
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
കിഴക്കമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വന്റി 20 പാര്‍ട്ടി ഔദ്യോഗികമായി എന്‍ഡിഎ (NDA) മുന്നണിയുടെ ഭാഗമായതിന് പിന്നാലെയാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുന്നണി പ്രവേശനത്തിന് ശേഷമുള്ള തുടർനീക്കങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായെന്നാണ് സൂചന.
