Home Blog Page 500

പാർട്ടിക്കുള്ളിലെ തർക്കവുമായി ബി ജെ പി

0

കോഴിക്കോട് ബി ജെ പി സംസ്ഥാന നേതൃയോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങൾ. അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കെതിരെയും വി.മുരളീധരനെതിരെയും വിമർശനം.ശ്രീധരൻപിള്ളയുടെ പല പ്രസ്താവനകളും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി ഒരു വിഭാഗം. എന്നാൽ വി.മുരളീധരൻ അധ്യക്ഷന്റെ അത്മാർത്ഥയെ ചോദ്യ ചെയ്തതായും മറുവിഭാഗം. ശബരിമല സമര പ്രശ്നത്തിന്റെ പശ്ചാതത്തിലാണ്  ബി ജെ പി ക്കുള്ളിലെ പ്രശ്നത്തിരിവ് ഉണ്ടായിരിക്കുന്നത്.

ശബരിമല നടപ്പന്തലിൽ ശിവമണിക്കും വിലക്ക്

0

ശബരിമലയിൽ ശിവമണിയുടെ സംഗീതാർച്ചന നടപ്പന്തലിലെ സ്റ്റേജിൽ നടത്താനാകില്ല. നിരോധനാജ്ഞ തുടർന്നാണ് നടപടി. മരാമത്ത് കോംപ്ലസിലെ വിരിവെപ്പ് കേന്ദ്രത്തിലാണ്  സ്ഥലം അനുവദിച്ചിരിക്കുന്നത്. എല്ലാവരും വലിയ നടപ്പന്തലിലാണ് സംഗീത ആർച്ച നടത്തിയിരുന്നത്. നാളെ രാവിരെ ആറരയ്ക്കാണ്  ശിവമണിയുടെ സംഗീതാർച്ചന. തിരുമുറ്റവും വലിയ നടപ്പന്തലും നിയന്ത്രിത മേഖലയെന്ന് പോലീസ് അറിയിച്ചു.

നിരോധനാജ്ഞ നീട്ടി വീണ്ടും ശബരിമല

0

സന്നിധാനം,പമ്പ, ഇലവുങ്കൽ എന്നിവടങ്ങളിൽ നിരോധനാജ്ഞ 4 ദിവസത്തേക്ക് കൂടി നീട്ടി. ഡിസംബർ 4 വരെയാണ് നിലവിൽ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. എന്നാൽ സമരത്തിൽ നിന്നൊക്കെ ബി ജെ പി വൃത്തങ്ങൾ പിന്നോട്ട് വലിഞ്ഞിരുന്നു. ശബരിമല സംഘർഷ അവസ്ഥയിൽ നിന്ന് അയവു വന്നിട്ടുള്ള സാഹചര്യത്തിലുമാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.

മാഗ്നസ് കാൾസൻ കിരീടം നിലനിർത്തി

0

ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ നോർവെയുടെ മാഗ്നസ് കാൾസണിന് വീണ്ടും കിരീടം. കാൾസൻ തുടർച്ചയായ നാലാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. ടൈം ബ്രേക്കറിൽ അമേരിക്കയുടെ ഫാബിയനോ കരുവനയെ തകർത്താണ് മാാഗ്നസ്സ് കാൾസൻ  കിരീടം സ്വന്തമാക്കിയത്. 2013 ൽ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ചാണ്  ആദ്യമായി മാഗ്നസ്സ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയത്. 2014ലും 2016 ലും കാൾസൻ കിരീടം നിലനിർത്തിയിരുന്നു.

സന്നിധാനത്ത് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി

0

ശബരിമല സന്നിധാനത്ത് നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തു. തീരുമാനം ഉച്ചഭാഷിണിയിലൂടെ തീർത്ഥാടകരെ അറിയിക്കുന്നു. നാമജപത്തിനു കൂട്ടം കൂടുന്നതിന് ഇനി വിലക്കില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നടപ്പന്തലിൽ പകലും രാത്രിയും ഇനി മുതൽ വിരിവെയ്ക്കാൻ അനുമതി.

2.0 യ്ക്ക് ഒപ്പം പ്രൊഫസർ ഡിങ്കൻ 3D യുടെ ടീസറും പ്രാണയുടെ മോഷന്‍ പോസ്റ്ററും

0

നാളെ റിലീസ് ആകുന്ന ബ്രഹ്മാണ്ഡ ചിത്രമായ 2.0 3D യുടെ ഒപ്പം ദിലീപിൻറെ പ്രൊഫസർ ഡിങ്കൻ 3D യുടെ ടീസറും വി.കെ പ്രകാശ് , നിത്യാമേനോൻ ചിത്രമായ പ്രാണയുടെ 30 സെക്കൻഡ് ഉള്ള മോഷന്‍ പോസ്റ്ററും തീയേറ്ററുകളിൽ റിലീസ് ചെയ്യും.

പ്രൊഫസർ ഡിങ്കന്റെ ടീസർ കേരളത്തിലെ തീയറ്ററിൽ മാത്രമേ പ്രദർശിപ്പിക്കു. പ്രാണയുടെ പ്രമോഷൻ പോസ്റ്റർ റിലീസ് ചെയ്യുന്നതോടെ 2.0 എന്ന രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ചരിത്ര നിമിഷത്തിന്റെ ഭാഗംകൂടി ആകുകയാണ്.
ഇന്ത്യന്‍ സിനിമ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയിലാകമാനം ഒരു സിനിമയുടെ മോഷൻ പോസ്റ്റർ ഇത്രയധികം സ്ക്രീനുകളില്‍ ഇറക്കുന്നത്.  പ്രാണയിൽ സിങ് സറൗണ്ട് സൗണ്ടാണ് നായകൻ. റസൂല്‍ പൂക്കുട്ടിയാണ് ഈ ഇതിഹാസ നിമിഷത്തിന്‍റെ പിന്നിലെ താരം. 2.0 യിലും പ്രാണയിലും റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ്‌ അണിയിച്ചൊരുക്കുന്ന പ്രാണ ഒരൊറ്റ കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ്. ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണ, എന്ന് നിന്‍റെ മോയ്ദീനു ശേഷം എസ് രാജ് പ്രോടക്ഷന്സിന്‍റെ ബാനറില്‍ സുരേഷ് രാജാണ് നിര്‍മ്മിക്കുന്നത്.

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​കേ​ഡ​ർ​ ​ഓ​ഫീ​സ​ർ

0

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​കേ​ഡ​ർ​ ​ഓ​ഫീ​സ​ർ​​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 38 ഒഴിവുകളാണ് ഉള്ളത്.  ​

ഒഴിവുകൾ :- വൈ​സ് ​പ്ര​സി​ഡ​ണ്ട് ​(​സ്ട്ര​ക്ച​റിം​ഗ് ​ആ​ൻ​ഡ് ​സി​ൻ​ഡി​ക്കേ​ഷ​ൻ​)​ ,​ ​വൈ​സ് ​പ്ര​സി​ഡ​ണ്ട് ​(​സെ​ക്ട​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്)​ ,​ ​അ​സി​സ്റ്റ​ന്റ് ​വൈ​സ് ​പ്ര​സി​ഡ​ണ്ട് ​(​സെ​ക്ട​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്),​ ​മാ​നേ​ജ​ർ​ ​(​ ​സെ​ക്ട​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​മാ​നേ​ജ​ർ​ ​(​സ്ട്ര​ക്ച​റിം​ഗ് ​ആ​ൻ​ഡ് ​സി​ൻ​ഡി​ക്കേ​ഷ​ൻ​),​ ​വൈ​സ് ​പ്ര​സി​ഡ​ണ്ട് ​(​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്കെ​റ്റിം​ഗ്),​ ​വൈ​സ് ​പ്ര​സി​ഡ​ണ്ട് ​(​മീ​ഡി​യ​ ​സ്ട്രാ​റ്ര​ജി​ ​ആ​ൻ​ഡ് ​ഓ​പ്പ​റേ​ഷ​ൻ​സ്)​ ,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​(​മാ​ർ​കോം​)​ ,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​(​കോ​ർ​പ്പ​റേ​റ്റ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ്),​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​(​ഈ​വ​ന്റ്സ് ​ആ​ൻ​ഡ് ​സ്പോ​ൺ​സ​ർ​ഷി​പ്പ് ​),​ ​ഫാ​ക്ക​ൽ​ട്ടി​ ​(​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ഡ്യു​ക്കേ​ഷ​ൻ​),​ ​ഫാ​ക്ക​ൽ​ട്ടി​(​മാ​ർ​ക്ക​റ്റിം​ഗ്),​ഫാ​ക്ക​ൽ​റ്റി​ ​(​ ​ക്രെ​ഡി​റ്റ്,​ ​റി​സ്ക്ക് ​മാ​നേ​ജ്മെ​ന്റ്,​ ​ഇ​ന്റ​ർ​നാ​ഷ്ണ​ൽ​ ​ബാ​ങ്കിം​ഗ് ​)​ ,​ ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​

യോ​ഗ്യ​ത​:​ ​ബി.​ഇ,​ ​ബി.​ടെ​ക്,​ ​എം​ബി​എ​ ​(​ഫി​നാ​ൻ​സ്)​ ,​ ​സി​എ,​ ​സി​എ​ഫ്എ,​ ​എം​ബി​എ,​ ​പോ​സ്റ്റ് ​ഗ്രാഡ്വേറ്റ് ​ഡി​പ്ളോ​മ,​ ​പി​എ​ച്ച്ഡി​ ​ഇ​ൻ​ ​എ​ച്ച്.​ആ​ർ.​ ​

പ്രാ​യം​:​ 21​-45.​ ​

വെ​ബ്സൈ​റ്റ്:​w​w​w.​s​b​i.​c​o.​i​n.​

​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഡി​സം​ബ​ർ12.

2.0 നാളെ എത്തും

0

ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0 നാളെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഷങ്കര്‍ സംവിധാനം ചെയ്ത 2.0 യ്ക്ക് ചെലവ് 541 കോടി രൂപയാണന്നാണ് അറിവ്.

രജനികാന്തിന്‍റെ വില്ലനായി അക്ഷയ് കുമാര്‍ ആണ് ചിത്രത്തിൽ എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ആയ 2.0 പൂർണമായും 3D യിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ശബ്‌ദ സംവിധാനം റസൂല്‍ പൂക്കുട്ടിയാണ്. നിരവ് ഷായാണ് ഛായാഗ്രഹണം.

തയ്യാറാക്കാം മട്ടൺ കറിയും മട്ടൺ സ്റ്റൂവും

0

തയ്യാറാക്കാം രണ്ടു മട്ടൺ വിഭവങ്ങൾ

മട്ടൺ കറി 

ആവശ്യമായ സാധനങ്ങൾ :

1 . എണ്ണ                        –  മൂന്നു വലിയ സ്പൂൺ

2 . ഏലയ്ക്ക                 – നാല്

കറുവാപ്പട്ട ഇല         – ഒന്ന്

3 . സവാള                     –  ഒന്ന്, പൊടിയായി അരിഞ്ഞത്

4 . മട്ടൺ                       – 750 ഗ്രാം

5 . ഇഞ്ചി അരച്ചത്        – ഒന്നര വലിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – രണ്ടു വലിയ സ്പൂൺ

6 . പച്ചമുളക്               – രണ്ട്‍ നീളത്തിൽ കീറിയത്

മുളകുപൊടി          – ഒരു വലിയ സ്പൂൺ

മഞ്ഞൾപൊടി        – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി             – ഒരു വലിയ സ്പൂൺ

ഗരം മസാലപ്പൊടി   – ഒരു ചെറിയ സ്പൂൺ

ഉപ്പ്                         – പാകത്തിന്

7 . തക്കാളി                 – നാല്

8 . ചൂടുവെള്ളം          – രണ്ടു കപ്പ്

9 . മല്ലിയില അരിഞ്ഞത്  – അരക്കപ്പ്

തയ്യാറാക്കുന്ന വിധം :-

  • പാനിൽ എണ്ണ ചൂടാക്കി ഏലയ്ക്കയും കറുവാപ്പട്ടയിലയും ചേർത്തിളക്കിയശേഷം സവാള ചേർത്ത് വഴറ്റുക.
  • സവാള ബ്രൗൺ നിറമാകുമ്പോൾ ഇറച്ചി ചേർത്ത് നന്നായി ഇളക്കുക.
  • വെള്ളം മുഴുവൻ വറ്റി എണ്ണ തെളിയുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർത്തിളക്കണം.
  • ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി വരട്ടി എടുക്കണം.
  • നന്നായി വരണ്ടശേഷം തക്കാളി തൊലി കളഞ്ഞു മിക്സിയിൽ അടിച്ചത് ചേർത്ത് ഒന്ന് തിളയ്ക്കുമ്പോൾ ചെറുതീയിൽ വച്ച് 15 മിനിറ്റ് വേവിക്കണം.
  • എണ്ണ തെളിയുമ്പോൾ ചെറുതീയിലാക്കി കുഴിവുള്ള ഒരു അടപ്പുകൊണ്ട് മൂടി , ആ അടപ്പിലും കുറച്ചു വെള്ളം ഒഴിച്ച് 35 – 45 മിനിറ്റ് വേവിക്കുക, ഇറച്ചി വേവുന്നതാണ് കണക്ക്. അല്ലെങ്കിൽ പ്രഷർകുക്കർ ഉപയോഗിച്ചു പാകപ്പെടുത്തുകയുമാവാം.
  • അല്പം ചാറോടുകൂടി വാങ്ങുക. വാങ്ങുന്നതിനു തൊട്ടുമുൻപ് മല്ലിയില ചേർത്തിളക്കണം.

 

  മട്ടൺ സ്റ്റൂ

ആവശ്യമായ സാധനങ്ങൾ :

1 . മട്ടൺ                                 –  അരക്കിലോ

2 . വെളിച്ചെണ്ണ                       – പാകത്തിന്

3 . കറുവാപ്പട്ട                        – ആറു കഷ്ണം

ഗ്രാമ്പു                               – എട്ട്

ഏലയ്ക്ക                           – എട്ട്

4 . സവാള                             – മൂന്ന് വലുത് , അരിഞ്ഞത്

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – മൂന്നു വലിയ സ്പൂൺ

പച്ചമുളക്                      – ആറ് – എട്ട്

കറിവേപ്പില                   – കുറച്ച്

5 . തേങ്ങ ചുരണ്ടിപിഴിഞ്ഞ രണ്ടാം പാൽ – ഒരു കപ്പ്

6 . കാരറ്റ് , ഉരുളക്കിഴങ്ങ് – ഒന്നുവീതം കഷ്ണങ്ങൾ ആക്കിയത്

7 . തേങ്ങ ചുരണ്ടിപിഴിഞ്ഞ ഒന്നാം പാൽ   – ഒരു കപ്പ്

ഉപ്പ്                        – പാകത്തിന്

കുരുമുളക്              – അര ചെറിയ സ്പൂൺ

8 . വിനാഗിരി                – ഒരു ചെറിയ സ്പൂൺ

9 . കശുവണ്ടിപ്പരിപ്പ് വറുത്തത്  – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം :-

  • മട്ടൺ കഷ്ണങ്ങളാക്കി വയ്ക്കുക.
  • എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്ത് മൂപ്പിക്കുക.
  • ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തിളക്കി ബ്രൗൺ നിറമാകും മുമ്പ് മട്ടൺ കഷ്ണങ്ങളും ചേർത്ത് വഴറ്റുക.
  • ഇതിൽ രണ്ടാംപാലും ഉപ്പും ചേർത്ത് പ്രഷർകുക്കറിലാക്കി നന്നായി വേവിക്കുക.
  • ഇറച്ചിവെന്തശേഷം കാരറ്റും ഉരുളക്കിഴങ്ങും ചേർത്ത് വേവിക്കുക.
  • പച്ചക്കറികളും വെന്തശേഷം ഒന്നാം പാൽ കുരുമുളകും ചേർത്ത് ആവി വരുമ്പോൾ വിനാഗിരിയും ചേർത്തിളക്കി വാങ്ങി കശുവണ്ടിപ്പരിപ്പ് വറുത്തതുകൊണ്ട് അലങ്കരിക്കുക.

 

ഒത്തിരി നാളായി ആഗ്രഹിക്കുന്നതാ മമ്മൂട്ടിക്ക് ഒരു ഉമ്മ കൊടുക്കാൻ

0

ഒത്തിരി നാളായി ആഗ്രഹിക്കുന്നതാ മമ്മൂട്ടിക്ക് ഒരു ഉമ്മ കൊടുക്കാൻ പറയുന്നത് മറ്റാരുമല്ല നമ്മുടെ കവിയൂർ പൊന്നമ്മ. എന്തായാലും ആ ആഗ്രഹം സാധിച്ചു, നിറഞ്ഞ സന്തോഷത്തോടെ കവിയൂർ പൊന്നമ്മയുടെ സ്നേഹം മമ്മൂട്ടി ഏറ്റു വാങ്ങി.

ഓട്സ് കഴിക്കാം ശ്രദ്ധയോടെ

0

പ്രമേഹരോഗികൾക്ക് ഒരു നേരത്തെ ആഹാരം ഓട്സ് ആക്കുന്നത് വളരെ നല്ലതാണ്. എന്നാൽ എല്ലാ ആഹാരങ്ങളെപ്പോലെ ശരിയായരീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്സ് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. എങ്ങനെയെന്ന് നോക്കാം.

  • ഓട്‌സ് കഴിച്ച് പ്രമേഹം കൂടിയതായി ചിലർ പരാതിപ്പെടാറുണ്ട് അതിന് കാരണം ഓട്സ് പരമാവധി അഞ്ച് മിനിട്ട് മാത്രമേ വേവിക്കാവൂ. കൂടുതൽ വേവുമ്പോൾ ഗൈസീമിക്സ് ഇൻഡക്സ് ഉയരും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
  • പാലിൽ ഓട്സ് കലർത്തി പാകം ചെയ്യരുത്. ചൂടുവെളളത്തിൽ പാകം ചെയ്‌ത ഓട്‌സിലേക്ക് അൽപ്പം പാലൊഴിച്ച് ഉപയോഗിക്കാം.
  • തിളച്ച വെളളത്തിലേക്ക് ഓട്സ് ഇട്ട് അധികം വെന്ത് നാരുകൾ നഷ്ടമാകും മുമ്പ് പാത്രത്തിലേക്കു പകരുന്നതാണ് ആരോഗ്യകരമായ രീതി .
  • ഓട്സ് വിഭവങ്ങളിൽ ഉലുവപ്പൊടി, സോയാമാവ് എന്നിവ ചേർക്കുന്നത് പോഷകാംശം വർദ്ധിപ്പിക്കും.
  • ഓട്സ് കുറുക്കുമ്പോൾ പച്ചക്കറികൾ ചേർക്കുന്നത് മികച്ച ഫലം നൽകും.
  • കുറുക്കി കഴിക്കുന്നതിനെക്കാൾ ഓട്സ് ഉപ്പുമാവ്, ഓട്സ് ദോശ, ഇഡ്ഡലി തുടങ്ങിയവ തയാറാക്കി കഴിക്കുന്നതാണ് ആരോഗ്യകരം.

ശ്രദ്ധയോടെ കഴിച്ചാൽ ആരോഗ്യകരമായ ഒരു ഭക്ഷണം തന്നെയാണ് ഓട്സ്.

സൗന്ദര്യ വർദ്ധനവിനും ഓട്സ് ഉപയോഗിക്കാം.

  •   ഓട്‌സ് കൊണ്ട് താരന്‍റെ ശല്യം ഇല്ലാതാക്കാം. നന്നായി പൊടിച്ച് ഓട്‌സും ബദാം ഓയിലും പാലും നല്ലത് പോലെ പേസ്റ്റ് രൂപത്തില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ മിക്‌സ് ചെയ്യുക. മുടി വൃത്തിയായി കഴുകിയ ശേഷം ഓട്‌സ് പാക്ക് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ ഈ പാക്ക് ഉപയോഗിക്കാം.
  • ഓട്സ് പൊടിച്ച് വെള്ളം/ പാൽ ചേർത്ത് കുഴച്ചു മുഖത്ത് തേയ്ക്കുക. ഉണങ്ങിയശേഷം കഴുകിക്കളയാം. ഇത് മുഖത്തെ പാടുകൾ മാറാനും നിറം വരാനും സഹായിക്കും.

 

രഹനാ ഫാത്തിമയെ അറസ്റ്റ് ചെയ്തു

0

മതവികാരം വൃണപ്പെടുത്തി എന്ന കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തു. ഫേസ്‌ബുക്കിൽ അയ്യപ്പഭക്തരെ അധിക്ഷേപിക്കുന്ന രീതിയിൽ രഹന പോസ്റ്റ് ഇടുകയായിരുന്നു. പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹനയെ കൊച്ചിയിൽനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു എന്നിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണയിൽ വരാനിരിക്കെയാണ് അറസ്റ്റ് .

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി വിധിയെത്തുടർന്ന് രഹന ഫാത്തിമ ശബരിമലയിലെത്താന്‍ ശ്രമിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.