Home Blog Page 48

പനോരമിക് സൺറൂഫും സ്ട്രോങ്ങ് ഹൈബ്രിഡ് എഞ്ചിനും; 2026 റെനോ ഡസ്റ്റർ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിക്കാൻ എത്തുന്നു

0
renault duster 2026 exterior interior photos

ഇന്ത്യൻ വാഹന വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026 റെനോ ഡസ്റ്ററിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മികച്ച മൈലേജിനൊപ്പം അത്യാധുനിക സൗകര്യങ്ങളും കൂറ്റൻ സ്റ്റോറേജ് സ്പേസുമായാണ് പുതിയ ഡസ്റ്റർ എത്തുന്നത്. പനോരമിക് സൺറൂഫ്, ഇലക്ട്രിക് ടെയിൽഗേറ്റ്, സ്ട്രോങ്ങ് ഹൈബ്രിഡ് എഞ്ചിൻ എന്നിവയാണ് ഈ എസ്.യു.വിയുടെ പ്രധാന ആകർഷണങ്ങൾ.

പുതിയ ഡസ്റ്ററിന്റെ വിശദമായ വിശേഷങ്ങൾ:

1. കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിൻ (Strong Hybrid E-Tech 160)

ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ‘ഇ-ടെക് 160’ സ്ട്രോങ്ങ് ഹൈബ്രിഡ് എഞ്ചിനാണ് ഡസ്റ്ററിന് കരുത്തേകുന്നത്.

  • എഞ്ചിൻ: 1.8 ലിറ്റർ GDI ഹൈബ്രിഡ് എഞ്ചിൻ.
  • ബാറ്ററി & മോട്ടോർ: 1.4 kWh ബാറ്ററിയും രണ്ട് ഇലക്ട്രിക് മോട്ടോറുകളും.
  • ഗിയർബോക്സ്: 8-സ്പീഡ് DHT (Dual Hybrid Transmission).
  • മൈലേജ് & ഡ്രൈവ്: നഗരങ്ങളിലെ തിരക്കിനിടയിൽ (City Drive) 80 ശതമാനം സമയവും ഇലക്ട്രിക് മോഡിൽ (EV Mode) ഓടിക്കാൻ സാധിക്കും. പെട്രോൾ എഞ്ചിന്റെ ബാക്കപ്പുള്ളതിനാൽ ചാർജിംഗിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

2. വമ്പൻ സ്‌പേസും സൗകര്യങ്ങളും

യാത്രക്കാർക്ക് മാത്രമല്ല, ലഗേജിനും പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഡിസൈൻ.

  • ബൂട്ട് സ്പേസ്: റൂഫ് വരെ 800 ലിറ്റർ എന്ന കൂറ്റൻ ലഗേജ് സ്പേസാണ് ഡസ്റ്ററിലുള്ളത്. ദീർഘദൂര യാത്രകൾക്ക് ഇത് ഏറെ ഉപകാരപ്രദമാകും.
  • ഇലക്ട്രിക് ടെയിൽഗേറ്റ്: ലഗേജ് എടുത്തു വെക്കാനും എടുക്കാനും എളുപ്പത്തിനായി ഇലക്ട്രിക് ടെയിൽഗേറ്റ് (ഓട്ടോമാറ്റിക് ബൂട്ട് ഡോർ) സൗകര്യവും ഇതിലുണ്ട്.

3. മറ്റ് എഞ്ചിൻ ഓപ്ഷനുകൾ

ഹൈബ്രിഡിന് പുറമെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ കൂടി ലഭ്യമാണ്:

  • Turbo TCe 160: 163 PS കരുത്തും 280 Nm ടോർക്കും നൽകുന്ന പെർഫോമൻസ് മോഡൽ (6-സ്പീഡ് DCT).
  • Turbo TCe 100: 100 PS കരുത്തും 160 Nm ടോർക്കും നൽകുന്ന മാനുവൽ മോഡൽ (6-സ്പീഡ് മാനുവൽ).

4. ഡിസൈനും സുരക്ഷയും

  • മുൻവശത്തെയും പിൻവശത്തെയും ലാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ‘കണക്റ്റഡ് ലാമ്പ്’ ഡിസൈൻ.
  • ഏത് മോശം റോഡിലൂടെയും സഞ്ചരിക്കാൻ 212 mm ഗ്രൗണ്ട് ക്ലിയറൻസ്.
  • 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഉറപ്പാക്കുന്ന പ്ലാറ്റ്‌ഫോം.

5. ലോഞ്ചിംഗ് വിവരങ്ങൾ (Timeline)

  • വില പ്രഖ്യാപനം: 2026 മാർച്ച് പകുതിയോടെ.
  • ഡെലിവറി (ടർബോ എഞ്ചിൻ): 2026 ഏപ്രിൽ പകുതി മുതൽ.
  • ഡെലിവറി (ഹൈബ്രിഡ് എഞ്ചിൻ): 2026 ദീപാവലി മുതൽ.

ഇന്ത്യയിൽ യൂറോപ്യൻ കാറുകളുടെ വില കുറയും

0

ന്യൂഡൽഹി – ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (Free Trade Agreement – FTA) യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിൽ യൂറോപ്യൻ കാറുകൾക്ക് വില കുറയാൻ സാധ്യത. വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തയ്യാറായ ഈ കരാർ ജനുവരി 27-ഓടെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ഈ കരാർ നിലവിൽ വരുന്നതോടെ വിപണിയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്:

ഇറക്കുമതി തീരുവയിൽ വൻ ഇളവ് യൂറോപ്പിൽ നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പെട്രോൾ, ഡീസൽ കാറുകൾക്കാണ് പ്രധാനമായും വില കുറയുക.

  • നിലവിൽ പൂർണ്ണമായി നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 70% മുതൽ 110% വരെയാണ് നികുതി.
  • പുതിയ കരാർ പ്രകാരം, 15,000 യൂറോയ്ക്ക് (ഏകദേശം 16.28 ലക്ഷം രൂപ) മുകളിൽ വിലയുള്ള കാറുകളുടെ നികുതി 40 ശതമാനമായി കുറയും.
  • വരും വർഷങ്ങളിൽ ഈ നികുതി 10 ശതമാനം വരെയായി കുറയ്ക്കാനും ധാരണയുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) ഇളവില്ല ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ നിർമ്മാതാക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി, ഇലക്ട്രിക് വാഹനങ്ങളെ (EV) ആദ്യഘട്ടത്തിൽ ഈ നികുതി ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരാർ നടപ്പിലായി ആദ്യത്തെ 5 വർഷത്തേക്ക് യൂറോപ്യൻ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവയിൽ മാറ്റമുണ്ടാകില്ല.

ഗുണം ആഡംബര കാറുകൾക്ക് മെഴ്‌സിഡസ് ബെൻസ് (Mercedes-Benz), ബിഎംഡബ്ല്യു (BMW), ഓഡി (Audi), വോൾവോ (Volvo) തുടങ്ങിയ ആഡംബര ബ്രാൻഡുകൾക്കാണ് ഈ തീരുമാനം ഏറ്റവും ഗുണം ചെയ്യുക. ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന മോഡലുകൾക്ക് പുറമെ, പൂർണ്ണമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഇവരുടെ മുൻനിര മോഡലുകൾക്ക് ഇനി വില കുറയും.

ഫെരാരി (Ferrari), ലംബോർഗിനി (Lamborghini), പോർഷെ (Porsche) തുടങ്ങിയ സൂപ്പർ കാറുകൾക്കും, ബിഎംഡബ്ല്യു എം സീരീസ് (BMW M), ഔഡി ആർഎസ് (Audi RS) തുടങ്ങിയ പെർഫോമൻസ് കാറുകൾക്കും ഇത് വലിയ ആശ്വാസമാകും.

പ്രധാനമായും വില കുറയാൻ സാധ്യതയുള്ള മോഡലുകൾ ഇവയാണ്:

1. ലാൻഡ് റോവർ (Land Rover)

  • ഡിഫൻഡർ (Defender): ഇത് ബ്രിട്ടീഷ് ബ്രാൻഡ് ആണെങ്കിലും, ഇന്ത്യയിലേക്കുള്ള ഡിഫൻഡർ മോഡലുകൾ നിർമ്മിക്കുന്നത് സ്ലൊവാക്യയിലെ (യൂറോപ്യൻ യൂണിയൻ രാജ്യം) പ്ലാന്റിലാണ്. അതിനാൽ, ഡിഫൻഡറിന്റെ വിലയിൽ വലിയ കുറവുണ്ടാകും.

2. മെഴ്‌സിഡസ് ബെൻസ് (Mercedes-Benz) ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന സാധാരണ മോഡലുകൾക്ക് വലിയ മാറ്റമുണ്ടാകില്ലെങ്കിലും, താഴെ പറയുന്ന ഇറക്കുമതി മോഡലുകൾക്ക് വില കുറയും:

  • മെയ്ബാക്ക് സീരീസ് (Maybach S-Class & GLS 600): കോടികൾ വിലമതിക്കുന്ന ഈ അൾട്രാ-ലക്ഷ്വറി കാറുകളുടെ നികുതി കുറയുന്നത് വലിയ ലാഭമുണ്ടാക്കും.
  • എഎംജി മോഡലുകൾ (AMG Models): G63 (G-Wagon), AMG GT, മറ്റ് പെർഫോമൻസ് കാറുകൾ.

3. പോർഷെ (Porsche) പോർഷെയുടെ മിക്കവാറും എല്ലാ കാറുകളും ഇറക്കുമതി ചെയ്യുന്നവയാണ്. അതിനാൽ ഈ ബ്രാൻഡിനായിരിക്കും ഏറ്റവും ഗുണം ലഭിക്കുക.

  • Macan (മക്കാൻ): പോർഷെയുടെ ഏറ്റവും വില കുറഞ്ഞ ഈ എസ്‌യുവി കൂടുതൽ ജനപ്രിയമാകും.
  • Cayenne (കയീൻ), 911, Panamera: ഈ മുൻനിര മോഡലുകൾക്കെല്ലാം വലിയ വിലക്കിഴിവ് ലഭിക്കും.

4. ബിഎംഡബ്ല്യു (BMW)

  • M സീരീസ്: M3, M4, M5 തുടങ്ങിയ സ്പോർട്സ് കാറുകൾ.
  • XM & Z4: പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന ഈ മോഡലുകൾക്കും വില കുറയും.

5. ഔഡി (Audi)

  • Q8 & RS Q8: ഔഡിയുടെ ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവികൾക്ക് വിപണിയിൽ വില ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.
  • RS5: സ്പോർട്സ് സെഡാൻ വിഭാഗത്തിൽ ഇതും ഉൾപ്പെടും.

6. സൂപ്പർ കാറുകൾ (Supercars) ഫെരാരി (Ferrari), ലംബോർഗിനി (Lamborghini), മസെരാട്ടി (Maserati) തുടങ്ങിയ ഇറ്റാലിയൻ സൂപ്പർ കാറുകളെല്ലാം യൂറോപ്പിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നവയായതിനാൽ ഇവയ്ക്കെല്ലാം 40% നികുതി ഇളവ് ലഭിക്കും.

പോർഷെ ടൈകാൻ (Taycan), മെഴ്‌സിഡസ് EQS തുടങ്ങിയ ഇലക്ട്രിക് കാറുകൾക്ക് (EV) ആദ്യത്തെ 5 വർഷത്തേക്ക് ഈ വിലക്കുറവ് ലഭിക്കില്ല.

‘എന്റെ അരങ്ങേറ്റം നടന്ന അതേ വേദിയിൽ ഇന്ന് മകളും’; വികാരനിർഭരയായി ദിവ്യ ഉണ്ണി; വീഡിയോ കാണാം

0

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ദിവ്യ ഉണ്ണി. സിനിമയിൽ നിന്ന് മാറിനിൽക്കുമ്പോഴും നൃത്തലോകത്ത് സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, അമ്മയുടെ പാത പിന്തുടർന്ന് നൃത്തവേദിയിൽ വിസ്മയം തീർക്കുകയാണ് ദിവ്യ ഉണ്ണിയുടെ മകൾ.

അടുത്തിടെ നടന്ന ഒരു ചടങ്ങിൽ മകൾ നൃത്തം അവതരിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഈ വേദിക്ക് ദിവ്യ ഉണ്ണിയുടെ ജീവിതത്തിൽ വലിയൊരു പ്രത്യേകത കൂടിയുണ്ട്. വർഷങ്ങൾക്ക് മുൻപ് ദിവ്യ ഉണ്ണിയുടെ നൃത്ത അരങ്ങേറ്റം നടന്നത് ഇതേ വേദിയിൽ വെച്ചായിരുന്നു.

“എന്റെ അരങ്ങേറ്റം ഇവിടെയായിരുന്നു, ഇപ്പോൾ എന്റെ മകളും ഇവിടെ നൃത്തം ചെയ്യുന്നു” – സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ദിവ്യ ഉണ്ണി പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന സദസ്സിന് മുൻപിൽ അതിമനോഹരമായാണ് കുട്ടിത്താരം ചുവടുവെച്ചത്.

“ഭൂമിയെ ബഹിരാകാശത്ത് നിന്ന് കണ്ട വനിത, എന്നിട്ടും സംസാരിച്ചത് സ്വന്തം വീട്ടിലെ ഒരാളെപ്പോലെ”; സുനിത വില്യംസിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് പേളി മാണി

0

പ്രശസ്ത തെന്നിന്ത്യൻ താരവും അവതാരകയുമായ പേളി മാണി ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ കണ്ടുമുട്ടിയതിന്റെ ആവേശം പങ്കുവെച്ച് രംഗത്ത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പേളി ഈ അവിസ്മരണീയ നിമിഷത്തെക്കുറിച്ച് കുറിച്ചത്.

ബഹിരാകാശത്ത് നിന്ന് ഭൂമിയെ കണ്ട ഒരാളായിട്ടുപോലും, സ്വന്തം വീട്ടിലെ ഒരാളെപ്പോലെയാണ് സുനിത സംസാരിച്ചതെന്ന് പേളി പറയുന്നു. ആ കൂടിക്കാഴ്ച തന്നിൽ വലിയ സ്വാധീനം ചെലുത്തിയെന്നും, വികാരഭരിതയായെന്നും താരം കുറിച്ചു.

പേളിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂർണ്ണരൂപം:

“ഭൂമിയെ ബഹിരാകാശത്ത് നിന്ന് കണ്ട, എന്നാൽ സ്വന്തം വീട്ടിലെ ഒരാളെന്നപോലെ സ്നേഹത്തോടെ സംസാരിച്ച ഒരു വനിതയെ ഞാൻ കണ്ടുമുട്ടി. നന്ദിയും വികാരവായ്പും കൊണ്ട് മനസ്സ് നിറയുന്നു, ഒപ്പം എന്നെന്നും പ്രചോദനമേകുന്ന നിമിഷമാണിത്.

‘യാഥാർത്ഥ്യബോധത്തോടെ സ്വപ്നം കാണൂ’ എന്ന് കേട്ടു വളർന്ന ഓരോ പെൺകുട്ടികൾക്കുമായി ഇത് സമർപ്പിക്കുന്നു.

സുനിത വില്യംസ് ❤️ ആകാശം ഒന്നിന്റെയും അതിരല്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തൽ.”

നിരവധി ആരാധകരും പ്രമുഖരുമാണ് ഈ പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്നതാണ് ഈ കൂടിക്കാഴ്ചയെന്ന് പലരും കമന്റ് ചെയ്യുന്നു.

Pearle Maaney, Sunita Williams, Instagram Post

തിരുവല്ല കുറ്റൂരിൽ നവജാതശിശു തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

0

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലുമണിയോടെ കടയുടമ ജയരാജനാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജയരാജൻ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ജനുവരി 17 ന് രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയെയും പൂണെ-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണ് പൊലീസിന്റെ നി​ഗമനം. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് നിലവിൽ ഉള്ളത്.

newborn baby found in thattukada kerala

ജീത്തു ജോസഫ് ഒരുക്കുന്ന ബിജു മേനോൻ – ജോജു ജോർജ്ജ് ചിത്രം ‘വലതുവശത്തെ കള്ളന്’ യുഎ സർട്ടിഫിക്കറ്റ്; ചിത്രം ജനുവരി 30-ന് തിയേറ്ററുകളിൽ

0

സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ സിനിമയ്ക്ക് യുഎ സെൻസർ സർട്ടിഫിക്കറ്റ്. ബിജു മേനോനും ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ചിത്രം ജനുവരി 30നാണ് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. സിനിമയുടെ ട്രെയിലർ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലതുവശത്തെ കള്ളൻ’. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്സ് : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പിആർഒ : ആതിര ദിൽജിത്ത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 13; എൽ കെ അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ- എസ് എസ് ലളിത് കുമാർ ചിത്രം പൂജ

0

സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ദ്രുതഗതിയിൽ ആണ് നടക്കുന്നത്. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൽ കെ അക്ഷയ് കുമാർ ആണ് നായകനായി അഭിനയിക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ “സിറൈ” എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എൽ കെ അക്ഷയ് കുമാർ. ആഴമുള്ള കഥ പറയുന്ന ഒരു ചിത്രമായാണ് ഈ എൽ കെ അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ പ്രൊജക്റ്റ് ഒരുങ്ങുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിന് ഒരുങ്ങുന്ന ഈ ഫൺ എന്റെർറ്റൈനെർ ചിത്രത്തിന്റെ സഹനിർമ്മാണം എൽ കെ വിഷ്ണു.

എൽ കെ അക്ഷയ് കുമാറിനൊപ്പം, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, പി. എ. അരുണാചലേശ്വരൻ, ഷാരിഖ് ഹസ്സൻ, ‘ഡ്യൂഡ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ശർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന ചിത്രത്തിൻ്റെ അവസാനഘട്ട ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ്. 2026 സമ്മറിൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

എൽ.കെ. അക്ഷയ് കുമാറിൻ്റെ അരങ്ങേറ്റ ചിത്രമായ “സിറൈ” ലോകമെമ്പാടുമായി 30 കോടിയിലധികം രൂപ ഗ്രോസ് നേടി വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇതോടെ, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആരാധകർക്കും സിനിമാ പ്രേമികൾക്കുമിടയിൽ വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്.

ഛായാഗ്രഹണം – ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, കലാസംവിധാനം- പി എസ് ഹരിഹരൻ, വസ്ത്രങ്ങൾ – പ്രിയ, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- കെ അരുൺ, മണികണ്ഠൻ, പിആർഒ- ശബരി

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടിയും അടൂരും വീണ്ടും; ‘പദയാത്ര’യുടെ ചിത്രീകരണം ആരംഭിച്ചു

0

എറണാകുളം: മലയാള സിനിമയിലെ ഇതിഹാസ കൂട്ടുകെട്ടായ അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ‘പദയാത്ര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തിൽ ഗ്രേസ് ആന്റണി ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവലായ ‘രണ്ടിടങ്ങഴി’യെ ആസ്പദമാക്കിയാണ് സിനിമയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ മുഖ്യ സംവിധാനസഹായി മീരസാഹിബ് നിർമ്മാണ സഹകരണം ജോർജ്ജ് സെബാസ്റ്റ്യൻ ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ ചിത്ര സംയോജനം പ്രവീൺ പ്രഭാകർ കലാ സംവിധാനം ഷാജി നടുവിൽ സംഗീത സംവിധാനം മുജീബ് മജീദ് നിർമ്മാണ മേൽനോട്ടം സുനിൽ സിംഗ് നിർമ്മാണ നിയന്ത്രണം ബിനു മണമ്പൂർ ചമയം റോണെക്സ്, ജോർജ്ജ് സെബാസ്റ്റ്യൻ വസ്ത്രാലങ്കാരം എസ് ബി സതീഷൻ ശബ്ദമിശ്രണം കിഷൻ മോഹൻ (സപ്താ റെക്കോർഡ്സ്) നിശ്ചലഛായാ നവീൻ മുരളി പരസ്യ പ്രചാരണം വിഷ്ണു സുഗതൻ പരസ്യകല ആഷിഫ് സലീം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്

0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

കിഴക്കമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വന്റി 20 പാര്‍ട്ടി ഔദ്യോഗികമായി എന്‍ഡിഎ (NDA) മുന്നണിയുടെ ഭാഗമായതിന് പിന്നാലെയാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുന്നണി പ്രവേശനത്തിന് ശേഷമുള്ള തുടർനീക്കങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായെന്നാണ് സൂചന.

തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് മോദി

0
Modi

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വികസനത്തിന്റെ പുതുഅധ്യായം കുറിച്ചു. തിരഞ്ഞെടുപ്പ് വിജയിച്ച് 45 ദിവസത്തിനുള്ളിൽ തന്നെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി, നഗരത്തിന്റെ മുഖഛായ മാറ്റുന്ന നിർണായക പദ്ധതികൾക്കാണ് ഇന്ന് തുടക്കമിട്ടത്.

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു ‘നിർണായക നിമിഷം’ (Watershed Moment) ആണെന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. “ഗുജറാത്തിൽ പാർട്ടി ഘട്ടംഘട്ടമായി വളർന്നതുപോലെ കേരളത്തിലും മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. തിരുവനന്തപുരത്തെ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് ഞാൻ നന്ദി പറയുന്നു,” അദ്ദേഹം വ്യക്തമാക്കി.

പ്രധാന പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും:

റെയിൽവേ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് മൂന്ന് പുതിയ അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

  1. തിരുവനന്തപുരം – താംബരം
  2. നാഗർകോവിൽ – മംഗളൂരു
  3. തിരുവനന്തപുരം – ചർലപ്പള്ളി

കൂടാതെ, തൃശൂർ – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ സർവീസിനും അദ്ദേഹം പച്ചക്കൊടി കാട്ടി.

സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ആശ്വാസമേകുന്ന ‘പിഎം സ്വാനിധി’ (PM SVANidhi) പദ്ധതിയുടെ വായ്പാ വിതരണവും ക്രെഡിറ്റ് കാർഡ് വിതരണവും വേദിയിൽ വെച്ച് നിർവഹിച്ചു. ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിപ്പിനായി സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ (CSIR-NIIST) പുതിയ ഇന്നവേഷൻ ഹബ്ബിന് അദ്ദേഹം തറക്കല്ലിട്ടു. പൂജപ്പുരയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഹെഡ് പോസ്റ്റ് ഓഫീസും ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ പുതിയ റേഡിയോ സർജറി സെന്ററും നാടിന് സമർപ്പിച്ചു.

ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വൻ ജനപങ്കാളിത്തത്തോടെയാണ് തിരുവനന്തപുരം നഗരം പ്രധാനമന്ത്രിയെ വരവേറ്റത്.

ഉലകനായകന്റെ കൈകളിൽ വളർന്ന ‘കുട്ടി’; വർഷങ്ങൾക്കിപ്പുറം ആ സ്വപ്ന നിമിഷം! ഉർവശിയുടെ മകൾ തേജാലക്ഷ്മിയുടെ കുറിപ്പ് വൈറൽ

0

മലയാളികളുടെ പ്രിയ നടി ഉർവശിയുടെ മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസം കമൽഹാസനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ഓർമ്മകളും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ഉണ്ടായ വികാരനിർഭരമായ നിമിഷങ്ങളുമാണ് തേജാലക്ഷ്മി പങ്കുവെച്ചത്.

പഞ്ചതന്ത്രം സെറ്റിലെ ആ പഴയ ‘ബേബി’, 2001-ൽ കമൽഹാസൻ നായകനായ ‘പഞ്ചതന്ത്രം’ എന്ന സിനിമയുടെ സെറ്റിൽ അമ്മയോടൊപ്പം പോയ കഥകൾ കേട്ടാണ് താൻ വളർന്നതെന്ന് തേജാലക്ഷ്മി പറയുന്നു. “അന്ന് ഞാൻ വെറുമൊരു കുഞ്ഞായിരുന്നു. സെറ്റിൽ വെച്ച് ഞാൻ കരയുമ്പോൾ കമൽ സാർ എന്നെ എടുത്ത് നടക്കുമായിരുന്നത്രെ. എന്റെ പ്രിയപ്പെട്ട പലഹാരങ്ങൾ നൽകി അദ്ദേഹം എന്നെ സമാധാനിപ്പിക്കുമായിരുന്നു. എനിക്ക് ഓർമ്മയില്ലെങ്കിലും വീട്ടുകാർ പറഞ്ഞുതന്ന ഈ കഥകൾ കേട്ടാണ് ഞാൻ വളർന്നത്,” തേജാലക്ഷ്മി കുറിച്ചു.

സീമ അവാർഡ്‌സ് 2025: നഷ്ടമായ അവസരം 2025-ലെ സീമ (SIIMA) അവാർഡ് വേദിയിൽ വെച്ച് കമൽഹാസനെ കണ്ടെങ്കിലും പേടി കാരണം സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് താരം വെളിപ്പെടുത്തി. “അമ്മയുടെ തൊട്ടടുത്ത് തന്നെയാണ് അദ്ദേഹം ഇരുന്നത്. എനിക്ക് പോയി സംസാരിക്കണമെന്ന് ഉണ്ടായിരുന്നു, പക്ഷേ പേടി കാരണം സാധിച്ചില്ല. അദ്ദേഹം വേഗം മടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ ഞാൻ കരഞ്ഞുപോയി. പിന്നീട് അമ്മയാണ് എന്നെ ആശ്വസിപ്പിച്ചത്,” തേജാലക്ഷ്മി ഓർത്തെടുത്തു.

പത്തു മിനിറ്റ്, പത്തു വർഷം പോലെ! ഒടുവിൽ കമൽഹാസനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി നേരിൽ കണ്ട സന്തോഷത്തിലാണ് തേജാലക്ഷ്മി ഇപ്പോൾ. “പത്തു മിനിറ്റ് മാത്രമാണ് ഞാൻ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത്. പക്ഷേ എനിക്ക് അത് പത്തു വർഷം പോലെ തോന്നി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫലമായ നിമിഷം,” എന്ന് കുറിച്ച താരം കമൽഹാസനൊപ്പമുള്ള പുതിയ ചിത്രവും പങ്കുവെച്ചു.

ജീവിതം ചില വട്ടങ്ങൾ പൂർത്തിയാക്കുന്നത് എത്ര മനോഹരമായാണെന്ന് പറഞ്ഞുകൊണ്ടാണ് തേജാലക്ഷ്മി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്

Urvashi’s Daughter Teja Lakshmi Shares Emotional Post on Meeting Kamal Haasan

ടോൾ കുടിശ്ശികയുണ്ടോ? ഇനി വാഹന കൈമാറ്റവും ഫിറ്റ്‌നസ് പുതുക്കലും നടക്കില്ല; കർശന നിയന്ത്രണങ്ങളുമായി കേന്ദ്രം

0

ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ പിരിവ് ഊർജിതമാക്കുന്നതിനും കുടിശ്ശിക ഒഴിവാക്കുന്നതിനുമായി കർശന നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ടോൾ തുക അടയ്ക്കാത്ത വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും ഇനിമുതൽ അനുമതി നൽകില്ല. ഇതുസംബന്ധിച്ച ‘സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (രണ്ടാം ഭേദഗതി) ചട്ടങ്ങൾ, 2026’ സർക്കാർ വിജ്ഞാപനം ചെയ്തു.

പുതിയ പരിഷ്കാരങ്ങൾ ഇവയാണ്:

  • വാഹന കൈമാറ്റം തടയും: ടോൾ കുടിശ്ശികയുള്ള സ്വകാര്യ വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനോ ഉടമസ്ഥാവകാശം കൈമാറുന്നതിനോ ആവശ്യമായ എൻ.ഒ.സി (NOC) ഇനി ലഭിക്കില്ല.
  • ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്: കുടിശ്ശിക തീർക്കാതെ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാനോ പുതിയത് എടുക്കാനോ സാധിക്കില്ല.
  • നാഷണൽ പെർമിറ്റ്: വാണിജ്യ വാഹനങ്ങൾക്ക് നാഷണൽ പെർമിറ്റ് ലഭിക്കണമെങ്കിൽ ടോൾ കുടിശ്ശിക പൂർണ്ണമായും അടച്ചുതീർക്കണമെന്ന് നിർബന്ധമാക്കി.
  • ഫോം 28-ൽ മാറ്റം: വാഹന കൈമാറ്റത്തിനുള്ള അപേക്ഷാ ഫോമായ ‘ഫോം 28’-ൽ ടോൾ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണം. ഈ നടപടികൾ ഓൺലൈൻ പോർട്ടൽ വഴി ഡിജിറ്റലായി പൂർത്തിയാക്കാം.

ദേശീയ പാതകളിൽ ബാരിയറുകൾ ഇല്ലാത്ത ടോൾ പിരിവ് സംവിധാനം (Multi-Lane Free Flow – MLFF) നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് ഈ നടപടി. വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ ശേഖരിക്കാൻ ഈ സംവിധാനം സഹായിക്കും. ടോൾ വെട്ടിപ്പ് തടയുന്നതിനും ദേശീയപാത അതോറിറ്റിയുടെ വരുമാനം സുതാര്യമാക്കുന്നതിനും പുതിയ നിയമം സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.