവര്‍ റോഡ്, ഫോര്‍ട്ട് കൊച്ചി
[email protected]
www.hotelkillians.com

ആഡംസ് ഓള്‍ഡ്
ഡി.നം. 1/430, ബര്‍ഗര്‍ സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
[email protected]
www.adamsoldinn.com

 

കനത്ത മഴയ്ക്ക് സാധ്യത

0

കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഞായറാഴ്ച വരെ 7 മുതല്‍ 11 സെന്റീ മീറ്റര്‍ വരെ കനത്ത മഴയ്ക്കും തിങ്കളാഴ്ച 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്തും ലക്ഷ്വദീപിലും മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്.

എച്ച്ടിസി U12 പ്ലസ് വിപണിയിൽ എത്തുന്നു

0

തായ്‌വാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്ടിസിയുടെ ഏറ്റവും പുതിയ ഫോണായ എച്ച്ടിസി U12 പ്ലസ് വിപണിയിൽ എത്തി .ഏറെ പുതുമകളോടെയാണ് എച്ച്ടിസി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത് .64/128GB – UFS2.1 സ്റ്റോറേജ് മോഡലുകളിലാണ് എച്ച്ടിസി U12 പ്ലസ് വിപണിയിൽ എത്തുന്നത് . മെമ്മറി വിപുലീകരിക്കാവുന്നതാണ് .

ക്യാമറകൾ

എല്ലാ സ്മാര്‍ട്ട്‌ഫോണുകളെ പോലെത്തന്നെ ക്യാമറകൾക്ക് വളരെ പ്രധാന്യം കൊടുത്തുകൊണ്ട് തന്നെയാണ് എച്ച്ടിസി U12 പ്ലസ് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ ക്യാമറകളെപ്പറ്റി നോക്കുകയാണെകിൽ 12 എം പി അപ്പാർച്ചർ f/1.75 യുടെയും 16 എം പി ടെലിഫോട്ടോ ലെൻസ് അപ്പാർച്ചർ f/2.6 യുടെയും രണ്ട് ബാക്ക് ക്യാമറകളും ,  8 എം പി അപ്പാർച്ചർ f/2.0 യുടെ രണ്ട് മുൻക്യാമറകളുമാണ് ഇതിലുള്ളത് .ലേസർ ഫോക്കസ് ടെക്നോളജിയാണ് ഓട്ടോഫോക്കസിൽ ഉപയോഗിച്ചിരിക്കുന്നത് .2X ഒപ്റ്റിക്കൽ സൂം മും 10x ഡിജിറ്റൽ സൂം മുമാണ്  ഇതിലുള്ളത് .4k/60fps വീഡിയോ റിക്കോർഡിങ്  എച്ച്ടിസി ഇ മോഡലിന് നൽകിയിട്ടുണ്ട് .ഡ്യുവൽ-എൽഇഡി ഫ്ളാഷ് ഇതിൽ നൽകിയിട്ടുണ്ട് .ഇത് കൂടാതെ HDR ബൂസ്റ്റ് ,ഫേസ് അൺലോക്കിങ് AR സ്റ്റിക്കറുകൾ ,ബൊക്കെ മോഡുകൾ എന്നിവഎല്ലാം ഇതിൽ ഉൾപെടുത്തിയിട്ടുണ്ട് .

പെർഫോമൻസ് & സോഫ്റ്റ് വെയർ

ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6GB – DDR4x RAM ആണ്  എച്ച്ടിസി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത് . 6 ജിബി റാം ഉള്ളതുകൊണ്ട് ഇത് ഉറപ്പായും മികച്ച പെർഫോമൻസ് കാഴ്ചവെക്കും. ആൻഡ്രോയിഡ് 8.0 ഓറിയോയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .കൂടാതെ ആൻഡ്രോയിഡ് പി യിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും എച്ച്ടിസി നൽകുന്നുണ്ട് .

ഡിസ്പ്ലേ & ഡിസൈൻ

ആറ് ഇഞ്ചിന്റെ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയിലാണ് എച്ച്ടിസി U12 പ്ലസ് പുറത്തിറക്കിയിരിക്കുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത്.2280 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത്. ലിക്വിഡ് സർഫസ് ഡിസൈൻ ആണ് എച്ച്ടിസി ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .ഗോറില്ല ഗ്ലാസ് 5 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .ഇതിൽ എടുത്തുപറയാവുന്ന പ്രതേകത എന്നത് ഇതിൽ മെക്കാനിക്കൽ ബട്ടൻസ് ഇല്ല എന്നതാണ് .പകരം ടച്ച് സെൻസിറ്റീവ് ബട്ടനുകളാണ് ഇതിന് നൽകിയിരിക്കുന്നത് .വാട്ടർ റെസിസ്റ്റന്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നാണ് കമ്പിനി പറയുന്നത് .IP68 ഡസ്ട്-വാട്ടർ റെസിസ്റ്റന്റ്  സംവിധാനമാണ് ഇതിലുള്ളത് .

ബാറ്ററി 

3500 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.3 ജി / 4 ജി നെറ്റ്വർക്കിൽ 23.8 മണിക്കൂറാണ് ടോക്ക് ടൈം കമ്പിനി അവകാശപ്പെടുന്നത് .ഫാസ്റ്റ് ചാർജ് 3.0 ഉള്ളതിനാൽ 35 മിനിറ്റുകൊണ്ട് 50 ശതമത്തിൽ കൂടുതൽ ചാർജ്‌ചെയ്യാൻ സാധിക്കും .കൂടാതെ പവർ സേവിങ് മോഡും കമ്പിനി നൽകിയിട്ടുണ്ട് .

സുരക്ഷ

ഫോണിന്റെ സുരക്ഷക്കായി ഫിംഗർ പ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സെൻസറും നൽകിയിട്ടുണ്ട് .

മറ്റു പ്രധാന സവിശേഷതകൾ

ആമ്പിയന്റ് ലൈറ്റ് സെൻസർ, മാഗ്‌നെറ്റിക് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ,പ്രോക്സിമിറ്റി സെൻസർ,മോഷൻ ജി സെൻസർ, സെൻസർ ഹബ്, കോമ്പാസ് സെൻസർ,എഡ്ജ് സെൻസർ,ഗ്യോർ സെൻസർ എന്നിവയെല്ലാം കമ്പിനി ഇതിൽ നൽകിയിട്ടുണ്ട് .സെറാമിക് ബ്ലാക്ക്,ഫ്ലേം റെഡ്, ട്രാൻസന്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് കമ്പിനി എച്ച്ടിസി U12 പ്ലസ് പുറത്തിറക്കുന്നത് .

വില

എച്ച്ടിസി U12 പ്ലസിന്റെ  വിലയെകുറിച്ച് പറയുകയാണെങ്കിൽഏകദേശം Rs 55,000 രൂപമുതൽ Rs 58,000 രൂപവരെയാണ് വരുന്നത് . ജൂൺ അവസാനത്തോടെ ഇത് വില്പനക്കെത്തും എന്നാണ് കരുതുന്നത് .ഇന്ത്യയിൽ എന്നത്തേക്ക് വില്പനത്തുടങ്ങും എന്ന് കമ്പിനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല .

ഇന്ത്യയിൽ ആദ്യമായി നിർമിച്ച ഇലക്ട്രിക് ബസ് – ചിത്രങ്ങൾ കാണാം

0

ന്യൂഡൽഹി: പൂർണമായും ഇന്ത്യയിൽ തന്നെ  നിർമിച്ച ഇലക്ട്രിക് ബസ് ഇ-ബസ് കെ6 കേന്ദ്ര മന്ത്രി ആനന്ദ് ഗീഥെ പുറത്തിറക്കി.ഗോൾഡ് സ്റ്റോൺ ഇൻഫ്ര ടെക് ലിമിറ്റഡും, ബിവൈഡി ആട്ടോ ഇൻഡസ്ട്രി കോ. ലിമിറ്റഡും ചേർന്നാണ് ഇലക്ട്രിക് ബസ് നിർമിച്ചിരിക്കുന്നത് .18 സീറ്റുള്ള ബസാണ് ഇ-ബസ് കെ6 .കൂടാതെ സ്മാർട്ട് എയർ സസ്പെൻഷൻഡ് സിസ്റ്റം, എയർ ഡിസ്ക് ബ്രേക്ക് എന്നിവ ഇതിൽ നൽകിയിട്ടുണ്ട് . മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ ഇതിൽ സഞ്ചരിക്കാൻ കഴിയും . മൂന്നോ നാലോ മണിക്കൂർ ചാർജ് ചെയ്താൽ ഏകദേശം 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും .