ഇന്ത്യയുടെ മഹത്തരമായ അധ്യായത്തിന് അന്ത്യം ! സുഷമ സ്വരാജ് വിടവാങ്ങി

ബിജെപി നേതാവും ഇന്ത്യയുടെ മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. രാത്രി 11 മണിയോടെ അന്ത്യം സ്ഥിതീകരിച്ചു.

ഒന്നാം മൊദി സർക്കാരിന്റെ വിദേശകാര്യമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് സുഷമ കാഴ്ചവെച്ചത്. അനാരോഗ്യത്തെ തുടർന്ന് രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ നിന്നും സുഷമ മാറിനിന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമില്ല.

1970 ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സുഷമ രാഷ്ട്രീയത്തിൽ എത്തുന്നത്. അതിനു ശേഷം 1977 ൽ ഹരിയാന മന്ത്രി ആയി. 1998 ൽ ഡൽഹിയുടെ ആദ്യ വനിത മുഖ്യമന്ത്രിയും ആയി. 2009 ൽ ലോകസഭ പ്രതിപക്ഷ നേതാവും 2014 ൽ ഇന്ദിര ഗാന്ധിക്ക് ശേഷം വിദേശകാര്യ മന്ത്രിയായ വനിതയുമാണ് സുഷമ .

ഇന്ത്യയുടെ മഹത്തരമായ അധ്യായത്തിന് അന്ത്യം. സാമൂഹിക സേവനത്തിനും ദരിദ്രരുടെ ഉന്നമനത്തിനും ജീവിതം ഉഴിഞ്ഞുവച്ച സുഷമ കോടികണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . രാജ്യത്തിന് തീരാനഷ്ടമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.

admin:
Related Post