താര നിബിഢമായ സയൻസ് ഫിക്ഷൻ ത്രില്ലർ ” മിഷൻ മംഗൾ ” ആഗസ്റ്റ് 15 ന് !!!

ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കി നിർമമിക്കപ്പെട്ട ബ്രഹ്‌മാണ്ഡ ചിത്രമാണ് “മിഷൻ മംഗൾ” . ഇന്ത്യയിലെ ആദ്യത്തെ ഗ്രഹ യാത്രയെ കുറിച്ചുള്ള ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും വിദ്യാ ബാലനുമാണ് . സോനാക്ഷി സിൻഹ ,നിത്യാ മേനോൻ , ടാപ്‌സി പന്നു , കീർത്തി ഗുൽഹാരി ,ഷർമാൻ ജോഷി എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട് . ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ,ക്യാപ് ഓഫ് ഗുഡ് ഫിലിംസ് ,ഹോപ്പ് പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന മിഷൻ മംഗളിന്റെ സംവിധായകൻ നവാഗതനായ ജഗൻ ശക്തിയാണ് . ഇസ്രോ(I S R O )യുടെ പൂർണ സഹകരണത്തോടെയാണ്  ജഗൻ ശക്തി ദൃശ്യ സാഷാത്കാരം നൽകിയിരിക്കുന്നത് .    

ഒരു നാവാഗത സംവിധായകന്  ചൊവ്വാ ഗ്രഹ ഓർബിറ്റർ മിഷനെ അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കുകയെന്നത് എളുപ്പമല്ല .ഇസ്രോ (I S R O ) യുടെ ഇന്നുവരെയുള്ള ദൗത്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായിരുന്നു മംഗല്യാൻ വിക്ഷേപണം . സംവിധായകൻ ചിത്രത്തിനായി അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്താണ് അഭിനയിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ് .ചിത്രത്തിന്  വേണ്ടി I S R O ശാസ്ത്രജ്ഞർ ആദ്യന്തം സാങ്കേതിക സഹകരണവും സഹായവും  നൽകിയത് നന്ദിപൂർവം അണിയറപ്രവത്തകർ സ്മരിക്കുന്നു .

സംവിധായകൻ ജഗൻ ശക്തി  ചിത്രത്തെ കുറിച്ച്    ഇങ്ങനെ വിവരിച്ചു 
“എന്റെ സഹോദരി സുജാത ഐഎസ്ആർഒ യിലാണ് ജോലി ചെയ്യുന്നത് . അത് കൊണ്ട് മംഗൾയാൻ   മിഷൻ ടീമുമായി വിവര ശേഖണം നടത്താനും ചർച്ചകൾ ചെയ്യാനും കഴിഞ്ഞു. സിനിമക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ശാസ്ത്രജ്ഞരായി അഭിനയിക്കുന്ന അഭിനേതാക്കൾക്ക്  പരിശീലനം നൽകുന്നതിലും ഐഎസ്ആർഒ ഞങ്ങളെ വളരെ അധികം സഹായിച്ചത് നന്ദിപൂർവ്വം സ്മരിക്കുന്നു. മറു വശത്ത് കലാ സംവിധായൻ,VFX ടീം എന്നിവരും പ്രധാന പങ്കാളികളായി റോക്കറ്റ് രൂപകല്പന ചെയ്യാൻ സഹായിച്ചു. ചിത്രീകരണ വേളയിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ ഏറൊയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ  ബംഗ്ലൂരിലെ ഇസ്രോ (ഐഎസ്ആർഒ)യിൽ ചില രംഗങ്ങൾ ചിത്രീകരിക്കാൻ കഴിയാത്തത് കൊണ്ട് പ്രത്യേകം സെറ്റുണ്ടാക്കി ഷൂട്ടിംഗ് നടത്തുകയും ചെയ്തു. വർത്തമാന കാല ജീവിതത്തിൽ എളിമയോടെ ജീവിയ്ക്കുന്ന  പുരുഷനും സ്ത്രീയും എത്ര മാത്രം അസാധാരണമായ കഴിവും ശക്തിയുമുള്ളവരാണ് എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന കഥയാണ് ചിത്രത്തിന്റേത് ഈ മിഷൻ മംഗൾ ഇസ്രോ വിജയം നേടിയ മംഗൾയാനെ കുറിച്ചുള്ളതാണ്. ഇൗ ദൗത്യം, ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. കൂടാതെ ഇത്‌ എല്ലാവരുടെയും വിജയമാണ്. ഇൗ സിനിമ ആരുടെയും ആത്മകഥയല്ല.”

ഹിന്ദി കൂടാതെ തമിഴ് തെലുങ്ക് ഭാഷകളിലും ‘മിഷൻ മംഗളാ’ന്റെ അണിയറ സാങ്കേതിക വിദഗ്ധരും  പ്രശസ്തരായവർ തന്നെ . സംവിധായകൻ ആർ. ബാൽക്കിയാണ്  രചയിതാവും ക്രീയേറ്റിവ് ഡയറക്ടറും. രവി വർമ്മൻ ഛായാഗ്രഹണവും അമിത് ത്രിവേദി സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

#സി.കെ.അജയ് കുമാർ.

admin:
Related Post