Home Blog Page 517

രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് എം.ടി പിൻമാറി

0

രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് എ.ടി വാസുദേവന്‍ നായർ പിന്മാറി .സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലാണ് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു .മൂന്നുവര്‍ഷത്തിനുള്ളിൽ  രണ്ടാമൂഴം സിനിമയാക്കണമെന്നായിരുന്നു കരാര്‍.എന്നാൽ നാലുവര്‍ഷമായിട്ടും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാതിരുന്നതിനാലാണ് പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു .സംവിധായകനുമായി വഴക്കിട്ട് പിരിഞ്ഞിട്ടില്ലെന്നും മറ്റാരെങ്കിലും സമീപിച്ചാൽ തിരക്കഥ നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു . സംവിധായകന്‍ വി.എ. ശ്രീകുമാർ മേനോനുമായുള്ള കരാ‍ര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ അദ്ദേഹം ഹര്‍ജി നൽകി .

എന്നാൽ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്കിലൂടെ മോഹൻലാൽ ആരാധകർക്ക് രണ്ടാമൂഴം സിനിമയാക്കുമെന്ന്  ഉറപ്പുനൽകി .

” രണ്ടാമൂഴം നടക്കും!

എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.

ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു.

മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.

മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല. ”

അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ ഏഴു മുതൽ 13 വരെ

0
23 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ ഏഴു മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കിയാണ് മേള സംഘടിപ്പിക്കുക. ഏഴുദിവസമായിരിക്കും ഈ വർഷത്തെ മേളയെന്നും അദ്ദേഹം പറഞ്ഞു. പൊതു ഖജനാവിൽനിന്ന് പണം എടുക്കാനില്ലാത്തതിനാൽ ഡെലിഗേറ്റ് ഫീസ് ഉയർത്തിയും സ്‌പോൺസർഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുള്ള ഫണ്ട് സ്വരൂപിക്കുക. കഴിഞ്ഞ തവണ ആറുകോടി 35 ലക്ഷം രൂപയായിരുന്ന ചെലവ് ഇത്തവണ മൂന്നരക്കോടി രൂപയായി ചുരുക്കും. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയർത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പകുതി നിരക്കായിരിക്കും. സൗജന്യ പാസുകൾ ഉണ്ടായിരിക്കില്ല. 12,000 പാസുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഫെസ്റ്റിവലിന്റെ സംഘാടക സമിതി യോഗം ഒക്‌ടോബർ 11 വൈകിട്ട് അഞ്ചിന് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിംപിയ ഹാളിൽ ചേരും.
മുൻ വർഷങ്ങളിലെപ്പോലെ മേളയിലെ മത്സരവിഭാഗം ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ഇത്തവണയും ഉണ്ടാകും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 14 സിനിമകളുണ്ടാവും. നവാഗതരുടെ ആറ് സിനിമകളുൾപ്പെടെ ആകെ 14 മലയാള സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ രണ്ടു ചിത്രങ്ങൾ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. ഇന്ത്യൻ സിനിമാവിഭാഗത്തിൽ ഒമ്പത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇതിൽ രണ്ടെണ്ണം മത്സരവിഭാഗത്തിലായിരിക്കും. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ഇത്തവണ ഉണ്ടായിരിക്കില്ല. കോംപറ്റിഷൻ, ഫിപ്രസി, നെറ്റ്പാക് അവാർഡുകളുണ്ടായിരിക്കും. ഇന്റർനാഷണൽ ജൂറി ദക്ഷിണേന്ത്യയിൽ നിന്നായി പരിമിതപ്പെടുത്തും. മേള നടക്കുന്ന ദിവസങ്ങളിൽ മുഖ്യവേദിയിൽ വൈകുന്നേരങ്ങളിൽ നടത്താറുള്ള കലാ സാംസ്‌കാരിക പരിപാടികൾ, ശിൽപശാല, എക്‌സിബിഷൻ, മാസ്റ്റർ ക്ലാസ്, പാനൽ ഡിസ്‌കഷൻ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഓപ്പൺ ഫോറം തുടരും.
പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് നിശാഗന്ധിയിൽ ഉദ്ഘാടനച്ചടങ്ങ് ലളിതമായി നടത്തും. ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും. ലളിതമായ രീതിയിൽ നടത്തുന്ന സമാപന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. അവാർഡ് ലഭിച്ച ചിത്രം പ്രദർശിപ്പിക്കും. സ്‌പോൺസർഷിപ്പ് ലഭിക്കുകയാണെങ്കിൽ മാത്രം അലങ്കാരങ്ങൾ, പരസ്യ ഹോർഡിങ്ങുകൾ, പന്തലുകൾ എന്നിവ സ്ഥാപിക്കും. സ്‌പോൺസർഷിപ്പിന് താല്പര്യമുള്ളവരെ പത്രപരസ്യത്തിലൂടെ കണ്ടെത്തും.

ഇതിഹാസ2 നായകനായി ഇന്ദ്രജിത്ത്

0

ഇതിഹാസ2 നായകനായി ഇന്ദ്രജിത്ത് എത്തുന്നു. നാലു വർഷങ്ങൾക്കു മുമ്പ് മലയാളസിനിമയുടെ ഇതിഹാസമായി മാറിയ സിനിമയാണ് ഇതിഹാസ. ഷൈന്‍ ടോം ചാക്കോയും അനുശ്രീയും ആയിരുന്നു ഇതിഹാസയുടെ ആദ്യഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

ഒരു സുപ്രഭാതത്തിൽ സ്ത്രീ പുരുഷനും പുരുഷൻ സ്ത്രീയുമായ കഥപറഞ്ഞ ചിത്രമാണ് ഇതിഹാസ. അനുശ്രീ എന്ന തുടക്കകാരിക്ക് അന്ന് ഏറെ ശ്രദ്ധനേടികൊടുത്ത കഥാപാത്രമായിരുന്നു ഇതിഹാസയിലേത്.

ബിനു എസ് തന്നെയാണ് ഇതിഹാസ2 ഉം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തിനൊപ്പം പുതുമുഖതാരങ്ങളും അണിനിരക്കുന്ന ഇതിഹാസം2 ന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ദേവസംബോർഡ് പിന്മാറുന്നു

0

ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന മുന്‍ നിലപാടില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍മാറുന്നു. മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ല നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട് എന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.

ശബരിമല പതിനെട്ടാംപടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ല. ആചാരങ്ങൾ നിലനിർത്തി മുന്നോട്ട് പോകണം അതിനായി ആരുമായും ചർച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ശബരിമലയിൽ സ്ത്രീകൾക്ക് സൗകര്യം ഒരുക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

പുതിയ സാൻട്രോ ; ബുക്കിങ് ഇന്നുമുതൽ

0

ഹ്യൂണ്ടായുടെ വളരെ പ്രചാരം നേടിയ മോഡലായ സാൻട്രോയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ച് കമ്പനി. പുതിയ സാൻട്രോയുടെ ആഗോള വിപണനോദ്‌ഘാടനം ഈ മാസം 23ന് ഡൽഹിയിൽ നടത്തും. സ്റ്റൈലിഷ് ടോൾ ബോയ് രൂപകൽപ്പനയോടുകൂടിയതാണ് പുതിയ സാൻട്രോ എന്ന് ഹ്യൂണ്ടായ് ഇന്ത്യൻ മേധാവി  പറഞ്ഞു.

ആധുനിക രൂപഭംഗി, സ്മാർട്ട് ഓട്ടോ എഎംടി, സി എൻജി ഓപ്ഷൻ, 17.64 സെന്റീമീറ്റർ ടച്ച് സ്ക്രീൻ, റിവേഴ്‌സ് ക്യാമറ, പിൻ സീറ്റിനായി എസി വെന്റുകൾ, സ്റ്റാൻഡേർഡ് എബിഎസ്, ഡ്രൈവർക്കുള്ള എയർബാഗ് തുടങ്ങി ഒട്ടനവധി പുതുമകളോടെയാണ് പുതിയ സാൻട്രോ വിപണിയിൽ എത്തുക. 4 – സിലണ്ടർ 1.1 ലിറ്റർ പെട്രോൾ എൻജിനാണ് ഉള്ളത്.

ഇന്ന് മുതൽ 22 വരെ പൂർണമായും ഓൺലൈനിലായിരിക്കും സാൻട്രോയുടെ പ്രീ ബുക്കിങ്. ആദ്യത്തെ 50,000 പേർക്ക് 11,000 രൂപ നിരക്കിൽ പ്രീ ബുക്കിങ് നടത്താം

കേരളത്തെ സ്തംഭിപ്പിച്ച് അയ്യപ്പ ഭക്തര്‍

0

ശബരിമലയില്‍ സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതിനെതിരെ ശബരിമല കര്‍മസമിതിയുടേയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി റോഡ് ഉപരോധവും പ്രതിഷേധവും.ശബരിമല വിധിയെത്തുടർന്ന് സംസ്ഥാന സർക്കാർ ഓഡിനൻസ് പാസാക്കണമെന്നും റിവ്യൂഹർജി നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം .ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍  ഇന്ന് ഉപരോധ സമരം നടക്കും .കൂടാതെ ശബരിമല വിഷയത്തിൽ എൻഡി.എയുടെ നേതൃത്വത്തിൽ നടക്കുന്ന ലോംഗ്‌മാർച്ചിന് ഇന്ന് പന്തളത്ത് നിന്ന് തുടങ്ങും .ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള മാർച്ച് ഒക്ടോബർ 15 ന് തിരുവനന്തപുരത്ത് എത്തും .ലോംഗ്‌മാർച്ചിന് ബിജെപിയുടെ ആന്ധ്ര, കർണാടക, തമിഴ്‍നാട് ഘടകങ്ങളുടെ പിന്തുണയുണ്ട് . ( Pic source : Facebook )

മുകേഷിനെതിരായ ആരോപണം ; പരാതി ലഭിച്ചാൽ നടപടി

0

നടനും എംഎൽഎ യുമായ മുകേഷിനെതിരെയുള്ള പീഡനാരോപണത്തിൽ പരാതി ലഭിച്ചാൽ അന്വേഷിച്ച്  നടപടി എടുക്കുമെന്ന് നിയമ മന്ത്രി എ കെ ബാലൻ. ഇതുവരെ പരാതികൾ ഒന്നും മുകേഷിനെതിരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്  ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന, മീറ്റു ക്യാംപെയ്നിലൂടെ നടനും എംഎല്‍എയുമായ മുകേഷില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന ട്വീറ്റുമായി ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് രംഗത്തെത്തിയത്. എന്നാല്‍ സംഭവം നിഷേധിച്ച മുകേഷ് പെണ്‍കുട്ടിയെ ഒാര്‍മ്മയിലെന്നും, ആര്‍ക്കും ആരെയും തേജോവധം ചെയ്യാവുന്ന അവസ്ഥയാണെന്നും ആരോപിച്ചു.

 

“ഒടിയൻ” ഒഫിഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി ; വീഡിയോ കാണാം

0

മോഹൻലാൽ ആരാധകരും പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന ഓടിയന്റെ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി.

ട്രെയ്‌ലർ കാണാം

നമ്പിനാരായണന്‌ നഷ്ടപരിഹാരം കൈമാറി

0

തിരുവനന്തപുരം : ചാരക്കേസിൽ നിയമനടപടികൾ നേരിട്ട നമ്പിനാരായണൻ നൽകിയ ഹർജിയിൽ കോടതി വിധിച്ച നഷ്ടപരിഹാരം മുഖ്യമന്ത്രി തിരുവനന്തപുരത്തുവച്ചു നടന്ന ചടങ്ങിൽ നമ്പിനാരായണന്‌ കൈമാറി. കോടതി വിധിയിൽ ഉടൻ തുക നൽകിയതിൽ സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ പറഞ്ഞു. അൻപതുലക്ഷം രൂപയാണ് നഷ്ടപരിഹാരതുകയായി കോടതി വിധിച്ചത്.

ചാരക്കേസിൽ നമ്പി നാരായണനെ അനാവശ്യമായി പ്രതിചേർത്തതാണെന്നും നമ്പിനാരായണൻ അനുഭവിച്ച പീഡനങ്ങൾക്ക്‌ നഷ്‌ടപരിഹാരം അനുവദിക്കേണ്ടത്‌ അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ്‌ സുപ്രീംകോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്.

കേസിൽ അനാവശ്യമായി തന്നെ കുടുക്കിയെന്നും മുൻ ഡിജിപി സിബി മാത്യൂസ്‌, പൊലീസ്‌ ഉദ്യോഗസ്‌ഥരായിരുന്ന കെ കെ ജോഷ്വാ. എസ് വിജയൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടും നമ്പി നാരായൺ നൽകിയ കേസിലായിരുന്നു വിധി.

 

ശബരിമല വിഷയം: സർക്കാരിനെ പിന്തുണച്ച് വെള്ളാപ്പള്ളി

0

ശബരിമല വിഷയത്തിൽ സർക്കാരിന് പിന്തുണനൽകി വെള്ളാപ്പള്ളി നടേശൻ .സമരങ്ങൾ തുടർന്നാൽ എസ് എൻ ഡി പി യോഗം വിളിച്ചുകൂട്ടി ഇതിനെതിരെ പ്രചാരണം തുടങ്ങും എന്നും ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു .മുഖ്യന്ത്രിക്ക് ഇതിൽ ഒന്നും ചെയ്യാൻകയില്ലെന്നും ഇപ്പോൾ നടക്കുന്നത് നിഴലിനുവേണ്ടിയുള്ള യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു .  എസ്.എന്‍.ഡി.പി യോഗത്തിലുള്ള സ്ത്രീകൾ ആരും ശബരിമലയിൽ പോകില്ലെന്നും പോകുന്നവരെ തടയില്ലെന്നും അദ്ദേഹം പറഞ്ഞു .

ഇതിനിടെ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ കൊടുത്ത പുനപരിശോധന ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു .സാധാരണക്രമത്തിലാകും ഹർജി പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.

പീഡന പരാതി ; നാനാ പടേക്കറിനെതിരെ അന്വേഷണം

0

ബോളിവുഡ് നടൻ നാനാ പടേക്കറിനെതിരെ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. നടി തനുശ്രീ ദത്തയുടെയുടെ പീഡന പരാതിയിലാണ് അന്വേഷണം. പത്തു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആയതിനാൽ അന്വേഷണത്തിന് ശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യുകയുള്ളൂ എന്ന് മുംബൈ പോലീസ് പറഞ്ഞു.

എന്നാൽ നാനാ പടേക്കർ ആരോപണങ്ങളെ എതിർത്തു. പത്ത് വർഷങ്ങൾക്ക് മുൻപ് പറഞ്ഞതുതന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പത്തുവർഷം മുന്‍പത്തെ സത്യം ഇപ്പോഴും സത്യം തന്നെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ ഹോൺ ഓ കെ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് താരം മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തൽ.  ഇന്ന് പതിനൊന്നു മണിയോടെ  തനുശ്രീ പോലീസിന് മുൻപിൽ എത്തി മൊഴി നൽകും.

അഭിമന്യൂവിന്റെ കഥ സ്വിച്ചോൺ കർമം നിർവഹിച്ച് സൈമൺ ബ്രിട്ടോ

0

മഹാരാജാസ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കഥ പറയുന്ന ചിത്രം പത്മവ്യൂഹത്തിലെ അഭിമന്യൂ വിന്റെ സ്വിച്ചോൺ കർമം സൈമൺ ബ്രിട്ടോ നിർവഹിച്ചു. തൃശൂരിലാണ് ചടങ്ങുകൾ നടന്നത്.

ചിത്രത്തിൽ പുതുമുഖതാരങ്ങളാണ് അണിനിരക്കുന്നത്. വിനേഷ് ആരാധ്യയാണ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.