കൊച്ചി: ആരാധകർ കാത്തിരുന്ന ആ ലുക്ക് പുറത്തെത്തി. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ (‘L366’) പോലീസ് വേഷത്തിൽ എത്തുന്ന മോഹൻലാലിൻ്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
നീണ്ട ഇടവേളയ്ക്ക് ശേഷം താടിയില്ലാതെ, തൻ്റെ ക്ലാസിക് മീശ ലുക്കിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പോലീസ് യൂണിഫോമിൽ നിൽക്കുന്ന ലാലേട്ടൻ്റെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. പഴയകാല സൂപ്പർഹിറ്റ് പോലീസ് വേഷങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് പുതിയ ഗെറ്റപ്പ് എന്നാണ് ആരാധകരുടെ അഭിപ്രായം.
ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഒരു കോപ്പ് ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. മീര ജാസ്മിൻ ചിത്രത്തിൽ നായികയായി എത്തിയേക്കുമെന്നും സൂചനയുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം. സർവകാല റെക്കോർഡുകൾ തിരുത്തിക്കൊണ്ട് ഇന്ന് ഒറ്റദിവസം സ്വർണവിലയിൽ ഉണ്ടായ വർധനവ് 8,000 രൂപയിലധികമാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1.3 ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യയും പിന്നിട്ടു.
ഇന്നത്തെ (2026 ജനുവരി 29) വിപണി നിരക്കുകൾ പ്രകാരം ഒരു പവൻ സ്വർണത്തിന് 8,640 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 1,31,160 രൂപ എന്ന പുതിയ റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
പ്രധാന നിരക്കുകൾ ഒറ്റനോട്ടത്തിൽ:
ഒരു പവൻ: ₹1,31,160
ഒരു ഗ്രാം: ₹16,395
ഇന്നത്തെ വർധനവ് (പവന്): ₹8,640
ഇന്നത്തെ വർധനവ് (ഗ്രാമിന്): ₹1,080
വിലകയറ്റത്തിന് പിന്നിൽ: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയിലെ ഈ അപ്രതീക്ഷിത കുതിപ്പിന് പ്രധാന കാരണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് വൻതോതിൽ നികുതി (Tariff) വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യത്തെ ബാധിക്കുകയും, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിയാൻ കാരണമാവുകയും ചെയ്തു.
അന്താരാഷ്ട്ര സ്വർണവില ഔൺസിന് 3,000 ഡോളർ എന്ന നിരക്കിലേക്ക് അടുക്കുകയാണ്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ ഉണ്ടായ ഈ വൻ വിലവർധനവ് സാധാരണക്കാരെയും സ്വർണ വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുന്ന രാഹുലിന് ഈ വിധി നിർണ്ണായകമായി.
വിദേശ മലയാളി നൽകിയ പരാതിയിലാണ് രാഹുലിനെതിരെ മൂന്നാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഈ കേസിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം സെഷൻസ് കോടതിയെ സമീപിച്ചത്.
ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇതിനായി വാട്‌സ്ആപ്പ് ചാറ്റുകളും വോയിസ് ക്ലിപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.
ജനുവരി 11-നാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്. മൂന്നാം കേസിൽ ജാമ്യം ലഭിച്ചതോടെ അദ്ദേഹത്തിന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും.
ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണു. മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന നാല് പേരും മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് (ബുധൻ) രാവിലെ 8.45-ഓടെയായിരുന്നു സംഭവം. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്ന സ്വകാര്യ ചാർട്ടേഡ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റൺവേയിൽ ഇടിച്ചിറക്കുകയായിരുന്നുവെന്നും, തുടർന്ന് വിമാനത്തിന് തീപിടിച്ചെന്നുമാണ് പ്രാഥമിക വിവരം.
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ വിമാനം പൂർണ്ണമായും കത്തിനശിച്ചതായും കനത്ത പുക ഉയരുന്നതായും കാണാം. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാനായാണ് അജിത് പവാർ ബാരാമതിയിലേക്ക് തിരിച്ചത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിൽ തകർന്നു വീണു. ഇന്ന് രാവിലെ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന അജിത് പവാറിനും മറ്റ് യാത്രക്കാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാരാമതിയിൽ ഇന്ന് നടക്കാനിരുന്ന വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് അടിയന്തരമായി ഇറക്കാൻ ശ്രമിച്ചതാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
പാലക്കാട്: ഷാഫി പറമ്പിലിന് ദേശീയപാത ഉപരോധത്തിൽ കോടതി പിരിയും വരെ തടവ് ശിക്ഷ. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്.
ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാൽപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എം.എൽ.എയായിരുന്നു ഷാഫി. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.അഞ്ച് മണി വരെ നിൽക്കണമെന്ന് നിർദേശം. കേസിൽ ഒമ്പതാം പ്രതിയായ പി. സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സരിൻ സംഭവ സമയത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു
മലയാള സിനിമക്കും മലയാളികൾക്കും അനാർക്കലി’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ പരിചിതനായ ബോളിവുഡ് താരം കബീർ ബേദി വീണ്ടും ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അട്ടാവർ സംവിധാനംചെയ്യുന്ന ‘കൊറഗജ്ജ’എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കബീർ ബേദി വീണ്ടും എത്തുന്നത്.
‘കൊറഗജ്ജ’ സിനിമയുടെ റിലീസിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പ്രസ്സ് മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്.കൊറഗജ്ജ ദൈവത്തിന്റെ കഥ പറയുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസിന് എത്തും. ചിത്രത്തിന്റെ സംവിധായകൻ സുധീർ അട്ടാവർ, കന്നടയിലെ പ്രമുഖ താരം ഭവ്യ, പ്രൊഡ്യൂസർ ത്രിവിക്രം സഫല്യ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു. കേരളത്തെയും കേരളീയ ഭക്ഷണത്തെയും, ഇവിടുത്തെ സിനിമകളെയും ഇഷ്ടപ്പെടുന്ന കബീർ ബേദി മലയാളത്തിൽ അവസരങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണെന്നും പറഞ്ഞു.
നാഷണൽ അവാർഡ് നേടുന്നതിൽ 25% മലയാള സിനിമകളാണ്,എന്നും മലയാള സിനിമകളോടുള്ള തന്റെ പ്രത്യേക ഇഷ്ടവും കബീർ ബേദി പറഞ്ഞു. ചരിത്രവുമായി ബന്ധമുള്ള ‘കൊറഗജ്ജ ‘ പോലുള്ള സിനിമയിൽ അഭിനയിക്കാനായതിലുള്ള സന്തോഷവും പങ്കുവെച്ചു. ഉദ്യാവര അരശു രാജാവിന്റെ വേഷത്തിലാണ് കബീർ ബേദി ചിത്രത്തിൽ എത്തുന്നത്.
‘കൊറഗജ്ജ’ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് എടുത്തിരിക്കുന്നത് ZEE മ്യൂസിക്കാണ്.. ത്രിവിക്രമ സിനിമാസിന്റെ ബാനറിൽ ത്രിവിക്രമ സഫല്യയാണ് ചിത്രം നിർമ്മിക്കുന്നത്. സക്സസ് ഫിലിംസിന്റെ വിദ്യാധർ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നു. കർണാടകയിലെ കറാവളി ഭാഗത്തെ (തുളുനാട്ടിലെ) ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യത ഉണ്ട്.800വർഷങ്ങൾക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്.
കന്നട, ഹിന്ദി,തമിഴ്, തെലുങ്ക്, മലയാളം തുളു എന്നീ ആറു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദർ.31 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
“കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ “എന്ന ചിത്രത്തിലൂടെ ഡോക്ടർ അമ്പിളി എന്ന കഥാപാത്രമായി മലയാളികൾക്ക് ഏറെ പരിചിതയായ ശ്രുതി കൃഷ്ണ ഭൈരകിയുടെ വേഷം ചെയ്യുന്നു. കന്നടയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ് ബോളിവുഡ് സിനിമകളുടെ കൊറിയോഗ്രാഫറും പ്രശസ്ത ബോൾഡ് ഡാൻസറുമായ സന്ദീപ് സോപാർക്കർ, അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി.പട്ടേൽ, പ്രശസ്ത നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് ജിത് ജോഷ്, വിദ്യാദർ ഷെട്ടി. സൗണ്ട് ഡിസൈൻ ബിബിൻ ദേവ്. വി എഫ് എക്സ് ലെവൻ കുശൻ. കളറിസ്റ്റ് ലിജു പ്രഭാകർ.ഡിജിറ്റൽ മാർക്കറ്റിംഗ്- വിവേക് വിനയരാജ്, പി ആർ ഓ- മഞ്ജു ഗോപിനാഥ്.
തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ നേടുന്നത് ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ്. റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് ചിത്രം നേടിയത് 358 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സ്. തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ബുക്ക് മൈ ഷോയിലും ചിത്രം റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്ക് മൈ ഷോ വഴി വിറ്റു പോയ പ്രാദേശിക ഭാഷ ചിത്രത്തിൻ്റെ റെക്കോർഡ് ആണ് ഈ ചിത്രം സ്വന്തമാക്കിയത്. 3.6 മില്യൺ ടിക്കറ്റുകൾ ആണ് ചിത്രത്തിൻ്റേതായി ഇതിനോടകം ബുക്ക് മൈ ഷോ വഴി വിറ്റഴിഞ്ഞത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രം കൂടിയായും ഇത് മാറി. “സംക്രാന്തികി വസ്തുനം” എന്ന ചിത്രത്തിൻ്റെ 3.5 മില്യൺ എന്ന റെക്കോർഡ് ആണ് ഈ ചിരഞ്ജീവി ചിത്രം 15 ദിവസം കൊണ്ട് മറികടന്നത്.
ചിരഞ്ജീവിയുടെയും സംവിധായകൻ അനിൽ രവിപുടിയുടെയും കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഗ്രോസർ ആയി മാറിയ ചിത്രം, നോർത്ത് അമേരിക്കയിൽ 3.5 മില്യൺ ഡോളർ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്. നോർത്ത് അമേരിക്കയിൽ ഇവരുടെ കരിയറിലെ ഏറ്റവും വലിയ പ്രീമിയർ ഗ്രോസ് റെക്കോർഡ് നേടിയ ചിത്രം, തെലുങ്ക് സംസ്ഥാനങ്ങളിൽ, റിലീസായി 5, 7, 14 എന്നീ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രവും കൂടിയായി മാറിയിരുന്നു.
വെറും 6 ദിവസം കൊണ്ട് ബ്രേക്ക് ഈവൻ ആയി മാറിയ ചിത്രം, ഇതിനോടകം എല്ലാ വിതരണക്കാർക്കും വമ്പൻ ലാഭം ആണ് സമ്മാനിച്ചത്. അനിൽ രവിപുടിയുടെ കരിയറിലെ തുടർച്ചയായ 9 ആം ബ്ലോക്ക്ബസ്റ്റർ എന്ന നേട്ടവും ചിത്രം സ്വന്തമാക്കി. സംക്രാന്തികി വസ്തുന്നത്തിന് ശേഷം ഈ ചിത്രവും പ്രാദേശിക ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ആയതോടെ തുടർച്ചയായി 2 ചിത്രങ്ങൾ ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ആക്കുന്ന സംവിധായകൻ എന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി. തീയേറ്റർ പ്രദർശനം അവസാനിക്കുമ്പോൾ ചിത്രം 400 കോടി ആഗോള ഗ്രോസ് പിന്നിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തിൽ നയൻതാര, തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ്, കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരും വേഷമിട്ടിട്ടുണ്ട്.
ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്ണ, ജി. ആദി നാരായണ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്ണ, വിഎഫ്എക്സ് സൂപ്പർവൈസർ– ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി
സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്‌സും പുറത്ത്. ബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ ടീം പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ പേര് “രാവടി”. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിൻറെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക്, ക്യാരക്ടർ ഗ്ലിംപ്സ് എന്നിവ പുറത്തു വിട്ടത്. തമിഴിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന ചിത്രം സമ്മർ റിലീസായി തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിന് ഒരുങ്ങുന്ന ഈ ഫൺ എന്റെർറ്റൈനെർ ചിത്രത്തിന്റെ സഹനിർമ്മാണം എൽ കെ വിഷ്ണു.
ബേസിൽ ജോസഫ്. എൽ കെ അക്ഷയ് കുമാർ എന്നിവർ കൂടാതെ ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, അരുണാചലേശ്വരൻ പി. എ., ഷരീഖ് ഹസ്സൻ, നടി ഐശ്വര്യ ശർമ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ “സിറൈ” എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എൽ കെ അക്ഷയ് കുമാർ. ഒരു സമ്പൂർണ്ണ കോമഡി എന്റർടെയ്നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബേസിൽ ജോസഫ്, L.K. അക്ഷയ് കുമാർ, ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, അരുണാചലേശ്വരൻ എന്നിവരുടെ വ്യത്യസ്തമായ ലുക്കുകൾ ഇതിനോടകം ആരാധകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഛായാഗ്രഹണം – ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, കലാസംവിധാനം- പി എസ് ഹരിഹരൻ, വസ്ത്രങ്ങൾ – പ്രിയ, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- കെ അരുൺ, മണികണ്ഠൻ, പിആർഒ- ശബരി
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു സംഘടിപ്പിച്ച ‘അറ്റ് ഹോം’ വിരുന്നിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. രാഷ്ട്രപതി ഭവനിലെ ഈ അനുഭവം വാക്കുകൾക്ക് അതീതമാണെന്നും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണിതെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
ഉണ്ണി മുകുന്ദന്റെ കുറിപ്പിലെ പ്രധാന കാര്യങ്ങൾ:
അംഗീകാരം: ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ വ്യക്തിപരമായ ക്ഷണപ്രകാരം പാർലമെന്റ് ഹൗസിൽ എത്താൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നു.
യാത്ര: സാധാരണമായ ചുറ്റുപാടുകളിൽ നിന്ന് ഇത്രയും വലിയൊരു വേദിയിൽ എത്താൻ കഴിഞ്ഞത് കഠിനാധ്വാനത്തിന്റെ ഫലമാണ്. ലക്ഷ്യങ്ങളോട് സത്യസന്ധത പുലർത്തിയാൽ സ്വപ്നങ്ങൾ നമ്മെ എവിടെ വരെ എത്തിക്കും എന്നതിന്റെ തെളിവാണിത്.
വിശ്വാസം: അച്ചടക്കവും ആത്മവിശ്വാസവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വാതിലുകൾ മുന്നിൽ തുറക്കപ്പെടും.
തന്റെ ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും താരം നന്ദി അറിയിച്ചു. രാഷ്ട്രപതി ഭവനിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെച്ചു. ‘എല്ലാ കരാറുകളുടെയും മാതാവ്’ (Mother of all deals) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാർ ഒപ്പിട്ട വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച നടന്ന ഇന്ത്യൻ എനർജി വീക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ചയാണ് ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ഈ നിർണ്ണായക കരാർ ഒപ്പിട്ടത്. ലോക ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും കൈകാര്യം ചെയ്യുന്ന രണ്ട് വലിയ സാമ്പത്തിക ശക്തികൾ ഒന്നിക്കുന്നത് വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ഇന്ത്യക്കാർക്കും കോടിക്കണക്കിന് യൂറോപ്യന്മാർക്കും ഇത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാറിലെ പ്രധാന നേട്ടങ്ങൾ:
വാഹന വിപണി: യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവയിൽ വലിയ കുറവുണ്ടാകും. നിലവിൽ 110 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഭാവിയിൽ ഇത് ഇനിയും കുറഞ്ഞേക്കാം. ഇതോടെ ആഡംബര കാറുകൾ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ലഭ്യമാകും.
കയറ്റുമതി മേഖല: ടെക്സ്റ്റൈൽസ്, ഗാർമെന്റ്സ്, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് വലിയ മുന്നേറ്റം നടത്താൻ സാധിക്കും. നിലവിൽ ഈ മേഖലകളിൽ ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കടുത്ത മത്സരത്തെ മറികടക്കാൻ കരാർ സഹായിക്കും.
തൊഴിലവസരങ്ങൾ: ആഭ്യന്തര ഉൽപ്പാദന മേഖലയ്ക്കും (Manufacturing) സേവന മേഖലയ്ക്കും (Services) കരാർ വലിയ കരുത്ത് പകരും. ഇത് യുവജനങ്ങൾക്ക് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ആഗോള വിശ്വാസ്യത: ലോകമെമ്പാടുമുള്ള ബിസിനസ്സ് സംരംഭകർക്കും നിക്ഷേപകർക്കും ഇന്ത്യയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ ഈ കരാർ സഹായിക്കും. ബ്രിട്ടനുമായും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായും (EFTA) നിലവിലുള്ള കരാറുകൾക്ക് പുറമെയാണിത്.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി പ്രധാനമന്ത്രി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ആഗോള വിതരണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലോക വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനും ഈ കരാർ വഴിത്തിരിവാകുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രണയിക്കുന്നവർ കാത്തിരുന്ന ആ ‘സീസൺ ഓഫ് ലവ്’ (Season of Love) വന്നെത്തി. 2026 ലെ വാലന്റൈൻസ് ആഘോഷങ്ങൾക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ഇത്തവണത്തെ പ്രണയവാരം തുടങ്ങുന്നതും അവസാനിക്കുന്നതും അവധി ദിവസങ്ങളായ ശനിയാഴ്ചകളിലാണ്.
ഫെബ്രുവരി 7 റോസ് ഡേ (Rose Day) ശനിയാഴ്ചയും, ഫെബ്രുവരി 14 വാലന്റൈൻസ് ഡേ (Valentine’s Day) അടുത്ത ശനിയാഴ്ചയുമാണ് വരുന്നത്. പ്രണയിതാക്കൾക്ക് ആഘോഷിക്കാൻ രണ്ട് വീക്കെൻഡുകൾ (Weekends) ലഭിക്കുന്നു എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകത.
റോസ് ഡേ മുതൽ കിസ് ഡേ വരെ, 2026 ലെ വാലന്റൈൻസ് വീക്ക് ലിസ്റ്റ് (Valentine’s Week 2026 List) താഴെ നൽകുന്നു.
വാലന്റൈൻസ് വീക്ക് 2026 കലണ്ടർ (February 7 – 14)
ഓരോ ദിവസത്തെയും തീയതിയും പ്രത്യേകതകളും പെട്ടെന്ന് മനസ്സിലാക്കാൻ ഈ പട്ടിക നോക്കൂ:
തീയതി
ദിവസം
വിശേഷ ദിവസം
Feb 7
ശനി
റോസ് ഡേ (Rose Day)
Feb 8
ഞായർ
പ്രൊപ്പോസ് ഡേ (Propose Day)
Feb 9
തിങ്കൾ
ചോക്ലേറ്റ് ഡേ (Chocolate Day)
Feb 10
ചൊവ്വ
ടെഡി ഡേ (Teddy Day)
Feb 11
ബുധൻ
പ്രോമിസ് ഡേ (Promise Day)
Feb 12
വ്യാഴം
ഹഗ് ഡേ (Hug Day)
Feb 13
വെള്ളി
കിസ് ഡേ (Kiss Day)
Feb 14
ശനി
വാലന്റൈൻസ് ഡേ (Valentine’s Day)
വാലന്റൈൻസ് വീക്ക്: ഓരോ ദിവസത്തെയും പ്രത്യേകതകൾ
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനും പ്രണയം തുറന്നു പറയാനും ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.
ഫെബ്രുവരി 7: റോസ് ഡേ (Rose Day)
പ്രണയവാരം തുടങ്ങുന്നത് പൂക്കൾ നൽകിക്കൊണ്ടാണ്. ചുവന്ന റോസാപ്പൂവ് പ്രണയത്തെ സൂചിപ്പിക്കുമ്പോൾ, മഞ്ഞ റോസാപ്പൂവ് സൗഹൃദത്തിന്റെ പ്രതീകമാണ്.
Tip: ശനിയാഴ്ച ആയതുകൊണ്ട് പൂവ് നൽകുന്നതിനൊപ്പം ഒരു ലഘുയാത്ര കൂടി പ്ലാൻ ചെയ്യാം.
ഫെബ്രുവരി 8: പ്രൊപ്പോസ് ഡേ (Propose Day)
നിങ്ങളുടെ മനസ്സ് തുറന്ന് പറയാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല.
Tip: ഞായറാഴ്ച അവധി ദിവസമായതുകൊണ്ട് കടൽത്തീരത്തോ, ശാന്തമായ ഏതെങ്കിലും സ്ഥലത്തോ വെച്ച് പ്രണയാഭ്യർത്ഥന നടത്താം.
ഫെബ്രുവരി 9: ചോക്ലേറ്റ് ഡേ (Chocolate Day)
ബന്ധങ്ങളിലെ കയ്പ്പ് മാറ്റി മധുരം നിറയ്ക്കാൻ ഒരു ചോക്ലേറ്റ് മതിയാകും. പ്രിയപ്പെട്ടവർക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റുകൾ സമ്മാനമായി നൽകാം.
ഫെബ്രുവരി 10: ടെഡി ഡേ (Teddy Day)
വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത സ്നേഹം ഒരു ടെഡി ബിയർ (Teddy Bear) സമ്മാനിക്കുന്നതിലൂടെ പ്രകടിപ്പിക്കാം.
ഫെബ്രുവരി 11: പ്രോമിസ് ഡേ (Promise Day)
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും പിരിയുകയില്ലെന്നും എപ്പോഴും കൂടെയുണ്ടാകുമെന്നും വാക്ക് നൽകുന്ന ദിവസം.
ഫെബ്രുവരി 12: ഹഗ് ഡേ (Hug Day)
പ്രിയപ്പെട്ടവരെ ഒന്ന് ചേർത്തുപിടിക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം വലുതാണ്. 20 സെക്കൻഡ് നീണ്ടുനിൽക്കുന്ന ആലിംഗനം ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഫെബ്രുവരി 13: കിസ് ഡേ (Kiss Day)
പ്രണയദിനത്തിന് തൊട്ടുമുമ്പുള്ള ദിവസം. സ്നേഹത്തിന്റെ ഏറ്റവും തീവ്രമായ ഭാഷയാണ് ചുംബനം.
ഫെബ്രുവരി 14: വാലന്റൈൻസ് ഡേ (Valentine’s Day)
ലോകമെമ്പാടുമുള്ള പ്രണയിതാക്കളുടെ ദിനം.
Special Tip: ഇത്തവണ ശനിയാഴ്ചയാണ് വാലന്റൈൻസ് ഡേ. അതുകൊണ്ട് തിരക്കില്ലാതെ ഒരു ഡിന്നർ ഡേറ്റ് പ്ലാൻ ചെയ്യാൻ സാധിക്കും.
ആന്റി-വാലന്റൈൻസ് വീക്ക് (Anti-Valentine’s Week)
പ്രണയം തകർന്നവർക്കും സിംഗിൾസ് ആയിട്ടുള്ളവർക്കും വാലന്റൈൻസ് ഡേയ്ക്ക് ശേഷം ‘ആന്റി-വാലന്റൈൻസ് വീക്ക്’ ആഘോഷിക്കാം.
Feb 15: സ്ലാപ്പ് ഡേ (Slap Day)
Feb 16: കിക്ക് ഡേ (Kick Day)
Feb 17: പെർഫ്യൂം ഡേ (Perfume Day)
Feb 18: ഫ്ലേർട്ട് ഡേ (Flirt Day)
Feb 19: കൺഫെഷൻ ഡേ (Confession Day)
Feb 20: മിസ്സിംഗ് ഡേ (Missing Day)
Feb 21: ബ്രേക്കപ്പ് ഡേ (Breakup Day)
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (FAQs)
Q: 2026 ലെ വാലന്റൈൻസ് ഡേ എന്നാണ്?
A: 2026 ഫെബ്രുവരി 14, ശനിയാഴ്ചയാണ് വാലന്റൈൻസ് ഡേ.
Q: റോസ് ഡേ എപ്പോഴാണ്?
A: വാലന്റൈൻസ് വീക്കിലെ ആദ്യ ദിവസമായ റോസ് ഡേ ഫെബ്രുവരി 7-നാണ് ആഘോഷിക്കുന്നത്.
Q: 2026 ലെ വാലന്റൈൻസ് വീക്കിന്റെ പ്രത്യേകത എന്താണ്?
A: ഈ വർഷം വാലന്റൈൻസ് വീക്ക് തുടങ്ങുന്നതും (Feb 7) അവസാനിക്കുന്നതും (Feb 14) ശനിയാഴ്ചകളിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.