‘നയനാമൃതം’ പദ്ധതിക്ക് തുടക്കമായി
ബന്ധുനിയമന വിവാദം മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല
ബന്ധുനിയമനം വിവാദമാകുമ്പോൾ കെ ടി ജലീൽ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. വ്യക്തമായ സ്വജനപക്ഷപാതമാണ് മന്ത്രി കെ ടി ജലീൽ നടത്തിയത്.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചെന്നും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല വ്യക്തമാക്കി.
കന്നടയിൽ അരങ്ങേറ്റത്തിനൊരുങ്ങി പ്രയാഗ മാര്‍ട്ടിന്‍
“ഒരു മുറൈ വന്ത് പാര്‍ത്തായ” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായ പ്രയാഗ മാർട്ടിൻ കന്നടയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ഗീത എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിജയ് നാഗേന്ദ്ര സംവിധാനം ചെയ്യുന്ന “ഗീത”യിൽ കന്നട നടൻ ഗണേഷാണ് നായകൻ.
തമിഴിൽ ‘പിശാശ്’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രയാഗ സിനിമയിൽ ശ്രദ്ധനേടുന്നത്. മലയാളത്തിൽ രാമലീല, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍ തുടങ്ങിയ ചിത്രങ്ങളിൽ പ്രയാഗ വേഷമിട്ടിട്ടുണ്ട്.
ആ ചോദ്യത്തിന് മറുപടി നൽകി അധികം ആലോചിക്കാതെ ; ജ്യോതിക
പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന താര ദമ്പതിമാരിൽ ഒന്നാണ് സൂര്യ – ജ്യോതിക. പ്രണയത്തിനുശേഷം 2006 ലാണ് ഇരുവരും വിവാഹിതരായത്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തം വിവാഹമാണെന്നാണ് ജ്യോതിക പറയുന്നത്.
സൂര്യയാണ് ആദ്യം പ്രണയാഭ്യർതഥന നടത്തിയത്, സൂര്യയുടെ ചോദ്യത്തിന് അധികം ആലോചിക്കാതെ തന്നെ തനിക്ക് മറുപടി നല്കാൻ സാധിച്ചെന്നും ജ്യോതിക പറയുന്നു. ധാരാളം സിനിമകളിൽ അഭിനയിച്ചെങ്കിലും വിവാഹശേഷമുള്ള ജീവിതമാണ് തനിക്ക് സന്തോഷം നൽകുന്നതെന്നാണ് ജ്യോതിക പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
വാട്സാപ്പിൽ മെസ്സേജസ്സുകൾ തപ്പുന്ന കൊച്ചുണ്ണി !
വാട്സാപ്പിൽ മെസ്സേജസ്സുകൾ തപ്പുന്ന കൊച്ചുണ്ണി. ഒരുപാടങ്ങു ചിന്തിക്കാൻ വരട്ടെ. ഈ കൊച്ചുണ്ണി നമ്മുടെ നിവിൻ പൊളി ആണ്.
കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ വച്ചെടുത്ത ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി ഉണർത്തുന്നത്. ഷൂട്ടിങിനിടയിൽ നടൻ നിവിൻ കൊച്ചുണ്ണിയുടെ വേഷത്തിൽ മൊബൈൽ നോക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറൽ. കൊച്ചുണ്ണിയെ കെട്ടിയിട്ടിരിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് നിവിൻ മൊബൈൽ നോക്കുന്നത്.
‘രണ്ടാമൂഴം’ കേസ് നവംബർ 13ന്
മോഹൻലാൽ ഭീമനായി എത്തുന്ന രണ്ടാമൂഴം തിരക്കഥ നൽകി നാല് വർഷമായിട്ടും ചിത്രീകരിക്കാത്തതിനെത്തുടർന്ന് എം.ടി. വാസുദേവന്‍ നായര്‍ നൽകിയ പരാതിയിൽ കേസ് ഈ മാസം 13 ന് കോടതി വീണ്ടും പരിഗണിക്കും. കോഴിക്കോട് അഡിഷണൽ മുൻസിഫ് ഒന്നാം ക്ലാസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. തിരക്കഥ തിരികെ ആവശ്യപ്പെട്ടു സംവിധായകൻ ശ്രീകുമാർ മേനോനെതിരെയാണ് എം ടി കേസ് നൽകിയത്.
കേസിൽ എം ടി ഉറച്ചു നിൽക്കുമെന്നും സിനിമ തുടങ്ങിയതിനുശേഷം തർക്കമുണ്ടായാലാണ് ആർബിട്രേറ്ററെ വെക്കേണ്ടത്. ചിത്രീകരണം തുടങ്ങാത്തതിനാൽ ആർബിട്രേറ്ററെ വയ്‌ക്കേണ്ട ആവശ്യമില്ലെന്നു എം ടിയുടെ അഭിഭാഷകൻ പറഞ്ഞു.
രണ്ടാമതൊരു ആലോചന ഇനിം ഇല്ല, അനുവദിച്ച സമയം കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാൻ സംവിധായകന് സാധിച്ചിട്ടില്ല. കേസ് കൊടുത്തതിനുശേഷം മൂന്നു തവണയോളം ശ്രീകുമാർ തന്നെ വന്നുകണ്ട് സമയം നീട്ടി ചോദിച്ചു. എന്നാൽ ഇനിം സമയം നൽകാൻ ആകില്ല. അതിനാൽ തിരക്കഥ തിരിച്ചുവേണം, തിരക്കഥ നൽകുമ്പോൾ മുൻകൂർ വാങ്ങിയ പണം തിരികെ നൽകും എന്നും എം.ടി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിജിറ്റല്‍ റേഡിയോഗ്രഫി സിസ്റ്റവും, സ്‌ട്രോക്ക് യൂണിറ്റും
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച, പവര്‍ ലോണ്‍ട്രി, സ്‌ട്രോക്ക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും, തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
എക്‌സറെ ഇമേജിങിനുള്ള അത്യാധുനിക സംവിധാനമാണ് ഡിജിറ്റല്‍ റേഡിയോഗ്രഫി സിസ്റ്റം. സാധാരണ എക്‌സറെയിലുള്ള ഫോട്ടോഗ്രാഫി ഫിലിമിന് പകരം എക്‌സറെ സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇതില്‍ ഇമേജിങ് ചെയ്യുന്നത്. കൂടുതല്‍ കൃത്യവും വ്യക്തവുമായ ഫലം നല്‍കുന്നുണ്ടെന്ന് മാത്രമല്ല, രോഗിയുടെ സൗകര്യത്തിനനുസരിച്ച് നിന്നോ ഇരുന്നോ എക്‌സറേക്ക് വിധേയനാക്കാന്‍ സാധിക്കും. ഉപകരണം ചെറുതായി നീക്കിയാല്‍ ശരീരത്തിന്റെ ഏത് ഭാഗത്തെയും എക്‌സറെ എടുക്കാന്‍ ആവുമെന്നത് ഡിജിറ്റല്‍ റേഡിയോഗ്രഫിയുടെ ഗുണമാണ്. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേനയാണ് സിസ്റ്റം സ്ഥാപിച്ചത്.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഇതുവരെ പവര്‍ ലോണ്‍ട്രി ഇല്ലാത്തതിനാല്‍ കാത്ത് ലാബില്‍ നിന്നുള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ അലക്കുന്നതിനും ഉണക്കുന്നതിനും മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ലോണ്‍ട്രിയാണ് ഉപയോഗിച്ചിരുന്നത്. 20 ലക്ഷം രൂപ ചെലവിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
പക്ഷാഘാതം മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രോഗമാണ്. പക്ഷാഘാതം വന്നവര്‍ക്ക് അടിയന്തിര വിദഗ്ദ ചികിത്സ നല്‍കുന്നതിനാണ് സ്‌ട്രോക്ക് ഐ.സി.യു നിര്‍മ്മിച്ചത്. ഇവിടെ മൂന്ന് വെന്റിലേറ്ററുകള്‍, 13 കിടക്കകള്‍, എട്ട് മോണിറ്റര്‍ എന്നിവയുള്‍പ്പെടെ 45 ലക്ഷം രൂപയുടെ വിദഗ്ദ ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗം തുടങ്ങി 45 മണിക്കൂറിനുള്ളില്‍ രക്തം കട്ടപിടിക്കാനുള്ള മരുന്ന് നല്‍കുന്ന മെക്കാനിക്കല്‍ ത്രോംബെക്ടമി ചികിത്സ , കട്ട പിടിച്ച രക്തം വലിച്ചെടുക്കുന്ന ക്യാനിയോട്ടോമി ചികിത്സ എന്നീ ആധുനിക ചികിത്സാ സൗകര്യവും ലഭിക്കും.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒ. സുനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ.സി. ശ്രീകുമാര്‍, ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. നാരായണന്‍ മാസ്റ്റര്‍, സി. സത്യചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജ് പ്രിസിപ്പാള്‍ ഡോ.വി.ആര്‍. രാജേന്ദ്രന്‍ നന്ദിയും എം.സി.എച്ച് സൂപ്രണ്ട് ഡോ.കെ.ജി. സജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.
ദീപാവലി ഗംഭീരമാക്കി ഇന്ത്യൻ ടീം
ദീപാവലി ദിനത്തിൽ 71 റൺസിന്റെ ഗംഭീര വിജയത്തോടൊപ്പം വെസ്റ്റ് ഇൻഡീസിനെതിരായ T20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്ത് ശർമയുടെ 111* റൺസിന്റെ മികവിൽ 20 ഓവറിൽ 195/2 എന്ന നിലയിൽ ഇന്നിംഗ് അവസാനിപ്പിച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 124/9 എന്ന നിലയിൽ അവരുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 111 റൺസ് നേടി ഔട്ടാകാതെ നിന്ന ക്യാപ്റ്റൻ രോഹിത്ത് ശർമ്മയാണ് കളിയിലെ കേമൻ.
തിരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയാൽ ആചാരലംഘനമെന്ന് തന്ത്രി കണ്oര് രാജിവര്
തിരുമുടി കെട്ടില്ലാതെ പൂജാരിമാർക്കും കൊട്ടാരം പ്രതിനിധികൾക്കും മാത്രമാണ് 18-ാം പടി കയറാനുള്ള അനുവാദമുള്ളു എന്നും മറ്റാരെങ്കിലും കയറിയാൽ അത് ആചാരലംഘനമാണെന്നും തന്ത്രി കണ്ഠര് രാജീവര്. പരാതി ലഭിച്ചാൽ പരിഹാരക്രിയകൾ ചെയ്യുമെന്ന് തന്ത്രി അറിയിച്ചു. മുമ്പ് ദേവസം ബോർഡ് അംഗം കെ പി ശങ്കരദാസും Rടട നേതാവ് വത്സൻ തില്ലങ്കേരിയും പതിനെട്ടാം പടി കയറിയത് വിവാദത്തിനിടയാക്കിയിരുന്നു.


