Home Blog Page 501

നാസ ഇൻസൈറ്റ് ലാൻഡർ ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങി -ചിത്രങ്ങൾ

0

നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വാഴ്ച ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30 ന് ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങി.ഇൻസൈറ്റ് ലാൻഡർ എടുത്ത  മൂന്ന് ചിത്രങ്ങൾ നാസ പുറത്തുവിട്ടു

Image Credit: NASA/JPL-Caltech

നാസയുടെ ഇൻസൈറ്റ് മാർസ് ലാൻഡർ റോബോട്ടിക് ആർട്ട് മൗണ്ടഡ്, ഇൻസ്ട്രുമെന്റ് ഡിപ്ലോയ്മെന്റ് കാമറ (ഐഡിസി) ഉപയോഗിച്ച് എടുത്ത ചിത്രം

Image Credit: NASA/JPL-Caltech
Image Credit: NASA/JPL-Caltech

കൂടുതൽ ചിത്രങ്ങൾക്ക് https://mars.nasa.gov/insight സന്ദർശിക്കുക

കീഴാറ്റൂരില്‍ വയലിലൂടെ തന്നെ ബൈപ്പാസ് ; കേന്ദ്രത്തിന്റെ വാക്ക് പാഴായി

0

കണ്ണൂർ : കീഴാറ്റൂരിലൂടെ വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമിക്കാൻ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ജനകീയ പ്രതിഷേധം നിലനിൽക്കുന്ന തുരുത്തി കോളനിയിലെ രേഖകൾ ഉൾപ്പെടെ ദേശീയപാത കടന്നുപോകുന്ന ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ദേശീയപാത അതോറിറ്റി വിജ്ഞാപനമിറക്കി.

ഇതോടെ വയൽകിളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നൽകിയ ഉറപ്പ് പാഴാവുകയാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വയൽക്കിളികളുമായി ചർച്ച നടത്തുകയും ബദൽ സാധ്യത പരിശോധിക്കാൻ വിദഗ്ധ സംഘത്തെ അയക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

സമരം തുടരുമെന്നും, സമരത്തെ ബിജെപി പിന്തുണച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്നും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.

സിപിഎം നെ ഒതുക്കാൻ ദേശീയ വിരുദ്ധ ശത്രുക്കൾ ഒന്നിച്ചുവെന്നും, രാഷ്ട്രീയ മുതലെടുപ്പായിരുന്നു ബിജെപിയുടെ ലക്ഷ്യം എന്നും ബിജെപി നുണ പ്രചാരണം നടത്തിയെന്നും, കീഴാറ്റൂരിലെ ജനങ്ങളോട് കബിളിപ്പിച്ചതിന് ബിജെപി മാപ്പ് പറയണമെന്നും പി.ജയരാജൻ പറഞ്ഞു. തെറ്റുതിരുത്തി തിരിച്ചുവന്നാൽ കീഴാറ്റൂർ  സമരക്കാരെ സിപിഎം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുമുടിക്കെട്ടിന്റെ പ്രാധാന്യം

0

അയ്യപ്പസന്നിധിയിലെത്താൻ പതിനെട്ടാംപടി കയറുന്നതിന് ഭക്തന്റെ ശിരസ്സിൽ ഇരുമുടിക്കെട്ട് നിർബന്ധമാണ്. ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രാധാന്യവും ഇതുതന്നെ. പരംപൊരുൾ തേടിയുള്ള ഈ യാത്രയിൽ സ്വന്തം പുണ്യപാപങ്ങളുടെ ഭാരമാണ് തലയിലേറ്റുന്നതെന്നാണ് സകല്‍പം. ഇരുമുടിക്കെട്ട് എന്ന വാക്കിൽ വ്യക്തമാകുന്നതുപോലെ രണ്ടുമുടികൾ അഥവാ അറകൾ ചേർന്ന കെട്ടുതന്നെയാണ് ഇത്. പള്ളികെട്ടിലെ മുൻമുടിയിൽ അയ്യപ്പനും മറ്റു ദേവന്മാർക്കുമുള്ള പൂജാദ്രവ്യങ്ങളാണ് ഉണ്ടാവുക. പിൻമുടിയിൽ വനയാത്രയിൽ ഭക്തന്റെ ആവശ്യത്തിനുള്ള സാധനങ്ങളും. ഈശ്വരനും ഭക്തനും ഒന്നെന്ന ഭാവം ഇതോടെ കൈവരുന്നു.

അയ്യപ്പനും മാളികപ്പുറത്തമ്മ അടക്കമുള്ള അനുബന്ധ ദേവീദേവന്മാർക്കുമായി ഇരുമുടിക്കെട്ടിലെ മുൻമുടിയിൽ നിറയ്ക്കുന്നത് ഇവയൊക്കെയാണ് :- വെറ്റില, അടയ്ക്ക, നാണയം, ശർക്കര, പഴം, ഉണക്കലരി, മഞ്ഞൾപ്പൊടി, കർപ്പൂരം, അവിൽ, മലർ, കൽക്കണ്ടം, മുന്തിരി, കുരുമുളക്, പുകയിലക്കഷണം, പനിനീർ, ചന്ദനത്തിരി, നെയ്ത്തേങ്ങ, പടിതേങ്ങ.

ഭക്തന്റെ ആവശ്യത്തിനായി പിൻമുടിയിൽ കൊണ്ടുപോകുന്നത് യാത്രയ്ക്കിടയിൽ ആഹാരം ഉണ്ടാക്കാനുള്ള അരി, അവിൽ, ശർക്കര, തുടങ്ങിയവയാണ്.

ശബരിമല പുന:ക്രമീകരണം

0

ശബരിമല സുരക്ഷ ക്രമീകരണങ്ങളിൽ പുന:ക്രമീകരണങ്ങൾ പമ്പയിലും സന്നിധാനത്തും ഐജി ദിനേന്ദ്ര കശ്യപിനും നിലയ്ക്കലിൽ ഐ ജി അശോക് യാദവിനും ചുമതല. നിലയ്ക്കലിലെ വിവാദ നായകൻ യതീഷ് ചന്ദ്രയ്ക്ക് പകരം എസ്.പി മഞ്ജുനാഥിനു ചുമതല.

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി

0

ശബരിമല നിരോധനാജ്ഞ ഈ മാസം 30 വരെ വീണ്ടും നീട്ടി. പോലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേട്രേറ്റുമാരുടെയും  ആവശ്യ പ്രകാരമാണ് നീട്ടിയത്. ശബരിമലയിൽ ഏത് നിമിഷവും പ്രതിഷേധക്കാർ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്നും ഇത്തരക്കാർ ജനങ്ങൾക്കിടയിൽ നുഴഞ്ഞ് കയറി ആക്രമം നടത്താനും സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്.

ജെഡിഎസ് കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനo ; മാത്യു. ടി. തോമസ് രാജി വച്ചു

0

തിരുവനന്തപുരം : ജെഡിഎസ് കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനത്തെ തുടർന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിലെത്തി അദ്ദേഹം രാജി നൽകുകയായിരുന്നു. ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടി മാത്യു ടി. തോമസിനു പകരം മന്ത്രിയാകും.

മന്ത്രി സ്ഥാനം സംബന്ധിച്ച് രണ്ടര വര്‍ഷത്തെ ധാരണയുണ്ടെന്ന ദേശീയ നേതൃത്യത്തിന്റെ നിലപാട് മാത്യു. ടി. തോമസ് പക്ഷം തള്ളിയെങ്കിലും പാര്‍ട്ടി പിളര്‍ത്താനില്ലെന്ന് ഇവർ വ്യക്തമാക്കി കഴിഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് രാജി, പാര്‍ട്ടി പറ‍ഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം ജെഡിഎസ് പിളരില്ലെന്നും വലതുപക്ഷത്തേക്കില്ലെന്നും മാത്യു ടി. തോമസ് പറഞ്ഞു.

 

മേരി കോമിന് ആറാംസ്വര്‍ണം

0

വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ച് ചരിത്ര വിജയമാണ് മേരി കോം സ്വന്തമാക്കിയത്. ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ് ഇതോടെ മേരി കോം നേടിയത്.

വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്.

2019 ൽ ജൂൺ ഫെബ്രുവരിയിൽ വരും ; അജു വർഗീസ്

0

“2019 ൽ ജൂൺ ഫെബ്രുവരിയിൽ വരും”!  നടൻ അജു വർഗീസ് തന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തതുകൊണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ഈ ബ്രേക്കിങ്ങ് ന്യൂസ് വിശ്വസ്ത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതായും, ചരിത്രത്തില്‍ ഇത് ആദ്യമാണെന്നും ഫെബ്രുവരിയിലെ പരിപാടികള്‍ മാറ്റിവയ്ക്കുന്നതായും വാര്‍ത്തയില്‍ പറയുന്നു. അജുവിന്‌ വട്ടായോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

എന്നാൽ കൂടുതൽ ചിന്തിക്കാൻ വരട്ടെ , ഇത് ജൂൺ എന്ന സിനിമയുടെ പ്രമോഷൻ ആണ്, നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂണ്‍. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.
എന്തായാലും പോസ്റ്റിനുതാഴെ തമാശനിറഞ്ഞ ധാരാളം കമെന്റുകൾ വരുന്നുണ്ട്.

“ഞാൻ പ്രകാശൻ” ടീസർ കാണാം

0

ഫഹദ് ഫാസിൽ നായകനാകുന്ന സത്യൻ അന്തിക്കാട് ശ്രീനിവാസൻ ചിത്രം “ഞാൻ പ്രകാശൻ” ടീസർ എത്തി. നാട്ടിൻപുറവും ചെറു തമാശകളുമായി വീണ്ടും ഒരു സത്യൻ അന്തിക്കാട് ചിത്രം. നിഖില വിമലാണ് നായിക. ചിത്രം ഡിസംബറിൽ തീയറ്ററുകളിൽ എത്തുo.

ടീസർ കാണാം

Sreenivasa

നിരോധനാജ്ഞ പിൻവലിച്ചു

0

എരുമേലിയിലെ നിരോധനാജ്ഞ പിൻവലിച്ചു. എന്നാൽ പമ്പയിലും സന്നിധാനത്തും മൂന്ന് ദിവസം കൂടി തുടരും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

ഏയ് ഓട്ടോർഷ ; റിവ്യൂ വായിക്കാം

0

അനുശ്രീ കേന്ദ്രകഥാപാത്രമാകുന്ന സുജിത് വാസുദേവിന്റെ ചിത്രമാണ് ഓട്ടോർഷ. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കഥപറയുന്ന ചിത്രമാണ് ഓട്ടോർഷ. ചെറിയ ബഡ്ജറ്റിൽ ചെറിയ കഥ പറയുന്ന ധാരാളം ചിത്രങ്ങൾ ഇപ്പോൾ മലയാളത്തിൽ ഉണ്ടാകാറുണ്ട് ആ കൂട്ടത്തിലുള്ള ഒരു ചിത്രമാണ് ഇതും.

കണ്ണൂരിലെ ചന്തപ്പുരയിൽ ഓട്ടോ ഓടിക്കുന്ന അനിതയിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവളാണ് അനിത, അനിതയുടെ ജീവിതത്തിലൂടെയാണ് കഥയുടെ ആദ്യ പകുതി കടന്നുപോകുന്നത്. രണ്ടാം പകുതിയിൽ ഒരു പ്രതികാരത്തിന്റെ കഥയും പറയുന്നു. ആദ്യപകുതിയിൽ ചെറുതമാശകളും മറ്റുമായി നീങ്ങുന്ന ചിത്രം രണ്ടാം പകുതിയിൽ അല്പം സീരിയസ് ആകുന്നുണ്ട്. അനിതയുടെ ഭൂതകാലവും ലക്ഷ്യവുമാണ് രണ്ടാംപകുതി. സ്ത്രീകേന്ദ്രീകൃത ചിത്രം എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ. നായകനോ നായകതുല്യമായ കഥാപാത്രങ്ങളോ ഇല്ലാതെ നായികയിലൂടെ മാത്രമാണ് കഥ പോകുന്നത്. പുതുമ കൊണ്ടും അവതരണ രീതി കൊണ്ടും ചിത്രം ശ്രദ്ധ നേടുന്നു.

അനിത എന്ന കഥാപാത്രത്തിലൂടെ അനുശ്രീ ഒരു മികച്ച നടിയാണെന്നു വീണ്ടും തെളിയിക്കുകയാണ്. തനിക്ക് നൽകുന്ന കഥാപാത്രം തന്റെ കൈയ്യിൽ സുരക്ഷിതമാണെന്ന് അനുശ്രീ ഈ ചിത്രത്തിലൂടെ കാണിച്ചുതരുന്നു. അനുശ്രീയ്ക്കൊപ്പം ധാരാളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ശരത്തിന്റെ സംഗീതസംവിധാനവും മികച്ചുനിൽക്കുന്നു. ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.  ഒരല്പം ലക്ഷ്യം തെറ്റിയോടുന്നുണ്ടെന്നു തോന്നുമെങ്കിലും ആസ്വാദകരമാണ് ഓട്ടോർഷ. ഒരു നല്ല ചെറിയ പടം. ഇത്തരം ചിത്രങ്ങൾ വിജയിപ്പിക്കേണ്ടതുതന്നെയാണ്. കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രംതന്നെയാണ് ഓട്ടോർഷ.

അനുശ്രീ ഓട്ടോ ഓടിക്കാൻ പഠിച്ചത് വെറുതെയായില്ല

3.5/5

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ മാര്‍ച്ച് ആറു മുതല്‍

0

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി 2019 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകള്‍ മാര്‍ച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. എല്ലാ വൊക്കേഷണല്‍ മോഡ്യൂള്‍ പ്രായോഗിക പരീക്ഷകളും, നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി 12 മുതല്‍ ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 19 വരെയും 20 രൂപ പിഴയോടുകൂടി ജനുവരി അഞ്ച് വരെയും 0202 01 10293 VHSE Fees എന്ന ശീര്‍ഷകത്തില്‍ ഫീസടക്കാം.

അപേക്ഷാ ഫോറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം. കൂടുതല്‍ വിവരങ്ങളടങ്ങിയ പരീക്ഷാ വിജ്ഞാപനം www.vhsexamination.gov.in ല്‍ ലഭിക്കും. അപേക്ഷകളുടെ മാതൃക പരീക്ഷാ വിജ്ഞാപനത്തില്‍ നിന്നും പകര്‍പ്പുകള്‍ എടുത്തോ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാം.