Home Blog Page 483

കാര്‍ഷികോപകരണങ്ങളും യന്ത്രങ്ങളും വാങ്ങുമ്പോള്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0

കാര്‍ഷികോപകരണങ്ങളും യന്ത്രങ്ങളും വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. വാങ്ങാനുദ്ദേശിക്കുന്ന യന്ത്രം തന്റെ കൃഷിയിടത്തില്‍ യോജിച്ചതാണോ എന്ന് പ്രവര്‍ത്തനം നേരില്‍ കണ്ടു മനസിലാക്കുക
  2. നിര്‍മ്മാതാക്കളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക
  3. സ്പെയര്‍ പാര്‍ട്ട്കളുടെ ലഭ്യത, വില,കൊണ്ടുപോകുവാനുള്ള സൗകര്യം എന്നിവയുടെ ശരിയായ അവലോകനം
  4. എന്‍ജിന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവ ആണെങ്കില്‍ ഇന്ധനക്ഷമത പരീക്ഷിച്ചറിയുക
  5. സ്വയം യന്ത്രം ഉപയോഗിച്ചു നോക്കുക
  6. അപകട സാധ്യത നിരീക്ഷിക്കുക.
  7. മെയിന്‍റെനന്‍സ്നുള്ള നിര്‍ദേശങ്ങളും ലഘുലേഖകളും ശ്രദ്ധാപൂര്‍വ്വം പരിശോധീക്കുക
  8. വാങ്ങുന്ന യന്ത്രത്തിന്റെ സാമ്പത്തിക ക്ഷമതയെ പറ്റി ധാരണയുണ്ടായീരിക്കുക. ഉദാഹരണത്തിന് മുടക്കു മുതലിന് പത്ത് ശതമാനം നിരക്കിലെങ്കിലുമുള്ള വാര്‍ഷിക പലിശയും പ്രവര്‍ത്തന ചെലവിനോട് കൂട്ടുക.
  9. ഗ്യാരണ്ടി /വാറണ്ടി തുടങ്ങിയവ ചോദിച്ചു മനസ്സിലാക്കി ആവശ്യമായ രേഖകള്‍ പരിശോധിക്കുക

കടപ്പാട് : കാർഷിക വിവര സങ്കേതം

എസ്.ബി.ഐയില്‍ മാനേജര്‍, 44 ഒഴിവുകള്‍

0

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 44 ഒഴിവുകൾ

പരസ്യനമ്പര്‍: CRPD/SCO/201819/ 13

തസ്തിക: സീനിയര്‍ എക്സിക്യുട്ടീവ് (ക്രെഡിറ്റ് റിവ്യു)

നിയമനം: കരാര്‍

ഒഴിവുകള്‍: 15 (ജനറല്‍ 9, ഒ.ബി.സി. 3, എസ്.സി. 2, എസ്.ടി. 1)

പ്രായം: 2018 ഡിസംബര്‍ 1-ന് 25-35. എസ്.സി., എസ്.ടി.ക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും…….

യോഗ്യത: സി.എ./എം.ബി. എ. (ഫിനാന്‍സ്)/ഫിനാന്‍സ് കണ്‍ട്രോളില്‍ ബിരുദാനന്തരബിരുദം/മാനേജ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദം/പി.ജി.ഡി.എം. (ഫിനാന്‍സ്). രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പരസ്യ നമ്പര്‍: CRPD/ SCO / 201819/ 14

തസ്തിക: ചീഫ് ടെക്നോളജി ഓഫീസര്‍

നിയമനം: കരാര്‍ (മൂന്ന് വര്‍ഷം) ഒഴിവ്: 1 (ജനറല്‍)

പ്രായം: 2018 നവംബര്‍ 30-ന് 50 കവിയരുത്.

യോഗ്യത: ബി.ഇ./ബി.ടെക്./എം.സി.എ., 20 വര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടി.യിലോ എം.എസ്സി./എം.ടെക്. അധിക യോഗ്യതയായി കണക്കാക്കാം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഇ & ടി.എ.)  

നിയമനം: സ്ഥിരം ഒഴിവ്: 1 (ജനറല്‍)

പ്രായം: 2018 നവംബര്‍ 30-ന് 50 കവിയരുത്.

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി.യില്‍ ബി.ഇ./ബി.ടെക്./പി.ജി./എം.സി.എ., ഐ.ടി. മേഖലയില്‍ 18 വര്‍ഷത്തെ പ്രവൃത്തിപരിചയം.

പരസ്യ നമ്പര്‍: CRPD/ SCO/201819/15 വിവിധ തസ്തികകളില്‍ മാനേജര്‍ (വിവരങ്ങള്‍ വെബ്സൈറ്റില്‍)

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എം.ബി.എ./പി.ജി.ഡി. എം./പി.ജി.ഡി.ബി.എം./തത്തുല്യം, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.ഡെപ്യൂട്ടി മാനേജര്‍ തസ്തികയ്ക്ക് 3 വര്‍ഷവും മറ്റ് തസ്തികകള്‍ക്ക് 5 വര്‍ഷവും പ്രവൃത്തിപരിചയം വേണം.

പരസ്യ നമ്പര്‍: CRPD/SCO/201819/16

ഒഴിവ്: ഡെപ്യൂട്ടി മാനേജര്‍ (IS ഓഡിറ്റ്)-6 (ജനറല്‍ 5, ഒ.ബി.സി. 1), സീനിയര്‍ എക്സിക്യുട്ടീവ് (IS ഓഡിറ്റ്)-5 (ജനറല്‍ 4, ഒ.ബി.സി. 1)

പ്രായം: 2018 ജൂലായ് 1-ന് 21-35. നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷനില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്., CISA.IS ഓഡിറ്റില്‍ മൂന്ന് വര്‍ഷത്തെ പരിചയം

അപേക്ഷകൾ https://bank.sbi/careers എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 11.

ദീപാരാധന ദർശനഫലം

0

പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് ദീപാരാധന. ഓരോ ദീപാരാധനയുടെയും സവിശേഷതകൾ നോക്കാം .

അലങ്കാര ദീപാരാധന
രാവിലെ അഭിഷേക ശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയിട്ട് നടത്തുന്ന ദീപാരാധനയാണ് ഇത്. ഇത് തൊഴുതാൽ മുൻജന്മ ദോഷങ്ങൾ വരെ മാറും.

ഉഷപൂജ ദീപാരാധന
ഉഷപൂജയുടെ അന്ത്യത്തിൽ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലപ്തിക്കും ഗുണകരമാണ്.

എതൃത്തപൂജ ദീപാരാധന
ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ. ഇതിന്റെ സമാപനവേളയിൽ നടത്തുന്ന ദീപാരാധന ദർശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാകുന്നു .

പന്തീരടി പൂജ ദീപാരാധന
പന്തീരടിപൂജയ്ക്കൊടുവിൽ നടത്തുന്ന ദീപാരാധന ദർശിച്ചാൽ ഐശ്വര്യ സമൃദ്ധിയും , ദാരിദ്രശാന്തിയും , ധനലബ്‌ധിയും ഉണ്ടാകുന്നു.

ഉച്ചപൂജ ദീപാരാധന
ഉച്ചപൂജയ്ക്ക് ദേവാങ്കൽ അർപ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഇത് ദർശിച്ചാൽ സർവ്വ പാപങ്ങളും അകലും ; ഐശ്വര്യം ഉണ്ടാകും.

സന്ധ്യ ദീപാരാധന
സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണ് ഇത്. ഈ ദീപാരാധന തൊഴുതാൽ സർവ്വഐശ്വര്യങ്ങളും ലഭിക്കും.

അത്താഴപൂജ ദീപാരാധന
അത്താഴപൂജ നടത്തി കഴിഞ്ഞു നടത്തുന്ന ദീപാരാധനായയാണ് ഇത്

വിദ്യ ഉണ്ണിയുടെ വിവാഹ ചിത്രങ്ങൾ കാണാം

0

നടിയും നർത്തകിയുമായ വിദ്യ ഉണ്ണിയുടെ വിവാഹ ചിത്രങ്ങൾ കാണാം .

വിദ്യാഉണ്ണി വിവാഹിതയായി

0

ദിവ്യ ഉണ്ണിയുടെ അനിയത്തിയും നടിയും നർത്തകിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് വരന്‍ . കൊച്ചിയിൽ വെച്ചുനടന്ന വിവാഹച്ചടങ്ങിൽ വിനീത്, ജോമോൾ, ജലജ എന്നിവർ പങ്കെടുത്തു.

കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായ ഡോക്ടർ ഇൻ ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിൽ എത്തുന്നത്. സഹോദരി ദിവ്യ ഉണ്ണിയോടൊപ്പം സ്റ്റേജ് ഷോകളിൽ വിദ്യ പങ്കെടുക്കാറുണ്ട്. ഇപ്പോൾ ഹോങ്കോങ്ങില്‍ കോഗ്നിസെൻ്റിൽ ഉദ്യോഗസ്ഥയാണ് വിദ്യ.

മാങ്ങ പാവയ്ക്ക സലാഡ്

0

ചേരുവകൾ

പച്ച മാങ്ങ – 1 കനം കുറഞ്ഞ് അരിഞ്ഞ് ഉപ്പ് തിരുമി വെയ്ക്കുക

പാവയ്ക്ക – രണ്ടെണ്ണം കനം കുറഞ്ഞരിഞ്ഞത്

കടുക് – അര ടീസ്പൂൺ

സവാള – ഒന്ന്

കറിവേപ്പില

തേങ്ങ – അര മുറി ചിരകിയത്

പച്ചമുളക് – 2

ഉപ്പ് – ആവശ്യത്തിന്

ഇഞ്ചി – 1 വലുപ്പത്തിൽ

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, തേങ്ങാപ്പീരി, മാങ്ങാ, പാവയ്ക്ക ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് തട്ടിപ്പൊത്തി അഞ്ചു മിനിട്ട് ചെറു തീയിൽ മൂടി വെയ്ക്കുക. വെന്തു പോകാതെ സൂക്ഷിക്കുക. മാങ്ങ പാവയ്ക്ക സലാഡ് തയാർ.

എത്തുന്നു പുതിയ ബെലേനൊ പ്രീമിയം ലുക്കിൽ

0

2016 മുതൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ഇടം പിടിക്കുന്ന ബലേനൊയ്ക്ക് ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചതിന്റെ റേക്കോഡും സ്വന്തമാണ്. പ്രീമിയം ഹാഷ്ബാക്കായ ബലേനൊയുടെ പരിഷ്കരിച്ച പതിപ്പിനുള്ള ബുക്കിംഗ് മാരുതി സുസുക്കി ആരംഭിച്ചിരിക്കുന്നു.ആക്രമണോത്സുകമായ മുഖമാണ് പുതിയ ബലേനൊയുടെ പ്രധാന സവിശേഷത. സുരക്ഷ മെച്ചപ്പെടുത്താൻ സ്പീഡ് അലാർട്ട് സിസ്റ്റം, കോ ഡൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് അസിസ്റ്റന്റ് സെൻസർ തുടങ്ങിയവയും കാറിലുണ്ടാവും. ഇരട്ട ഏയർബാഗ് , ചൈൽഡ് സീറ്റ് റിസ് ട്രെയ്ൻ സിസ്റ്റം , പ്രീ ടെൻഷനർ, ഫോഴ്സ് ലിമിറ്റർ സീറ്റ് ബെൽറ്റ്, ഇബിഡി, എബിഎസ് തുടങ്ങിയവയും പുതിയ ബെലേനൊയിലുണ്ട്.

ദാൽ റൈസ്

0

ആവശ്യമുള്ള സാധനങ്ങൾ

പൊന്നിയരി – രണ്ട് കപ്പ് (കഴുകിയത്)

പരിപ്പ് – 50 ഗ്രാം

വെള്ളം – നാല് കപ്പ്

വെജിറ്റബിൾ ഓയിൽ – ഒരു ടേബിൾ സ്പൂൺ

പച്ചമുളക് – മൂന്നെണ്ണം

സവാള – ഒരെണ്ണം

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു നുള്ള്

ഗരം മസാല – അര ടീസ്പൂൺ

മല്ലിയില – രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

കുക്കറിൽ വെള്ളമൊഴിച്ച് അരിയും പരിപ്പ് കഴുകിയതും ഉപ്പും അതിലേക്കിട്ട് അടച്ച് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ഒരു ഫ്രൈയിംഗ് പാനിൽ ഓയിൽ ചൂടാക്കി പച്ചമുളക്, സവാള, ഉപ്പ്‌, മഞ്ഞൾപ്പൊടി, ഗരം മസാല, ഇവ ചേർത്ത് സവാള ചുവന്ന നിറമാകുന്നതുവരെ വഴറ്റുക. വേവിച്ചു വച്ചിരിക്കുന്ന അരിയും പരിപ്പും ഇതിലേക്ക് ചേർത്ത് ഇളക്കുക.ഇത് ഒരു പാത്രത്തിലേക്ക് മാറ്റി മല്ലിയില വിതറി അലങ്കരിച്ച് വിളമ്പാം.

നൃത്ത ചുവടുകളുമായി പേർളിഷ് ; എൻഗേജ്മെന്റ് വീഡിയോ കാണാം

0

വിവാഹനിശ്ചയ ചടങ്ങിൽ നൃത്ത ചുവടുകളുമായി പേളിയുടെയും ശ്രീനിഷിന്റെയും കുടുംബാംഗങ്ങൾ. ശ്രീനിഷിനും പേളിക്കുമൊപ്പം കുടുംബാംഗങ്ങൾ നൃത്ത ചെയ്യുന്ന വീഡിയോ ഇതിനോടകം ധാരാളം ആളുകൾ കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം

നൻകട്ട

0

ചേരുവകൾ

അമേരിക്കൻ മാവ് – 1

ഉപ്പ് – പാകത്തിന്

പഞ്ചസാര – കാൽ കിലോ

ഡാൽഡാ – 150 ഗ്രാം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി ചേർത്ത് കുഴച്ച് ഉരുളകളാക്കി ഉരുട്ടി വെയ്ക്കുക. നെയ്യ് മയം പുരട്ടിയ പാത്രത്തിൽ ഉരുളകൾ വെച്ച് ബേക്ക് ചെയ്തെടുക്കുക.നൻകട്ട തയ്യാർ.

5 പോലീസുകാർക്ക് സസ്പെൻഷൻ

0

ഇടുക്കി എസ്റ്റേറ്റ് കൊലപാതകക്കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിലാണ് നടപടി. 2 എഎസ്ഐമാരുൾപ്പെടെ അഞ്ച് പോലീസുകാരെയാണ് സസ്പെൻഷൻ ചെയ്തത്.രാജാക്കാട് എസ് ഐ പി ഡി അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാർശ.ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലിന്റെതാണ് നടപടി.

ഇടിയിറച്ചി

0

ആവശ്യമായ സാധനങ്ങൾ

പോത്തിറച്ചി – അരക്കിലോ

വെളുത്തുള്ളി ചതച്ചത് – ആവശ്യത്തിന്

ഇഞ്ചി – ആവശ്യത്തിന്

സവാള – വലിയ ഒരെണ്ണം

കറിവേപ്പില

ഉപ്പ് – അവശ്യത്തിന്

വെളിച്ചെണ്ണ – 250 ഗ്രാം

മുളകുപൊടി – രണ്ട് സ്പൂൺ

ഇറച്ചി മസാല

തയ്യാറാക്കുന്ന വിധം

നന്നായി കഴുകി വൃത്തിയാക്കിയ ഇറച്ചി, മസാലയും ഉപ്പും ഇഞ്ചിയും ചേർത്ത് തിരുമ്മി കുക്കറിലിട്ട് വേവിക്കുക. തണുത്ത ശേഷം കഷണങ്ങൾ മിക്സിയിലിട്ട് അൽപമൊന്ന് അടിക്കുക. കഷണങ്ങൾ ചതയാൻ വേണ്ടി മാത്രമാണിത്.അധികം ചതയരുത്. ചൂടായ എണ്ണയിൽ വെളുത്തുള്ളി, സവാള, ഇവയിട്ട് മൂപ്പിക്കുക. മൂത്തു വരുമ്പോൾ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേർക്കുക. ആവശ്യത്തിന് മുളകുപൊടിയും ചേർത്ത് നന്നായി വറുത്തു കോരുക. ഇടിയിറച്ചി തയ്യാർ…