Home Blog Page 510

മഞ്ജു വാരിയർ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

0

നടി മഞ്ചുവാരിയർ കേന്ദ്രകഥാപാത്രമാകുന്ന സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ ന്റെ ലൊക്കേഷൻചിത്രങ്ങൾ കാണാം.

സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയറിനൊപ്പം കാളിദാസ് ജയറാo, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി തുടങ്ങി വൻ താരനിരതന്നെ ഉണ്ട്.

ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള വലിയ ഒരു ടീമാണ് ഈ ചിത്രത്തിൽ സന്തോഷ് ശിവനൊപ്പം ഉള്ളത്. കേരളവും ലണ്ടനുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

 

പ്രിയങ്ക ചോപ്രയുടെ ബാച്ചിലറേറ്റ് പാർട്ടി ; ചിത്രങ്ങൾ കാണാം

0

നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിനും തമ്മിലുള്ള വിവാഹം ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായുള്ള ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വയറലാണ്.

ഇപ്പോൾ പ്രിയങ്ക ചോപ്രയുടെ ബാച്ചിലറേറ്റ് പാർട്ടിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടി പരിനീതി ചോപ്ര ബാച്ചിലറേറ്റ് പാർട്ടിയിൽ പങ്കെടുത്തു.

ദീപാവലി ആശംസയുമായി മോഹൻലാൽ

0

നാടെങ്ങും ദീപാവലി ആഘോഷിക്കുമ്പോൾ ആശംസകളുമായി നടൻ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ എല്ലാവർക്കും ആശംസകൾ നേർന്നത്.

മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയ ഡ്രാമ ഇപ്പോൾ തീയറ്ററിൽ പ്രദർശനം തുടരുകയാണ്.

മലകയറാൻ തൃപ്തിദേശായി എത്തും

0

ശബരിമല സ്ത്രീപ്രവേശനത്തിനുവേണ്ടി ഹർജി നൽകിയ തൃപ്തിദേശായി വൃശ്ചികത്തിൽ ശബരിമലയിൽ എത്തും. നവംബർ പതിനേഴിന് ശേഷം ശബരിമലയിൽ എത്തുമെന്ന് തൃപ്തിദേശായി മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകൾക്ക് സംരക്ഷണം നൽകിയാൽ ഇനിയും ധാരാളം സ്ത്രീകൾ ശബരിമലയിലേക്ക് വരുമെന്നും ഇപ്പോൾ സംരക്ഷണം ലഭിക്കാത്തതിനാലാണ് സ്ത്രീകൾ മലകയറാൻ എത്താത്തത്, സംരക്ഷണം കിട്ടിയാലും ഇല്ലെങ്കിലും വൃശ്ചികത്തിൽ മലകയറാൻ താൻ എത്തുമെന്നും അവർ പറഞ്ഞു.

 

പലതരം ചമ്മന്തിപൊടികൾ

0

സ്വാദോടെ കഴിക്കാൻ വിവിധതരം ചമ്മന്തിപൊടികൾ തയ്യാറാകാം.

ഇറച്ചി ചമ്മന്തിപ്പൊടി 

ചേരുവകൾ

  1.  ബീഫ്                       – ഒരു കിലോ
  2.  ഉണക്കമുളക്            – പത്തെണ്ണം
  3.  ചുവന്നുള്ളി             – 100 ഗ്രാം
  4. വെളുത്തുള്ളി           – പത്തല്ലി
  5. ഇഞ്ചി                       – ഒരു വലിയ കഷ്ണം
  6. കടുക്                       – ഒരു ടീസ്പൂൺ
  7. ഗ്രാമ്പു                      – മൂന്നെണ്ണം
  8. ഏലയ്ക്ക                 – അഞ്ചെണ്ണം
  9. എണ്ണ                        – ആവശ്യത്തിന്
  10. വിനാഗിരി                – രണ്ട് ടേബിൾസ്പൂൺ
  11. ജീരകം                      – ഒരു ടീസ്പൂൺ
  12. പെരുംജീരകം            – ഒരു ടീസ്പൂൺ
  13. കറിവേപ്പില              – ഒരു പിടി
  14. ഉണക്കത്തേങ്ങ           – ഒരെണ്ണം

തയ്യാറാക്കുന്ന വിധം :-

  • ഗ്രാമ്പു, ഏലയ്ക്ക, പെരുംജീരകം എന്നിവ ചെറുതായി ചൂടാക്കി പൊടിച്ച് വിനാഗിരിയും ഉപ്പും ചേർത്ത് ബീഫ് വേവിക്കുക.
  • വേവിച്ച ബീഫ് എണ്ണയിൽ വറത്തുകോരുക.
  • ഒരു ഫ്രൈയിങ് പാനിൽ ബാക്കി ചേരുവകൾ ചേർത്ത് ചുവക്കെ വറക്കുക.
  • തേങ്ങാക്കൊത്തും വറുത്തെടുക്കുക.
  • എല്ലാംകൂടി മിക്സിയിൽ നന്നായി പൊടിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് ഉപയോഗിക്കാം.

ഉണക്കച്ചെമ്മീൻ ചമ്മന്തിപ്പൊടി 

  1. ഉണക്കച്ചെമ്മീൻ             – 200 ഗ്രാം
  2. ചുവന്നുള്ളി                  – 100 ഗ്രാം
  3. മുളക്                           – പത്തെണ്ണം
  4. കുരുമുളക്                   – അഞ്ചെണ്ണം
  5. ഇഞ്ചി                          – ഒരു കഷ്ണം
  6. തേങ്ങ ചിരവിയത്       – രണ്ടെണ്ണം
  7. കറിവേപ്പില                – മൂന്ന് തണ്ട്
  8. ഉപ്പ്                             – ആവശ്യത്തിന്
  9. പുളി                           – ഒരു നെല്ലിക്ക വലിപ്പം

തയ്യാറാക്കുന്ന വിധം :-

  • ഉണക്കച്ചെമ്മീൻ നന്നായി ചൂടാക്കി തല കളഞ്ഞു വൃത്തിയാക്കി എടുക്കുക.
  • ബാക്കി ചേരുവകളെല്ലാം ഒരു ഉരുളിയിൽ ചെറുതീയിൽ വറക്കുക.
  • തവിട്ടുനിറമാകുംമ്പോൾ പുളിയും ചേർത്ത് ചൂടാക്കുക.
  • തണുത്തതിനു ശേഷം എല്ലാം യോജിപ്പിച്ച് പൊടിക്കുക (നന്നായി പൊടിയരുത് ).

വേപ്പിലക്കട്ടി 

  1. തേങ്ങ ചുരണ്ടിയത്             – ഒരെണ്ണം
  2. കുരുമുളക്                         – അഞ്ചെണ്ണം
  3. വെളുത്തുള്ളി                     – മൂന്നല്ലി
  4. ഇഞ്ചി                                – ഒരു കഷ്ണം
  5. പുളി                                 – ആവശ്യത്തിന്
  6. ഉപ്പ്                                   – ആവശ്യത്തിന്
  7. ഉണക്കമുളക്                     – പത്തെണ്ണം

തയ്യാറാക്കുന്ന വിധം :-

  • ഉരുളി ചൂടാക്കി അതിലേക്ക് ഉപ്പ് ഒഴികെയുള്ള ചേരുവകൾ ചേർത്ത് ബ്രൗൺ നിറത്തിൽ ചെറുതീയിൽ വറക്കുക.
  • തണുത്തതിനുശേഷം മിക്സിയിൽ പൊടിക്കുക
  • ഉപ്പ് ചേർത്ത് ഉപയോഗിക്കാം,

നെയ്മീൻ ചമ്മന്തിപ്പൊടി

  1.  നെയ്മീൻ കഷ്ണങ്ങളാക്കിയത്          –  ഒരു കിലോ
  2. ഉപ്പ്                                                   – രണ്ട് ടീസ്പൂൺ
  3. മഞ്ഞൾപ്പൊടി                                    – ഒരു ടീസ്പൂൺ
  4. ഇഞ്ചി അരിഞ്ഞത്                              – ഒരു വലിയ കഷ്ണം
  5. വെളുത്തുള്ളി അരിഞ്ഞത്                  – പത്തല്ലി
  6. ഉലുവപ്പൊടി                                     – രണ്ടു ടീസ്പൂൺ
  7. മുളകുപൊടി                                      – രണ്ടു ടീസ്പൂൺ
  8. കായം പൊടിച്ചത്                               – ഒരു ടീസ്പൂൺ
  9. കുരുമുളക് പൊടി                              – മൂന്ന് ടീസ്പൂൺ
  10. വിനാഗിരി                                         – രണ്ടു ടേബിൾസ്‌പൂൺ
  11. കറിവേപ്പില                                      – അഞ്ച് തണ്ട്
  12. കുടംപുളി നുറുക്കിയത്                      – ഒരെണ്ണം
  13. ഉണക്കത്തേങ്ങ ചിരവിയത്                – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം :-

  • മീനിൽ മഞ്ഞൾപ്പൊടിയും ഉപ്പും അല്പം മുളകുപൊടിയും വിനാഗിരിയും ചേർത്ത് ഒരു മണിക്കൂർ വെയ്ക്കുക.
  • മീൻ കഷ്ണങ്ങൾ എണ്ണയിൽ ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വറക്കുക.
  • ഒരു ഉരുളി ചൂടാക്കി തേങ്ങയും ബാക്കി ചേരുവകളും ചേർത്ത് വറക്കുക. ബ്രൗൺ നിറമാകുമ്പോൾ വാങ്ങി വെയ്ക്കുക.
  • തണുത്തതിനുശേഷം മീനും ബാക്കി ചേരുവകളും ചേർത്ത് പൊടിക്കുക.

നടൻ രജിത് മേനോന്റെ വിവാഹ വീഡിയോ കാണാം

0

കഴിഞ്ഞ ദിവസം വിവാഹിതനായ നടൻ രജിത് മേനോന്റെ വിവാഹ വീഡിയോ കാണാം. സിനിമ മേഖലയിൽ നിന്നും സരയു, മിയ, ഗോവിന്ദ് പദ്മസൂര്യ,അനന്യ, മുക്ത, മാളവിക തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ദീപാവലി ദിനത്തിൽ കുഞ്ഞു അമിട്ടുമായി പ്രേതം 2 ട്രെയിലർ

0

ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ ചിത്രം പ്രേതം 2ന്റ ട്രെയിലർ പുറത്തിറങ്ങി. ക്രിസ്മസ്സ് ട്രീറ്റായാവും ഈ ഹോറർ ത്രില്ലർ ചിത്രം തിയറ്ററുകളിൽ എത്തുക. രഞ്ജിത്തും ജയസൂര്യയുടെയും നിർമ്മാണ കമ്പനി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. 2016 ൽ പുറത്തിറങ്ങി വൻ വിജയം കൈവരിച്ച പ്രേതം ചിത്രത്തിലെ ജോൺ ഡോൻ ബോസ്കോ വീണ്ടും നമുക്ക് മുന്നിൽ എത്തുന്നു എന്നത് പ്രേക്ഷകരിൽ വളരെ ആകാംശ ഉണർത്തുന്ന ഒന്നാണ്.

ദർശനത്തിന് സുരക്ഷ ആവിശ്യപ്പെട്ട് യുവതി പമ്പയിൽ

0

ശബരിമല ദർശനം നടത്താൻ സുരക്ഷ ആവിശ്യപ്പെട്ട് യുവതി പമ്പയിൽ .30 വയസുള്ള അഞ്ചു എന്ന ചേർത്തല സ്വദേശിയാണ് പമ്പ കണ്ട്രോൾ റൂമിൽ എത്തിയിരിക്കുന്നത് .ഭർത്താവും രണ്ട് കുട്ടികളുമായാണ് യുവതി എത്തിയിരിക്കുന്നത് . പമ്പ പോലീസിനെ സമീപിച്ച യുവതി തനിക്ക് ദര്ശനത്തിനുള്ള സുരക്ഷ ഒരുക്കണമെന്ന് ആവിശ്യപെടുകയായിരുന്നു .കെ എസ് ആർ ടി സി ബസിലാണ് ഇവർ  നിലക്കലിൽ എത്തിയത് .അതിനു ശേഷം പോലീസ് വാഹനത്തിൽ പമ്പയിൽ എത്തുകയായിരുന്നു .ജനം ടി വി യുവതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു .

മാധ്യമങ്ങൾക്കിടയിൽ CPM ഫ്രാക്ഷൻ പ്രവർത്തിക്കുന്നു : P S ശ്രീധരൻപിള്ള

0

മാധ്യമ പ്രവർത്തകർക്കിടയിൽ CPM ഫ്രാക്ഷൻ പ്രവർത്തിക്കുന്നതായും അത് വളരെ അപകടമാണെന്നും എത്രയും പെട്ടെന്ന്  പിരിച്ചുവിടാൻ  CPM തയാറാകണമെന്നും P S ശ്രീധരൻപിള്ള. നിയമോപദേശത്തിനായി തന്നെ പലരും സമീപിച്ചുണ്ടെന്നും നിയമ രംഗത്ത് തന്നെ ഉപയോഗപെടുത്താത്ത ഒരു പാർട്ടിയും കേരളത്തില്ല, തന്ത്രിക്ക് നൽകിയത് വെറുമൊരു നിയമോപദേശം മാത്രമണെന്നും P S ശ്രീധരൻപിള്ള തിരുവനന്തപുരത്തെ പത്രസമ്മേളത്തിൽ വ്യക്തമാക്കി. കോഴിക്കോട്ടെ യുവമോർച്ച് യോഗത്തിലെ പ്രസംഗത്തെ നായികരിച്ചുള്ള ചർച്ചയ്ക്കിടയിലാണ് ഈ കാര്യങ്ങൾ അറിയിച്ചത്.

നടയടയ്ക്കാനുള്ള നീക്കം ബിജെപി യുമായി ആലോചിച്ചെന്ന് പി.എസ് ശ്രീധരൻ പിള്ള

0

തുലാമാസ പൂജയുടെ അന്ന് സ്ത്രീകൾ പ്രവേശിച്ചാൽ നടയടയ്ക്കാനുള്ള തീരുമാനം തന്ത്രി തന്നോട് ആലോചിച്ചെന്ന് ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. യുവമോർച്ച യോഗത്തിലെ പ്രസംഗത്തിലെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകൾ നടയിൽ പ്രവേശിക്കും എന്ന സാഹചര്യം ഉണ്ടായപ്പോൾ തന്ത്രി തന്നെ വിളിച്ചെന്നും നടയടയ്ക്കുന്ന തീരുമാനത്തെ പറ്റി ചോദിച്ചപ്പോൾ ധൈര്യമായി മുന്നോട്ട് പോകാൻ താനാണ് ധൈര്യം നൽകിയതെന്നും ശ്രീധരൻ പിള്ള പറഞ്ഞ ഓഡിയോ പുറത്ത്.

ഓഡിയോയിലെ പ്രശസ്ത ഭാഗങ്ങൾ :-  ശബരിമല പ്രശ്നം നമുക്കൊരു സുവർണാവസരമാണ്, നമ്മൾ മുന്നോട്ടുവച്ച അജണ്ടയിൽ ഓരോരുത്തർ വീണു”.  “നടയടച്ചാൽ കോടതി അലക്ഷ്യമാകില്ലേ എന്ന് കണ്ഠര് രാജീവരര് ചോദിച്ചു അപ്പോൾ തന്ത്രി ഒറ്റക്കാകില്ലന്നും പതിനായിരങ്ങൾ കൂടെ ഉണ്ടാകും എന്നും അദ്ദേഹത്തോട് പറഞ്ഞു. സാറിന്റെ വാക്കുകൾ വിശ്വസിക്കുന്നു എന്നായിരുന്നു മറുപടി എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേസിനാസ്പദമായ കാര്യങ്ങൾ പരസ്പരം സംസാരിച്ചിട്ടുണ്ട്. അതിനെ വളച്ചൊടിക്കേണ്ടതില്ല എന്ന് ശ്രീധരൻപിള്ള പറഞ്ഞു.   ബിജെപി – തന്ത്രി ഗൂഢാലോചന തെളിഞ്ഞെന്ന് അന്നത്തലവട്ടം ആനന്ദൻ

ഒരു കരീബിയൻ ഉഡായിപ്പ്

0

സുഡാനി ഫെയിം സാമുവൽ റോബിൻസൺ, വിഷ്ണു വിനയ്, അനീഷ് ജി മേനോൻ, വിഷ്ണു ഗോവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ ജോജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ഒരു കരീബിയൻ ഉഡായിപ്പ് “.
കാർത്തികേയൻ സിനിമാസിന്റെ ബാനറിൽ ആർ വി കെ നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മേഘ മാത്യു ,മറീന മെെക്കിൾ കുരിശിങ്കൽ,നീഹാരിക എന്നിവർ നായികന്മാരാവുന്നു.

ശ്രീജിത്ത് രവി, ഋഷി പ്രകാശ്, നന്ദൻ ഉണ്ണി, ദിനേശ് പണിക്കർ, ദേവൻ,കൊച്ചു പ്രേമൻ, ജാസി ഗിഫറ്റ്, കോട്ടയം പ്രദീപ്, ചന്ദ്രദാസൻ, കലാഭവൻ ജോഷി, മുസ്തഫ, അൽത്താഫ്, റയാൻ, അജി, ജോജി, മാല പാർവ്വതി, ശാലി പ്രജിത്ത്, അമൃത,സുബിയ, അശ്വതി, മ്യൂസിക് ഡയറക്ടർ അരുന്ധതി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

വേണുഗോപാൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ബി.കെ ഹരിനാരായണന്റെ വരികൾക്കു ഫോർ മ്യൂസിക്, ചാരുഹരിഹരൻ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

ദീപാവലി: സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി അഗ്‌നിശമനസേന

0
ദീപാവലി തിളക്കത്തില്‍ പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൈപൊള്ളാതിരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിശമനസേന. ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമായാണ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് അപകടങ്ങള്‍ ഇല്ലാതാക്കണമെന്ന് ജില്ലാ അഗ്‌നിശമനസേനാ വിഭാഗം മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു.
പടക്കങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
* പടക്കങ്ങളുടെ കവറുകളില്‍ എഴുതിയിരിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
* തുറസായ സ്ഥലങ്ങളില്‍ മാത്രം ഉപയോഗിക്കുക.
* പടക്കം പൊട്ടിക്കുന്ന സ്ഥലത്തിന് സമീപം ബക്കറ്റും വെള്ളവും മണലും കരുതുക.
* കൈ നീട്ടിപിടിച്ച് അകലേക്കാക്കി മാത്രം പടക്കങ്ങള്‍ കൈകാര്യം ചെയ്യുക.
* സുരക്ഷയ്ക്കായി ഷൂ, കണ്ണട എന്നിവ ഉപയോഗിക്കുക.
* ഇറുകിയ കോട്ടണ്‍ തുണികള്‍ ധരിക്കുക.
* നിലവാരമുള്ള പടക്കങ്ങള്‍ ഉപയോഗിക്കുക.
* ഓല ഷെഡുകള്‍, വൈക്കോല്‍ എന്നിവയ്ക്കു സമീപം ഉപയോഗിക്കരുത്.
* ഉപയോഗിച്ചുകഴിഞ്ഞവ ഉടന്‍ തന്നെ വെള്ളമോ മണലോ ഉപയോഗിച്ച് നിര്‍വീര്യമാക്കുക.
* പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക.
* മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രം കുട്ടികളെ പടക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുക.
* ഒരിക്കല്‍ ഉപയോഗിച്ചിട്ട് പൊട്ടാത്തവ വീണ്ടും ഉപയോഗിക്കരുത്.
* കത്തിച്ചുവെച്ച വിളക്കുകളോ ചന്ദനത്തിരികളോ പടക്കങ്ങളുടെ സമീപം വെയ്ക്കരുത്.
* കെട്ടിടങ്ങളോട് ചേര്‍ന്ന് ഇവ പൊട്ടിക്കരുത്.
* വീടിനുള്ളില്‍ തുറന്നുവെച്ച് പ്രദര്‍ശിപ്പിക്കരുത്.
* കുട്ടികളെ പരമാവധി അകലേക്ക് മാറ്റി നിര്‍ത്തുക.
* പടക്കങ്ങള്‍ കത്തിച്ച് പുറത്തേക്ക് എറിഞ്ഞ് കളിക്കരുത്.
* അടച്ചുവെച്ച കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ഉപയോഗിക്കരുത്.
* പറക്കുന്ന രീതിയിലുള്ള പടക്കങ്ങള്‍ ഇടുങ്ങിയ സ്ഥലത്ത് വെച്ച് പൊട്ടിക്കരുത്.
* ഫ് ളവര്‍പോട്ട്, ആറ്റംബോംബ്, ലേഡീസ് ഇന്‍ ഹാന്‍ഡ് തുടങ്ങിയ പടക്കങ്ങള്‍ കൈയില്‍ വെച്ച് ഉപയോഗിക്കരുത്.
* പടക്കങ്ങള്‍ ഉപയോഗിച്ച് പൊള്ളലുണ്ടവുന്ന ഭാഗത്ത് 10 മിനിറ്റോളം ധാരാളം തണുത്ത വെള്ളം ഒഴിക്കുക.
പടക്കങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍
* നിയമപ്രകാരമുള്ള ലൈസന്‍സ് ഇല്ലാത്ത കടകളിലോ പൊതുസ്ഥലങ്ങളിലോ     പടക്കങ്ങള്‍ വില്‍ക്കാന്‍ പാടില്ല.
* റോഡുകള്‍, സ്ട്രീറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വില്‍ക്കരുത്.
* പടക്കങ്ങളിലെ പ്രിന്റിങ്, മാര്‍ക്കിങ് എന്നിവ തിരുത്തരുത്.
* കാലപ്പഴക്കമുള്ളതോ കേടായതോ ആയ പടക്കങ്ങള്‍ വില്‍ക്കരുത്.
* ഒറിജിനല്‍ പാക്കേജുകളില്‍ മാത്രം വില്‍ക്കുക.
ഒറിജിനല്‍ പാക്കേജിന്റെ അളവിനേക്കാള്‍ കുറഞ്ഞ അളവിലാണെങ്കില്‍ സുരക്ഷിതമായി പാക്ക് ചെയ്യുകയും താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും എഴുതി വെയ്ക്കുകയും ചെയ്യണം
1. എക്‌സ്‌പ്ലോസീവിന്റെ പേര്
2. ക്ലാസ് ഡിവിഷന്‍
3. അളവ്
4. പാക്ക് ചെയ്ത സ്ഥാപനത്തിന്റെ ലൈസന്‍സ് നമ്പര്‍
5. പാക്ക് ചെയ്ത ആളിന്റെ പേര്
6. പാക്ക് ചെയ്ത തിയ്യതി
7. കണ്‍സൈനിയുടെ പേര്