കാർത്തിയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയിൽ ആരംഭിച്ചു

വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിലുള്ള “കൈദി” എന്ന സിനിമയിൽ അഭിനയിച്ച് വരുന്ന കാർത്തി, ആ സിനിമ പൂർത്തിയാകുന്നതോടെ  അടുത്ത പുതിയ സിനിമയ്ക്കായി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു. കാർത്തിയുടെ 19- മത്‌ സിനിമയായ ഈ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പൂജയോടെ ഇന്ന് ചെന്നൈയിൽ തുടങ്ങി.

“റെമോ” എന്ന കന്നി ചിത്രത്തിലൂടെ തന്നെ തന്റെ കഴിവു തെളിയിച്ച ഭാഗ്യരാജ് കണ്ണനാണ് സംവിധായകൻ.  “ഗീതാ ഗോവിന്ദ” ത്തിലൂടെ ശ്രദ്ധേയയായ രഷ്മികാ മാണ്ടന്നയാണ്‌ ഈ ചിത്രത്തിൽ  കാർത്തിയുടെ നായിക.ഡ്രീം വാരിയർ പിക്ചേഴ്‌സിന്റെ ബാനറിൽ എസ്. ആർ. പ്രകാശ് ബാബു,എസ്. ആര്‍. പ്രഭു എന്നിവരാണ്“കാർത്തി-19”ന്റെ നിർമ്മാതാക്കൾ.

അജയ്‌ കുമാർ, പീ ആർ ഒ

admin:
Related Post