Home Blog Page 518

പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാൽ – ചിത്രങ്ങൾ

0

സൂര്യ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന കെ വി ആനന്ദ് ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാൽ എത്തുന്നു .പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് .ചിത്രത്തിൽ പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡായാണ് സൂര്യ എത്തുന്നതെന്നാണ് റിപോർട്ടുകൾ .മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ സമുതിരക്കനി, ആര്യ ബോളിവുഡ് താരം ബോമന്‍ ഇറാനി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു .തമിഴ് നടി സായിഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് .ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കുളു മണാലിയിൽ നടന്നുകൊണ്ടിരിക്കുകയാണ് .ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനിടയിലുള്ള ചില ചിത്രങ്ങൾ സ്റ്റിൽ ഫോട്ടോഗ്രാഫർ രാജൻ പോൾ പുറത്തുവിട്ടിരുന്നു .

മന്ദാരം മൂവി റിവ്യൂ

0

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ആസിഫലി നായകനാകുന്ന മന്ദാരം ഒരു പ്രണയകഥ ആണ്. ആസിഫലി അഞ്ച് ഗെറ്റപ്പുകളില്‍ ആണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്തിരിക്കുന്നത്.

നായകന്റെ പ്രണയവും പ്രണയ നഷ്ടവും സൗഹൃദവും പറയുന്ന ചിത്രം സ്ഥിരം കണ്ടു മടുത്ത ഒരു പ്രണയ കഥ പോലെ തോന്നും. ആസിഫലിയുടെ രംഗങ്ങൾ മാത്രമാണ് അൽപമെങ്കിലും ചിത്രത്തിന് സഹായകമാകുന്നത്.

നായകൻറെ സ്കൂൾ ജീവിതത്തിൽ തുടങ്ങുന്ന പ്രണയം അത് പരാജയപ്പെടുന്നു. പിന്നീട് ഇനിയൊരിക്കലും പ്രണയിക്കില്ല എന്ന് പറയുന്ന നായകന്റെ ജീവിതത്തിലേക്ക് കലാലയത്തിലെത്തുമ്പോൾ ഉണ്ടാകുന്ന മറ്റൊരു പ്രണയം ഇതൊക്കെയാണ് കഥ. പ്രണയം പ്രണയപരാജയവും അതിനിടയിലുള്ള ചില നിമിഷങ്ങളുമൊക്കെ കോർത്തിണക്കിയ ചിത്രമാണ് മന്ദാരം.

വർഷയും അനാർക്കലിയും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്.  രണ്ടു നായികമാരിലൂടെയാണ് നായകനായ രാജേഷിന്റെ മൂന്നു കാലഘട്ടങ്ങൾ കടന്നുപോകുന്നത്.

നവാഗതനായ ബാഹുല്‍ ക്യാമറയും മുജീബ് സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മാജിക് മൗണ്ടേയ്‌ൻ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വല്യ പ്രതീക്ഷകളൊന്നും ഇല്ലാതെ ഒരു പ്രണയകഥ കാണാം എന്ന രീതിയിൽപോയാൽ മന്ദാരം കണ്ടുമടങ്ങാം.

സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില 4 രൂപ വരെ റവന്യൂനഷ്ടം കൂടാതെ കുറക്കാൻ കഴിയുമെന്ന് വിദഗ്ധർ

0

സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില റവന്യൂനഷ്ടം കൂടാതെ കുറക്കാൻ കഴിയുമെന്ന് എസ്ബിഐയുടെ ഗവേഷണ വിഭാഗം .എസ്ബിഐയുടെ ഗവേഷണ വിഭാഗം പറയുന്നതനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍ ലീറ്ററിന് 4 രൂപ 60 പൈസവരെയും ഡീസലിന് 3 രൂപ 30 പൈസവരെയും കുറയ്ക്കാനാകും. വില വര്‍ധന ഉണ്ടായതുകൊണ്ട്  സംസ്ഥാനങ്ങള്‍ പതിമൂവായിരം കോടി രൂപയുടെ അധികവരുമാനം ലഭിക്കുന്നുണ്ടെന്നും എസ്ബിഐയുടെ ഗവേഷണ വിഭാഗം പറയുന്നു .ക്രൂഡോയില്‍ ബാരലിന് 71 ഡോളറും രൂപയുടെ വിനിമയ നിരക്ക് 71 ഉം ആയിരുന്നപ്പോൾ സംസ്ഥാനങ്ങള്‍ ഇരുപത്തിമൂവായിരത്തി എഴുനൂറ് കോടിയുടെ അധിക ലാഭമാണ് നേടിയതെന്ന് കഴിഞ്ഞ മാസം എസ്ബിഐ റിസർച്ച് പറഞ്ഞിരുന്നു .ലീറ്ററിന്  ഒരു രൂപ വീതം കുറയ്ക്കുന്നത് എണ്ണക്കമ്പനികള്‍ക്ക് വൻ തിരിച്ചടിയാകുമെന്ന് റേറ്റിങ് ഏജന്‍സി ഐസിആര്‍എയുടെ തലവന്‍ കെ.രവിചന്ദ്രന് പറഞ്ഞു .ഇതുമൂലം 9,000 കോടിയോളം രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാകുന്നത് .

വനത്തിനുള്ളിൽ ഉരുൾപൊട്ടി ; ഇടുക്കി ഡാം ഇന്ന് തുറക്കില്ല

0

കോഴിക്കോട് : കണ്ണപ്പന്‍കുണ്ട് വനമേഖലയില്‍ ഉരുള്‍പൊട്ടി മട്ടിക്കുന്ന് മലയില്‍ ശക്തമായ മഴവെള്ളപ്പാച്ചിൽ. കഴിഞ്ഞ പ്രളയത്തിലും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു.

അതേസമയം, ഇന്ന് ഇടുക്കി ഡാം തുറക്കില്ല. ബാണാസുര ഡാം തുറന്നു. വയനാട്ടിൽ കനത്ത മഴ നേരിടാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപംകൊണ്ടതാടെ സംസ്ഥാനത്ത് നാളെയും മറ്റെന്നാളും കനത്ത മഴയ്ക്ക് സാധ്യത എന്ന് കേന്ദ്രകലാവസ്ഥ മന്ത്രാലയം.

ബ്രൂവറി കമ്പനിക്ക് വ്യാജ വിലാസം

0

കിൻഫ്ര പാർക്കിൽ ആരംഭിക്കാൻ അനുമതി ലഭിച്ച ബ്രൂവറിയുടെ മേൽവിലാസം വ്യാജം. പവര്‍ ഇന്‍ഫ്രാ ടെക്കിന്റെ വിലാസത്തില്‍ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തല്‍. ഡല്‍ഹിയില്‍ അരുണാചല്‍ മുന്‍ മുഖ്യമന്ത്രി മുകുട് മിതിയുടെ വീടിന്റെ വിലാസമാണ് കമ്പനി നൽകിയിരിക്കുന്നത്. പതിനഞ്ചു വർഷത്തിനിടെ കമ്പനി ഈ വിലാസത്തിൽ പ്രവർത്തിച്ചിട്ടില്ല എന്ന് സെക്യൂരിറ്റി.

ഡി-954 സെക്കന്‍ഡ് ഫ്‌ളോര്‍ ന്യൂഫ്രണ്ട്‌സ് കോളനി, ഡല്‍ഹി എന്നാണ് പവര്‍ ഇന്‍ഫ്രാ ടെക് കമ്പനിയുടെ രജിസ്‌ട്രേഡ് മേല്‍വിലാസം. കമ്പനിയുടെ വെബ്‌സൈറ്റിലും ഈ വിലാസമുണ്ട് കമ്പനി എങ്ങനെ ഈ വിലാസം ഉപയോഗിച്ചു എന്നറിയില്ലെന്ന് മുകുട് മിതിയുടെ ഓഫീസ്.

പ്രളയദുരിതാശ്വാസ പ്രവർത്തനം വിഡിയോ ആക്കി വിശ്വശാന്തി ഫൗണ്ടേഷൻ

0

നടൻ മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനം ചെറു വീഡിയോ ആയി ചിത്രീകരിച്ച് പ്രവർത്തകർ. മോഹൻലാൽ ആണ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ വീഡിയോ പങ്കുവച്ചത്. പ്രളയബാധിതർക്കായുള്ള സാധനങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഉത്സവ ലഹരി ഉണര്‍ത്തി രോമാഞ്ചം കൊള്ളിക്കാൻ ‘സണ്ടക്കോഴി 2’ വരുന്നു

0
ടൻ വിശാലിൻ്റെ  രണ്ടാമത്തെ സിനിമയായിരുന്നു സണ്ടക്കോഴി .ഈ സിനിമയുടെ വൻ വിജയം വിശാലിന് നേടി കൊടുത്തത് തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ എന്ന അംഗീകാരവും . 2005 – ൽ സണ്ടക്കോഴി യിലുടെ ചരിത്ര വിജയം നേടിയ വിശാൽ – ലിങ്കുസാമി ടീം പതിമൂന്നു വർഷങ്ങൾക്കു ശേഷം ഒന്നിച്ചിരിക്കുന്നു സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി. പതിറ്റാണ്ടുകൾക്ക് മുമ്പ് സണ്ടക്കോഴി ജന്മം കൊണ്ടതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്  . ലിംഗുസാമിയുംവിശാലും അന്ന് അടുത്ത സുഹൃത്തുക്കൾ . വിശാലാകട്ടെ നടനായിട്ടുമില്ല . വിശാലിൻ്റെ  ആദ്യ ചിത്രമായ ‘ചെല്ലമെ’യുടെ ഷൂട്ടിംഗ് പോലും പൂർത്തിയായിട്ടുണ്ടായിരുന്നില്ല .ലിംഗുസാമിയുടെ പക്കൽ നല്ലൊരു ആക്ഷൻ കഥയുണ്ടെന്നറിഞ്ഞ വിശാൽ ലിംഗുസാമിയെ സമീപിച്ച് , തന്നെ നായകനാക്കി ആ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു .മാത്രമല്ല  തൻ്റെ  പിതാവ് ജി .കെ .റെഡ്ഢിയെ കൊണ്ട്  പ്രൊഡ്യൂസ്  ചെയ്യിക്കാമെന്നും വാഗ്‌ദാനം നൽകി .എന്നാൽ ലിംഗുസാമിയാകട്ടെ ആ കഥ മറ്റൊരു സൂപ്പർ ഹീറോയ്ക്ക് വേണ്ടി തയ്യാറാക്കി വെച്ചിരിക്കയാണെന്നും അത് കൊണ്ട് സാധ്യമല്ലെന്നും അറിയിച്ചു .ഒടുവിൽ വിശാലിൻ്റെ നിരന്തര സമ്മർദ്ദത്തിന് ലിങ്കുസാമിക്ക് വഴങ്ങേണ്ടി വന്നു ,സൗഹൃദ സ്നേഹത്തിൻ്റെ  പേരിൽ. ആദ്യം കഥ പറഞ്ഞ നായകനോട് വിവരം ധരിപ്പിച്ച് ലിംഗുസാമി ആ സൂപ്പർ നടനോട് ‘പിന്നീട് നമുക്ക് ഒന്നിക്കാം’ എന്ന് പറഞ്ഞു .ആ നടൻ ആരെന്നോ ? മറ്റാരുമല്ല സാക്ഷാൽ സൂര്യ !.സൂര്യയുടെ സ്ഥാനത്ത് വിശാൽ നായകനായി .സിനിമ സൂപ്പർ ഹിറ്റുമായി .
രണ്ടാം ഭാഗത്തിനും ഒരു പശ്ചാത്തലമുണ്ട് .വിശാലിനെ നായകനാക്കി വീണ്ടും ഒരു സിനിമ ചെയ്യണം എന്ന് ലിംഗുസാമി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ , വിശാലിന് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളു .അത് സണ്ടക്കോഴിയുടെ രണ്ടാം ഭാഗം ആയിരിക്കണമെന്നതായിരുന്നു . അതും ഒരു നിയോഗം പോലെ സംഭവിച്ചു. സണ്ടക്കോഴി 2- ന്‍റെ തുടക്കത്തില്‍ വിശാലും ലിങ്കുസാമിയും പിണങ്ങിയത് വലിയ വാര്‍ത്തയായിരുന്നു .എന്നാല്‍ ആ പിണക്കം സുഹുര്ത്തുക്കലായ തങ്ങളെ മനസ് കൊണ്ട് കൂടുതല്‍ അടുപ്പിച്ചുവെന്നും അത് ചിത്രത്തിന് ഗുണകരമായി എന്നും പറഞ്ഞ വിശാല്‍ തങ്ങള്‍ ഒരേ വേവ് ലെങ്ങ്ത്ത് ഉള്ള സുഹ്ര്‍ത്തുക്കളായതിനാല്‍ ചിത്രത്തിന്‍റെ മേന്മ കൂടാനും സഹായകമായി എന്നും പറഞ്ഞു  .
സണ്ടക്കോഴിയെക്കാൾ ‘സണ്ടക്കോഴി 2′  ആക്ഷനും പ്രണയവും  വൈകാരികതയും കോർത്തിണക്കി ഉത്സവ പ്രതീതി നൽകും വിധം ബ്രമാണ്ട സിനിമയായിട്ടാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നതത്രെ .  രണ്ടാം ഭാഗത്തിലെ കാതലായ മാറ്റം നായികാ സ്ഥാനത്ത്  മീരാജാസ്മിനു പകരം കീർത്തി സുരേഷ് ആണെന്നതാണ് . തമിഴിലെയും തെലുങ്കിലെയും ഭാഗ്യ താരമാണ് കീര്‍ത്തി തൻ്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ‘സണ്ടക്കോഴി 2′ എന്ന്‍ വിശാൽ ആത്മവിശ്വാസത്തോടെ പറയുന്നു .രാജ് കിരണ്‍ ,നന്ദ പെരിയസാമി ,ഹരിഷ് പേരടി,അപ്പാനി ശരത് , കഞ്ചാ കറുപ്പ്,മാരിമുത്ത്,രവി മരിയ , ജോ മല്ലൂരി ,തെന്നവന്‍, കബാലി വിശ്വനാഥ് എന്നിങ്ങനെ ഒട്ടനവധി അഭിനേതാക്കള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ആകാംഷയുടെ  മുള്‍മുനയില്‍ നിര്‍ത്തുന്ന അവതരണ രീതിയാണ്‌ രചയിതാവ് കൂടിയായ സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്.ശക്തിവേലാണ്  സണ്ടക്കോഴി 2 ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്.
യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധായകന്‍. ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അനല്‍ അരസാണ്. രാജു സുന്ദരവും ബ്രിന്ദയുമാണ്‌  നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് . വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെ നിര്‍മ്മിച്ച  ‘സണ്ടക്കോഴി 2′  രമ്യാ മുവീസ് ഒക്ടോബര്‍18 ന് കേരളത്തില്‍ പ്രദര്‍ശത്തിനെത്തിക്കുന്നു. ലോകമെമ്പാടുമായി രണ്ടായിരത്തില്‍ പരം തിയറ്ററുകളില്‍ അന്നേ ദിവസം ചിത്രം  പ്രദര്‍ശിപ്പിക്കാനാണ്  പദ്ധതി

കേരളത്തില്‍ നാളെ മുതല്‍ കനത്ത മഴയും ചുഴലിക്കാറ്റുമെന്ന് മുന്നറിയിപ്പ്

0

അറബിക്കടലിന്റെ തെക്കുകിഴക്ക് ശ്രീലങ്കയ്ക്ക് സമീപം ഒക്ടോബര്‍ അഞ്ചിന് ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കേരളത്തില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ അതോറിറ്റി അടിയന്തരയോഗം ചേര്‍ന്നു. അതിശക്തമായ കാറ്റുണ്ടാവും. കടല്‍ അതിപ്രക്ഷുബ്ധമാവും. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ അഞ്ചിന് മുമ്പ് തീരത്തെത്തണം. ഒക്ടോബര്‍ നാലിനു ശേഷം ആരും കടലില്‍ പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ അഞ്ച് മുതല്‍ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയുണ്ടാവും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ കഴിയുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം പാലിക്കണം. ഒക്ടോബര്‍ അഞ്ചോടെ മലയോര മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ മലയോരമേഖലയിലെ യാത്ര ഒഴിവാക്കണം. ഒക്ടോബര്‍ അഞ്ചു മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇടുക്കിയില്‍ നീലക്കുറിഞ്ഞി കാണുന്നതിന് ജനങ്ങളെത്തുന്നത് ഒഴിവാക്കണം. പുഴയുടെയും ആറുകളുടെയും തീരങ്ങളില്‍ കഴിയുന്നരെ  ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റണം.

ജലാശയങ്ങളില്‍ കുളിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും അനുവദിക്കില്ല. മരങ്ങള്‍ വീഴാനും വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിക്കാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിലും തീര മേഖലയിലും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. പ്രളയത്തെ തുടര്‍ന്ന് പല വീടുകളും തകര്‍ന്ന സ്ഥിതിയിലാണ്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മുമ്പ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചയിടങ്ങളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സേനാ വിഭാഗങ്ങളോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍. ഡി. ആര്‍. എഫിന്റെ അഞ്ച് ടീമുകളെ ആവശ്യപ്പെടും. ഭിന്നശേഷിക്കാരെ മാറ്റി പാര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് നടപടിയെടുക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ (4) ചേര്‍ന്ന് ഡാമുകളിലെ ജലനിരപ്പ് വിലയിരുത്തി നടപടി സ്വീകരിക്കും.

ബാലഭാസ്കർ ഇനി ഓർമ്മ ; ചിത്രങ്ങൾ കാണാം

0

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മൃതശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഏവരുടെയും മനസ്സിൽ ഇനി ഒരു നൊമ്പരമായി അദ്ദേഹത്തിന്റെ ഓർമ്മകൾ ജീവിക്കും.

ആയിരങ്ങളാണ് ബാലഭാസ്കറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‍കാരം നടന്നത്.

കൂടുതൽ ചിത്രങ്ങൾ കാണാൻ kerala9.com ഹോം പേജ് സന്ദർശിക്കുക 

 

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല

0

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു . കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം പൂര്‍ത്തിയായതിനാൽ  ജാമ്യം നല്കണമെന്നുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം കോടതി തള്ളുകയായിരുന്നു .

ബിഷപ്പിനെതിരെയുള്ള ആരോപണങ്ങൾ വളരെ ഗൗരവമേറിയതാണെന്നും .പൊലീസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആണെന്നും .കന്യാസ്ത്രീയുടെ രഹസ്യമൊഴി ബിഷപ്പിനെതിരാണെന്നും കോടതി .

ആത്‍മഹത്യ ചെയ്ത യുവ കശുവണ്ടി വ്യവസായിയുടെ ഭൗതിക ശരീരവുമായി റോഡ് ഉപരോധിച്ചു

0

കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം(01/10/2018) കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിമൂലം കടക്കെണിയിൽ അകപ്പെട്ട് ആത്മഹത്യചെയ്ത ശ്രീ . ബിനുരാജ് (45) കർഡിയം കാഷ്യു കമ്പനി, കൊല്ലം ഉടമയുടെ ഭൗതിക ശരീരം കൊല്ലംചിന്നക്കട നാഷണൽ ഹൈവേ റോഡിന് കുറുകെ മണിക്കൂറുകളോളം പൊതുദർശനത്തിന് വച്ചുആദരാഞ്ജലികൾ അർപ്പിച്ച് നൂറുകണക്കിന് വ്യവസായികളും തൊഴിലാളികളും പ്രതിഷേധംരേഖപെടുത്തി . തുടർന്ന് വൻ വാഹനജാഥയായി കേരളപുരത്തെ മരണപ്പെട്ട വ്യവസായിയുടെവസതിയിലെത്തി അനുശോചനവും രേഖപെടുത്തി.

കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതിയുടെ സംസ്ഥാന കൻവീനർ രാജേഷ്. കെസംസ്ഥാന പ്രസിഡന്റ് ഐ. നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിൽനിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്തു കേന്ദ്ര-കേരള സർക്കാറുകളോട് ഉന്നയിച്ചആവശ്യങ്ങൾ ചുവടെ ചേർക്കുന്നു.

1) കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികളെപ്പറ്റിയും വ്യവസായികൾ ആത്മഹത്യ ചെയ്യുംഎന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടും വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ ത്തന്നെ നടന്ന വ്യവസായിയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വകുപ്പ് മന്ത്രി രാജിവക്കുക.

2) സർക്കാർ അനാസ്ഥമൂലം ആത്മഹത്യ ചെയ് വ്യവസായിയുടെ കുട്ടികളുടെ വിദ്യാഭ്യാസവുംകുടുംബത്തിന്റെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കക.

3) സർക്കാർ അനാസ്ഥമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന വ്യവസായിയുടെ ഭാര്യക്ക് സർക്കാർജോലി നൽകുക.

4) വ്യവസായികളുടെയും കുടുംബങ്ങളുടെ ആത്മഹത്യ കൂടുവാനുള്ള  സാഹചര്യത്തിൽവ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിച്ചുസർഫാസി ആക്ട് മുൻ നിർത്തി ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കിരാത നടപടികളിൽ നിന്നുംവ്യവസായികളെ സംരക്ഷിക്കുക.

ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധം ശക്തമാകുന്നു

0

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി സുപ്രീംകോടതി പുനപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം. ശബരിമല വിശ്വാസികൾ കേരളത്തിൽ പലയിടത്തും റോഡുകള്‍ തടഞ്ഞു. ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധസമരം .

തിരുവനന്തപുരം, കൊച്ചി, കോട്ടയം, പാലക്കാട് എന്നിവടങ്ങളിൽ പ്രവർത്തകർ ദേശീയ പാതകൾ ഉപരോധിച്ചു. തിരുവനന്തപുരത്ത് പിഎംജി ഹനുമാന്‍ ക്ഷേത്രത്തിന്മുന്നില്‍ നടത്തിയ പ്രാർത്ഥനാ യജ്‍ഞം ദേവസ്വം ബോർഡ് അനുമതി നിഷേധിച്ചത് ചെറിയ സംഘർഷത്തിനിടയാക്കി .സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ പമ്പ ഗണപതി ക്ഷേത്രത്തിനു മുന്നിൽ ഉപവാസവും ആരംഭിച്ചിട്ടുണ്ട് .കൊച്ചി വൈറ്റിലയിലും പാലക്കാട്ടും കോട്ടയത്തും ഉള്ള പ്രധാന പാതകൾ പ്രവർത്തകർ ഉപരോധിച്ചു .എറണാകുളത്ത് വൈറ്റില ജംക്ഷൻ  പ്രതിഷേധക്കാർ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിപിച്ചു