HomeNewsനാളെ (14-08-2019) ഓറഞ്ച് അല്ലെർട്ട് പ്രഖ്യാപിച്ച ജില്ലകൾ

നാളെ (14-08-2019) ഓറഞ്ച് അല്ലെർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ആഗസ്റ്റ് 14ന് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മഞ്ഞ അല്ലെർട്ട്:

ആഗസ്റ്റ് 14ന് എറണാകുളം, 15ന് മലപ്പുറം, കണ്ണൂർ, കാസർഗോഡ് 16ന് ഇടുക്കി, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular